മ​റ​ക്കാ​ൻ പ​റ്റാ​ത്ത യാ​ത്ര..!
Friday, February 8, 2019 6:28 PM IST
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിൽ തലങ്ങും വിലങ്ങും രാഷ്ട്രീയ യാത്രകൾ പുരോഗമിക്കുകയാണ്. അധികാരം എന്ന ഒറ്റലക്ഷ്യം മാത്രം മുന്നിൽ കണ്ടുള്ള ഇത്തരം യാ​ത്ര​ക​ളെ ക​ര​ണം നോ​ക്കി അ​ടി​ച്ചുകൊ​ണ്ടാ​ണ് മ​മ്മൂ​ട്ടി​യു​ടെ മൊ​ഴി​മാ​റ്റ ചി​ത്രം "യാ​ത്ര' തീ​യ​റ്ററുകളിൽ എത്തിയിരിക്കുന്നത്. ആ​ന്ധ്രാപ്ര​ദേ​ശി​ലെ ജ​ന​ങ്ങ​ളു​ടെ മ​ന​സറിഞ്ഞ നേ​താ​വാ​യി​രു​ന്ന വൈ.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യാ​യി (വൈ.എസ്.ആർ) മ​മ്മൂ​ട്ടി എ​ത്തു​ന്പോ​ൾ അ​ത് മ​ല​യാ​ളി​ക​ൾ​ക്ക് കൂ​ടി അ​ഭി​മാ​നി​ക്കാ​വു​ന്ന ഒ​ന്നാ​ണ്.

യാത്ര ഒരു ബ​യോ​പി​ക് ചി​ത്ര​മ​ല്ല. മ​റി​ച്ച്, ആ​ന്ധ്ര​യു​ടെ മ​ന​സ​റി​ഞ്ഞ നേ​താ​വ് ജ​ന​ങ്ങ​ൾക്കിടയിൽ നിന്ന് അവരെ എ​ങ്ങ​നെ​യാ​ണ് സേ​വി​ച്ച​തെ​ന്ന് കാ​ട്ടി​ത്ത​രാ​നു​ള്ള ശ്ര​മം മാ​ത്ര​മാ​ണ്. മ​മ്മൂ​ട്ടി വൈ.​എസ്.ആറായി പ​ര​കാ​യ​പ്ര​വേ​ശം ന​ട​ത്തി ആ​ന്ധ്രയുടെ മ​ണ്ണി​ലേ​ക്ക് ഇ​റ​ങ്ങിച്ചെന്നിരിക്കുകയാണ്. സം​വി​ധാ​യ​ക​ൻ മ​ഹി വി. ​രാ​ഘ​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് തെ​റ്റി​യി​ല്ലാ​യെ​ന്ന് അ​ര​ക്കെ​ട്ടു​റ​പ്പി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള പ്ര​ക​ട​ന​മാ​ണ് മ​മ്മൂ​ട്ടി യാ​ത്ര​യി​ൽ ഉ​ട​നീ​ളം ന​ട​ത്തു​ന്ന​ത്.വൈ.എസ്.ആറിന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ടൊ​രു ഏ​ടാ​ണ് സം​വി​ധാ​യ​ക​ൻ ചിത്രത്തിൽ അടയാളപ്പെടുത്താൻ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ൽ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ളും ക​ട​ന്നുവ​രു​ന്പോ​ൾ ആ​ന്ധ്രാ​ക്കാ​രു​ടെ മാ​ത്ര​മ​ല്ല ഏ​തൊ​രുവന്‍റെയും പ്ര​ശ്ന​ങ്ങ​ളാ​യി അവ മാറുകയാണ്. അ​വി​ടെ​യാ​ണ് ഭാ​ഷ മ​റ​ന്ന് മ​മ്മൂ​ട്ടി​ക്കൊ​പ്പം ഈ ​യാ​ത്ര ന​ട​ത്താ​ൻ പ്രേ​ക്ഷ​ക​ർ ത​യാ​റാ​കു​ന്ന​ത്. വൈ.എസ്.ആറിന്‍റെ വ്യ​ക്തി ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു ക​യ​റാ​തെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന ദി​ന​ങ്ങ​ൾ അ​ട​ർ​ത്തി​യെ​ടു​ക്കു​ക മാ​ത്ര​മാ​ണ് സം​വി​ധാ​യ​ക​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.

തെരഞ്ഞെടുപ്പിനെ മു​ൻനി​ർ​ത്തി വൈ.എസ്.ആർ ന​ട​ത്തി​യ പ​ദ​യാ​ത്ര​യാ​ണ് ചി​ത്ര​ത്തി​ൽ ഉ​ട​നീ​ളം കാ​ണാ​ൻ ക​ഴി​യു​ക. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളെ നേ​രി​ട്ട​റി​യാ​ൻ ന​ട​ത്തു​ന്ന യാ​ത്ര​യി​ൽ ഞെ​ട്ടി​ക്കു​ന്ന ഒ​രു​പാ​ട് അ​നു​ഭ​വ​ങ്ങ​ൾ വൈ.എസ്.ആർ എന്ന ദക്ഷിണേന്ത്യയിലെ കോൺഗ്രസിന്‍റെ അധികായനായിരുന്ന നേതാവ് കാണുകയാണ്. ഈ ​പ്ര​ശ്ന​ങ്ങ​ളെ​ല്ലാം എ​ങ്ങ​നെ പ​രി​ഹ​രി​ക്കാ​മെ​ന്ന് വൈ.എസ്.ആറായി എ​ത്തി​യ മ​മ്മൂ​ട്ടി ബി​ഗ് സ്ക്രീ​നി​ൽ കാ​ട്ടി​ത്ത​രു​ന്പോ​ൾ അ​ന്ന് അദ്ദേഹം അ​നു​ഭ​വി​ച്ച് മാ​ന​സി​ക ക്ലേ​ശ​ങ്ങ​ൾ കൂ​ടി വെ​ള്ളി​ത്തി​ര​യി​ലൂടെ തെ​ളി​ഞ്ഞു വ​രു​ന്നു.രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ വൈ.എസ്.ആറിന്‍റെ നീ​ക്ക​ത്തെ എ​ങ്ങ​നെ​യാ​ണ് നോ​ക്കി ക​ണ്ട​തെ​ന്നും ചി​ത്രം തു​റ​ന്നു കാ​ട്ടു​ന്നു​ണ്ട്. കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യ വൈ.എസ്.ആറിനെ കോ​ണ്‍​ഗ്ര​സു​കാ​ർ എ​ന്തു​കൊ​ണ്ട് ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നി​ല്ലാ​യെ​ന്നു കൂ​ടി ചി​ത്രം പ​റ​യു​ന്പോ​ൾ പ​ല​രു​ടെ​യും മു​ഖം ചു​ളി​യാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്.

നാ​സ​ർ, സു​ഹാ​സി​നി, ജ​ഗ​പ​തി ബാ​ബു തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. പ​ദ​യാ​ത്ര​യു​ടെ തീ​വ്ര​ത​യും ഉ​ദ്ദേ​ശ ശു​ദ്ധി​യും അ​റി​യി​ക്കാ​ൻ പാ​ക​ത്തി​നു​ള്ള പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് കെ.​കൃ​ഷ്ണ​കു​മാ​റാ​ണ്. യാ​ത്ര​യുടെ ​ആ​വേ​ശം ഒ​ട്ടും ചോ​രാ​തെ കാ​ഴ്ച​ക​ള​ത്ര​യും ഒ​പ്പി​യെ​ടു​ത്തി​രി​ക്കു​ന്ന​ത് ഛായാ​ഗ്രാ​ഹ​ക​ൻ സ​ത്യ​ൻ സൂ​ര്യ​നാ​ണ്.ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളോ പ​ഞ്ച് ഡ​യ​ലോ​ഗു​ക​ളോ ഒ​ന്നും ഇ​ല്ലാ​തെ ത​ന്നെ ഈ ​ചി​ത്ര​ത്തി​ന്‍റെ ജീ​വ​നാ​ഡി​യാ​കാ​ൻ മ​മ്മൂ​ട്ടി​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. പ​ദ​യാ​ത്ര ന​ട​ത്തി തെരഞ്ഞെടുപ്പിൽ ജ​യി​ച്ച് വൈ.എസ്.ആർ
ആന്ധ്രയുടെ മുഖ്യമന്ത്രി പദത്തിലേക്ക് നടന്നു കയറുന്നതോടെ ചി​ത്രം അ​വ​സാ​നി​ക്കു​ക​യാ​ണ്.

വാ​ക്കു​കൊ​ടു​ത്താ​ൽ അ​ത് പാ​ലി​ക്കാ​നു​ള്ള​താ​ണെ​ന്ന് തെ​ളി​യി​ച്ച വൈ.എസ്.ആർ എന്ന ജനങ്ങളുടെ നേതാവിനെ ഇ​ന്ന​ത്തെ പ​ല രാ​ഷ്ട്രീ​യ നേ​താ​ക്കന്മാ​രും മാ​തൃ​ക​യാ​ക്കേ​ണ്ട​താ​ണ്. മ​മ്മൂ​ട്ടി​യി​ലൂ​ടെ ഇക്കാര്യം ഒ​രി​ക്ക​ൽ കൂ​ടി ഓ​ർ​മി​പ്പി​ക്കാ​നാ​ണ് സം​വി​ധാ​യ​ക​ൻ ഈ ​യാ​ത്ര ഒരുക്കിയത്. ആ ​യാ​ത്ര ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ ച​ല​നം സൃഷ്ടിക്കുമെന്ന കാ​ര്യം ഉ​റ​പ്പാ​ണ്.

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.