ടെ​ലി​വി​ഷ​ൻ എ​ച്ച്ഡി അ​വ​ബോ​ധ​വു​മാ​യി "സ്റ്റാ​ർ ഇ​ന്ത്യ'
Thursday, April 8, 2021 5:17 PM IST
ടെ​ലി​വി​ഷ​ൻ ഉ​പ​യോ​ക്താ​ക്ക​ളി​ൽ എ​ച്ച് ഡി ​അ​നു​ഭ​വ​ത്തെ കു​റി​ച്ച് അ​വ​ബോ​ധ​മു​ണ്ടാ​ക്കാ​ൻ 'സ്റ്റാ​ർ ഇ​ന്ത്യ'​യു​ടെ പു​തി​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും.'​സി​ർ​ഫ് ദി​ക്ക​നെ കേ​ലി​യെ ന​ഹി ദേ​ക്കാ​നേ മേം ​ബി റി​യ​ൽ എ​ച്ച് ഡി ​എ​ക്സ്പീ​രി​യ​ൻ​സ് 'എ​ന്നാ​ണ് അ​ടി​സ്ഥാ​ന സ്ലോ​ഗ​ൻ. 'സ്റ്റാ​ർ ഇ​ന്ത്യ'​യു​ടെ നെ​റ്റ്‌​വ​ർ​ക്കു​ക​ളി​ൽ ഏ​ഴു ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ ന​ർ​മ്മ​രൂ​പ​ത്തി​ൽ സം​പ്രേ​ഷ​ണം ചെ​യ്യും.

വാ​ൾ​ട്ട് ഡി​സ്നി ക​മ്പ​നി ഇ​ന്ത്യ​യു​ടെ പൂ​ർ​ണ ഉ​ട​മ​സ്ഥ​യി​ലു​ള്ള ഇ​ന്ത്യ​ൻ മാ​ധ്യ​മ ക​മ്പ​നി​യാ​ണ് 'സ്റ്റാ​ർ ഇ​ന്ത്യ'. സ്റ്റാ​ർ പ്ല​സ്, സ്റ്റാ​ർ ഭാ​ര​ത്, സ്റ്റാ​ർ ഗോ​ൾ​ഡ്, ഏ​ഷ്യാ​നെ​റ്റ്‌, സ്റ്റാ​ർ വേ​ൾ​ഡ്, സ്റ്റാ​ർ സു​വ​ർ​ണ, ഡി​സ്നി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, സ്റ്റാ​ർ സ്പോ​ർ​ട്സ്, നാ​ഷ​ണ​ൽ ജോ​ഗ്രാ​ഫി​ക് എ​ച്ച്ഡി, 'ഫോ​ക്സ് ലൈ​ഫ്' അ​ട​ക്കം വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി അ​റു​പ​തോ​ളം ചാ​ന​ലു​ക​ളു​ടെ നി​യ​ന്ത്ര​ണ​മു​ണ്ട്. ഇ​ന്ത്യ​യി​ലും ഒ​പ്പം നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലു​മാ​യി പ്ര​തി​മാ​സ നെ​റ്റ്‌​വ​ർ​ക്കി​ൽ 790 ദ​ശ​ല​ക്ഷം കാ​ഴ്ച​ക്കാ​രു​ണ്ട് 'സ്റ്റാ​ർ ഇ​ന്ത്യ'​ക്ക്.

എ​ച്ച്ഡി ടി​വി​യും എ​ച്ച്ഡി സെ​റ്റ് ടോ​പ് ബോ​ക്സു​മെ​ങ്കി​ൽ എ​ച്ച്ഡി അ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​മെ​ന്നാ​ണ് ഭൂ​രി​പ​ക്ഷം പ്രേ​ക്ഷ​ക​രും ക​രു​തു​ന്ന​ത്. എ​ന്നാ​ൽ ഇ​തോ​ടൊ​പ്പം എ​ച്ച്ഡി ചാ​ന​ലു​ക​ളു​ടെ വ​രി​ക്കാ​രാ​യെ​ങ്കി​ൽ മാ​ത്ര​മേ എ​ച്ച്ഡി അ​നു​ഭ​വം സ​മ്പൂ​ർ​ണ​മാ​കൂ എ​ന്ന അ​റി​വ് പ​ക​രു​വാ​നാ​ണ് പ്ര​ചാ​ര​ണം കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ത്ത​രം സം​വി​ധാ​നം 25ശ​ത​മാ​ന​ത്തി​ൽ താ​ഴെ പ്രേ​ക്ഷ​ക​ർ​ക്ക് മാ​ത്ര​മേ അ​റി​യൂ എ​ന്നാ​ണ് 'സ്റ്റാ​ർ ഇ​ന്ത്യ' ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

സ്റ്റാ​ർ ഇ​ന്ത്യ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് കാ​ഴ്ച​ക്കാ​ർ​ക്ക് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​നോ​ദ അ​നു​ഭ​വ​വും ഒ​പ്പം മൂ​ല്യ​വും ന​ൽ​കു​ക എ​ന്ന​തി​ലാ​ണ്. സ്റ്റാ​ർ ആ​ൻ​ഡ് ഡി​സ്നി ഇ​ന്ത്യ​യു​ടെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടി​വി ആ​ൻ​ഡ്ഡി​സ്‌​ട്രി​ബ്യൂ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഗു​ർ​ജീ​വ് സിം​ഗ് ക​പൂ​ർ ആ​ണ് പു​തി​യ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

പ്രേം​ ടി. നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.