പ്രേമത്തിന്‍റെ ബോറൻ സൂത്രങ്ങൾ...!
Friday, May 11, 2018 5:59 PM IST
ഇതിനും മാത്രം പാപം പ്രേമിക്കുന്നവർ ചെയ്തിട്ടുണ്ടോ? "പ്രേമസൂത്രം' കണ്ടിറങ്ങുന്നവർ ഇ​ങ്ങ​നെ ചോ​ദി​ച്ചാ​ൽ സം​വി​ധാ​യ​ക​ൻ ജിജു അ​ശോ​ക​ന് മറുപടിയുണ്ടാകില്ല. അത്രമാത്രം വലിച്ചുനീട്ടലാണ് സംവിധായകൻ നടത്തിയിരിക്കുന്നത്.

മ​ല​യാ​ള സി​നി​മ ഇ​തു​വ​രെ പ​യ​റ്റി​യ ഒ​ട്ടു​മി​ക്ക പ്ര​ണ​യത​ന്ത്ര​ങ്ങ​ളേ​യും ഒ​റ്റ സി​നി​മ​യി​ലാ​ക്കാ​നാ​ണ് സം​വി​ധാ​യ​ക​ൻ പ്രേ​മ​സൂ​ത്ര​ത്തി​ൽ ശ്രമിച്ചത്. ക​ണ്ടു പ​ഴ​കി​യ സൂ​ത്ര​ങ്ങ​ളാ​യ​തുകൊ​ണ്ടു ത​ന്നെ അവയെല്ലാം ബോറായിരുന്നു. വലിച്ചുനീട്ടലിന്‍റെ കാര്യത്തിൽ റബർ പോലും സംവിധായകന്‍റെ മുന്നിൽ തോറ്റുപോകും.

പാ​വം ബാ​ലു ​വ​ർ​ഗീ​സ്, പ്രേ​മി​ച്ച് വ​ശം​കെ​ട്ടുപോയി. പ്രേ​മം കാ​ല​ങ്ങ​ൾ​ക്ക് മുൻപ് എ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ന്ന് ഇ​ന്ന​ത്തെ ത​ല​മു​റ​യെ കാ​ണി​ക്കാ​നു​ള്ള ശ്ര​മ​മൊ​ക്കെ കൊ​ള്ളാം. പ​ക്ഷേ, ആവിഷ്കരണത്തിൽ സംഭവമെല്ലാം താറുമാറായി എന്നതാണ് ശരി.



ജിജു അശോകൻ "ഉ​റു​ന്പു​ക​ൾ ഉ​റ​ങ്ങാ​റി​ല്ല' എ​ന്ന തന്‍റെ കന്നി ചിത്രത്തിൽ ചെ​ന്പ​ൻ വി​നോ​ദി​നെ ക​ള്ള​ൻ വേ​ഷ​മാ​ണ് ഏ​ൽ​പ്പി​ച്ച​തെ​ങ്കി​ൽ, ര​ണ്ടാം ചി​ത്ര​ത്തി​ൽ ക​ക്ഷി​യെ പ്രേ​മി​ക്കാ​നാ​യി അ​ഴി​ച്ചുവി​ടു​കയായിരുന്നു. വി​കെ​പി (​ചെ​ന്പ​ൻ വി​നോ​ദ്)​ ഏ​ൽ​പ്പി​ച്ച പ​ണി അ​റി​ഞ്ഞുചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഈ ​വലിച്ചുനീട്ടലിനിടയിൽ അ​തൊ​ന്നും എറിച്ചില്ലെന്ന് മാത്രം. പ​ഴ​യ കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് സി​നി​മ പ്രേ​ക്ഷ​ക​രെ കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്നു​ണ്ട്. തോ​ടും, പാ​ട​വും പ​ച്ച​പ്പു​മെ​ല്ലാം നി​റ​ഞ്ഞുനി​ൽ​ക്കു​ന്ന ഗ്രാ​മ​ത്തി​ലേ​ക്ക് പോ​കു​ന്പോ​ൾ പ​ല​രും മ​റ​വി​യു​ടെ പു​സ്ത​ക​ത്തി​ൽ ഒ​ളി​പ്പി​ച്ച പ​ല​കാ​ര്യ​ങ്ങ​ളും തൊ​ട്ടു ത​ലോ​ടി​യെ​ടു​ക്കും.



പ്രേമമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.​ മനുഷ്യരെല്ലാം പ​റ​ഞ്ഞും പ​റ​യാ​തെ​യും പ്രേ​മി​ക്കു​ന്നു​ണ്ടെ​ന്നു​ള്ള​ത് സ​ത്യം ത​ന്നെ. എ​ന്നു ക​രു​തി, ര​ണ്ടേമു​ക്കാ​ൽ മ​ണി​ക്കൂ​റി​ന​ടു​ത്ത് ഇ​തുത​ന്നെ പ​റ​ഞ്ഞോ​ണ്ടി​രു​ന്നാ​ൽ മുഷിഞ്ഞ് പ​ണ്ടാ​രട​ങ്ങിപ്പോകി​ല്ലേ. അ​തുത​ന്നെ​യാ​ണ് പ്രേ​മ​സൂ​ത്ര​ത്തി​നു സം​ഭ​വി​ച്ച​ത്. പ​ല​ത​ര​ത്തി​ലു​ള്ള പ്രേ​മം ക​ണ്ടുക​ണ്ട് പ്രേ​മ​ത്തി​നോ​ടു ത​ന്നെ ഒ​രു പു​ച്ഛം തോ​ന്നും.

പ്ര​കാ​ശ​ന് (ബാ​ലു വ​ർ​ഗീ​സ്) അ​മ്മു​വി​നോ​ട് (​ലി​ജോ മോ​ൾ)​ തോ​ന്നു​ന്ന ആ​ത്മാ​ർ​ഥ പ്ര​ണ​യ​ത്തെ വ​ലി​ച്ചുനീ​ട്ടി ന​ശി​പ്പി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​മ്മു​വി​നെ വ​ള​യ്ക്കാ​ൻ പ്ര​കാ​ശ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്രം മു​ന്നോ​ട്ടുപോ​കു​ന്ന​ത്. അ​തി​നി​ട​യി​ൽ പ്ര​ണ​യപ​ര​വ​ശ​നാ​യ വി​കെ​പി​യു​ടെ പ്ര​ണ​യക​ഥ​ക​ളും വ​ന്നുപോ​യിക്കൊണ്ടി​രി​ക്കും.



ഒ​രു​പാ​ട് പ്ര​ണ​യപ​രാ​ജ​യ​ങ്ങ​ൾ നു​ണ​ഞ്ഞ വി​കെ​പി​യു​ടെ അ​ടു​ത്ത്, പ്ര​കാ​ശ​ൻ ത​ന്‍റെ പ്ര​ണ​യം പൂ​ക്കാ​നു​ള്ള വ​ഴി​തേ​ടി വ​രു​ന്നതുതൊട്ട് പിന്നെ കൊച്ചിംഗ് ക്ലാസാണ്. പ്രണയം എന്താണെന്ന് പഠിപ്പിക്കുന്ന "സ്പെഷൽ കോച്ചിംഗ് ക്ലാസ്'. ഈ ​ക്ലാ​സ് പ​ല​യി​ട​ങ്ങ​ളി​ലും ചി​ത്ര​ത്തി​ന് ഇ​ഴ​ച്ചി​ലു​ക​ൾ സ​മ്മാ​നി​ക്കുകയാണ് ചെയ്തത്.

പ്ര​കാ​ശ​നും കൂ​ട്ടു​കാ​രും വി​കെ​പി പ​റ​യു​ന്ന സൂ​ത്ര​ങ്ങ​ൾ പ്ര​യോ​ഗി​ച്ച് തു​ട​ങ്ങു​ന്ന​തോ​ടെ ചി​ത്രം ര​സം​പി​ടി​ച്ച് തു​ട​ങ്ങും. ന​ല്ല ഒ​ന്നാ​ന്ത​രം കാ​മു​ക വേ​ഷം അ​ണി​യാ​ൻ ബാ​ലു​വി​ന് സാ​ധി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, തി​ര​ക്ക​ഥ​യു​ടെ കെ​ട്ടു​റ​പ്പി​ല്ലാ​യ്മ​യിൽ ബാ​ലു​വും പി​ട​ഞ്ഞുവീ​ഴു​ന്ന കാ​ഴ്ച​യാ​ണ് പി​ന്നീ​ട് കാ​ണാ​ൻ സാ​ധി​ക്കു​ക.



ഇ​ട​യ്ക്കൊ​ക്കെ സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കുമേ​ൽ പ​ശ്ചാ​ത്ത​ല സം​ഗീ​തം ആ​ധി​പ​ത്യം സ്ഥാ​പി​ച്ച​പ്പോ​ൾ പ​റ​യു​ന്ന​തെ​ന്താ​ണെ​ന്ന് നേ​രെ ചൊ​വ്വേ കേ​ൾ​ക്കാ​ൻ പോ​ലും സാ​ധി​ച്ചി​ല്ല. ഗോ​പിസു​ന്ദ​ർ ഒ​രു​ക്കി​യ പാ​ട്ടു​ക​ൾ കാ​തു​ക​ൾ​ക്ക് സു​ഖം പ​ക​ർ​ന്നുന​ൽ​കി​യാ​ണ് ക​ട​ന്നുപോ​യ​ത്. ലി​ജോമോ​ൾ​ക്ക് പി​ന്നെ ചി​രി​ക്കാ​നും ദേ​ഷ്യ​പ്പെ​ടാ​നും മാ​ത്ര​മേ ചി​ത്ര​ത്തി​ൽ സ​മ​യമുണ്ടായിരുന്നുള്ളൂ.

വി​ഷ്ണു ഗോ​വി​ന്ദ​നെ കോ​മ​ഡി പ​രി​വേ​ഷ​ത്തി​ൽ നി​ന്നു മോ​ചി​പ്പി​ക്കാ​ൻ സം​വി​ധാ​യ​ക​ന് ക​ഴി​ഞ്ഞിട്ടു​ണ്ട്. നെ​ഗ​റ്റീ​വ് ട​ച്ചു​ള്ള ത​വ​ളക്കണ്ണ​ൻ സു​കുവാ​യി വി​ഷ്ണു ആ​ദ്യാ​വ​സാ​നം മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്തി​ട്ടു​ള്ള​ത്. ആ​ദ്യപ​കു​തി നാ​യി​ക​യെ വീ​ഴ്ത്താ​നു​ള്ള നാ​യ​ക​ന്‍റെ ശ്ര​മ​ങ്ങ​ൾ അ​ത്ര​യും പാ​ളി​പ്പോ​കു​ന്പോ​ൾ ര​ണ്ടാം പ​കു​തി​യി​ൽ പ്രേ​മ​ക്ക​ളി​യു​ടെ മ​റ്റ് ചി​ല ടെ​ക്നി​ക്കു​ക​ൾ കാ​ണി​ച്ചാണ് സംവിധായകൻ വെറുപ്പിച്ചത്.



ഗ്രാ​മാ​ന്ത​രീ​ക്ഷം ത​നി​മ​വി​ടാ​തെ ഒ​പ്പി​യെ​ടു​ത്ത ഛായാ​ഗ്രാ​ഹ​ക​ൻ സ്വ​രൂ​പ് ഫി​ലി​പ്പ്, പ്രേ​മം കാ​ണി​ച്ചു​ള്ള വെ​റു​പ്പി​ക്കലി​നി​ടെ പ്രേ​ക്ഷ​ക​ർ​ക്ക് ആ​ശ്വാ​സമാണ്. ഒ​ന്നി​നൊ​ന്നി​ന് മി​ക​ച്ച ഫ്രെ​യി​മു​ക​ളാ​ൽ സ​ന്പ​ന്ന​മാ​ണ് പ്രേ​മ​സൂ​ത്രം. ആ ​കാ​ഴ്ച​ക​ൾ ത​ന്നെ​യാ​ണ് ഈ ​ചി​ത്രം ക​ണ്ടി​രി​ക്കാ​ൻ പ്രാ​പ്ത​മാ​ക്കിത്തീർ​ക്കു​ന്ന​തും. പ​തി​വ് ഭാ​വപ്ര​ക​ട​ന​ങ്ങ​ളു​മാ​യി സു​ധീ​ർ ക​ര​മ​ന​യും ചി​ത്ര​ത്തി​ലു​ണ്ട്. ക​ക്ഷി ത​ന്‍റെ സ്ഥി​രം ഭാ​വം മാ​റ്റേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് പ്രേ​മ​സൂ​ത്രം സാ​ക്ഷ്യം പ​റ​യും. ഇ​ത്തി​രി​യൊ​ക്കെ ഫാ​ന്‍റ​സി ചേ​ർ​ത്താ​ണ് ചെ​ന്പ​ൻ വി​നോ​ദി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ സം​വി​ധാ​യ​ക​ൻ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. പ​ക്ഷേ, ആ ഫാ​ന്‍റ​സി ലോ​ക​ത്തേ​ക്ക് പ്രേ​ക്ഷ​ക​രെ കൂ​ട്ടി​കൊ​ണ്ടു​പോ​കാ​ൻ സം​വി​ധാ​യ​ക​ന് ക​ഴി​ഞ്ഞി​ല്ലാ​യെ​ന്നു മാ​ത്രം.

പ്രേ​മി​ക്കാ​ൻ താത്പര്യപ്പെടുന്നവർ പ​ഴ​യ​കാ​ല സൂ​ത്ര​ങ്ങ​ൾ ക​ണ്ട് ഒ​ന്നു പ​യ​റ്റി നോ​ക്ക​ണ​മെ​ന്നു വിചാരിക്കുന്നുവെങ്കിൽ പ്രേ​മ​സൂ​ത്ര​ത്തി​ന് ത​ല​വ​യ്ക്കാം. അ​ല്ലാ​ത്ത​വ​ർ ആ ​വ​ഴി പോ​കാ​തി​രി​ക്കു​ന്ന​താ​വും ന​ല്ല​ത്. കാ​ര​ണം നി​ങ്ങ​ൾ​ക്ക് ആ ​സൂ​ത്ര​ങ്ങ​ൾ ബോ​ധി​ക്ക​ണ​മെ​ന്നി​ല്ല.

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.