ഏ​ഷ്യാ​നെ​റ്റ്‌ സ്റ്റാ​ർ സിം​ഗ​ർ: മാ​ര​ത്തോ​ൻ ലോ​ഞ്ച് ഇ​വന്‍റ് ഞായറാഴ്ച
Saturday, January 2, 2021 3:52 PM IST
ഏ​ഷ്യാ​നെ​റ്റ്‌ പോ​പ്പു​ല​ർ റി​യാ​ലി​റ്റി ഷോ ​സ്റ്റാ​ർ സിം​ഗ​ർ വീ​ണ്ടും.​ആ​റു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം തി​രി​ച്ചെ​ത്തു​ന്ന ഷോ​യു​ടെ സീ​സ​ൺ എട്ടിന് ​വ​ർ​ണശ​ബ​ള​മാ​യ തു​ട​ക്കം. പത്തുമണിക്കൂർ ദൈർഘ്യമുള്ള മാര​ത്തോ​ൺ ലോ​ഞ്ച് ഇ​വന്‍റ്​ ഉ​ച്ച​ക്ക് 12മ​ണി​ക്ക് ആരംഭിക്കും.

മ​ത്സ​രാ​ർ​ഥി​ക​ളെ​യും വി​ധിക​ർ​ത്താക്ക​ളെ​യും പ​രി​ച​യപ്പെടു​ത്തു​ന്ന ഷോയി​ൽ മു​ഖ്യാ​തി​ഥി യുവതാരം ടോ​വി​നോ തോ​മ​സാ​ണ്. ശി​വ​മ​ണി, സ്റ്റീ​ഫ​ൻ ദേ​വ​സി ടീ​മി​ന്‍റെ ജു​ഗ​ൽ ബ​ന്ദി, എ​സ്.പി. ​ച​ര​ൺ, മ​നോ​ എന്നിവരും വി​ധിക​ർ​ത്താ​ക്ക​ളും ഒ​രു​ക്കു​ന്ന സം​ഗീ​ത വി​സ്മ​യ​ത്തി​ന്‍റെ 'എ​സ്.പി. ​ബാ​ലസു​ബ്ര​മ​ണ്യം പ്ര​ണാ​മം' എന്നിവ പരിപാടിയുടം പ്രധാന ആകർഷണമാണ്.

ഇവ കൂടാതെ ആ​ശ ശ​ര​ത്, ന​വ്യ നാ​യ​ർ, കൃ​ഷ്ണ​പ്ര​ഭ, പാ​രി​സ് ല​ക്ഷ്മി, ഇ​നി​യ, നീ​ത പി​ള്ള എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന 'ശ​ങ്ക​ര'​വും ബെ​ന്നി ദ​യാ​ൽ, നി​ഖി​ത ഗാ​ന്ധി, ആ​ര്യ ദ​യാ​ൽ, ഹ​രി ശ​ങ്ക​ർ എന്നിവരുടെ സം​ഗീ​ത വി​രു​ന്നും ദു​ർ​ഗ കൃ​ഷ്ണ​, മ​ണി​ക്കു​ട്ട​ൻ, ശ​ര​ണ്യ, ആ​ന​ന്ദ്, മ​നീ​ഷ, ആ​തി​ര ടീ​മി​ന്‍റെ സൂ​പ്പ​ർ ഡാ​ൻ​സും ര​മേ​ശ് നാ​രാ​യ​ണ​ൻ, മ​ധു​ശ്രീ, മ​ധു മ​തി​ എന്നിവർ ഒ​രു​ക്കു​ന്ന 'മ്യൂ​സി​ക്ക​ൽ ഫ്യൂ​ഷ​ൻ ' ഷോയും ഉണ്ട്.

ഹ​രീ​ഷ് ക​ണാ​ര​ൻ, ആ​ര്യ, ധ​ർ​മ​ജ​ൻ മ​റ്റു ടെ​ലി​വി​ഷ​ൻ താ​ര​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഷോയു​ടെ ഭാ​ഗമാ​കു​ന്നു​ണ്ട്.

പ്രേം​ടി.​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.