‘കുഞ്ഞുദൈവ’മാകാൻ ആദിഷിനു കഴിഞ്ഞു: ജിയോ ബേബി
Thursday, November 16, 2017 6:02 AM IST
മാ​സ്റ്റ​ർ ആ​ദി​ഷ് പ്രവീണിനു മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത ‘കു​ഞ്ഞു​ദൈ​വം’ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. അന്തർദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട ‘2 പെ​ണ്‍​കു​ട്ടി​ക​ൾ​’ക്കു​ശേ​ഷം ജി​യോ ബേ​ബി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ചി​ത്രം. മാ​സ്റ്റ​ർ ആ​ദി​ഷും ജോ​ജു​ ജോർജു​മാ​ണ് നാ​യ​ക​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. “ ന​മ്മു​ടെ​യൊ​ക്കെ ഉ​ള്ളി​ൽ ദൈ​വാം​ശ​മു​ണ്ട്. ന​മ്മു​ടെ പ്ര​വൃ​ത്തി​യി​ലൂ​ടെ ന​മ്മ​ളി​ലു​ള​ള ദൈ​വ​വി​ശ്വാ​സ​ത്തെ വ​ള​ർ​ത്തു​ക. അ​ങ്ങ​നെ ഓ​രോ​രു​ത്ത​രും കു​ഞ്ഞു​ദൈ​വ​ങ്ങ​ളാ​യി​ത്തീ​രു​ന്പോ​ൾ സ​മൂ​ഹം ഏ​റെ മാ​റ്റ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​വും.’’ ഓ​ഷ​ൻ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ സ​നു എ​സ്. നാ​യ​ർ, ന​സീ​ബ് ബി.​ആ​ർ എ​ന്നി​വ​ർ നി​ർ​മി​ച്ച ‘കു​ഞ്ഞു​ദൈ​വ​’ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ജി​യോ ബേ​ബി....സി​നി​മ​യി​ലേ​ക്കു​ള്ള വ​ഴി...?

അ​രു​വി​ത്തു​റ സെ​ന്‍റ് ജോർജ് കോ​ള​ജി​ൽ ബി​കോ​മി​നു​ശേ​ഷം സ്വ​ത​ന്ത്ര​മാ​യി മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ പ​ഠ​നം. 2010 ലാ​ണ് ടെ​ലി​വി​ഷ​ൻ എ​ഴു​ത്തി​ലേ​ക്കു വ​രു​ന്ന​ത്. സി​ദ്ധാ​ർ​ഥ് ശി​വ​യാ​ണ് എ​ന്നെ മ​റി​മാ​യത്തിന്‍റെ എ​ഴു​ത്തി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്. മ​ഴ​വി​ൽ മ​നോ​ര​മ​യി​ൽ മ​റി​മാ​യം, മീ​ഡി​യ​വ​ണി​ൽ എം80 ​മൂ​സ, ഫ്ള​വേ​ഴ്സി​ൽ ഉ​പ്പും മു​ള​കും തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ​ക്കു വേ​ണ്ടി എ​ഴു​തു​ന്നു​ണ്ടാ​യി​രു​ന്നു. 2014 ലാ​ണു സി​നി​മ ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്. ക​വി​യൂ​ർ ശി​വ​പ്ര​സാ​ദ് സാ​ർ, പ്ര​ഭു രാ​ധാ​കൃ​ഷ്ണ​ൻ, ഗി​രീ​ഷ് മ​നോ, സു​രേ​ഷ് അ​ച്ചൂ​സ് എ​ന്നി​വ​ർ​ക്കൊ​പ്പം അ​സി​സ്റ്റ​ന്‍റാ​യി വ​ർ​ക്ക് ചെ​യ്തി​രു​ന്നു. അ​തോ​ടൊ​പ്പം പ​ല താ​ര​ങ്ങ​ളു​ടെ​യും നി​ർ​മാ​താ​ക്ക​ളു​ടെ​യും സം​വി​ധാ​യ​ക​രു​ടെ​യും അ​ടു​ത്തു ക​ഥ​പ​റ​യാ​നും പോ​കു​ന്നു​ണ്ടാ​യി​രു​ന്നു. എ​നി​ക്ക് ആ​ത്മ​വി​ശ്വാ​സ​മു​ള്ള ക​ഥ​ക​ളാ​ണു പ​റ​ഞ്ഞി​രു​ന്ന​ത്. ചി​ല​ർ​ക്ക് ഇ​ഷ്ട​പ്പെ​ടു​ന്നു, ചി​ല​ർ​ക്ക് ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല. ഇ​ഷ്ട​പ്പെ​ട്ടാ​ൽ​ത്ത​ന്നെ അ​തി​ന്‍റെ കാ​ര്യ​ങ്ങ​ളൊ​ന്നും മു​ന്നോ​ട്ടു പോ​കു​ന്നി​ല്ല. അ​പ്പോ​ഴാ​ണ് സ്വ​ന്ത​മാ​യി സി​നി​മ ചെ​യ്യാ​നും നി​ർ​മി​ക്കാ​നും തീ​രു​മാ​നി​ക്കു​ന്ന​ത്.

ഇ​ന്ന​ത്തെ രീ​തി​യി​ലു​ള്ള സി​നി​മ നി​ർ​മി​ക്കാ​നു​ള്ള പ​ണം കൈ​യി​ൽ ഇ​ല്ലാ​തെ വ​ന്ന​തോ​ടെ എ​ങ്ങ​നെ ചെ​ല​വു കു​റ​ച്ചു സി​നി​മ നി​ർ​മി​ക്കാ​മെ​ന്നു ചി​ന്തി​ച്ചു. അ​തി​നു പ​റ്റി​യ ഒ​രു ക​ഥ ഉ​ണ്ടാ​യ​പ്പോ​ൾ സു​ഹൃ​ത്തു​ക്ക​ളെ കൂ​ടെ​ക്കൂ​ട്ടി. അ​വി​ടെ നി​ന്നാ​ണ് 2 പെ​ണ്‍​കു​ട്ടി​ക​ളു​ടെ തു​ട​ക്കം. എ​ഡി​റ്റ​ർ, കാ​മ​റാ​മാ​ൻ, മ്യൂ​സി​ക് ഡ​യ​റ​ക്ട​ർ...​എ​ല്ലാ​വ​രും നി​ർ​മാ​ണ​ത്തി​ലും പ​ങ്കാ​ളി​ക​ളാ​യി. അ​ഭി​ന​യി​ക്കു​ന്ന​വ​രും ന​മു​ക്കു പ​രി​ച​യ​മു​ള്ള​വ​ർ ത​ന്നെ. 2 പെ​ണ്‍​കു​ട്ടി​ക​ളി​ലെ പെ​ണ്‍​കു​ട്ടി​ക​ളും ഓ​രോ രീ​തി​യി​ൽ ഞ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ കു​ട്ടി​ക​ളാ​ണ്. സി​നി​മ​യോ​ടും ഈ ​പ്രോ​ജ​ക്ടി​നോ​ടു​മു​ള്ള ആ​ത്മാ​ർ​ഥ​ത കാ​ര​ണം പ്ര​തി​ഫ​ലം പ​റ്റാ​തെ​യാ​ണ് എ​ല്ലാ​വ​രും വ​ർ​ക്ക് ചെ​യ്ത​ത്. എ​ഡി​റ്റിം​ഗ്, ഡ​ബ്ബിം​ഗ്, ഫൈ​ന​ൽ​സൗ​ണ്ട് മി​ക്സിം​ഗ്...​തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ൽ നി​ന്നു​മു​ള്ള ടെ​ക്നീ​ഷന്മാരും ഏ​റെ സ​ഹാ​യി​ച്ചു.സീ​റോ ബ​ജ​റ്റ് സി​നി​മ എ​ന്ന രീ​തി​യി​ലാ​യി​രു​ന്നു അ​തി​ന്‍റെ നി​ർ​മാ​ണം. എ​ല്ലാ​വ​രും ഒ​രു വീ​ട്ടി​ൽ താ​മ​സി​ക്കു​ന്നു. അ​വി​ടെ​ത്ത​ന്നെ ഭ​ക്ഷ​ണ​മു​ണ്ടാ​ക്കു​ന്നു, ക​ഴി​ക്കു​ന്നു. അ​തി​നി​ട​യി​ൽ ഷൂ​ട്ട് ചെ​യ്യു​ന്നു. ഒ​രു പ​രി​ധി​വ​രെ എ​ത്തി​യ​പ്പോ​ൾ മു​ന്പോ​ട്ടു പോ​കാ​നാ​വാ​ത്ത സ്ഥി​തി​വ​ന്നു.​ അ​പ്പോ​ഴാ​ണ് എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ സ​നു എ​സ്. നാ​യ​ർ, ന​സീ​ബ് ബി.​ആ​ർ എ​ന്നി​വ​ർ ഓ​ഷ​ൻ പി​ക്ചേ​ഴ്സിന്‍റെ ബാ​ന​റി​ൽ ഈ ​സി​നി​മ നി​ർ​മി​ക്കാ​ൻ ത​യാ​റ​യ​ത്. അ​ങ്ങ​നെ 2 പെ​ണ്‍​കു​ട്ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി, സെ​ൻ​സ​റിം​ഗ് ക​ഴി​ഞ്ഞു. ബാലതാരത്തിനുള്ള സം​സ്ഥാ​ന​പു​ര​സ്കാ​രം അന്ന ഫാത്തിമയ്ക്കു കി​ട്ടി. നാ​ട്ടി​ലും ഇ​ന്ത്യ​യ്ക്കു പു​റ​ത്തു​മാ​യി 20-25 ഫെ​സ്റ്റി​വ​ലു​ക​ളി​ൽ പോ​യി. 3-4 അ​ന്താ​രാ​ഷ്‌ട്ര അ​വാ​ർ​ഡു​ക​ൾ നേ​ടി. ലോ​സ് ആ​ഞ്ച​ല​സ് ല​വ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ബെ​സ്റ്റ് ഫി​ലിം ആ​യി​രു​ന്നു. 2 പെ​ണ്‍​കു​ട്ടി​ക​ൾ 2015 ൽ ​തി​യ​റ്റ​റു​ക​ളി​ലെ​ത്തി.2 പെ​ണ്‍​കു​ട്ടി​ക​ളു​ടെ തി​യ​റ്റ​ർ വേ​ർ​ഷ​നി​ൽ മാ​ത്ര​മാ​ണ് അ​മ​ലാ​പോ​ളും ടോ​വി​നോ​യും വ​രു​ന്ന​ത്. ഇറോസ് ഇന്‍റർനാഷണൽ ആയിരുന്നു വിതരണം. അവരുടെ ആ​വ​ശ്യ​പ്ര​കാ​രം ഞ​ങ്ങ​ൾ പി​ന്നീ​ട് ആ​ലോ​ചി​ച്ചു​ണ്ടാ​ക്കി​യ ഒ​രു എ​ക്സ്ടെ​ൻ​ഷ​നാ​ണ് അ​മ​ലാ​പോ​ളും ടോ​വി​നോയും ഉ​ള്ള ഭാ​ഗം. തു​ട​ക്ക​വും അ​വ​സാ​ന​വും അ​തു കൂ​ട്ടി​ച്ചേ​ർ​ത്തു. ജയചന്ദ്രൻ കോഴഞ്ചേരിയും ജോജി ജോസഫുമാണ് ആ ഭാഗം നിർമിച്ചത്. ടൊ​വി​നോ​ ഒ​രു രൂ​പ പോ​ലും വാ​ങ്ങാ​തെ​യാ​ണ് ഈ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​യ​ത്. ആ ​സി​നി​മ കു​റേ ഫെ​സ്റ്റി​വ​ലു​ക​ളി​ലേ​ക്കു​പോ​യി. ആ​ദ്യ​ത്തെ സി​നി​മ​യ്ക്കു ലാ​ഭ​മൊ​ന്നും കി​ട്ടി​യി​ല്ലെ​ങ്കി​ലും മു​ട​ക്കി​യ പൈ​സ തി​രി​ച്ചു​കി​ട്ടി. ആ ​പൈ​സ എ​ടു​ത്ത് അ​ടു​ത്ത സി​നി​മ​യി​ൽ ഇ​ൻ​വെ​സ്റ്റ് ചെ​യ്യാ​ൻ നിർമാതാക്കൾ തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ ഉ​ണ്ടാ​ക്കി​യ സി​നി​മ​യാ​ണു കു​ഞ്ഞു​ദൈ​വം.കു​ഞ്ഞു​ദൈ​വ​ത്തി​ലേ​ക്ക് എ​ത്താ​നു​ള്ള പ്ര​ചോ​ദ​നം...?

ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന ചി​ല കാ​ര്യ​ങ്ങ​ളാ​ണ് ഈ ​സി​നി​മ​യി​ലേ​ക്ക് എ​ത്താ​നു​ള്ള പ്ര​ചോ​ദ​നം. ഒൗ​സേ​പ്പ​ച്ച​ൻ എ​ന്ന ആ​റാം ക്ലാ​സു​കാ​ര​നി​ലൂ​ടെ​യാ​ണ് ക​ഥ പ​റ​യു​ന്ന​ത്. മാ​സ്റ്റ​ർ ആ​ദി​ഷാ​ണ് ഒൗ​സേ​പ്പ​ച്ച​നാ​യി വേ​ഷ​മി​ട്ടി​രി​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ൽ എ​ല്ലാ​വ​രും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ്രാ​ർ​ഥ​ന​യ്ക്കു വേ​ണ്ട​ത്ര പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്നു​ണ്ട്. പ​ക്ഷേ, ഒൗ​സേ​പ്പ​ച്ച​ന്‍റെ പ്രാ​ർ​ഥ​ന​ക​ളി​ല​ധി​ക​വും നെ​ഗ​റ്റീ​വാ​ണ്. അ​ധ്യാ​പ​ക​ർ​ക്ക് ആ​ക്സി​ഡ​ന്‍റ് ഉ​ണ്ടാ​വ​ണം, അ​ങ്ങ​നെ ഹോം​വ​ർ​ക്ക് കി​ട്ടാ​തി​രി​ക്ക​ണം. രാ​ഷ്‌ട്ര​പ​തി മ​രി​ച്ച് അ​വ​ധി കി​ട്ട​ണം...​എ​ന്നി​ങ്ങ​നെ ഓ​രോ ദി​വ​സ​വും അ​വ​നു പ്രാ​ർ​ഥി​ക്കാ​ൻ ഓ​രോ കാ​ര​ണ​മു​ണ്ടാ​വും. ഇ​വ​ന്‍റെ പ്രാ​ർ​ഥ​ന​ക​ൾ സാ​ധി​ച്ചു​കി​ട്ടു​ന്നു​മു​ണ്ട്.

ഒ​രു ദി​വ​സം അ​ങ്ങ​നെ അ​വ​ന്‍റെ ഗ്രാ​ൻ​ഡ്ഫാ​ദ​ർ മ​രി​ക്കു​ന്നു. അ​വ​ധി കി​ട്ടാ​നാ​ണു പ്രാ​ർ​ഥി​ച്ച​ത്. ഗ്രാ​ൻ​ഡ്ഫാ​ദ​ർ മ​രി​ച്ച​തു​കാ​ര​ണം അ​വ​ന് അ​വ​ധി കി​ട്ടു​ന്നു​മു​ണ്ട്. താ​ൻ പ്രാ​ർ​ഥി​ച്ച​തു​കൊ​ണ്ടാ​ണ് ഗ്രാ​ൻ​ഡ്ഫാ​ദ​ർ മ​രി​ച്ച​ത് എ​ന്ന് ചി​ന്തി​ച്ച് അ​വ​ൻ ദു​:ഖി​ത​നാ​കു​ന്നു. ആ​രെ​യെ​ങ്കി​ലും പ്രാ​ർ​ഥി​ച്ചു ര​ക്ഷി​ച്ചാ​ൽ മാ​ത്ര​മേ ദൈ​വം ത​ന്നോ​ടു ക്ഷ​മി​ക്കൂ എ​ന്ന രീ​തി​യി​ൽ അ​വ​ന് ഒ​രു തോ​ന്ന​ലു​ണ്ടാ​കു​ന്നു. പ്രാ​ർ​ഥ​ന​യി​ലൂ​ടെ ആ​രെ​യെ​ങ്കി​ലും ര​ക്ഷി​ക്ക​ണ​മെ​ന്നു ക​രു​തി അ​വ​ൻ ഇ​റ​ങ്ങി​ത്തി​രി​ക്കു​ന്പോ​ഴാ​ണ് അ​തി​ലൂ​ടെ​മാ​ത്രം ആ​രെ​യും ര​ക്ഷി​ക്കാ​നാ​വി​ല്ല, പ്ര​വൃ​ത്തി​യാ​ണു വേ​ണ്ട​ത് എ​ന്ന തി​രി​ച്ച​റി​വി​ലെ​ത്തു​ന്ന​ത്. അ​താ​ണ് കു​ഞ്ഞു​ദൈ​വം എ​ന്ന സി​നി​മ പ​റ​യു​ന്ന​ത്. പ്രാ​ർ​ഥ​ന​യും പ്ര​വൃ​ത്തി​യും കൂ​ടി ചേ​രു​ന്പോ​ൾ അ​വി​ടെ ദൈ​വം ഉ​ണ്ടാ​കു​ന്നു എ​ന്നാ​ണ് ഈ ​സി​നി​മ പ​റ​യു​ന്ന​ത്. വ​ഴി​യി​ൽ ഒ​രാ​ൾ വ​ണ്ടി​ത​ട്ടി​ക്കി​ട​ക്കു​ന്ന​തു കാ​ണു​ന്പോ​ൾ അ​യാ​ൾ​ക്ക് ഒ​ന്നും വ​രു​ത്ത​രു​തേ എ​ന്നു പ​റ​യു​ന്ന​തും അ​വി​ടെ​യി​റ​ങ്ങി അ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തും ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ട​ല്ലോ.മാ​സ്റ്റ​ർ ആ​ദി​ഷി​ലേ​ക്ക് എ​ത്തി​യ​ത്...?

ആ​ദി​ഷി​നെ​ത്ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ്ര​ത്യേ​കി​ച്ചു കാ​ര​ണ​ങ്ങ​ളി​ല്ല. വേ​റെ ഒ​ന്നു​ര​ണ്ടു കു​ട്ടി​ക​ൾ​ക്കൊ​പ്പ​മാ​ണ് ആ​ദി​ഷി​നെ​യും പ​രി​ഗ​ണി​ച്ച​ത്. ആ​ദി​ഷി​ന്‍റെ അ​തി​നു മു​ന്പു​ള്ള സി​നി​മ​ക​ളൊ​ന്നും ഞാ​ൻ ക​ണ്ടി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​പ്പോ​ഴും ക​ണ്ടി​ട്ടി​ല്ല. ആ​ദി​ഷി​നെ​ക്കൊ​ണ്ട് ഒ​ന്നു ര​ണ്ടു കാ​ര്യ​ങ്ങ​ൾ ചെ​യ്യി​പ്പി​ച്ചു നോ​ക്കി. ബ്രി​ല്യ​ന്‍റാ​യ പ​യ്യ​നാ​ണെ​ന്നു​തോ​ന്നി. സ്വ​ത​വേ ബ്രി​ല്യ​ൻ​സു​ള്ള​വ​ർ​ക്കു മാ​ത്ര​മേ ഈ ​കാ​ര​ക്ട​ർ ചെ​യ്യാ​നാ​വു​ക​യു​ള്ളൂ എ​ന്ന് എ​നി​ക്കു ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു. അ​തി​ൽ ആ​ദി​ഷ് കൃ​ത്യ​മാ​യി വ​ന്നു. ക​ഥ​യു​ടെ സഞ്ചാരക്രമത്തിലാണ് സി​നി​മ ഷൂ​ട്ട് ചെ​യ്ത​ത്. ഓ​രോ ദി​വ​സം ക​ഴി​യും​തോ​റും ആ​ദി​ഷ് കൂ​ടു​ത​ൽ ഇം​പ്രൂ​വ് ആ​യി​ക്കൊ​ണ്ടി​രു​ന്നു. മൂ​ന്നാം ക്ലാ​സു​കാ​ര​നാ​യ ആ​ദി​ഷി​ന് ആ​റാം ക്ലാ​സു​കാ​ര​നാ​യ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മാ​ന​സി​ക​വ്യ​ഥ​ക​ൾ അ​ഭി​ന​യ​ത്തി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കാ​നാ​കു​മോ എ​ന്ന് എ​നി​ക്കു പേ​ടി​യു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, പ​ല​പ്പോ​ഴും ആ​ദി​ഷി​ന്‍റെ പ്ര​ക​ട​നം ഞ​ങ്ങ​ളെ ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു. എന്‍റെ മ​ന​സി​ലു​ള്ള ഒൗ​സേ​പ്പ​ച്ച​നാ​കാ​ൻ ആ​ദി​ഷി​നു ക​ഴി​ഞ്ഞു.ആ​ദി​ഷി​നു പു​ര​സ്കാ​രം ല​ഭി​ക്കു​മെ​ന്ന് ചി​ത്രീ​ക​ര​ണ​വേ​ള​യി​ൽ​ തോ​ന്നി​യി​രു​ന്നോ....?

ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​ഭി​ന​യി​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ച്ചൊ​ല്ലി ഞാ​നും ആ​ദി​ഷും ത​മ്മി​ൽ ചെ​റി​യ​ക​ല​ഹ​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു. ഏ​റ്റ​വും വ​ലി​യ ഡ്രീം ​എ​ന്താ​ണെ​ന്നു ചോ​ദി​ച്ച​പ്പോ​ൾ ആ​ക്ട​ർ വി​ജ​യ് യെ കാ​ണു​ക​യാ​ണ് എ​ന്ന് ആ​ദി​ഷ് പ​റ​ഞ്ഞി​രു​ന്നു. ഈ ​കാ​ര​ക്ട​ർ ന​ന്നാ​യി ചെ​യ്യൂ, നി​ന​ക്ക് ആ​ക്ട​ർ വി​ജ​യ് യെ കാ​ണാ​ൻ അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ആ​ദി​ഷി​നു നാ​ഷ​ണ​ൽ അ​വാ​ർ​ഡ് കി​ട്ടി​യേ​ക്കാ​മെ​ന്നും അ​പ്പോ​ൾ വി​ജ​യ്‌യെ കാ​ണാ​നു​ള്ള നി​ല​യി​ലെ​ത്തു​മെ​ന്നു​മു​ള്ള തോ​ന്ന​ലി​ലാ​ണ് അ​ങ്ങ​നെ പ​റ​ഞ്ഞ​ത്. അ​ത്ര​യും ഡെ​പ്തു​ള്ള കാ​ര​ക്ട​ർ ആ​യി​രു​ന്നു ഒൗ​സേ​പ്പ​ച്ച​ൻ. പ​ക്ഷേ, നാ​ഷ​ണ​ൽ അ​വാ​ർ​ഡ് കി​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​ദി​ഷി​നോ​ട് ഞാ​ൻ ഒ​രി​ക്ക​ലും ഞാ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. നാ​ഷ​ണ​ൽ അ​വാ​ർ​ഡി​നു പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ​ക്കൊ​പ്പം ആ​ദി​ഷും ഉ​ണ്ടാ​കു​മെ​ന്ന് എ​നി​ക്കു പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. സം​സ്ഥാ​ന അ​വാ​ർ​ഡ് കി​ട്ടി​യി​ല്ല. പ​ക്ഷേ, അ​പ്പോ​ഴും നാ​ഷ​ണ​ൽ അ​വാ​ർ​ഡ് വ​രു​ന്പോ​ൾ കി​ട്ടു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. അ​ത് അ​തു​പോ​ലെ സം​ഭ​വി​ച്ചു.അവാർഡ് വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് വിജയ്‌യെ കാണുകയാണ് തന്‍റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ആദിഷ് പറഞ്ഞു. മാധ്യമങ്ങൾ വഴി ഇതറിഞ്ഞ വിജയ് ആദിഷിനെ ചെന്നൈയിലെ വീട്ടിലേക്ക് വിളിപ്പിച്ചു. വിജയ്‌യെ കാണാൻ എത്തിയ ആദിഷ് അദ്ദേഹത്തിന്‍റെ ഒപ്പമിരുന്ന് സെൽഫിയുമെടുത്താണ് മടങ്ങിയത്.കു​ഞ്ഞു​ദൈ​വ​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ...?

ജോ​ജു ജോ​ർ​ജ്, സി​ദ്ധാ​ർ​ഥ് ശി​വ, റെ​യ്ന മ​രി​യ, ശൂ​ല​പാ​ണി, ശ്രീ​ജ ത​ല​നാ​ട് എ​ന്നി​വ​രാ​ണു മു​ഖ്യ​വേ​ഷ​ങ്ങ​ളി​ൽ. ഇ​ട​വ​ക വി​കാ​രി​യാ​യി​ട്ടാ​ണ് സി​ദ്ധാ​ർ​ഥ് ശി​വ വേ​ഷ​മി​ട്ടി​രി​ക്കു​ന്ന​ത്. ഒൗ​സേ​പ്പ​ച്ച​ന്‍റെ ഡി​വോ​ഷ​ണ​ൽ ലൈ​ഫി​ൽ എ​പ്പോ​ഴും കൂ​ടെ​നി​ൽ​ക്കു​ന്ന വ്യ​ക്തി​യാ​ണ് ഈ ​ഇ​ട​വ​ക വി​കാ​രി. ഒൗ​സേ​പ്പ​ച്ച​ൻ ക​ഴി​ഞ്ഞാ​ൽ ഈ ​സി​നി​മ​യി​ൽ ഏ​റ്റ​വും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ജോ​ജു ജോ​ർ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജോ​ലി​യൊ​ന്നും ചെ​യ്യാ​തെ ഉ​ഴ​പ്പി​ന​ട​ക്കു​ന്ന ഒ​രു മ​നു​ഷ്യ​ൻ. പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​റാ​ണ് ഒൗ​സേ​പ്പ​ച്ച​ന്‍റെ അ​ച്ഛ​നാ​യി വേ​ഷ​മി​ട്ട​ത്. ഇ​തി​ൽ വ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന മി​ക്ക​വ​രും പ്ര​തി​ഫ​ല​മി​ല്ലാ​തെ​യാ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​ദി​ഷി​നും വ​ള​രെ ചെ​റി​യ പ്ര​തി​ഫ​ല​മാ​ണു കൊ​ടു​ത്ത​ത്.റെ​യ്ന മ​രി​യ കു​ഞ്ഞു​ദൈ​വ​ത്തി​ൽ...?

ഒ​ന്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യാ​യി​ട്ടാ​ണ് റെ​യ്ന അ​ഭി​ന​യി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വ് മ​രി​ച്ചു​പോ​യ ക​ഥാ​പാ​ത്രം. മ​ക​ൾ​ക്കു കി​ഡ്നി​രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ന്നു.​ ഈ പെ​ണ്‍​കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഒൗ​സേ​പ്പ​ച്ച​ൻ പ്രാ​ർ​ഥി​ക്കു​ന്ന​ത്. ശ്യാം​ഭ​വി​യാ​ണ് മ​ക​ളു​ടെ വേ​ഷം ചെ​യ്യു​ന്ന​ത്. 2 ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളി​ലും ശ്യാം​ഭ​വി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ശ്യാം​ഭ​വി​യു​ടെ പെ​ർ​ഫോ​മ​ൻ​സും എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. ഓ​ല​പ്പീ​പ്പി, അ​തി​ശ​യ​ങ്ങ​ളു​ടെ വേ​ന​ൽ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ റെ​യ്ന മ​രി​യ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്.ചി​ത്രീ​ക​ര​ണം....?

കോട്ട​യം ജി​ല്ല​യി​ലെ ത​ല​നാ​ട് എ​ന്ന എന്‍റെ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. എ​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ഈ ​സി​നി​മ​യു​ടെ ഷൂ​ട്ട്. എ​ല്ലാ​വ​രും ഒ​രു വീ​ട്ടി​ൽ ഒ​ന്നി​ച്ചു താ​മ​സി​ക്കു​ന്നു, ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​ൻ കൂ​ടു​ന്നു... അ​ങ്ങ​നെ കൂ​ട്ടാ​യ്മ​യു​ടെ സി​നി​മ​ കൂടിയാണു കു​ഞ്ഞു​ദൈ​വം. ചെ​ല​വു കു​റ​യ്ക്കാ​ൻ വേ​ണ്ടി​യാ​ണ് അ​ങ്ങ​നെ ചെ​യ്ത​ത്. നി​ക്കോ​ണ്‍ ക​ന്പ​നി അ​വ​രു​ടെ കാ​മ​റ 50 ദി​വ​സ​ത്തേ​ക്കു ഫ്രീ​യാ​യി ത​ന്നു. അ​തു വ​ലി​യ സ​പ്പോ​ർ​ട്ടാ​യി. ഈ ​സി​നി​മ ചെ​യ്തു​തീ​ർ​ക്കാ​ൻ വേ​ണ്ട എ​ല്ലാ സ​ഹാ​യ​വും പ്രൊ​ഡ്യൂ​സേ​ഴ്സാ​യ സ​നു എ​സ്. നാ​യ​ർ, ന​സീ​ബ് ബി. ആർ. എ​ന്നി​വ​രി​ൽ നി​ന്നു​ണ്ടാ​യി. സി​നി​മ ചെ​യ്തു ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് ഈ ​സി​നി​മ എ​ന്താ​ണെ​ന്ന് അ​വ​ർ പൂ​ർ​ണ​മാ​യും മ​ന​സി​ലാ​ക്കു​ന്ന​ത്. ന​മ്മ​ളെ ചോ​ദ്യം ചെ​യ്യാ​ത്ത, ന​മ്മ​ളെ വി​ശ്വ​സി​ക്കു​ന്ന ന​മ്മു​ടെ കൂ​ടെ നി​ൽ​ക്കു​ന്ന ഒ​രു പ്രൊ​ഡ്യൂ​സ​ർ ഇ​ത്ത​രം സി​നി​മ​ക​ൾ​ക്കു വ​ള​രെ അ​ത്യാ​വ​ശ്യ​മാ​ണ്. മാ​ർ​ച്ചി​ൽ കു​ഞ്ഞു​ദൈ​വ​ത്തി​ന്‍റെ പ്രി​വ്യൂ ന​ട​ത്തി​യി​രു​ന്നു. ലാ​ൽ ജോ​സ് സാ​ർ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ തു​ട​ങ്ങി​യ​വ​ർ സി​നി​മ ക​ണ്ട് ന​ല്ല അ​ഭി​പ്രാ​യം പ​റ​ഞ്ഞി​രു​ന്നു.ചി​ത്രീ​ക​ര​ണ​ത്തി​ൽ നേ​രി​ട്ട വെ​ല്ലു​വി​ളി​ക​ൾ....?

ന​മ്മ​ൾ ഉ​ദ്ദേശി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി കി​ട്ടു​ന്ന രീ​തി​യി​ൽ ആ​ദി​ഷിനെ​ക്കൊ​ണ്ട് അ​ഭി​ന​യി​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു വെ​ല്ലു​വി​ളി. പൊ​ക്കം കു​റ​ഞ്ഞ ഒ​രു കു​ട്ടി​യാ​ണ് സി​നി​മ​യി​ലെ ക​ഥാ​പാ​ത്രം ഒൗ​സേ​പ്പ​ച്ച​ൻ. ആ​ദി​ഷ് മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് ഒൗ​സേ​പ്പ​ച്ച​ൻ എ​ന്ന ആ​റാം ക്ലാ​സു​കാ​ര​ന്‍റെ കാ​ര​ക്ട​ർ ചെ​യ്ത​ത്. മൂ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​യു​ടെ മാ​ന​സി​കാ​വ​സ്ഥ​യി​ലേ​ക്കും പെ​ർ​ഫോ​മ​ൻ​സി​ലേ​ക്കും എ​ത്ത​ണ​മ​ല്ലോ. ഈ ​സി​നി​മ​യ്ക്കു സ്ക്രീ​ൻ​പ്ലേ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ആ​രു​ടെ​യും സം​ഭാ​ഷ​ണ​ങ്ങ​ൾ എ​ഴു​തി​യി​രു​ന്നി​ല്ല. ഓ​രോ സീ​നി​ലും പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഏ​ക​ദേ​ശം ഐ​ഡി​യ ഉ​ണ്ടാ​യി​രു​ന്നു. അ​തി​ൽ നി​ന്ന് വേ​ണ്ടാ എ​ന്നു തോ​ന്നു​ന്ന​ത് ക​ട്ട് ചെ​യ്തും ആ​വ​ശ്യ​മു​ണ്ടെ​ന്നു തോ​ന്നു​ന്ന​ത് കൂ​ട്ടി​ച്ചേ​ർ​ത്തു​മൊ​ക്കെ​യാ​യി​രു​ന്നു ഈ ​സി​നി​മ​യു​ടെ മേ​ക്കിം​ഗ്. അ​തു ച​ല​ഞ്ചിം​ഗ് ആ​യിരുന്നു. ഒ​ന്നു ര​ണ്ടു റി​ഹേ​ഴ്സ​ൽ ചെ​യ്ത​ശേ​ഷം കൃ​ത്യ​മാ​യ സീ​ൻ ഫി​ക്സ് ചെ​യ്യും. ക​ഥ പ​റ​യാ​ൻ വേ​ണ്ടി മാ​ത്ര​മു​ള്ള ഷോ​ട്ടു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.സി​നി​മ ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​രോ​ടു പ​റ​യാ​നു​ള്ള​ത്...?

ന​മ്മ​ൾ ചെ​യ്യാ​ൻ പോ​കു​ന്ന സി​നി​മ പ്ര​സ​ക്തി​യു​ള്ള​താ​ണെ​ന്നു മ​ന​സി​ലാ​യാ​ൽ അ​തി​നു​വേ​ണ്ടി മു​ന്നി​ട്ടി​റ​ങ്ങു​ക. ഏ​റെ പ്ര​തി​സ​ന്ധി​ക​ൾ വ​രും. ഒ​രു രൂ​പ പോലും കൈ​യി​ൽ ഇ​ല്ലാ​തെ​യാ​ണ് ഞാ​ൻ ആ​ദ്യ സി​നി​മ​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​ത്. അ​ന്വേ​ഷി​ച്ചാ​ൽ ന​മു​ക്ക് എ​ല്ലാം കി​ട്ടും. എ​ങ്ങ​നെ​യാ​ണെ​ങ്കി​ലും കു​റ​ച്ചു പ​ണം വേ​ണ്ടി​വ​രും. ന​മ്മ​ൾ പ​റ​യാ​ൻ പോ​കു​ന്ന വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഫി​ഡ​ൻ​സ് ഉ​ണ്ടെ​ങ്കി​ൽ ധൈ​ര്യ​മാ​യി സി​നി​മ ചെ​യ്യാം. ഇ​പ്പോ​ൾ സി​നി​മ ചെ​യ്യാ​ൻ ഒ​രു​പാ​ടു സാ​ധ്യ​ത​ക​ളു​ണ്ട്. സി​നി​മ ഡി​ജി​റ്റ​ൽ ഫോ​ർ​മാ​റ്റി​ൽ ആ​യി​രി​ക്കു​ന്നു. മൊ​ബൈ​ൽ ഫോ​ണി​ൽ പോ​ലും ചെ​യ്യു​ന്ന സി​നി​മ​ക​ൾ​ക്ക് ഇ​ന്നു വേ​ദി​ക​ളു​ണ്ട്. മൊ​ബൈ​ൽ കാ​മ​റ​ക​ൾ​ക്കു​പോ​ലും ഇ​ന്നു മി​ക​ച്ച റ​സ​ല്യൂ​ഷ​നു​ണ്ട്. സി​നി​മ ചെ​യ്യു​ന്പോ​ഴും ചെ​യ്ത​തി​നു​ശേ​ഷ​വു​മൊ​ക്കെ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും. ഇ​ത്ത​രം സി​നി​മ​ക​ൾ​ക്കു തി​യ​റ്റ​റി​ൽ ആ​ളു​ക​ൾ വ​രു​മോ എ​ന്ന​താ​ണ് ഇ​ന്ന​ത്തെ പ്ര​തി​സ​ന്ധി.താ​ങ്ക​ളു​ടെ സി​നി​മാ കാ​ഴ്ച​പ്പാ​ടു​ക​ൾ...?

2 പെ​ണ്‍​കു​ട്ടി​ക​ൾ ചെ​യ്യു​ന്ന​തി​നു​മു​ന്പ് അ​ഞ്ചോ പ​ത്തോ ക​ഥ​ക​ൾ ഞാ​ൻ ചെ​യ്യേ​ണ്ടെ​ന്നു തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ന്നെ കൂ​ടു​ത​ൽ ഇ​ഷ്ട​പ്പെ​ടു​ത്തു​ന്ന സി​നി​മ​ക​ളാ​ണു ചെ​യ്യു​ന്ന​ത്. സി​നി​മ​യി​ലൂ​ടെ ഒ​രു സ​ന്ദേ​ശം ന​ല്ക​ണം എ​ന്നു വി​ചാ​രി​ക്കു​ന്നി​ല്ല. സി​നി​മ സാ​മൂ​ഹി​ക​മാ​യ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട​ണ​മെ​ന്നു ഞാ​ൻ ക​രു​തു​ന്നു. ഇ​ങ്ങ​നെ ചെ​യ്യ​ണം എ​ന്നു പ​ഠി​പ്പി​ക്കു​ന്ന ഒ​രു സി​നി​മ​യെ​ടു​ക്കാ​ൻ എ​നി​ക്കു താ​ത്പ​ര്യ​മി​ല്ല. ഇ​പ്പോ​ൾ ചെ​യ്ത ര​ണ്ടു സി​നി​മ​ക​ളും വ​ലി​യ താ​ര​ങ്ങ​ളി​ല്ലാ​ത്ത ചെ​റി​യ സി​നി​മ​ക​ളാ​ണ്. ആ​ളു​ക​ളെ കൂ​ടു​ത​ൽ ഇ​ഷ്ട​പ്പെ​ടു​ത്തു​ന്ന ത​രം സി​നി​മ​ക​ൾ ചെ​യ്യാ​നും എ​നി​ക്കി​ഷ്ട​മാ​ണ്. പോ​പ്പു​ല​റാ​കു​ന്ന ന​ല്ല സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​നും ആ​ഗ്ര​ഹി​ക്കു​ന്നു. അ​ത്ത​രം ചി​ല ശ്ര​മ​ങ്ങ​ളും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ന​മു​ക്കു മ​ന​സി​ൽ ന​ല്ല​തെ​ന്നു തോ​ന്നു​ന്ന സി​നി​മ​ക​ൾ ചെ​യ്യാ​നാ​ണു ശ്ര​മി​ക്കു​ന്ന​ത്. ഭാ​വി​യി​ൽ അ​ത്ത​രം സി​നി​മ​ക​ളും ഉ​ണ്ടാ​വും.അ​ടു​ത്ത സി​നി​മ...?

ടോവി​നൊ​യു​ടെ പ​ട​മാ​ണ് അ​ടു​ത്ത​താ​യി ചെ​യ്യു​ന്ന​ത്. പേ​ര് അ​നൗ​ണ്‍​സ് ചെ​യ്തി​ട്ടി​ല്ല. അടുത്ത വർഷം ആദ്യം ഷൂ​ട്ട് തു​ട​ങ്ങും. അ​തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും ഞാ​ൻ ത​ന്നെ​യാ​ണ്. ഏ​റെ നാ​ളു​ക​ളാ​യി ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച് ഏ​റെ ന​ടന്മാരു​ടെ​യും പ്രൊ​ഡ്യൂ​സ​ർ​മാ​രു​ടെ​യും പു​റ​കേ​പോ​യ സി​നി​മ​യാ​ണ് ഇ​പ്പോ​ൾ ടൊ​വി​നോ​യി​ലൂ​ടെ സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന​ത്. എ​ന്‍റെ ആ​ദ്യ​ചി​ത്ര​മാ​യി ചെ​യ്യാ​നി​രു​ന്ന വ​ലി​യ ഒ​രു പ്രോ​ജ​ക്ടാ​ണ​ത്. സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള ഒ​രു സി​നി​മ​യാ​ണ​ത്. ഇ​ന്ത്യ​യൊ​ട്ടാ​കെ സ​ഞ്ച​രി​ച്ചു ഷൂ​ട്ട് ചെ​യ്യാ​ൻ പോ​കു​ന്ന ഒ​രു പ​ട​മാ​യി​രി​ക്കും അ​ത്.

വീ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ...‍?

ഭാ​ര്യ ബീന. ബീ​ന​യാ​ണു കു​ഞ്ഞു​ദൈ​വ​ത്തി​ന്‍റെ കോ​സ്റ്റ്യൂം ഡി​സൈ​ന​ർ. മ​ക​ൻ മ്യൂ​സി​ക്. അ​വ​നു ജാ​തി​യും മ​ത​വു​മൊ​ന്നു​മി​ല്ല. ഞാനും മതവിശ്വാസിയല്ല. ഇ​ങ്ങ​നെ​യൊ​ക്കെ ചി​ന്തി​ക്കാ​നും ജീ​വി​ക്കാ​നും ഇ​ത്ത​രം സി​നി​മ​ക​ളെ​ടു​ക്കാ​നും ഏ​റ്റ​വും വ​ലി​യ പ്ര​ചോ​ദ​ന​മാ​കു​ന്ന​ത് അ​പ്പ​നും അ​മ്മ​യും ത​ന്നെ​യാ​ണ്. വീ​ട്ടി​ൽ അ​തി​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നു. അ​ച്ഛ​ൻ ബേ​ബി ജോ​ർ​ജ് എ​ന്നെ ഏ​റെ പ്രോ​ത്സാ​ഹി​പ്പി​രു​ന്നു.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.