കി​ത​ച്ചും കു​തി​ച്ചും "വ​ട​ചെ​ന്നൈ'
Wednesday, October 17, 2018 7:00 PM IST
നോ​ണ്‍​ലീ​നി​യ​ർ ആ​ഖ്യാ​ന​രീ​തി​യി​ൽ നി​ര​ന്ത​രം സി​നി​മ​ക​ൾ ഇ​റങ്ങുന്ന കാലമാണിത്. ചേർക്കേണ്ടത് ചേർത്ത് കൃത്യമായി വെട്ടിമുറിച്ചല്ല ചിത്രം വരുന്നതെങ്കിൽ അന്പേ പാളിപ്പോകും. പ​ക്ഷേ, വ​ട​ചെ​ന്നൈ​യി​ൽ ഈ ​പ​രീ​ക്ഷ​ണം ഇ​ട​യ്ക്ക് ചേ​ർ​ന്നും ഇ​ട​യ്ക്ക് മ​ടു​പ്പും സ​മ്മാ​നി​ച്ച​പ്പോ​ൾ അ​തൊ​രു ​വേ​റി​ട്ട അ​നുഭവമായി മാ​റു​ക​യാ​യി​രു​ന്നു.

ത​ള്ളാ​നും കൊ​ള്ളാ​നും ഇ​ഷ്ട​പ്പെ​ടാ​നും ഇ​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നും ആ​വ​ശ്യ​ത്തി​ലേ​റെ കാ​ര്യ​ങ്ങ​ളു​മാ​യാ​ണ് ധനുഷ് ചിത്രം തീ​യ​റ്റ​റി​ലേ​ക്കെ​ത്തി​രി​ക്കു​ന്ന​ത്. ഒ​ന്നു​റ​പ്പാ​ണ്, എ​ല്ലാ​ത്ത​രം പ്രേ​ക്ഷ​ക​രേ​യും തൃ​പ്തി​പ്പെ​ടു​ത്തു​ന്നൊ​രു ധ​നു​ഷ് ചി​ത്ര​മ​ല്ലിത്. മാ​സു​ണ്ടെ​ങ്കി​ലും ഇ​ട​യ്ക്കി​ടെ ക്ലാ​സ് പ്ര​ക​ട​ന​ത്തി​ലേ​ക്ക് പോ​കാ​ൻ താ​ര​ങ്ങ​ൾ ഒ​രു​ങ്ങി​യ​പ്പോ​ൾ എ​ന്തോ എ​വി​ടെ​യോ ചേ​രാ​തെ വ​ന്നു.ധ​നു​ഷി​ന്‍റെ വ​ണ്‍​മാ​ൻ​ ഷോ പ്ര​തീ​ക്ഷി​ച്ച് തീ​യ​റ്റ​റി​ൽ ക​യ​റി​യാ​ൽ നി​ര​നി​ര​യാ​യി ക​ട​ന്നുവ​രു​ന്ന മറ്റ് താ​ര​ങ്ങ​ള​ത്ര​യും നി​ങ്ങ​ളെ അ​ന്പ​ര​പ്പി​ച്ച് കൊ​ണ്ടേ​യി​രി​ക്കും. അ​പ്പോ​ൾ ധ​നു​ഷ് ഒ​ന്നു​മ​ല്ല​ല്ലോ​യെ​ന്ന് തോ​ന്നി​യേ​ക്കാം. പ​ക്ഷേ, അ​ങ്ങ​നെയായിരുന്നില്ല... അ​ൻ​പി​ന്‍റെ (​ധ​നു​ഷ്) ക​ളി കാ​ണാ​ൻ ചിത്രം കൂടുതൽ മുന്നോട്ടുപോകണം.

ഒ​രു കൊ​ല​പാ​ത​കം ക​ഴി​ഞ്ഞു​ള്ള രം​ഗ​ത്തി​ൽ നി​ന്നും തു​ട​ങ്ങി ഒ​ടു​വി​ൽ ആ​രെ​യാ​ണ് കൊ​ല​ചെ​യ്ത​ത് എ​ന്നു കാ​ട്ടു​ന്ന ചി​ത്രം താ​ര​നി​ര​ക​ളാ​ൽ സ​ന്പ​ന്ന​മാ​ണ്. ആ​രാ​ണ് ന​ല്ല​വ​നെ​ന്നും കെ​ട്ട​വ​നെ​ന്നും തു​റ​ന്നു പ​റ​യാ​തെ​യു​ള്ള ചി​ത്ര​ത്തി​ന്‍റെ പോ​ക്ക് പ്രേ​ക്ഷ​ക​രെ ആ​ദ്യ​മൊ​ക്കെ ആ​ശ​യ​കു​ഴ​പ്പ​ത്തി​ലേ​ക്ക് ചാ​ടി​ക്കും. പോ​കപ്പോകെ ചി​ത്ര​ത്തി​ന്‍റെ ഗതി മാ​റി​ക്കൊണ്ടേ​യി​രി​ക്കു​ന്ന​തും ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​യേ​ക്കാം. ഉ​യ​ർ​ച്ച​യ്ക്ക് വേ​ണ്ടി​യു​ള്ള രാ​ഷ്ട്രീ​യ ക​ളി​യി​ൽ അ​ക​പ്പെ​ട്ട് പോ​കു​ന്ന​വ​രു​ടെ ക​ഥ​യാ​ണ് വ​ട​ചെ​ന്നൈ പ​റ​യു​ന്ന​ത്.ജ​യി​ലി​നു​ള്ളി​ലെ കാ​ഴ്ച​ക​ളാ​ൽ സ​ന്പ​ന്ന​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി. ര​ണ്ടു ചേ​രി​യി​ലു​ള്ള​വ​രു​ടെ പ​ക ജ​യി​ലി​ന് അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് കാ​ട്ടിക്കൊണ്ടാ​ണ് സം​വി​ധാ​യ​ക​ൻ പ്രേ​ക്ഷ​ക​രെ കൈ​യി​ലെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

സെ​ന്തി​ലി​ന്‍റെയും (കി​ഷോ​ർ) ഗു​ണ​യു​ടെയും (​സ​മു​ദ്ര​ക്ക​നി) സംഘങ്ങൾ ത​മ്മി​ലു​ള്ള പോ​ര് അ​ര​ണ്ട വെ​ളി​ച്ച​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തു​ന്ന​ത്. ഇ​വി​ടേ​ക്ക് നാ​യ​ക​ൻ അ​ൻ​പ് ക​ട​ന്നുവ​രു​ന്പോ​ൾ ക​ഥ എ​ങ്ങ​നെ മാ​റിമ​റി​യു​മെ​ന്ന് ഏ​വ​രും ഉ​റ്റു​നോ​ക്കി​യി​രി​ക്കും.പ​ക്ഷേ, അ​പ്പോഴേക്കും ഫ്ലാഷ് ബാ​ക്കി​ന്‍റെ രൂ​പ​ത്തി​ൽ ഒ​രു പ്ര​ണ​യം ക​ട​ന്നു​വ​ന്ന് അ​ത്ര​യും നേ​രം പ്രേ​ക്ഷ​ക​രു​ടെ ക്ഷ​മ​യെ പ​രീ​ക്ഷി​ച്ച പ​തി​ഞ്ഞ​പോ​ക്കി​ന് വി​രാ​മ​മി​ടും. പി​ന്നെ പ​ത്മ-അ​ൻ​പ് പ്ര​ണ​യ​ക​ഥ പൊ​യ്ക്കൊ​ണ്ടി​രി​ക്കേ ക​ഥ​യു​ടെ ചു​രു​ൾ പ​തി​യെ അ​ഴി​ഞ്ഞു തു​ട​ങ്ങും.

പ്ര​ണ​യ​വും കു​റ്റ​കൃ​ത്യ​ങ്ങ​ളും ഒ​രേ വ​ഴി​യി​ലൂ​ടെ പോ​കു​ന്ന കാ​ഴ്ച കാ​ണേ​ണ്ട​ത് ത​ന്നെ​യാ​ണ്. പ​ത്മ (ഐ​ശ്വ​ര്യ രാ​ജേ​ഷ്) അ​ൻ​പി​ന്‍റെ നാ​യി​ക​യാ​യി ചി​ത്ര​ത്തി​ലെ​ത്തി കി​ടി​ല​ൻ പ്ര​ക​ട​ന​മാ​ണ് കാഴ്ചവ​യ്ക്കു​ന്ന​ത്. പ്ര​തീ​ക്ഷ​ക​ളെ അ​സ്ഥാ​ന​ത്താക്കി​കൊ​ണ്ട് ജ​യി​ലിനു​ള്ളി​ലെ അ​ങ്കം ചെ​ന്നു നി​ൽ​ക്കു​ന്ന​ത് ഒന്നാന്തരമൊരു ട്വി​സ്റ്റി​ലാ​ണ്.ര​ണ്ടാം പ​കു​തി​യി​ൽ ചി​ത്രം വ​രു​തി​യി​ൽ നി​ർ​ത്താ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം സം​വി​ധാ​യ​ക​ൻ വെ​ട്രി​മാ​ര​ൻ ധ​നു​ഷി​ന് വി​ട്ടു കൊ​ടു​ക്കു​ന്നു​ണ്ട്. സ​ന്തോ​ഷ് നാ​രായ​ണ​ന്‍റെ പ​ശ്ചാ​ത്ത​ല​സം​ഗീ​തം ക​ഥ​യു​ടെ ന​ല്ലൊ​ഴു​ക്കി​ന് വേ​ഗം കൂ​ട്ടി​യ​പ്പോ​ൾ ര​ണ്ടാം പ​കു​തി​യു​ടെ പോ​ക്ക് ആ​ദ്യ പ​കു​തി​യേ​ക്കാ​ൾ വേ​ഗ​ത്തി​ലാ​യി.

രാ​ജ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ മു​ന്നി​ലേ​ക്ക് ഇ​ട്ടു​ത​ന്ന സം​വി​ധാ​യ​ക​ൻ നി​മി​ഷനേ​രം കൊ​ണ്ടു ത​ന്നെ ആ ​ക​ഥാ​പാ​ത്ര​ത്തെ പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യ​ത്തി​ലേ​ക്ക് ക​യ​റ്റിവി​ടു​ന്നു​ണ്ട്. സം​ഘ​ട്ട​ന രം​ഗ​ങ്ങ​ളും അ​ര​ണ്ട വെ​ളി​ച്ച​ത്തി​നു​ള്ളി​ലെ കാ​ഴ്ച​ക​ളും ഛായാ​ഗ്രാ​ഹ​ക​ൻ വേ​ൽ​രാ​ജ് മി​ക​വോ​ടെ ഒ​പ്പി​യെ​ടു​ത്തി​ട്ടു​ണ്ട്.ക്ലൈ​മാ​ക്സി​നോ​ട് അ​ടു​ക്കു​ന്പോ​ൾ ധ​നു​ഷ് കാ​ട്ടി​യ അ​ച്ച​ട​ക്ക​മു​ള്ള പ്ര​ക​ട​ന​വും ആ​ൻ​ഡ്രി​യ ജെ​റ​മി​യ​യു​ടെ ചി​രി​യും പി​ന്നെ മു​ഖ​ത്ത് മി​ന്നി​മ​റ​യു​ന്ന ഭാ​വ​മാ​റ്റ​ങ്ങ​ളു​മെ​ല്ലാം വ​ട​ചെ​ന്നൈ​യെ പ്രേ​ക്ഷ​ക​രി​ലേ​ക്ക് കൂ​ടു​ത​ൽ അ​ടു​പ്പി​ക്കും. ക​ഥ​യു​ടെ പ​റ​ഞ്ഞു പോ​ക്കി​നി​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നു​ള്ള അ​വ​ശേ​ഷി​പ്പു​ക​ൾ സം​വി​ധാ​യ​ക​ൻ പ​ല​യി​ട​ത്താ​യി ഒതുക്കി വച്ചി​ട്ടു​ണ്ട്. അ​വ എ​ങ്ങ​നെ​യെ​ല്ലാ​മാ​കും ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ മോ​ടി​കൂ​ട്ടു​ക​യെ​ന്ന് കണ്ടുതന്നെ അറിയാം.

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.