വാ​ർ​ത്താ ചാ​ന​ലു​ക​ൾ​ക്ക് തി​ള​ക്കം; വി​നോ​ദ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി
Monday, March 29, 2021 6:01 PM IST
സം​സ്ഥാ​ന നി​യ​മ​സ​ഭാതെര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ഘോ​ഷ തി​മിർപ്പി​ലാ​ണ് ഇ​പ്പോ​ൾ നാ​ടും ന​ഗ​ര​ങ്ങ​ളും. അ​വി​ടെ ന​മ്മു​ടെ വാ​ർ​ത്ത​ചാ​ന​ലു​ക​ൾ​ക്ക് ന​ല്ല ഡി​മാ​ൻഡ് നേ​ടു​മ്പോ​ൾ ക​ന​ത്ത തി​രി​ച്ച​ടിയാ​ണ് മു​ഖ്യ​ധാ​ര വി​നോ​ദ ചാ​ന​ലു​ക​ൾ നേ​രി​ടു​ന്ന​ത്.

പി​ന്നി​ട്ട ഒ​രു മാ​സ​ത്തെ പ്ര​തിവാ​ര ടി​ആ​ർപി ​റേ​റ്റിംഗിൽ വ​ൻ ഇ​ടിവാ​ണ് ബ്രോ​ഡ്കാ​സ്റ്റ് ഓ​ഡി​യ​ൻ​സ് റി​സേ​ർ​ച്ച് കൗൺ​സി​ൽ ഇ​ന്ത്യ പു​റ​ത്തുവി​ട്ട ക​ണ​ക്കു​ക​ൾ പ്ര​ക​ട​മാ​ക്കു​ന്ന​ത്. ഇ​ത് വി​നോ​ദ ചാ​ന​ലു​ക​ളു​ടെ ബി​സി​ന​സിനെ ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാക്കുമെ​ന്ന​താ​ണ് ചാ​ന​ലു​ക​ൾ വി​ല​യി​രു​ത്തു​ന്ന​ത്.

മു​ൻ​നി​ര ചാ​ന​ൽ ഏ​ഷ്യാ​നെ​റ്റി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ 'ബി​ഗ്‌ ബോ​സും' ​പോ​പ്പു​ല​ർ മ്യൂ​സി​ക്ക​ൽ റി​യാ​ലി​റ്റി ഷോ '​സ്റ്റാ​ർ സിം​ഗ​റും'​ഒ​രേ സീ​സ​ണി​ൽ സം​പ്രേ​ഷ​ണം ചെ​യു​ന്ന​ത് ആ​ദ്യ​മാ​ണ്. എ​ന്നി​ട്ടും ചാ​ന​ൽ ടി​ആ​ർപി​യി​ൽ മി​ക​വ് നേ​ടാ​നോ ആ​യി​രം പോ​യിന്‍റ് ക​ട​ക്കാ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർഥ്യം.

സ്കൂ​ൾ, കോ​ള​ജ് പ​രീ​ക്ഷ​ക​ളും ടി​വി റേ​റ്റിംഗിനെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഘ​ട​ക​മാ​ണ്. ഇ​വി​ടെ ഏ​റെ ശ്രദ്ധേ​യം മ​ഴ​വി​ൽ മ​നോ​ര​മ​ക്ക്‌ ഈ ​വാ​രമേ​റ്റ ഇ​ടി​വാണ്. നാലാം സ്ഥാനത്തേക്കാണ് ചാനൽ തള്ളപ്പെട്ടത്. സ്വ​ന്തം ന്യൂ​സ്‌ ചാ​ന​ലിന്‍റെ പ്രീ ​പോ​ൾ സ​ർ​വേ നേ​ട്ട​മാ​യ​പ്പോ​ൾ മ​റു​ഭാ​ഗ​ത്ത് മ​ഴ​വി​ൽ മ​നോ​ര​മ​ക്ക്‌ ക​ന​ത്ത ന​ഷ്ട​മാ​യി മാ​റി. എ​ന്നാ​ൽ മൂ​ന്നാം സ്ഥാ​ന​ത്തേക്ക്‌ പ​ടി​ക​യ​റാ​ൻ ക​ഴി​ഞ്ഞ​ത് സീ ​കേ​ര​ളം ചാ​ന​ലി​ന് വ​ൻ നേ​ട്ട​വു​മാ​ണ്. ഫ്ല​വേ​ഴ്‌​സ്, സൂ​ര്യ, കൈ​ര​ളി, അ​മൃ​ത ചാനലുകൾക്കും വ്യൂ​വർ​ഷി​പ്പ് ഇ​ടി​വി​ൽ ക​ഥ മ​റി​ച്ച​ല്ല.

വാ​ർ​ത്താ ചാ​ന​ലു​ക​ൾ മി​ക​ച്ച വ്യൂവർ​ഷി​പ് നേ​ടു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​യ​ള​വി​ലാ​ണ്. അ​ത് നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പാ​ണെ​ങ്കി​ൽ പ​റ​യു​ക​യും വേ​ണ്ട. ഇ​തിന്‍റെ റേ​റ്റിം​ഗ് ഉ​യ​ർ​ത്തിക്കാട്ടി​യാ​ണ് ചാ​ന​ലു​ക​ൾ മാ​ർ​ക്ക​റ്റിംഗ് ബി​സി​ന​സ്‌ നേ​ടു​ന്ന​ത്.

എ​ന്നാ​ൽ 2018ലെ ​പ്ര​ള​യകാ​ല​ത്തെ വാ​ർ​ത്താപ്രാ​ധാ​ന്യം ടെ​ലി​വി​ഷ​ൻ പ്രേ​ക്ഷ​ക​രി​ൽ വ​ൻ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ വി​നോ​ദ ചാ​ന​ലു​ക​ളി​ലെ ടോ​പ് റേ​റ്റിം​ഗ് മ​റി​ക​ട​ന്നു ച​രി​ത്ര നേ​ട്ടം കൊ​യ്യാ​ൻ ന​മ്മു​ടെ വാ​ർ​ത്ത ചാ​ന​ലു​ക​ൾ​ക്ക് ക​ഴി​ഞ്ഞി​രു​ന്നു. പി​ന്നീ​ടും ചി​ല വാ​ർ​ത്ത​ക​ളു​ടെ പ്രാ​ധാ​ന്യ​വും അ​തിന്‍റെ നേ​ട്ട​വും നാം ​ക​ണ്ട​താ​ണ്.

സ​മീ​പകാ​ല​ത്ത് ചാ​ന​ൽ വാ​ർ​ത്ത​ക​ൾ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന ഒ​ട്ടെ​റെ സം​ഭ​വ​ങ്ങ​ൾ ക​ട​ന്നു​പോ​യി​ട്ടു​ണ്ട്. റേ​റ്റിംഗിലെ സു​താ​ര്യ​ത ത​ന്നെയാ​യി​രു​ന്നു വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്കം. അ​ങ്ങനെയാ​ണ് 2021 ഫെ​ബ്രു​വ​രിയി​ൽ വാ​ർ​ത്താ ചാ​ന​ലു​ക​ളു​ടെ റേ​റ്റിം​ഗ്‌ പു​റ​ത്തുവി​ടു​ന്ന​തിന് വി​ല​ക്ക് ഏ​ർ​പെ​ടു​ത്തു​ന്ന​ത്. അ​ത് ഒ​രു പു​തി​യ ദേ​ശീ​യ വാ​ർ​ത്ത ചാ​ന​ലി​ന്‍റെ ടിആ​ർപി ​റേ​റ്റിം​ഗ്‌ പൊ​രു​ത്ത​ക്കേ​ടു​ക​ളു​ടെ ഭാ​ഗ​മാ​യി കോ​ട​തി ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു.

ഈ ​നി​രോ​ധ​നം മി​ക​ച്ച വാ​ർ​ത്ത ചാ​ന​ലു​ക​ൾ​ക്ക് വ​ൻ പ്ര​തി​സ​ന്ധി സൃ​ഷ്ടിച്ചി​രി​ക്കു​ന്ന​ത്. വാ​ർ​ത്ത​ക​ളു​ടെ ജീ​വ​നാ​യ ടി​ആ​ർപി ​റേ​റ്റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​ര​സ്യദാ​താ​ക്ക​ൾ ചാ​ന​ലി​ൽ എ​ത്തു​ന്ന​തും അ​ത് ചാ​ന​ലി​ന്‍റെ നി​ല​നി​ൽ​പ്പി​നു ത​ന്നെ അ​നി​വാ​ര്യ​മാ​കു​ന്ന​തും.

പ്രേം​ടി.​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.