വി​സ്മ​യി​പ്പി​ക്കു​ന്ന ഓ​ണ​പ​രി​പാ​ടി​ക​ളു​മാ​യി ഏ​ഷ്യാ​നെ​റ്റ്
Thursday, August 19, 2021 6:48 PM IST
അ​നു​ദി​നം വ​ള​രു​ന്ന ആ​ത്മ​ബ​ന്ധ​വു​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന ഓ​ണ​പ​രി​പാ​ടി​ക​ളു​ടെ ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി ഏ​ഷ്യാ​നെ​റ്റ് പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ എ​ത്തു​ന്നു.

പ്ര​ശ​സ്ത​താ​ര​ങ്ങ​ളു​ടെ അ​ഭി​മു​ഖ​ങ്ങ​ൾ, മെ​ഗാ സ്റ്റേ​ജ് ഇ​വ​ന്‍റു​ക​ൾ, ടെ​ലി​വി​ഷ​ൻ താ​ര​ങ്ങ​ളു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ, ടെ​ലി​ഫി​ലി​മു​ക​ൾ, സം​ഗീ​ത​വി​രു​ന്നു​ക​ൾ, കോ​മ​ഡി സ്കി​റ്റു​ക​ൾ, ഓ​ണം കു​ക്ക​റി ഷോ, ​ഓ​ണ​പ്പാ​ട്ടു​ക​ൾ, ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ വേ​ൾ​ഡ് പ്രീ​മി​യ​ർ റി​ലീ​സു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ളു​മാ​യി ഏ​ഷ്യാ​നെ​റ്റ് പ്രേ​ക്ഷ​ക​ർ​ക്കൊ​പ്പം ഓ​ണം ആ​ഘോ​ഷി​ക്കാ​നെ​ത്തു​ന്നു.

ഓ​ഗ​സ്റ്റ് 20, ഉ​ത്രാ​ട​ദി​ന​ത്തി​ൽ രാ​വി​ലെ ഒമ്പതിന് തെ​ന്നി​ന്ത്യ​ൻ താ​രം ആ​ര്യ​യും ടെ​ഡി ബി​യ​റും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ചി​ത്രം "​ടെ​ഡി', ഉ​ച്ച​ക്ക് 12ന് ഓ​ണ​വി​ഭ​വ​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ​ഓ​ണ​രു​ചി​മേ​ളം, 12.30 ​നു ച​ല​ച്ചി​ത്രം ദി പ്രീസ്റ്റ്, തുടർന്ന് നാലിന്ച​ല​ച്ചി​ത്രം ​നാ​യാ​ട്ടിന്‍റെ വേ​ൾ​ഡ് ടെ​ലി​വി​ഷ​ൻ പ്രീ​മി​യ​ർ എന്നിവയുമാണ്.

വൈ​കു​ന്നേ​രം 6.30 മു​ത​ൽ രാ​ത്രി 11 മ​ണി വ​രെ സ​സ്നേ​ഹം, സാ​ന്ത്വ​നം, അ​മ്മ അ​റി​യാ​തെ, കു​ടും​ബ​വി​ള​ക്ക്, തൂ​വ​ൽ സ്പ​ർ​ശം, മൗ​ന​രാ​ഗം, കൂ​ടെ​വി​ടെ, പാ​ടാ​ത്ത​പൈ​ങ്കി​ളി, മാ​ന്ത്രി​കം എ​ന്നീ ജ​ന​പ്രി​യ​പ​ര​മ്പ​ര​ക​ളും പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ എ​ത്തു​ന്നു .

ഓ​ഗ​സ്റ്റ് 21 തി​രു​വോ​ണ​ദി​ന​ത്തി​ൽ രാ​വി​ലെ 8.30 നു ​കോ​മ​ഡി സ്കി​റ്റ് "​മാ​വേ​ലി കേ​ര​ള​ത്തി​ൽ'. ഒമ്പതിന് ച​ല​ച്ചി​ത്രം ​ദൃ​ശ്യം- 2, 12.30ന് ബിഗ് ബോ​സ്‌​ മ​ത്സ​രാ​ർഥികൾക്കൊപ്പം മോ​ഹ​ൻ​ലാ​ൽ, കെഎസ് ചി​ത്ര, ഉ​ണ്ണി മേ​നോ​ൻ, സുരാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, അ​നു സി​ത്താ​ര, ദു​ർഗ കൃ​ഷ്ണ​ൻ , സാ​നി​യ അ​യ്യ​പ്പ​ൻ, ടി​നി ടോം, ​ധ​ർ​മ​ജ​ൻ, സാ​ജു ന​വോ​ദ​യ, പ്ര​ജോ​ദ് ക​ലാ​ഭ​വ​ൻ, തെ​സ്നി ഖാ​ൻ, വീ​ണ നാ​യ​ർ, ആ​ര്യ, സ്വസ്തി​ക തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത മെ​ഗാ സ്റ്റേ​ജ് ഇ​വന്‍റ് ​ഓ​ണ​വി​ല്ല് : ബി​ഗ് ബോ​സ് മാ​മാ​ങ്കം എന്നിവയും സംപ്രേഷണം ചെയ്യും.

​വൈ​കു​ന്നേ​രം നാലിന് ചലച്ചിത്രം വൺ, രാ​ത്രി ഏഴു മു​ത​ൽ 10.30 വ​രെ പ്രേ​ക്ഷ​ക​പ്രി​യ പ​ര​മ്പ​ര​ക​ളും സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്നു.

ഓ​ഗ​സ്റ്റ് 22 അ​വി​ട്ടം​ദി​ന​ത്തി​ൽ രാ​വി​ലെ ഒമ്പതിന് സു​രേ​ഷ് ഗോ​പി, ദി​ലീ​പ് , ജ​യ​സൂ​ര്യ തു​ട​ങ്ങി 80ൽ ​പ​രം ക​ലാ​കാ​ര​ൻ​മാ​ർ ഒ​ന്നി​ച്ച മെ​ഗാ സ്റ്റേ​ജ് ഇ​വന്‍റ് ​കോ​മ​ഡി മാ​മാ​ങ്കം, ഉ​ച്ച​ക്ക് ഒന്നിന് ചലച്ചി​ത്രം ജോ​ജി, വൈ​കു​ന്നേ​രം നാലിന് ​ഓ​ണ​വി​ല്ല് : ബി​ഗ് ബോ​സ് മാ​മാ​ങ്കം, അഞ്ചിന് ച​ല​ച്ചി​ത്രം ​പ​ര​മ​പ​ദം വി​ള​യാ​ട്ട് , രാത്രി എട്ടിന് പ​ര​മ്പ​ര ​മൗ​ന​രാ​ഗം, ഒമ്പതിന് പ​ര​മ്പ​ര ​കൂ​ടെ​വി​ടെ​ എന്നിവയും ​സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്നു.

ഏ​ഷ്യാ​നെ​റ്റ് പ്ല​സ്, ഏ​ഷ്യാ​നെ​റ്റ് മൂ​വീ​സ് എ​ന്നീ ചാ​ന​ലു​ക​ളി​ൽ സൂ​പ്പ​ർ ഹി​റ്റ് ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ സ്പെ​ഷ്യ​ൽ ഷോ​ക​ളും ഈ ​ഓ​ണ​ക്കാ​ല​ത്ത് പ്രേ​ക്ഷ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.