തല "വിശ്വാസം' കാത്തു
Friday, January 11, 2019 2:52 PM IST
കു​ടും​ബ ​പ്രേ​ക്ഷ​ക​ർ​ക്ക് ത​ല​യെ വിശ്വസിക്കാം. മാ​സി​ന് പ​ക​രം കുടുംബങ്ങളിലെ വി​ശ്വാ​സ​ത്തി​നാ​ണ് സം​വി​ധാ​യ​ക​ൻ ഇ​വി​ടെ പ്രാ​ധാ​ന്യം കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. കേ​ട്ടുപ​ഴ​കി​യ ക​ഥ​യെ അ​ജി​ത്ത് എന്ന ന​ട​നെ വി​ശ്വ​സി​ച്ച് സം​വി​ധാ​യ​ക​ൻ അ​ങ്ങ് ഏ​ൽ​പ്പി​ച്ച​പ്പോ​ൾ പു​ള്ളി അ​ത് വെ​ടി​പ്പാ​യി ചെ​യ്ത് തി​രി​കെ ന​ൽ​കി. ക​ട്ട​യ്ക്ക് നി​ൽ​ക്കു​ന്ന പ്ര​ക​ട​ന​വു​മാ​യി ന​യ​ൻ​താ​ര​യും ബേ​ബി അ​നിഘയും മ​ത്സ​രാ​ഭി​നം കൂ​ടി കാ​ഴ്ച​വച്ച​തോ​ടെ സം​ഗ​തി ഉ​ഷാ​റാ​യി.

ര​ണ്ടു​ഗെ​റ്റ​പ്പി​ലാ​യി തൂ​ക്കു ദു​രൈ (​അ​ജി​ത്ത്) ചി​ത്ര​ത്തി​ൽ നി​റ​ഞ്ഞുനി​ൽ​ക്കു​ന്പോ​ൾ ബോ​റ​ടി​യെ​ന്ന സം​ഗ​തി​ക്ക് ത​ന്നെ ചി​ത്ര​ത്തി​ൽ സ്ഥാ​ന​മി​ല്ലാ​താ​യി. തേ​നി​യി​ലെ ഒ​രു ഗ്രാ​മ​വും പി​ന്നെ മും​ബൈ നഗരവും ക​ഥ​യു​ടെ പ്രാ​ധാ​ന്യം അ​നു​സ​രി​ച്ച് ചി​ത്ര​ത്തി​ൽ സ്ഥാ​നം പി​ടി​ക്കു​ന്നു​ണ്ട്.ഫ്ലാഷ് ബാ​ക്കി​ന്‍റെ മ​റ​പ​റ്റി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ വേ​ഗം കൂ​ടിത്തുട​ങ്ങു​ന്ന​ത്. തൂ​ക്കു​ദു​രൈ ഗ്രാ​മ​വാ​സി​ക​ളു​ടെ ക​ണ്ണി​ലു​ണ്ണി​യാ​ണ്. എ​ന്തി​നും ഏ​തി​നും അയാൾ മു​ന്നി​ലു​ണ്ടാ​വും. അ​ങ്ങ​നെ​യു​ള്ള നാ​യ​ക​ന്‍റെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച ചി​ല കാ​ര്യ​ങ്ങ​ളി​ലേ​ക്കാ​ണ് സം​വി​ധാ​യ​ക​ൻ ശി​വ പ്രേ​ക്ഷ​ക​രെ കൂ​ട്ടി​ക്കൊ​ണ്ടുപോ​കു​ന്ന​ത്.

യൂ​ത്ത​നാ​യ തൂ​ക്കു​ദു​രൈ​യു​ടെ എ​ന​ർ​ജ​റ്റി​ക്ക് പ്ര​ക​ട​നം പ്രേ​ക്ഷ​ക​രെ ആ​കെ​യൊ​ന്നു ഇ​ള​ക്കി മ​റി​ക്കു​ന്നു​ണ്ട്. അ​ടി​ക്ക് അ​ടി, ലു​ക്കി​ന് ലു​ക്ക് പി​ന്നെ കോ​മ​ഡി​ക്ക് കോ​മ​ഡി എ​ല്ലാം സ​മാ​സ​മം ചേ​ർ​ന്നൊ​രു നാ​യ​ക​ൻ. വീ​രം, വേ​താ​ളം, വി​വേ​കം എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷ​മു​ള്ള ശി​വ​യു​ടെ​യും അ​ജി​ത്തി​ന്‍റെ​യും ഒ​ത്തു​ചേ​ര​ലി​ൽ ഇ​ത്ത​വ​ണ അ​വ​ർ കു​ടും​ബ​പ്രേ​ക്ഷ​ക​രെ​യും ചേ​ർ​ത്തു പി​ടി​ച്ചി​ട്ടു​ണ്ട്.നാ​യ​ക​ൻ നാ​യി​ക​യെ ക​ണ്ടു​മു​ട്ടു​ന്നു, പി​ന്നീ​ട് ജീ​വി​തം മാ​റി​മ​റി​യു​ന്നു തു​ട​ങ്ങി​യ ക്ലീ​ഷേ സം​ഗ​തി​ക​ളെ വീ​ണ്ടും സംവിധായകൻ കൂട്ടുപിടിച്ചിട്ടുണ്ട്. നി​ര​ഞ്ജ​ന​യാ​യി എ​ത്തി ന​യ​ൻ​താ​ര ഉശിരു​ള്ള പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ജി​ത്ത്-ന​യ​ൻ​താ​ര കെ​മി​സ്ട്രി ചി​ത്ര​ത്തെ പ്ര​ണ​യ വ​ഴി​യി​ലേ​ക്ക് തി​രി​ച്ചുവി​ടു​ന്നു​ണ്ട്. നാ​ട്ടി​ലെ പ്ര​ശ്ന​ങ്ങ​ളി​ലെ​ല്ലാം ഇ​ട​പെ​ടു​ന്ന നാ​യ​ക​നെ വി​ല്ലന്മാർ വീ​ഴ്ത്താ​ൻ ശ്ര​മി​ക്കു​ന്നി​ട​ത്ത് നി​ന്ന് ക​ഥ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.ഗ്രാ​മീ​ണ കാ​ഴ്ച​ക​ളും മുംബൈ നഗരത്തിന്‍റെ ഭംഗിയും ക​ള​ർ​ഫു​ൾ ഫ്രെ​യി​മു​ക​ളി​ൽ ഛായാ​ഗ്രാ​ഹ​ക​ൻ വെ​ട്രി പ​ള​നിസ്വാ​മി ഒപ്പിയെടുത്തിട്ടുണ്ട്. ര​ണ്ടാം പ​കു​തി​യി​ൽ അച്ഛൻ മ​ക​ളു​ടെ വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്നാ​ണ് സം​വി​ധാ​യ​ക​ൻ കാ​ട്ടി​ത്ത​രു​ന്ന​ത്. ബേ​ബി അ​നി​ഘ-അ​ജി​ത്ത് കോ​ന്പി​നേ​ഷ​ൻ സീ​നു​ക​ളാ​ണ് ര​ണ്ടാം പ​കു​തി​യു​ടെ ഹൈ​ലൈ​റ്റ്. കോ​മ​ഡി​ക്കാ​യി കോ​മ​ഡി തി​രു​കി ക​യ​റ്റു​ന്ന പ​തി​വ് ത​മി​ഴ് സി​നി​മ ശൈലി ചിത്രത്തിന് കല്ലുകടിയാകുന്നുണ്ട്.ആക്ഷൻ രംഗങ്ങളിൽ തല അസാമാന്യ പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. കു​ടും​ബ ക​ഥയായതു കൊ​ണ്ടാ​വാം ബ​ന്ധ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കാ​നാ​ണ് സം​വി​ധാ​യ​ക​ൻ ശ്ര​ദ്ധി​ച്ചി​രി​ക്കു​ന്ന​ത്. ഭാ​ര്യാഭ​ർ​തൃ ബ​ന്ധ​ത്തി​ലെ വി​ശ്വാ​സ​വും അച്ഛനും മ​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ലെ വി​ശ്വാ​സ​വും ത​മ്മി​ലാ​ണ് ഇ​വി​ടെ വൈ​കാ​രി​ക​മാ​യി പോ​ര​ടി​ക്കു​ന്ന​ത്.

ഒ​ടു​വി​ൽ കു​ടും​ബ ​പ്രേ​ക്ഷ​രു​ടെ വി​ശ്വാ​സം വീ​ണ്ടെ​ടു​ത്ത് ത​ല അ​ജി​ത്ത് മീ​ശ പി​രി​ച്ച് ഉശി​രോ​ടെ നി​ൽ​ക്കു​ന്പോ​ൾ സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ൽ ശി​വ വീ​ണ്ടും പ്രേ​ക്ഷ​ക​രു​ടെ വി​ശ്വാ​സം നേ​ടി​യെ​ടു​ക്കു​ക​യാ​ണ്.

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.