കു​തി​പ്പി​നി​ട​യി​ലെ കി​ത​പ്പാ​ണ് "അ​റം'
Saturday, November 11, 2017 11:11 AM IST
രാ​ഷ്ട്രീ​യം പ​റ​യു​ന്ന സി​നി​മ​ക​ൾ​ക്ക് ഇ​പ്പോ​ൾ വ​ലി​യ ഡി​മാ​ൻ​ഡാ​ണ്.​ ഇ​ത്തി​രി നെ​ഗ​റ്റീ​വ് പ​ബ്ലി​സി​റ്റി കൂ​ടി കി​ട്ടി​യാ​ൽ പി​ന്നെ പ​ടം സൂ​പ്പ​ർഹി​റ്റ്. "അ​റം' പ​റ​യു​ന്ന​തും ഇ​ന്ന​ത്തെ ചി​ല രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ൾ ത​ന്നെ. എ​ന്തുകൊ​ണ്ടോ, ചി​ത്രം സം​വ​ദി​ക്കു​ന്ന വി​ഷ​യ​ത്തി​ലേ​ക്ക് അ​ധി​കം ആ​രും ത​ല​യി​ടാ​ൻ വ​രി​ല്ലാ​യെ​ന്നു ത​ന്നെ ക​രു​തേ​ണ്ടി​യി​രി​ക്കു​ന്നു. കു​തി​പ്പി​നി​ട​യി​ലെ കി​ത​പ്പി​നെക്കുറി​ച്ചാ​ണ് ചി​ത്രം ച​ർ​ച്ച ചെ​യ്യു​ന്ന​ത്. അ​തും വ​ർ​ഷ​ങ്ങ​ൾ​ക്ക് മുൻപ് ന​ട​ന്ന സം​ഭ​വം കൂ​ടി​യാ​കു​ന്പോ​ൾ വി​ഷ​യ​ത്തി​ന് എ​ത്ര​ത്തോ​ളം ഗൗ​ര​വം ഉ​ണ്ടെ​ന്ന് ഉൗ​ഹി​ക്കാ​വു​ന്ന​തേ​യു​ള്ളു.

അ​റം എ​ന്നാ​ൽ ധ​ർ​മം എന്നാണ് അർഥം. ഇ​ന്ന് രാ​ജ്യ​ത്തു നി​ന്ന് അ​ന്യ​മാ​യിക്കൊണ്ടി​രി​ക്കു​ന്ന ഒ​ന്ന്. ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് കു​തി​ക്കു​ന്ന റോ​ക്ക​റ്റു​ക​ളു​ടെ വാ​ർ​ത്ത ഏ​തൊ​രു ഇ​ന്ത്യ​ക്കാ​ര​നും മ​തി​പ്പു​ള​വാ​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ അ​ക​പ്പെ​ട്ട് മ​ര​ണം ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്ന കു​രു​ന്നു​ക​ളെക്കുറി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ ഇ​ന്നും കേ​ൾ​ക്കു​ന്പോ​ൾ മ​ന​സ് മ​ടു​പ്പു​ള​വാ​ക്കു​ന്ന കി​ത​പ്പി​ലേ​ക്ക് കൂ​പ്പുകു​ത്തു​ക​യും ചെ​യ്യും. അ​ത്ത​രം ഒ​രു വി​ഷ​യം ത​ന്നെ​യാ​ണ് സം​വി​ധാ​യ​ക​ൻ ഗോ​പി നൈനാ​ർ ന​യ​ൻ​താ​ര​യെ മു​ൻ നി​ർ​ത്തി പ്രേ​ക്ഷ​ക സ​മ​ക്ഷ​ത്തി​ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.മ​ല​യാ​ളി​ക​ൾ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻപേ ശ്വാ​സമ​ട​ക്കിപ്പിടി​ച്ചി​രു​ന്ന ക​ണ്ട "മാ​ളൂ​ട്ടി' എ​ന്ന സി​നി​മ​യി​ലെ രം​ഗ​ങ്ങ​ൾ അ​റം ക​ണ്ടുകൊ​ണ്ടി​രി​ക്കു​ന്പോ​ൾ മ​ന​സി​ലേ​ക്ക് പാ​ഞ്ഞെ​ത്തും. അ​തുത​ന്നെയല്ലേ ഇ​തെ​ന്നു​ള്ള ചി​ന്ത​ക​ൾ​ക്കി​ട​യി​ലേ​ക്ക് കാ​ലി​കപ്ര​സ​ക്തി​യു​ള്ള വി​ഷ​യ​ങ്ങ​ൾ കൂ​ടി ച​ർ​ച്ച​യാ​കു​ന്ന​തോ​ടെ മാ​ളൂ​ട്ടി​യെ മ​റ​ന്ന് അ​റം കു​ത്തിനോ​വി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് ശ്ര​ദ്ധപോ​കും. ഗ്ലാ​മ​ർ മാ​സ് മ​സാ​ല വേ​ഷ​ങ്ങ​ൾ മാ​ത്ര​മ​ല്ല ഇ​ത്ത​രം സീ​രി​യ​സ് വേ​ഷ​ങ്ങ​ൾ കൂ​ടി ചെ​യ്യു​ന്പോഴാണ് ഒ​രു ന​ടി സ്വ​യം പ​രീ​ക്ഷി​ക്ക​പ്പെ​ടു​ക. ഇ​വി​ടെ ആ ​പ​രീ​ക്ഷ​ണ​ത്തി​ന് നി​ന്ന് കൊ​ടു​ക്കു​ക​യാ​ണ് ന​യ​ൻ​താ​ര. മ​തി​വ​താ​നി​യെ​ന്ന ക​ള​ക്ട​ർ വേ​ഷം ഏ​തൊ​രു പ്രേ​ക്ഷ​ക​നെ​യും കൈ​യ​ടി​പ്പി​ക്കുംവി​ധം ചെ​യ്ത് ഫ​ലി​പ്പി​ക്കാ​ൻ ന​യ​ൻ​സി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
കു​ടി​വെ​ള്ള പ്രതിസന്ധിയും രാ​ഷ്ട്രീ​യ പ്ര​ശ്ന​ങ്ങ​ളു​മെ​ല്ലാം ത​മി​ഴ് സി​നി​മ​ക​ളി​ൽ പ​ല​കു​റി ക​യ​റിക്കൂടി​യി​ട്ടു​ള്ള വി​ഷ​യങ്ങളാണ്. എന്നാൽ അറം എന്ന ചിത്രം പോലെ ആഴത്തിൽ ഇത്തരമൊരു വിഷയം ചർച്ച ചെയ്തിട്ടുണ്ടാവില്ല. മാ​ർ​ക്ക​റ്റിം​ഗി​നു​ള്ള ത​ന്ത്ര​മാ​യി മാ​ത്രം ക​യ​റിക്കൂടാ​റു​ള്ള ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ​ക്ക് സം​വി​ധാ​യ​ക​ൻ കു​റ​ച്ചുകൂ​ടി ഉൗ​ന്ന​ൽ ന​ൽ​കി​യി​ട്ടു​ണ്ട് ചിത്രത്തിൽ. ഒ​രു ഗ്രാ​മ​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​വും അ​തി​ന് മ​റ​പ​റ്റി​യു​ണ്ടാ​കു​ന്ന കു​ഴ​ൽ​ക്കി​ണ​ർ വി​ഷ​യ​വു​മെ​ല്ലാം ചി​ത്ര​ത്തി​ൽ ക​ട​ന്നുവ​രു​ന്നു​ണ്ട്. നി​സാ​ര​മെ​ന്നു ക​രു​തി ത​ള​ളിക്കള​യു​ന്ന പ​ല കാ​ര്യ​ങ്ങ​ളും കൊ​ണ്ടെ​ത്തി​ക്കു​ന്ന​ത് വ​ലി​യ വി​പ​ത്തി​ലേ​ക്കാ​ണെ​ന്ന് ചി​ത്രം കു​ഴ​ൽ​ക്കി​ണ​റി​ൽ അ​ക​പ്പെ​ട്ട കു​രു​ന്നി​നെ ചൂ​ണ്ടിക്കാണി​ച്ചു കൊ​ണ്ട് സ​മ​ർ​ഥി​ക്കു​ന്നു.

ജ​ന​ങ്ങ​ളു​ടെ ഒ​പ്പം നി​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന ക​ള​ക്ട​റാ​യാ​ണ് ന​യ​ൻ​താ​ര ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. രാ​ഷ്ട്രീ​യ​ക്കാ​രു​ടെ ഇ​ട​പെ​ട​ലും ഇ​ന്ത്യ​യി​ലെ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളു​ടെ കു​റ​വു​മെ​ല്ലാം മ​റ്റ് പ​ല ചി​ത്ര​ങ്ങ​ളി​ലെന്നതു പോ​ലെ അ​റമി​ലും പ​റ​ഞ്ഞുപോ​കു​ന്നു​ണ്ട്. നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളു​മെ​ല്ലാം ക​ള​ക്ട​ർ നേ​രി​ടു​ന്ന രീ​തി​യാ​ണ് ചി​ത്ര​ത്തി​ന് മ​റ്റൊ​രു ത​ലം ന​ൽ​കു​ന്ന​ത്. ന​യ​ൻ​താ​ര​യു​ടെ "വ​ണ്‍​മാ​ൻ​ഷോ' എ​ന്ന​തി​ന​പ്പു​റ​ത്ത് നാ​ട്ടു​കാ​രു​ടെ വി​കാ​ര​ങ്ങ​ളും വി​ചാ​ര​ങ്ങ​ളും തു​റ​ന്നു കാ​ട്ടാ​നാ​ണ് സം​വി​ധാ​യ​ക​ൻ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്.രാ​ഷ്ട്രീ​യ​ക്കാ​രു​ടെ ഇ​ട​പെ​ട​ൽ ക​ള​ക്ട​റു​ടെ എ​തി​ർ​പ്പും തീ​രു​മാ​ന​ങ്ങ​ളും തു​ട​ങ്ങി​യ ക്ലീ​ഷേ​ക​ൾ അ​റ​മി​ലും സ്ഥാ​നം പി​ടി​ക്കു​ന്നു​ണ്ട്. ഛാ​യാ​ഗ്രാ​ഹ​ക​ൻ ആ​വു​ന്ന​ത്ര വി​ഷ​യ​ത്തി​ന്‍റെ തീ​വ്ര​ത​യെ കാ​മ​റ​യി​ൽ ഒ​പ്പി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്.​​ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളോ​ട് ചേ​ർ​ന്ന് നി​ൽ​ക്കും​ വി​ധ​മു​ള്ള പ​ശ്ചാ​ത്ത​ല സം​ഗീ​ത​മാ​ണ് ജി​ബ്രാ​ൻ ചി​ത്ര​ത്തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ക​ഥ​പ​റ​ച്ചി​ൽ രീ​തി​യി​ൽ വ്യ​ത്യ​സ്ത​ത കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​മൊ​ക്കെ സം​വി​ധാ​യ​ക​ൻ ന​ട​ത്തി​യി​ട്ടു​ണ്ട്. കു​റി​ക്കു കൊ​ള്ളു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ൾ മ​ടു​പ്പു​ള​വാ​ക്കാ​തെ ത​ന്നെ ചി​ത്ര​ത്തി​ലുണ്ട്. പ​ല​രും മ​റ​വി​യു​ടെ ത​ട​വ​റ​യി​ലേ​ക്ക് ത​ള്ളി​യി​ട്ട വി​ഷ​യം പൊ​ടി​ത​ട്ടി​യെ​ടു​ക്കു​ക മാ​ത്ര​മ​ല്ല, ഇ​നി​യെ​ങ്കി​ലും ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​വി​ധി ഉ​ണ്ടാ​യി​ല്ലാ​യെ​ങ്കി​ൽ രാ​ജ്യം നേ​രി​ടാ​ൻ പോ​കു​ന്ന പ്ര​തി​സ​ന്ധി​ക​ളു​ടെ ആ​ക്കം കാ​ണി​ച്ച് ത​രാ​നും ചി​ത്ര​ത്തി​ന് ക​ഴി​യു​ന്നു​ണ്ട്.
സു​നു ല​ക്ഷ്മി​യും രാ​മ​ച​ന്ദ്ര​ൻ ദു​രൈ​രാ​ജു​മെ​ല്ലാ നാ​ട്ടി​ൻ​പു​റ​ത്തെ സാ​ധാ​ര​ണ​ക്കാ​രാ​യി ജീ​വി​ച്ച​പ്പോ​ൾ ചി​ത്ര​ത്തി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന രം​ഗ​ങ്ങ​ൾ ആ​കാം​ക്ഷ​യോ​ടെ അ​ല്ലാ​തെ ക​ണ്ടി​രി​ക്കാ​ൻ ആ​വി​ല്ല. ര​ണ്ടാം പ​കു​തി​യി​ൽ പ​ക്ഷേ, പ​ല​പ്പോ​ഴും ചി​ത്രം മു​ന്നോ​ട്ട് പോ​കാ​നാ​വാ​തെ കി​ത​യ്ക്കു​ന്നു​ണ്ട്. ക്ലീ​ഷേ​ക​ൾ സ്ഥാ​നം പി​ടി​ക്കു​ന്ന​തും അ​വി​ടം മു​ത​ലാ​ണ്. എ​ത്ര ത​ന്നെ ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്താ​ലും രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ ഭ​ര​ണ​ത്തി​ലേ​റി​യ ഭ​ര​ണാ​ധി​കാ​രിക​ളു​ടെ മ​നഃ​സ്ഥി​തി​ക്ക് മാ​റ്റം ഉ​ണ്ടാ​കി​ല്ലാ​യെ​ന്ന് കാ​ട്ടി​ത്ത​ന്നുകൊ​ണ്ടാ​ണ് ചി​ത്രം അ​വ​സാ​നി​ക്കു​ന്ന​ത്.

(പ​ല​രും പ​റ​യാ​ൻ മ​ടി​ക്കു​ന്ന ചി​ല​തി​ലേ​ക്കു​ള്ള വി​ര​ൽ ചൂ​ണ്ട​ലാ​ണ് അ​റം. )

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.