പുകഞ്ഞു തീർന്ന ചാർമിനാർ...!
Friday, March 9, 2018 7:39 PM IST
ക​ന്നി​യ​ങ്കം ഗം​ഭീ​ര​മാ​ക്കാ​നു​ള്ള ആ​വേ​ശം ആ​വ​ലാ​തി​ക​ളു​ടെ ഇ​ട​യി​ൽ​പ്പെ​ട്ടു പോ​യാ​ലു​ള്ള അ​വ​സ്ഥ എ​ന്താ​യി​രി​ക്കു​മെ​ന്ന് പ​റ​യ​ണ്ടല്ലോ?... അ​ജി​ത്ത് സി. ​ലോ​കേ​ഷ് എന്ന സംവിധായകൻ ഇത്തരമൊരു ​ഒ​രു അ​വ​സ്ഥ​യി​ൽ ചെ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. ഒ​റ്റ വീ​ഴ്ച​യാ​യി​രു​ന്നു, പി​ന്നെ വീ​ണി​ട​ത്ത് കി​ട​ന്ന് ഉ​രു​ണ്ട് ഒ​രു സി​നി​മ അ​ങ്ങ് ഒ​പ്പി​ച്ചെ​ടു​ത്തു.​ അ​തി​ന്‍റെ പേ​രാ​ണ് "ചാ​ർ​മി​നാ​ർ'.

ചേ​രാ​ത്ത ചേ​രു​വ​ക​ളെ എ​ത്രക​ണ്ട് യോ​ജി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ലും ശരിയാകില്ലല്ലോ.​ പ​റ​ഞ്ഞ് പ​ഴ​കി​യ ക​ഥ​ക​ളെ പൊ​ടി​ത​ട്ടി​യെ​ടു​ത്ത് അ​തി​ൽ പ്ര​ണ​യ​വും ട്വി​സ്റ്റും പി​ന്നെ ത്രി​ല്ലും ഒക്കെ നി​റ​ച്ചാണ് ചാർമിനാർ വന്നിരിക്കുന്നത്. അ​ശ്വി​ൻ കു​മാ​ർ എന്ന യുവനടൻ അ​ഭി​ന​യ സാ​ധ്യ​ത​ക​ളു​ടെ ഒ​രു ക​ള​രി​യാ​യി ചാ​ർ​മി​നാ​റി​നെ ക​ണ്ടി​ട്ടു​ണ്ടാ​വ​ണം. അ​തു​കൊ​ണ്ടാ​വാം ചി​ത്രം വ​ല്ലാ​ണ്ട് ഇ​ഴ​യു​ന്പോ​ഴും അശ്വിന്‍റെ പ്ര​ക​ട​നം അല്പം ആ​ശ്വാ​സം പ്രേ​ക്ഷ​ക​ന് ന​ൽ​കു​ന്ന​ത്.

എ​ങ്ങ​നെ​യൊ​ക്ക​യോ ത​ട്ടി​ക്കൂ​ട്ടി​യ തി​ര​ക്ക​ഥ​യി​ൽ കാ​ണാ​ൻ കൊ​ള്ളാ​വു​ന്ന കു​റ​ച്ചു പേ​രെ നി​ര​ത്തി നി​ർ​ത്തി അ​ഭി​ന​യി​പ്പി​ച്ചാ​ൽ മി​ക​ച്ചൊ​രു സി​നി​മ​യാ​കി​ല്ല എന്ന പാഠമാണ് ചാർമിനാർ നൽകുന്നത്. ത​ട്ടി​ക്കൂ​ട്ട് ശ്രേ​ണി​യി​ലേ​ക്ക് 2018-ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ക​ട​ന്നു കൂടിയിരുന്നു. ആ ​കൂ​ട്ട​ത്തി​ലേ​ക്കാണ് ചാർമിനാറും അടിഞ്ഞു കൂടിയിരിക്കുന്നത്. കാട്ടിക്കൂട്ടലുകളുടെ നേർ സാക്ഷ്യം.



ട്വി​സ്റ്റു​ണ്ട് കേ​ട്ടോ ട്വി​സ്റ്റ്

എ​ല്ലാ​വ​രും നോ​ക്കി​യി​രു​ന്നോ... ട്വി​സ്റ്റ് ഇ​പ്പോ​ൾ വ​രും വരും എ​ന്ന് തോ​ന്നി​പ്പി​ക്കും വി​ധ​മാ​ണ് ചി​ത്രം മു​ന്നോ​ട്ടുപോ​കു​ന്ന​ത്. ചാ​ർ​മി​നാ​ർ ഹോ​ട്ട​ലി​നെ ചു​റ്റി​പ്പ​റ്റി​യാ​ണ് ക​ഥ വി​ക​സി​ക്കു​ന്ന​ത്. എ​ന്തു​കൊ​ണ്ട് ചി​ത്ര​ത്തി​ന് ചാ​ർ​മി​നാ​ർ എ​ന്നു പേ​ര് വ​ന്നു​വെ​ന്ന് മ​ന​സി​ലാ​യി കാ​ണു​മ​ല്ലോ അ​ല്ലേ... അ​വി​ടെ​യും ഇ​വി​ടെ​യും തൊ​ടാ​തെ എ​ന്തോ ദു​രൂ​ഹ​ത​ക​ൾ ഹോ​ട്ട​ലി​ന് ചു​റ്റും അ​ര​ങ്ങേ​റു​ന്നു​ണ്ടെ​ന്ന് ധ്വ​നി​പ്പി​ക്കാ​ൻ സം​വി​ധാ​യ​ക​ന് തു​ട​ക്ക​ത്തി​ൽ ക​ഴി​യു​ന്നു​ണ്ട്. സേ​തു(​അ​ശ്വി​ൻ കു​മാ​ർ)​വി​നെ ചു​റ്റി​പ​റ്റി​യാ​ണ് ക​ഥ വി​ക​സി​ക്കു​ന്ന​ത്. ഫാ​ഷ​ൻ ഡി​സൈ​ന​റാ​യ ക​ഥാ​നാ​യ​ക​ന്‍റെ ജീ​വി​ത​ത്തി​ൽ ച​തി​യും വ​ഞ്ച​ന​യും പി​ന്നെ പ്ര​ണ​യ​വു​മെ​ല്ലാം ക​ട​ന്നു കൂ​ടി​യ​ത് എ​ങ്ങ​നെ​യെ​ന്ന് കാ​ട്ടി തു​ട​ങ്ങു​ന്ന​തോ​ടെ ചി​ത്രം ക​ണ്ടുമ​ടു​ത്ത സി​നി​മാ ക​ഥ​ക​ളു​ടെ ട്രാ​ക്കി​ലേ​ക്ക് വ​ന്നു വീ​ഴും.



പ്ര​ണ​യം ഉണ്ടെങ്കിൽ, പാ​ട്ട് മ​സ്റ്റാ​ണ്

പ്ര​ണ​യ​ത്തെക്കുറി​ച്ച് പ​റ​യു​ന്പോ​ൾ പാ​ട്ട്... പി​ന്നെ പ്ര​ണ​യി​നി ഒ​ന്നു തൊ​ട്ടാ​ൽ പാ​ട്ട്... പി​ന്നെ ത​ല​ങ്ങും വി​ല​ങ്ങും പാ​ട്ടാ​ണ്. ഇത്തരം ക്ലീഷേ സംഭവങ്ങളൊന്നും മാറ്റിപ്പിടിക്കാൻ സംവിധായകൻ മെനക്കെട്ടിട്ടില്ല. നായിക ഹർഷിക സുന്ദരിയാണ്. മോ​ഡ​ലാ​യ ന​ന്ദ​ന​യു​ടെ വേ​ഷ​മാ​ണ് ചി​ത്ര​ത്തി​ൽ നായിക കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ന​ല്ല ചി​രി​യും ക്യാറ്റ്‌വാക്കും ഒക്കെ കണ്ടിരിക്കാം. പക്ഷേ, ഒ​റ്റ കാ​ര്യം മാ​ത്രം. അ​ഭി​ന​യി​ക്കാ​ൻ അ​ത്ര പോ​ര. പ​ര​സ്യ ഏ​ജ​ൻ​സി, മോ​ഡ​ലിം​ഗ്, ഫാ​ഷ​ൻ ഡി​സൈ​നിം​ഗ്.. ഒ​ന്നി​നോ​ട് ഒ​ന്ന് ചേ​ർ​ന്നു നി​ൽ​ക്കു​ന്ന മേ​ഖ​ല​ക​ളെ ഇ​ണ​ക്കി​ച്ചേ​ർ​ത്താ​ണ് ചാ​ർ​മിനാ​റി​ന്‍റെ ക​ഥ മെ​ന​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.



ക​ഥ പ​റ​ഞ്ഞു തീ​ര​ണി​ല്ല​ല്ലോ...

നാ​യ​ക​ൻ ഇ​ട​യ്ക്ക് ക​ഥ പ​റ​യു​ന്നു... അ​ത് തീ​രു​ന്പോ​ൾ മ​റ്റൊ​രാ​ൾ ക​ഥ ഓ​ർ​ക്കു​ന്നു. ശെ​ടാ... സം​ഗ​തി എ​ങ്ങോ​ട്ടാ​ണ് ​പോ​കു​ന്ന​തെ​ന്ന് ഓ​ർ​ത്തി​രി​ക്കു​ന്പോ​ഴാ​ണ്, പ്ര​തി​കാ​ര​ത്തി​ന്‍റെ തീ ​നാ​യ​ക​നി​ൽ സം​വി​ധാ​യ​ക​ൻ ആ​ളി​ക്കത്തി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ചി​ല​രു​ടെ അ​മി​താ​ഭി​ന​യം കാ​ര​ണം മു​ന്പി​ൽ വ​രാ​ൻ പോകുന്ന ട്വി​സ്റ്റി​നെ കു​റി​ച്ച് നേ​ര​ത്തെ സൂ​ച​ന കി​ട്ടും. അ​തോ​ടെ സം​ഭ​വം എ​ങ്ങോ​ട്ട്, എ​ങ്ങ​നെ, എ​വി​ടെച്ചെന്നു നി​ൽ​ക്കും എ​ന്നെ​ല്ലാം കൃ​ത്യ​മാ​യി മ​ന​സി​ലാ​കും. സം​വി​ധാ​യ​ക​ന്‍റെ ഉ​ള്ളി​ൽ അ​ടി​ഞ്ഞുകൂ​ടി​യ ട്വി​സ്റ്റു​ക​ളെ​ല്ലാം പി​ന്നീ​ട് വ​ന്നുപോ​കു​ക​യാ​ണ്. ക​ഥ പ​റ​ഞ്ഞ് തീ​ർ​ക്ക​ണ​മ​ല്ലോ, ഇ​ല്ലെ​ങ്കി​ൽ കാഴ്ചക്കാർ എ​ന്തു ക​രു​തും.



ര​ണ്ടാം പ​കു​തി അസഹനീയം

കു​ത്ത​ഴി​ഞ്ഞ പോ​യ ക​ഥ​യെ ര​ണ്ടാം പ​കു​തി​യി​ലെ​ങ്കി​ലും വ​രു​തി​യി​ൽ നി​ർ​ത്താ​ൻ ചി​ല അ​ഡീ​ഷ​ണ​ൽ ട്വി​സ്റ്റു​ക​ൾ സംവിധായകൻ തി​രു​കി ക​യ​റ്റി​യി​ട്ടു​ണ്ട്. ഒ​ന്നാം പ​കു​തി​യി​ൽ നാ​യ​ക​ൻ ഒ​രു​വി​ധം പി​ടി​ച്ച് നി​ന്നെ​ങ്കി​ൽ ര​ണ്ടാം പ​കു​തി​യി​ൽ പു​ള്ളി​യുടെ വരുതിയിലും കാര്യങ്ങൾ നിന്നില്ല. നാ​യ​ക​നും നാ​യി​ക​യും സി​നി​മ​യി​ൽ വ​ന്നുപോ​കു​ന്ന​വ​രും ത​മ്മി​ലു​ള്ള പൊ​ട്ട​ൻക​ളി​യാ​ണ് പി​ന്നീ​ട് കാ​ണാ​ൻ ക​ഴി​യു​ക. കാ​മ​റാ​മാ​നെ സ​മ്മ​തി​ക്ക​ണം, ഈ ​കാ​ട്ടി​ക്കൂ​ട്ട​ലു​ക​ൾ​ക്കി​ട​യി​ലും ന​ല്ല ക​ള​ർ​ഫു​ൾ ഫ്രെ​യി​മു​കൾ ഒരുക്കിയതിന്. പ​ക്ഷേ അ​തു​കൊ​ണ്ടൊ​ന്നും കാ​ര്യമു​ണ്ടാ​യി​ല്ല. ക്ലൈ​മാ​ക്സി​ൽ വ​രെ ട്വി​സ്റ്റ് അ​പ്‌ലോ​ഡ് ചെ​യ്ത് സം​വി​ധാ​യ​ക​ൻ ആ​വ​ശ്യ​ത്തി​ലേ​റെ വെ​റു​പ്പി​ക്കു​ന്നു​ണ്ട്.

(ഇത്രമാത്രം ട്വിസ്റ്റ് എവിടുന്ന് കിട്ടിയോ, എന്തോ...)

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.