പ്രണയ‘മന്ദാര’വുമായ് അനാർക്കലി..!
Saturday, October 6, 2018 7:00 PM IST
വിമാനത്തിൽ പൃഥ്വിരാജിന്‍റെ മകളായി വേഷമിട്ട അനാർക്കലി മരയ്ക്കാർ (ആനന്ദത്തിലെ ദർശന) വീ​ണ്ടും വെള്ളിത്തിരയിൽ സ​ജീ​വം. പ്ര​ണ​യ​ചി​ത്രം ‘മ​ന്ദാ​ര​’ത്തി​ൽ ദേ​വി​ക​യാ​യും ത്രി​ല്ല​ർ മൂ​വി ‘അ​മ​ല​’യി​ൽ ടൈറ്റിൽ വേഷത്തിലുമാണ് അനാർക്കലിയുടെ പുതു വേഷപ്പകർച്ചകൾ. മ​ന്ദാ​ര​ത്തി​ൽ ആ​സി​ഫ​ലി​യു​ടെ നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് അ​നാ​ർ​ക്ക​ലി. അ​മ​ല​യി​ൽ ടൈ​റ്റി​ൽ ലീ​ഡ് വേ​ഷം; അ​പ്പാ​നി ശ​ര​ത്, ത​മി​ഴ് ന​ട​ൻ ശ്രീ​കാ​ന്ത് എ​ന്നി​വ​ർ​ക്കൊ​പ്പം. പാ​ട്ടു​കാ​രി​യാ​ക​ണ​മെ​ന്ന അ​നാ​ർ​ക്ക​ലി​യു​ടെ പണ്ടേയുള്ള മോ​ഹവും അ​മ​ല​യി​ൽ സ​ഫ​ല​മാ​യി. ഗോ​പിസു​ന്ദ​റി​ന്‍റെ സം​ഗീ​ത​ത്തി​ൽ പാ​ടി​യ ‘ഒ​രു​ത്തി ത​നി​ച്ചെ... ’​ഹി​റ്റ് ചാ​ർ​ട്ടി​ലു​ണ്ട്. അ​നാ​ർ​ക്ക​ലി​യു​ടെ പു​തി​യ സി​നി​മാ​വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്...



ആ​ന​ന്ദ​ത്തി​നു​ശേ​ഷം ചെ​റി​യ ബ്രേ​ക്ക് എ​ടു​ത്തി​രു​ന്നോ...‍?

പ്ര​ദീ​പ് എം. നാ​യ​ർ സം​വി​ധാ​നം ചെ​യ്ത വി​മാ​ന​മാണു പിന്നീടു ചെയ്തത്. എ​ട്ടു ദി​വ​സ​ത്തെ ഷൂ​ട്ട് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഗൗ​രി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ചെ​റി​യ റോ​ളാ​യി​രു​ന്നു. ആ​ന​ന്ദ​ത്തി​ൽ നി​ന്നു വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു വി​മാ​നം സെ​റ്റി​ൽ. വ​ള​രെ സീ​രി​യ​സാ​യ സെ​റ്റാ​യി​രു​ന്നു അ​ത്. ആ​ന​ന്ദം ജോ​ളി സെ​റ്റാ​യി​രു​ന്ന​ല്ലോ.

പൃ​ഥ്വി​രാ​ജു​മാ​യി കോം​ബി​നേ​ഷ​ൻ സീ​നു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. വി​മാ​ന​ത്തി​നു ശേ​ഷം അ​മ​ല എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​ഭി​ന​യി​ച്ച​ത്. അ​മ​ല ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ന്ദാ​രം ചെ​യ്ത​ത്. അ​മ​ല​യു​ടെ കു​റ​ച്ചു ഭാ​ഗം മ​ന്ദാ​ര​ത്തി​നു​ശേ​ഷ​മാ​ണു ഷൂട്ട് ചെ​യ്ത​ത്. ഈ ​ര​ണ്ടു ചി​ത്ര​ങ്ങ​ളും ഓ​രോരോ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടു വൈ​കു​ന്ന​തി​നാ​ൽ അ​തൊ​രു ബ്രേ​ക്ക് പോ​ലെ ആ​യെ​ന്നേ​യു​ള്ളൂ. അ​ല്ലാ​തെ സി​നി​മ​യി​ൽ നി​ന്നു ബ്രേ​ക്ക് എ​ടു​ത്ത​തൊ​ന്നു​മ​ല്ല. തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സി​ൽ മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​നു പഠിക്കുകയായിരുന്നു. ഇ​പ്പോ​ൾ ഒ​രു വ​ർ​ഷ​ത്തേ​ക്കു പ​ഠ​ന​ത്തി​ൽ നി​ന്നു ബ്രേ​ക്ക് എ​ടു​ത്തി​രി​ക്കു​ക​യാ​ണ്.



മ​ന്ദാ​ര​ത്തി​ലേ​ക്ക് എ​ത്തി​യ​ത്....‍?

‘മ​ന്ദാ​രം വി​ട​രു​ന്ന​തു​പോ​ലെ​യാ​ണു പ്ര​ണ​യം’ എ​ന്ന് ഈ സി​നി​മ​യി​ൽ പ​റ​യു​ന്നു​ണ്ട്. അ​തി​ൽ നി​ന്നാ​ണ് മ​ന്ദാ​രം എ​ന്നു പേ​രി​ട്ട​ത്. ക​ഥ​യും സം​വി​ധാ​ന​വും വി​ജേ​ഷ് വി​ജ​യ്. സ്ക്രി​പ്റ്റ് എ​ഴു​തി​യ​തു ന​ഹാ​സ്. മ​ന്ദാ​രം ഒ​രു പ്യു​വ​ർ ല​വ് സ്റ്റോ​റി​യാ​ണ്. പ്ര​ണ​യ​ത്തെ പ​ല​രു​ടെ കാഴ്ചപ്പാടുകളിൽ കൂ​ടി​ കാണുകയാണ്. ആ​സി​ഫ​ലി​യു​ടെ ക​ഥാ​പാ​ത്രം, അ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ൾ...​ഇ​വ​രു​ടെ​യൊ​ക്കെ കാ​ഴ്ച​പ്പാ​ടി​ലൂ​ടെ​യാ​ണു ക​ഥാ​സ​ഞ്ചാ​രം.

ചി​ല​പ്പോ​ൾ ക്ലീ​ഷേ​യാ​യി തോ​ന്നി​യേ​ക്കാം. എ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ള്ള ഒ​രു പ്ര​ണ​യം - കാ​ണു​ക, പ്ര​ണ​യി​ക്കു​ക, ക​റ​ങ്ങി​ന​ട​ക്കു​ക, പി​ന്നീ​ട് ഒ​രു പോ​യ​ന്‍റി​ൽ ബ്രേ​ക്ക് അ​പ്പ് ആ​വു​ക. അ​ങ്ങ​നെ​യു​ള്ള ഒ​രു പ്ര​ണ​യ​മാ​ണു പ​റ​യു​ന്ന​തെ​ങ്കി​ലും ക​ഥ പ​റ​യു​ന്ന രീ​തി വേ​റെ​യാ​ണ്. സം​ഗീ​ത​വും യാ​ത്ര​യു​മൊ​ക്കെ ചേ​ർ​ത്താ​ണ് അ​തി​നെ ട്രീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​രു സം​ഗീ​ത​യാ​ത്ര ത​ന്നെ​യാ​ണു മ​ന്ദാ​രം.



മ​ന്ദാ​ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച്....‍?

എ​ന്‍റെ ക​ഥാ​പാ​ത്രം ദേവിക. പു​റ​ത്തു പ​ഠി​ച്ചു വ​ള​ർ​ന്ന വ​ള​രെ ബോ​ൾ​ഡാ​യ കു​ട്ടി​. ചെ​റി​യ കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ന്നാ​ണു ദേവിക വ​രു​ന്ന​ത്. ചെ​റി​യ ചെ​റി​യ കാ​ര്യ​ങ്ങ​ളി​ൽ ഓ​വ​ർ റി​യാ​ക്ട് ചെ​യ്യു​ന്ന പ്ര​കൃ​തം. പെ​ട്ടെ​ന്നു ദേ​ഷ്യം വ​രും, അ​തു​പോ​ലെ ത​ന്നെ അ​തു പോ​വു​ക​യും ചെ​യ്യും. അ​തി​ൽ സങ്കടപ്പെടുക, മാ​പ്പു പ​റ​യു​ക...​അ​ങ്ങ​നെ​യൊ​ക്കെ​യാ​ണു ദേ​വി​ക. പ​ക്ഷേ, വ​ള​രെ സ്വീ​റ്റ് പേ​ഴ്സ​ണാ​ണ്, എ​ന്നാ​ലും ബോ​ൾ​ഡാ​ണ്.



വ്യക്തിപരമായി അടുപ്പമുള്ള ക​ഥാ​പാ​ത്ര​മാ​ണോ ദേ​വി​ക....‍?

എ​ന്‍റെ സ്വാ​ഭാ​വ​വു​മാ​യി കു​റ​ച്ചു സാ​മ്യ​മു​ണ്ടാ​യി​രു​ന്നു. സം​സാ​ര​പ്രി​യ​യാ​ണു ദേ​വി​കയും. പക്ഷേ, ഞാ​ൻ അ​തുപോലെ ധാർഷ്ട്യമുള്ള പെൺകുട്ടിയല്ല. കു​റ​ച്ചു സാ​മ്യ​ത​യു​ള്ള കാ​ര​ക്ട​ർ ആ​യ​തി​നാ​ൽ അ​ധി​കം അ​ഭി​ന​യി​ക്കേ​ണ്ടി വ​ന്നി​ല്ല.

മ​ന്ദാ​ര​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വം...‍?

വാ​ഗ​മ​ണ്ണാ​യി​രു​ന്നു മ​ന്ദാ​ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. അവി​ടെ മൊ​ട്ട​ക്കു​ന്നു പോ​ലെ​യു​ള്ള ഒ​രു സ്ഥ​ല​ത്ത് മൂന്നാലു ദിവസം ഷൂ​ട്ട് ഉ​ണ്ടാ​യി​രു​ന്നു. അ​വി​ട​ത്തെ ഷൂ​ട്ടിം​ഗ് എ​നി​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വി​ല്ല. ത​ണു​പ്പു​ള്ള സ​മ​യ​ത്താ​യി​രു​ന്നു അ​വി​ടെ ഷൂ​ട്ട് ചെ​യ്ത​ത്. ഏറെ ക​ഷ്ട​പ്പെ​ട്ടാ​ണ് അ​വി​ടെ ഷൂ​ട്ട് ചെ​യ്ത​ത്. പി​ന്നെ മ​ണാ​ലി​യി​ലും ഒ​രു ഭാ​ഗം ഷൂ​ട്ട് ചെ​യ്തി​രു​ന്നു. അ​വി​ടെ​യും ക​ടു​ത്ത ത​ണു​പ്പാ​യി​രു​ന്നു. ആ ​സ്ഥ​ലം കാ​ണാ​നും അ​വി​ടെ ഒ​രു സീ​ൻ എ​ടു​ക്കാ​നുമായി എ​ന്ന​ത് ഏ​റെ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​ങ്ങ​ളാ​യി​രു​ന്നു.



ആ​സി​ഫ് അ​ലി​യു​മൊ​ത്തു​ള്ള അ​നു​ഭ​വ​ങ്ങ​ൾ...‍?

ആ​സി​ഫ് അ​ലി​യു​മാ​യി ന​ല്ല സൗ​ഹൃ​ദ​മാ​യി​രു​ന്നു. കാ​ര​ണം, അ​ദ്ദേ​ഹം അ​ത്ര ജോ​ളി​യാ​ണ്. ഒ​ന്നി​ച്ചു വ​ർ​ക്ക് ചെ​യ്യാ​ൻ വ​ള​രെ കം​ഫ​ർ​ട്ട​ബി​ളാണ്. ന​മു​ക്ക് ഒ​ട്ടും സ്ട്രസ് ​ത​രി​ല്ല. രാ​ജേ​ഷ് എ​ന്നാ​ണ് ആ​സി​ഫ​ലി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ഈ ​സി​നി​മ​യി​ൽ അദ്ദേഹത്തിന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ജീ​വി​ത​ത്തി​ലെ നാ​ലു കാ​ല​ഘ​ട്ട​ങ്ങ​ൾ കാ​ണി​ക്കു​ന്നു​ണ്ട്. ര​ണ്ടു കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​ണ് ആ​സി​ഫലി അ​ഭി​ന​യി​ക്കു​ന്ന​ത്. ബാ​ക്കി​യൊ​ക്കെ ചെ​റു​പ്പ​മാ​ണ​ല്ലോ.

ര​ണ്ടി​ലും ഏ​റെ വ്യ​ത്യ​സ്ത​മാ​യ ഗെ​റ്റ​പ്പു​ക​ളി​ലാ​ണു വ​രു​ന്ന​ത്. അ​തി​ൽ ഒ​രു സ്റ്റേ​ജി​ലാ​ണ് എ​ന്‍റെ ക​ഥാ​പാ​ത്രം വ​രു​ന്ന​ത്. ആസിഫലിയുടെ കഥാപാത്രം പ​ഠി​ക്കു​ന്ന സ്റ്റേ​ജി​ൽ കൂ​ർ​ഗ് സ്വ​ദേ​ശി​നി വ​ർ​ഷ​യാ​ണ് ഒ​പ്പം വ​രു​ന്ന​ത്. ചി​ത്ര​ത്തി​ൽ ര​ണ്ടു നാ​യി​ക​മാ​ർ ഉ​ണ്ടെ​ങ്കി​ലും ഞ​ങ്ങ​ൾ ത​മ്മി​ൽ കോം​ബി​നേ​ഷ​ൻ സീ​നു​ക​ൾ വ​ന്നി​ട്ടി​ല്ല. പ​ക്ഷേ, ഞ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ട്ടിട്ടു​ണ്ട്, സം​സാ​രി​ച്ചി​ട്ടു​ണ്ട്.



മ​ന്ദാ​ര​ത്തി​ലെ മ​റ്റു വേ​ഷ​ങ്ങ​ളി​ൽ...‍?

ഗ്രി​ഗ​റി, അ​ർ​ജു​ൻ അ​ശോ​ക​ൻ, അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലൂ​ടെ വ​ന്ന വി​നീ​ത് എ​ന്നി​വ​രാ​ണ് ആ​സി​ഫി​ക്ക​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ആ​സി​ഫി​ക്ക​യു​ടെ അ​ച്ഛ​നാ​യി ഗ​ണേ​ഷേ​ട്ട​ന​നും അ​മ്മ​യാ​യി ന​ന്ദി​നി​യും വേ​ഷ​മി​ടു​ന്നു. അ​വ​രു​മാ​യൊ​ന്നും ഞാ​ൻ കോം​ബി​നേ​ഷ​ൻ ചെ​യ്തി​ട്ടി​ല്ല.



മ​ന്ദാ​ര​ത്തി​ലെ പാ​ട്ടു​ക​ൾ...‍?

സി​നി​മ​യു​ടെ മൂ​ഡ് അ​നു​സ​രി​ച്ചാ​ണ് ഇ​തി​ലെ പാ​ട്ടു​ക​ളും. ഓ​രോ സ്റ്റേ​ജ് അ​നു​സ​രി​ച്ചുള്ള ട്യൂ​ണു​ക​ളും വ​രി​ക​ളു​മാ​ണ്. മു​ജീ​ബ് മ​ജീ​ദാ​ണു പാ​ട്ടു​ക​ൾ​ക്കു സം​ഗീ​തം ചെ​യ്ത​ത്.



അ​മ​ല​യു​ടെ വി​ശേ​ഷ​ങ്ങ​ൾ... ‍?

ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഞാൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​മ​ല ഒ​രു ത്രി​ല്ല​റാ​ണ്. ആ​ളു​ക​ളെ ബോ​റ​ടി​പ്പി​ക്കാ​തെ ആ​ദ്യാ​വ​സാ​നം എ​ഗ്സൈ​റ്റിം​ഗ് മൂ​ഡ് നി​ല​നി​ർ​ത്തു​ന്നു​ണ്ട്. കു​റ​ച്ചു ഫി​യ​റും ചേ​ർ​ത്തി​ട്ടു​ണ്ട്. എ​ന്‍റെ ക​ഥാ​പാ​ത്രം ബ​ധി​ര​യും മൂ​ക​യു​മാ​ണ്. എ​ന്‍റെ കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന​ത് അ​പ്പാ​നി ശ​ര​ത്, ടെ​ലി​വി​ഷ​ൻ സ്റ്റേ​ജ് ആം​ഗ​ർ ന​ന്ദി​നി, ത​മി​ഴ് ആ​ക്ട​ർ ന​ൻ​പ​ൻ ഫെ​യിം ശ്രീ​കാ​ന്ത് എ​ന്നി​വ​രാ​ണ്. അ​ങ്ക​മാ​ലി ഡ​യ​റി​സി​നു​ശേ​ഷം അ​പ്പാ​നി ശ​ര​ത് ചെ​യ്ത പ​ട​മാ​ണി​ത്. നി​ഷാ​ദ് ഇ​ബ്രാ​ഹി​മാ​ണ് അ​മ​ല​യു​ടെ ര​ച​ന​യും സം​വി​ധാ​ന​വും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ മു​സീ​ന​യാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്രൊ​ഡ്യൂ​സ​ർ. അതി​ര​പ്പി​ള്ളി​യി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം.



അ​മ​ല​യി​ൽ പാ​ട്ടു​പാ​ടി​യ​ല്ലോ....‍?

അ​തി​ൽ ഒ​രു പാ​ട്ടു പാ​ടി. ഒ​രു​ത്തി ത​നി​ച്ചെ...​എ​ന്ന പാ​ട്ട്. അ​മ​ല​യു​ടെ പ്ര​മോ വീ​ഡി​യോ​യി​ൽ അ​തു വ​ന്നി​ട്ടു​ണ്ട്. നേ​ര​ത്തേ പാ​ടാ​ൻ ത​ന്നെ​യാ​യി​രു​ന്നു ആ​ഗ്ര​ഹം. ഇ​തി​ൽ ഒ​ര​വ​സ​രം വ​ന്ന​പ്പോ​ൾ പാ​ടി. ഞാ​ൻ പാ​ട്ടു പാ​ടു​മെ​ന്ന് ഇ​തി​ന്‍റെ പ്രോ​ഡ്യൂ​സേ​ഴ്സി​ന് അ​റി​യാ​മാ​യി​രു​ന്നു. അ​വ​രാ​ണ് അ​ക്കാ​ര്യം ഗോ​പി​ച്ചേ​ട്ട​നോ​ടു പ​റ​ഞ്ഞ​ത്. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്കു ഗോ​പി​സു​ന്ദ​റി​ന്‍റെ സം​ഗീ​തം. പാ​ടാ​ൻ ബു​ദ്ധി​മു​ട്ടൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പെ​ട്ടെ​ന്നു റിക്കോ​ർ​ഡിം​ഗ് ക​ഴി​ഞ്ഞു. വളരെ എളുപ്പത്തിൽ പാ​ടാ​നാ​കു​ന്ന പാ​ട്ടാ​യി​രു​ന്നു. കൊ​ച്ചി ഹി​ൽ പാ​ല​സി​ന​ടു​ത്തു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്റ്റു​ഡി​യോ​യി​ലാ​യി​രു​ന്നു റി​ക്കോ​ർ​ഡിം​ഗ്.



പു​തി​യ സി​നി​മ​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ ശ്ര​ദ്ധി​ക്കു​ന്ന​ത്...‍?

ആ​ദ്യാ​വ​സാ​ന​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ ത​ന്നെ വേ​ണ​മെ​ന്നി​ല്ല. ന​ല്ല ക​ഥാ​പാ​ത്ര​മാ​ണെ​ങ്കി​ൽ ചെ​യ്യും. ക​ഥാ​പാ​ത്ര​ത്തി​നു പ്രാ​ധാ​ന്യ​മു​ണ്ടാ​ക​ണം. സൈ​ഡ് റോ​ളു​ക​ൾ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ചി​ല​പ്പോ​ൾ വ​രു​ന്ന​തു മെ​യി​ൻ റോ​ൾ ആ​യി​രി​ക്കും, പ​ക്ഷേ, ഡീ​ഗ്രേ​ഡിം​ഗ് കാ​ര​ക്ട​റാ​ണെ​ങ്കി​ൽ ചെ​യ്യാ​ൻ താ​ത്പ​ര്യ​മി​ല്ല. ഉ​ദാ​ഹ​ര​ണ​ത്തി​നു തേ​പ്പ് ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണെ​ങ്കി​ൽ ചെ​യ്യി​ല്ല. അ​തു ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പ്ര​ശ്ന​മ​ല്ല. അ​തി​നെ ചി​ത്രീ​ക​രി​ക്കു​ന്ന രീ​തി മോ​ശ​മാ​ണെ​ങ്കി​ൽ അ​തു ചെ​യ്യി​ല്ല. പു​തി​യ പ​ട​ങ്ങ​ളു​ടെ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ഒ​ന്നും ക​മി​റ്റ് ചെ​യ്തി​ട്ടി​ല്ല.



ആ​ന​ന്ദ​ത്തി​നു സെ​ക്ക​ൻ​ഡ് പാ​ർ​ട്ട് വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടോ..‍?

അ​തി​ല്ല. ആ​ന​ന്ദം സെ​ക്ക​ൻ​ഡ് ഇ​റ​ങ്ങി​യാ​ൽ ആ​ദ്യ​ത്തെ ആ​ന​ന്ദ​ത്തി​ന്‍റെ ഫീ​ൽ പോ​കും. ഗ​ണേ​ഷേ​ട്ട​ൻ വേ​റെ സി​നി​മ​യ്ക്കു വേ​ണ്ടി എ​ഴു​തു​ന്നു​ണ്ട്. ഞ​ങ്ങ​ളു​ടെ റീ​യൂ​ണി​യ​ൻ - ആ​ന​ന്ദം 2 എ​ന്ന രീ​തി​യി​ൽ ആ​ലോ​ച​ന​ക​ൾ ഒ​ന്നു​മി​ല്ല. പ​ക്ഷേ, ഞ​ങ്ങ​ളെ​ല്ലാ​വ​രും ഇ​ട​യ്ക്ക് ഒ​ത്തു​കൂ​ടാ​റു​ണ്ട്.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.