ഹി​സ്റ്റ​റി ഓ​ഫ് വി​ഷ്ണു വി​ന​യ്
Sunday, November 12, 2017 12:20 AM IST
സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍റെ മ​ക​ൻ വി​ഷ്ണു വി​ന​യ് നാ​യ​ക​നാ​കു​ന്ന ആദ്യചിത്രം ‘ഹി​സ്റ്റ​റി ഓ​ഫ് ജോ​യ് ’തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ യു​വ​ന​ട​ൻ വി​ഷ്ണു ഗോ​വി​ന്ദൻ ഈ ചിത്രത്തിലൂടെ സംവിധായകനാവുകയാണ്. ക​ല​ഞ്ഞൂ​ർ ശ​ശികുമാർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ജോ​യി എ​ന്ന നി​യ​മ​വി​ദ്യാ​ർ​ഥി​യു​ടെ ജീ​വി​ത​പോ​രാ​ട്ട​ങ്ങ​ളു​ടെ ക​ഥ​പറയുന്നു. അ​പ​ർ​ണ തോ​മ​സും ശി​വ​കാ​മി​യു​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. സാ​യി​കു​മാ​ർ, വി​ന​യ് ഫോ​ർ​ട്ട്, ജോ​ജു ജോ​ർ​ജ് എ​ന്നി​വ​ർ മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ഫാ​മി​ലി - ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ- ത്രി​ല്ല​ർ ‘ഹി​സ്റ്റ​റി ഓ​ഫ് ജോ​യ് ’യു​ടെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് വി​ഷ്ണു വി​ന​യ്...

സി​നി​മ​യി​ലേ​ക്കു​ള്ള വ​ഴി....?

സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്തു​ത​ന്നെ എനിക്കു സിനിമ ഇഷ്ടമായിരുന്നു. യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ൽ ക​വി​താ​പാ​രായ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ക്ലാ​സി​ക്ക​ൽ പാ​ടു​മാ​യി​രു​ന്നു. അ​ച്ഛ​ന്‍റെ പ​ട​ങ്ങ​ളു​ടെ ഷൂ​ട്ടിം​ഗ് കാ​ണാ​ൻ പോ​കു​ന്പോ​ൾ കു​ട്ടി​ക​ളെ ആ​വ​ശ്യ​മു​ള്ള സീ​നു​ക​ളി​ൽ അ​ച്ഛ​ൻ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചു നി​ന്നി​ട്ടു​ണ്ട് എ​ന്ന​ല്ലാ​തെ അ​ഭി​ന​യി​ക്കാ​നു​ള്ള താ​ത്പ​ര്യം ആ ​സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ്ലസ്ടുവിനു ശേഷം യു​എ​സി​ൽ പ​ഠി​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് എ​നി​ക്ക് അ​ത്ത​രം ആഗ്രഹം തുടങ്ങിയത്. അ​പ്പോ​ഴാ​ണ് കൂ​ടു​ത​ൽ സി​നി​മ​ക​ൾ കാ​ണാ​ൻ തു​ട​ങ്ങി​യ​തും കൂ​ടു​ത​ൽ വാ​യി​ക്കു​ന്ന​തും ക്രി​യേ​റ്റീ​വാ​ക​ണം എ​ന്നൊ​ക്കെ ആ​ഗ്ര​ഹ​മു​ണ്ടാ​യ​തും. കു​റ​ച്ചു​കൂ​ടി പ​ക്വ​ത​യും അ​നു​ഭ​വ​ങ്ങ​ളും നേടിക്ക​ഴി​ഞ്ഞു സിനിമ ചെ​യ്യാം എ​ന്നാ​യി​രു​ന്നു എ​ന്‍റെ തീ​രു​മാ​നം. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് തു​ട​ർ​പ​ഠ​ന​ത്തി​ന് എ​യ​റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത് യു​എ​സി​ലേ​ക്കു പോ​യ​ത്.മാ​സ്റ്റേ​ഴ്സിനു പ​ഠനം തുടരുന്പോൾത്തന്നെ സി​നി​മയിലേ​ക്കു വ​രാ​നു​ള്ള ആ​ഗ്ര​ഹം വീ​ട്ടി​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. പ​ക്ഷേ, അ​തി​നു പ​റ്റി​യ ഒ​രു കാ​ലാ​വ​സ്ഥ​യ​ല്ല എ​ന്നു പറഞ്ഞ് അ​ച്ഛ​ൻ പി​ന്തി​രി​പ്പി​ച്ചു. കാ​ര​ണം, അ​ച്ഛ​ൻ ഒ​രു സ്ട്ര​ഗ്ളിം​ഗ് ഫേ​സി​ലൂ​ടെ​യാ​ണ് പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. പി​എ​ച്ച്ഡിക്കു ചേർന്നുവെങ്കിലും എ​ഴു​താ​നും സം​വി​ധാ​നം ചെ​യ്യാ​നു​മു​ള്ള ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് ഞാ​ൻ നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്. അതൊക്കെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ര​ക്ഷ​പ്പെ​ടാ​ൻ ഒ​രു​പാ​ടു നാ​ളു​ക​ൾ എ​ടു​ക്കു​മെ​ന്നും ഏ​റെ സ്ട്ര​ഗി​ൾ ചെ​യ്യേ​ണ്ടി​വ​രു​മെ​ന്നും അ​തി​നാ​ൽ അ​ഭി​ന​യ​ത്തി​ൽ ശ്ര​ദ്ധി​ക്കണമെന്നും വീട്ടുകാർ. അ​തു കേ​ൾ​ക്കാ​തെ ഞാ​ൻ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം എ​ഴു​താ​നും മ​റ്റും പോ​കു​മാ​യി​രു​ന്നു.

ഞ​ങ്ങ​ൾ പ്ലാ​ൻ ചെ​യ്ത പ്രോ​ജ​ക്ടു​ക​ളൊ​ന്നും ഓ​ണ്‍ ആ​കാ​തെ​യി​രി​ക്കു​ന്പോ​ഴാ​ണ് വൈ​റ്റ് ബോ​യ്സ് എ​ന്ന ചി​ത്രം നി​ർ​മി​ച്ച ക​ല​ഞ്ഞൂ​ർ ശ​ശികുമാർ ഒരു സിനിമ നിർമിക്കാനുള്ള ആഗ്രഹവുമായി അ​ച്ഛ​നെ​യും പി​ന്നീ​ട് എ​ന്നെ​യും സ​മീ​പി​ച്ച​ത്. അ​പ്പോ​ഴും ഞാ​ൻ താ​ത്പ​ര്യം കാ​ണി​ച്ചി​ല്ല. എ​ന്‍റെ സു​ഹൃ​ത്ത് വി​ഷ്ണു ഗോ​വി​ന്ദ​ന്‍റെ പ​ക്ക​ൽ ഒ​രു ക​ഥ​യു​ണ്ടാ​യി​രു​ന്നു. വി​ഷ്ണു പ്രൊ​ഡ്യൂ​സ​റി​നെ വി​ളി​ച്ച് എ​ന്നെ നാ​യ​ക​നാ​ക്കി സി​നി​മ ചെ​യ്യാ​ൻ സ​മ്മ​ത​മാ​ണെ​ന്ന് അ​റി​യി​ച്ചു. വി​ഷ്ണു​വാ​ണ് എ​ന്നെ സ​മ്മ​തി​പ്പി​ച്ച​ത്. അ​ത് എ​നി​ക്കും മോ​ട്ടി​വേ​ഷ​നാ​യി. അ​ങ്ങ​നെ​യാ​ണ് ഈ ​പ്രോ​ജ​ക്ട് ഉ​ണ്ടാ​യ​ത്.സം​വി​ധാ​നം വി​ഷ്ണു ഗോ​വി​ന്ദൻ...?

പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ൽ വ​ന്ന​പ്പോ​ൾ ഞാ​ൻ ആ​ദ്യ​മാ​യി കാ​ണു​ന്ന സു​ഹൃ​ത്തു​ക്ക​ളി​ലൊ​രാ​ളാ​ണു വി​ഷ്ണു ഗോവിന്ദൻ. വി​ഷ്ണു ഗോ​വി​ന്ദൻ ചി​ല ത​മി​ഴ് പ​ട​ങ്ങ​ളി​ൽ അ​സി​സ്റ്റ് ചെ​യ്തി​രു​ന്നു. നാ​ട​ക​ത്തി​ന്‍റെ ബാ​ക്ക്ഗ്രൗ​ണ്ട് ഉ​ള്ള​തി​നാ​ൽ അ​ഭി​ന​യ​ത്തോ​ടും താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നു. ഈ സി​നി​മ തു​ട​ങ്ങു​ന്ന​തി​ന് ഒ​രു വ​ർ​ഷം മു​ന്പു​ത​ന്നെ എ​നി​ക്ക് അ​വ​നെ ന​ന്നാ​യി അ​റി​യാ​മാ​യി​രു​ന്നു. ന​ന്നാ​യി എ​ഴു​താ​നും അ​ഭി​ന​യി​ക്കാ​നും നാ​ട​ക​ക്ക​ള​രി​യി​ലെ പ​രി​ച​യ​മു​ള്ള​തി​നാ​ൽ അ​ഭി​ന​യി​പ്പി​ക്കാ​നും ക​ഴി​വു​ള്ള​യാ​ളാ​ണു വിഷ്ണു. വി​ഷ്ണു​വി​നൊ​പ്പം നാ​ട​ക​ങ്ങ​ളി​ലും അ​ത്ത​രം ക​ള​രി​ക​ളി​ലു​മൊ​ക്കെ ഇ​ട​യ്ക്കി​ടെ പ​ങ്കെ​ടു​ക്കു​മാ​യി​രു​ന്നു. ഇ​തു ചെ​യ്യാം എ​ന്ന ആ​ത്മ​വി​ശ്വാ​സം എ​നി​ക്കു കി​ട്ടി​യ​ത് അ​വ​ന്‍റെ സ​പ്പോ​ർ​ട്ടു​ള്ള​തു​കൊ​ണ്ടു മാ​ത്ര​മാ​ണ്. ഹി​സ്റ്ററി ഓ​ഫ് ജോ​യ് യു​ടെ ആ​ദ്യ ഷെ​ഡ്യൂ​ൾ ക​ഴി​ഞ്ഞാ​ണ് വി​ഷ്ണു ഒരു മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​യ​ത്. ഗൂ​ഢാ​ലോ​ച​ന​യി​ലും വി​ഷ്ണു അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. കു​സാ​റ്റി​ൽ സ​ഹ​പാ​ഠി ആ​യി​രു​ന്ന അ​നൂ​പു​മാ​യി ചേ​ർ​ന്നാ​ണ് വി​ഷ്ണു​ഗോ​വി​ന്ദൻ ഈ ​സി​നി​മ​യു​ടെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച​ത്.ഹി​സ്റ്റ​റി ഓ​ഫ് ജോ​യ് പ്ര​മേ​യം, ക​ഥാ​പ​ശ്ചാ​ത്ത​ലം...‍?

ലോ ​കോ​ള​ജ് സ്റ്റു​ഡ​ന്‍റാ​ണ് ജോ​യ്. ധ​നി​ക​നാ​യ അ​ച്ഛ​ന്‍റെ മകൻ. ലോ ​കോ​ള​ജി​ൽ പ​ഠി​ക്കു​ന്പോ​ൾ അ​ടി​ച്ചു​പൊ​ളി ജീ​വി​ത​മാ​യി​രു​ന്നു. ഇ​ല്ലാ​ത്ത താ​ന്തോ​ന്നി​ത്ത​ര​മൊ​ന്നു​മി​ല്ല. അ​ങ്ങ​നെ അ​വ​ൻ ഒ​രു കു​ഴ​പ്പ​ത്തി​ൽ ചെ​ന്നു​ചാ​ടു​ന്നു. അ​തി​നു​ശേ​ഷം അ​വ​ൻ ഒ​റ്റ​യ്ക്കാ​കു​ന്നു. അ​വി​ടെ നി​ന്ന് അ​വ​ൻ തി​രി​ച്ചു ജീ​വി​തം വെ​ട്ടി​പ്പി​ടി​ക്കു​ന്ന​താ​ണ് ഈ ​സി​നി​മ​യു​ടെ തീം. ​ജോ​യി എ​ന്ന വ്യ​ക്തി​യെ വ​ള​രെ ക്ലോ​സ് ആ​യി ഫോ​ളോ ചെ​യ്താ​ണ് ഈ ​സി​നി​മ പോ​കു​ന്ന​ത്. ജോ​യി​യു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളും അ​വ​ൻ അതിനോടു പോരാടി നിൽക്കുന്നതും ജീ​വി​ത​ത്തി​ൽ ഒ​രു സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ​രു​ന്ന​തു​മാ​ണ് ഈ ​സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. കോ​ഴി​ക്കോ​ട്ടു​കാ​ര​നാ​ണു ജോ​യ്. പ​ക്ഷേ, പ​ഠി​ച്ച​ത് എ​റ​ണാ​കു​ള​ത്താ​ണ്. പി​ന്നീ​ട് അ​വ​ൻ ജീ​വി​ത​ത്തി​ൽ എ​ന്തെ​ങ്കി​ലും ആ​യി​ത്തീ​രു​ന്ന​തും എ​റ​ണാ​കു​ള​ത്തു​വ​ച്ചാ​ണ്. ഈ ​സി​നി​മ​യു​ടെ 90 ശ​ത​മാ​ന​വും എ​റ​ണാ​കു​ള​ത്താ​ണ് സം​ഭ​വി​ക്കു​ന്ന​ത്. ജോ​യി​യു​ടെ 20 വ​യ​സ് കാ​ല​ഘ​ട്ട​വും 28 വ​യ​സ് കാ​ല​വു​മാ​ണ് സി​നി​മ​യി​ൽ കാ​ണി​ക്കു​ന്ന​ത്.

വാ​സ്ത​വ​ത്തി​ൽ ഈ ​സി​നി​മ ഒ​രു ഫാ​മി​ലി ഡ്രാ​മ​യാ​ണ്. പ​ക്ഷേ, അ​തി​നു​ള്ളി​ൽ ഒ​രു ത്രി​ല്ല​ർ എ​ല​മെ​ന്‍റു​ണ്ട്. കാ​ര​ണം, അ​വ​ന്‍റെ ജീ​വി​ത​ത്തി​ൽ അ​വ​നെ വേ​ട്ട​യാ​ടു​ന്ന ചി​ല കാ​ര്യ​ങ്ങ​ളു​ണ്ട്. അ​വ​ന്‍റെ ഭൂ​ത​കാ​ലം കു​റ​ച്ചു മോ​ശം ആ​യ​തി​നാ​ൽ പോ​ലീ​സ് അ​വ​നെ പി​ൻ​തു​ട​രു​ന്നു​ണ്ട്. അ​തി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ജോ​യ് ശ്ര​മി​ക്കു​ന്നു​മു​ണ്ട്. ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ പാ​ർ​ട്ട് ഈ ​സി​നി​മ​യു​ടെ പ്ര​ധാ​ന തീം ​അ​ല്ല.
ഹി​സ്റ്റ​റി ഓ​ഫ് ജോ​യ്...​നാ​യി​ക​മാ​ർ...?

ര​ണ്ടു നാ​യി​ക​മാ​ർ - അ​പ​ർ​ണ തോ​മ​സും ശി​വ​കാ​മി​യും. സൂ​ര്യ ടീ​വി​യി​ൽ വി​ജെ ആ​യി​രു​ന്നു അ​പ​ർ​ണ. വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ശി​വ​കാ​മി​യു​ടെ​യും ആ​ദ്യ സി​നി​മ​യാ​ണി​ത്. യൂ​ത്ത് ഫെ​സ്റ്റി​വ​ൽ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ന്നാ​ണു ശി​വ​കാ​മി സി​നി​മ​യി​ലെ​ക്കു വ​രു​ന്ന​ത്. നാ​യി​ക​മാ​ർ​ക്കു പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യാ​ണി​ത്. അ​വ​രു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ക​ഥ​യി​ൽ വ​ഴി​ത്തി​രി​വു​ണ്ടാ​ക്കു​ന്ന​ത്.ഹി​സ്റ്റ​റി ഓ​ഫ് ജോ​യി ഒ​രു പ്ര​ണ​യ​ചി​ത്ര​മാ​ണോ...‍?

പ്ര​ണ​യം അ​ല്ല മെ​യി​ൻ തീം. ​പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​രാ​ളോ​ട് ജോ​യി​ക്കു പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നു. അ​തൊ​ക്കെ​യാ​ണു സി​നി​മ​യി​ൽ വ​ഴി​ത്തി​രി​വി​നു കാ​ര​ണ​മാ​കു​ന്ന​തെ​ങ്കി​ലും സി​നി​മ​യി​ൽ ആ​ദ്യാ​വ​സാ​നം ന​മ്മ​ൾ സ​ഞ്ച​രി​ക്കു​ന്ന​തു ജോ​യി​യി​ലൂ​ടെ​യും അ​വ​ൻ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ്. അ​വ​ന്‍റെ ഇ​മോ​ഷ​നു​ക​ളി​ലു​ടെ​യാ​ണ് ക​ഥാ​സ​ഞ്ചാ​രം.
ഹി​സ്റ്റ​റി ഓ​ഫ് ജോ​യ് എ​ന്ന പേ​രി​ന്‍റെ പ്ര​സ​ക്തി...?

ആ​ദ്യം മ​റ്റൊ​രു പേ​രാ​ണ് ഇ​ട്ടി​രു​ന്ന​ത്. ഇ​തു ജോ​യി​യു​ടെ ക​ഥ​യാ​ണ്. ജോ​യി​യാ​ണ് ഈ ​സി​നി​മ​യി​ൽ ആ​ദ്യാ​വ​സാ​നം. ജോ​യി​യു​ടെ ജീ​വി​ത​ത്തി​ന്‍റെ ച​രി​ത്രം എ​ന്നു പ​റ​യാ​നാ​വി​ല്ലെ​ങ്കി​ലും ക​മിം​ഗ് ഓ​ഫ് ഏ​ജ് എ​ന്നു പ​റ​യാ​വു​ന്ന ഘ​ട്ട​ത്തി​ലെ അ​വ​ന്‍റെ ച​രി​ത്ര​മാ​ണ് ഈ ​സി​നി​മ. അ​തി​നാ​ൽ ഷൂ​ട്ടിം​ഗ് തീ​രാ​റാ​യ​പ്പോ​ഴേ​ക്കും ഈ ​പേ​രാ​ണു കൂ​ടു​ത​ൽ യോ​ജി​ക്കു​ക എ​ന്നു തോ​ന്നി.ആ​ദ്യ സി​നി​മ എ​ന്ന നി​ല​യി​ലു​ള്ള അ​നു​ഭ​വ​ങ്ങ​ൾ...?

നാ​യ​ക​നാ​യി അ​ഭി​ന​യി​ക്ക​ണം എ​ന്നൊ​ന്നും ഞാ​ൻ ചി​ന്തി​ച്ചി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ചെ​യ്യു​ന്ന​തി​നു മു​ന്പ് ടെ​ൻ​ഷ​നു​ണ്ടാ​യി​രു​ന്നു. ചെ​യ്തു തു​ട​ങ്ങി​യ​പ്പോ​ൾ എ​ല്ലാ​വ​രു​ടെ​യും സ​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. അ​തി​നാ​ൽ ടെ​ൻ​ഷ​ൻ കു​റ​ഞ്ഞു. മാ​ത്ര​മ​ല്ല, ഒ​രു സി​നി​മ ഉ​ണ്ടാ​ക്കാ​ൻ സ്ട്ര​ഗി​ൾ ചെ​യ്യു​ന്ന​തി​ന്‍റെ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടാ​യി​രു​ന്നു. ഏ​റെ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടേ​ണ്ടി​വ​ന്നു​വെ​ങ്കി​ലും ഞ​ങ്ങ​ൾ ഈ ​സി​നി​മ​യു​ടെ പു​റ​കേ ത​ന്നെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഈ ​സി​നി​മ ന​ല്ല രീ​തി​യി​ൽ ചെ​യ്യ​ണം, പു​റ​ത്തു​കൊ​ണ്ടു​വ​ര​ണം എ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. ഈ ​സി​നി​മ​യ്ക്ക് ഒ​രു ക​ഥ​യു​ണ്ട്. ക​ഥ​യ്ക്കു വേ​ണ്ടാ​ത്ത​തൊ​ന്നും ഞ​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഞ​ങ്ങ​ൾ എ​ല്ലാ​വ​രു​ടെ​യും ആ​ദ്യ​ത്തെ സി​നി​മ​യാ​ണ്. അ​തി​ന്‍റെ കു​റ്റ​ങ്ങ​ളും കു​റ​വു​ക​ളു​മൊ​ക്കെ​യു​ണ്ടെ​ങ്കി​ലും ഈ ​ക​ഥ ഞ​ങ്ങ​ളെ ര​ക്ഷ​പ്പെ​ടു​ത്തുമെ​ന്നാ​ണ് ഞ​ങ്ങ​ളു​ടെ വി​ശ്വാ​സം. ക​ഥ​യാ​ണ് ശ​രി​ക്കും ഹീ​റോ. കൂ​ടെ അ​ഭി​ന​യി​ച്ച എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ തെ​റ്റു​ക​ളൊ​ക്കെ തി​രു​ത്തി മു​ന്നോ​ട്ടു​പോ​കാ​നാ​യി.മു​ഖ്യ​വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​വ​ർ...?

സാ​യി​കു​മാ​ർ മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യി വ​രു​ന്നു. വി​ന​യ് ഫോ​ർ​ട്ട്, ജോ​ജു ജോ​ർ​ജ് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. ഇ​വ​ർ മൂ​ന്നു​പേ​രു​മാ​ണ് ഓ​രോ​രോ ഘ​ട്ട​ങ്ങ​ളി​ൽ ക​ഥ​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​ത്. വി​ന​യ് ഫോ​ർ​ട്ട് കാ​മി​യോ റോ​ളി​ലാ​ണു വ​രു​ന്ന​ത്. എ​ന്നെ സ​ഹാ​യി​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്രം. അ​ദ്ദേ​ഹ​ത്തി​ന്‍റെ​ത് ഏ​റെ പോ​സി​റ്റീ​വാ​യ ഒ​രു ക​ഥാ​പാ​ത്ര​മാ​ണ്.സാ​യി​കു​മാ​റി​നൊ​പ്പമുള്ള അനുഭവങ്ങൾ...?

അ​ച്ഛ​ന്‍റെ ഒ​രു​പാ​ടു പ​ട​ങ്ങ​ളി​ൽ അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, അ​ച്ഛ​ൻ എറെ ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രാ​ക്ട​റാ​ണ് സാ​യി​കു​മാ​ർ. അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് ഏ​റെ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു​പ​ഠി​ക്കാ​നാ​യി. അദ്ദേഹം എന്നെ കൂടുതൽ കംഫർട്ടബിളാക്കി. എ​ന്‍റെ ചി​ല ഷോ​ട്സു​ക​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും അ​ദ്ദേ​ഹം ത​ന്നി​രു​ന്നു. ഡ​ബ്ബ് ചെ​യ്യു​ന്ന സ​മ​യ​ത്തും അദ്ദേഹത്തിന്‍റെ ഉപദേശങ്ങൾ ഏ​റെ ഹെ​ൽ​പ്ഫു​ൾ ആ​യി​രു​ന്നു.ഹി​സ്റ്റ​റി ഓ​ഫ് ജോ​യ് - സംഗീതം, പാ​ട്ടു​ക​ൾ...?

ജോ​വി ജോ​ർ​ജ് സു​ജോ എ​ന്ന പു​തു​മു​ഖ​മാ​ണ് സം​ഗീ​തം ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ല​യാ​ളി​യാ​ണെ​ങ്കി​ലും ക​ന്ന​ഡ ചി​ത്ര​ങ്ങ​ളാ​ണ് മു​ന്പു ചെ​യ്തി​ട്ടു​ള്ള​ത്. ബി.​കെ.​ഹ​രി​നാ​രാ​യ​ണ​നും എ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​രനു​മാ​ണ് വ​രി​ക​ൾ എ​ഴു​തി​യ​ത്.​ നാ​ലു പാ​ട്ടു​ക​ളു​ണ്ട്.

വെ​ല്ലു​വി​ളി​യാ​യി തോ​ന്നി​യ​ത്...?

ഈ ​സി​നി​മ ജോ​യി​യു​ടെ ക​ഥ​യാ​ണ്. അതുകൊണ്ടുതന്നെ ആ​ദ്യാ​വ​സാ​നം വ​രു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് എ​ന്‍റേത്. ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ 99 ശ​ത​മാ​നം ദി​വ​സ​വും കാ​മ​റ​യു​ടെ മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​തു വ​ലി​യ സ്ട്രെ​യി​ൻ ത​ന്നെ​യാ​യി​രു​ന്നു. എ​നി​ക്ക് അ​ഭി​ന​യി​ച്ചു മു​ൻ​പ​രി​ച​യ​മി​ല്ല, മാ​ത്ര​മ​ല്ല എ​പ്പോ​ഴും ഫ്ര​ഷാ​യി ഇ​രി​ക്കു​ക​യും വേ​ണം. കാ​മ​റ​യു​ടെ മു​ന്പി​ൽ ന​മ്മു​ടെ ഭാ​വ​ഭേ​ദ​ങ്ങ​ൾ കൃ​ത്യ​മാ​യി​രി​ക്ക​ണം, ഒ​പ്പം ഹെ​ൽ​ത്തി​യാ​യി​രി​ക്കു​ക​യും വേ​ണം. അതൊ​ക്കെ എ​നി​ക്കു പു​തി​യ അ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു. ഇ​തി​ന്‍റെ ഡ​യ​റ​ക്ട​ർ വി​ഷ്ണു ഗോ​വി​ന്ദി​നും മു​ന്പ് ഡ​യ​റ​ക്ട് ചെ​യ്ത അ​നു​ഭ​വ​പ​രി​യ​മി​ല്ല. വ​ലി​യ ക്രൂ​വി​നെ നി​യ​ന്ത്രി​ക്കേ​ണ്ടി വ​ന്നു. പക്ഷേ, ഞ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സീ​നു​ക​ൾ എ​ടു​ത്തു​ത​ന്നെ​യാ​ണ് മു​ന്പോ​ട്ടു​പോ​യ​ത്. അ​തു വ​ലി​യ ച​ല​ഞ്ചിം​ഗ് ആ​യി​രു​ന്നു. ഏ​റെ ടെ​ൻ​ഷ​നോ​ടെ​യാ​ണ് ഇ​തു ചെ​യ്തു​തീ​ർ​ത്ത​ത്.വി​ന​യ​ന്‍റെ സാ​ന്നി​ധ്യം ഈ ​ചി​ത്ര​ത്തി​ൽ എ​ത്ര​ത്തോ​ള​മാ​ണ്...‍?

ആ​ദ്യം​ത​ന്നെ ഞാൻ അ​ച്ഛ​ന്‍റെ​യ​ടു​ത്തു ക​ഥ പ​റ​ഞ്ഞി​രു​ന്നു. ക​ഥ​യി​ൽ അ​ച്ഛ​ൻ തൃ​പ്ത​നാ​യി​രു​ന്നു. ഇ​ൻ​ഡ​സ്ട്രി​യി​ൽ ന​ല്ല രീ​തിയി​ൽ നി​ൽ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യ ചി​ല ഉ​പ​ദേ​ശ​ങ്ങ​ൾ ത​ന്നി​രു​ന്നു. അ​ത​ല്ലാ​തെ ടെ​ക്നി​ക്ക​ലാ​യി ഏ​റെ കാ​ര്യ​ങ്ങ​ളൊ​ന്നും അ​ച്ഛ​ൻ പ​റ​ഞ്ഞി​രു​ന്നി​ല്ല. എ​ഡി​റ്റിം​ഗി​നു ശേ​ഷ​മാ​ണ് അ​ച്ഛ​ൻ സി​നി​മ ക​ണ്ട​ത്. ചി​ല സ​ജ​ഷ​ൻ​സ് പ​റ​ഞ്ഞു. ഇ​ഷ്ട​പ്പെ​ട്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​ഷ്ട​പ്പെ​ടാ​ത്ത കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ചി​ല ക​മ​ന്‍റ്സ് പ​റ​ഞ്ഞു. അ​ച്ഛ​ൻ ഏ​റെ പു​തു​മു​ഖ​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. സെ​റ്റി​ൽ സാ​ധാ​ര​ണ ചൂ​ടാ​വു​ന്ന പ്ര​കൃ​ത​മാ​ണെ​ങ്കി​ലും പു​തു​മു​ഖ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ അ​ദ്ദേ​ഹം സെ​റ്റി​ൽ കൂ​ൾ ആ​യി​രി​ക്കും. അ​വ​രെ ടെ​ൻ​ഷ​ന​ടി​പ്പി​ക്കാ​തെ കൊ​ണ്ടു​പോ​കാ​ൻ അ​ച്ഛ​ന​റി​യാം. അ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ എ​ന്നോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട്. കൂ​ട്ടു​കാ​രാ​ണെ​ങ്കി​ലും സി​നി​മ ചെ​യ്യു​ന്പോ​ൾ വ​ള​രെ സീ​രി​യ​സാ​യി കാ​ര്യ​ങ്ങ​ളെ സ​മീ​പി​ക്ക​ണ​മെ​ന്ന് അ​ച്ഛ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തൊ​ക്കെ മു​ന്നോ​ട്ടു പോ​കു​ന്പോ​ൾ എ​നി​ക്കു ഗു​ണ​ക​ര​മാ​കു​മെ​ന്നു തോ​ന്നു​ന്നു.

സി​നി​മ​യി​ൽ മെന്‍റർ എ​ന്നു പ​റ​യാ​വു​ന്ന​ത്...?

സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാലത്ത് സി​നി​മ​യി​ൽ നി​ന്നു സു​ഹൃ​ത്തായി ആരുമില്ലായിരുന്നു. പി​ന്നീ​ടു ഞാ​ൻ പ​ഠി​ച്ച​തു വിദേശത്താണ്. അ​പ്പോ​ഴും സു​ഹൃ​ത്തു​ക്ക​ൾ വേ​റൊ​രു ടീ​മാ​യിരുന്നു. മടങ്ങിയെത്തിയ ശേഷമാ​ണ് വി​ഷ്ണു ഗോ​വി​ന്ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ​രി​ച​യ​പ്പെ​ട്ട​ത്. സി​നി​മ​യി​ലെ കാ​ര്യ​ങ്ങ​ളൊ​ക്കെ പ​റ​ഞ്ഞു​ത​രാ​നും ഉ​പ​ദേ​ശി​ക്കാ​നു​മൊ​ക്കെ അ​ച്ഛ​ന​ല്ലാ​തെ മ​റ്റാ​രു​മി​ല്ല. അ​ച്ഛ​ൻ ത​ന്നെ​യാ​ണ് അ​ക്കാ​ര്യ​ത്തി​ൽ എ​ന്‍റെ മെന്‍റർ.ഒ​റ്റ​യാ​നെ​പ്പോ​ലെ നി​ന്നു പോ​രാ​ടി​യ ച​രി​ത്ര​മാ​ണ് അ​ച്ഛ​ന്‍റേത്. അ​ത്ത​രം പ​ശ്ചാ​ത്ത​ലം ക​രി​യ​റി​നെ ഏ​തു ത​ര​ത്തി​ൽ സ്വാ​ധീ​നി​ക്കും...?

ന​മ്മ​ൾ ജീ​വി​ത​ത്തി​ൽ എ​ന്തു​ചെ​യ്യു​ക​യാ​ണെ​ങ്കി​ലും അ​തി​നു​വേ​ണ്ടിത്തന്നെ പോ​രാ​ടി നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ എ​വി​ടെ​യെ​ങ്കി​ലു​മൊ​ക്കെ എ​ത്തി​ച്ചേ​രാ​നാ​നാ​വും. അ​ച്ഛ​ന്‍റെ ജീ​വി​തം അ​താ​ണു കാ​ണി​ച്ചു​ത​രു​ന്ന​ത്. എ​നി​ക്ക് അ​ത്ത​ര​ത്തി​ലു​ള്ള അ​നു​ഭ​വ​മൊ​ന്നു​മി​ല്ലെ​ങ്കി​ലും ഇ​പ്പോ​ഴും ആ ​ഉ​ദാ​ഹ​ര​ണം എ​ന്‍റെ ക​ണ്‍​മു​ന്നി​ൽ ത​ന്നെ​യു​ണ്ട്. അ​തു വ​ലി​യ ശ​ക്തി​യാ​ണ്. സം​ഘ​ട​നാ​പ​ര​മാ​യും കു​റ​ച്ച് ഈ​ഗോ​യു​ടെ പേ​രി​ലും അ​ച്ഛ​നോ​ടു പ​ല​ർ​ക്കും ശ​ത്രു​ത​യു​ണ്ടെ​ങ്കി​ലും അ​ത് നേ​രി​ട്ട് എ​ന്നോ​ടു കാ​ണി​ക്കി​ല്ല എ​ന്നാ​ണ് അ​ച്ഛ​ന്‍റെ​യും എ​ന്‍റെ​യും വി​ശ്വാ​സം. ഈ ​സി​നി​മ തു​ട​ങ്ങി​യ ശേ​ഷം മ​റി​ച്ചു​ള്ള അ​നു​ഭ​വ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടി​ല്ല. ചി​ല​പ്പോ​ൾ വാ​ക്കു​ക​ളി​ലൂ​ടെ അ​തു പ്ര​തി​ഫ​ലി​ക്കു​മെ​ന്നാ​ലും എ​ന്‍റെ സി​നി​മ​യാ​യ​തു കാ​ര​ണം മ​ന​പ്പൂ​ർ​വം ആ​രും ദോ​ഷം ചെ​യ്യു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. അ​ച്ഛ​ൻ കൊ​ണ്ടു​വ​ന്ന​വ​രു​മാ​യും ഒപ്പം പ്ര​വ​ർ​ത്തി​ച്ച​വ​രു​മാ​യും അ​ച്ഛ​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ എ​ന്ന​തി​ന​പ്പു​റം ഏ​റെ​യൊ​ന്നും വ്യ​ക്തി​ബ​ന്ധം എ​നി​ക്കി​ല്ല. ഇ​വ​രൊ​ക്കെ വി​ളി​ച്ച് അ​ഭി​ന​ന​ന്ദ​നം അ​റി​യി​ച്ചി​രു​ന്നു. എ​ല്ലാ​വ​രി​ൽ നി​ന്നും സ​പ്പോ​ർ​ട്ട് മാ​ത്ര​മേ കി​ട്ടി​യി​ട്ടു​ള്ളൂ. ന​ട​ൻ ജ​യ​സൂ​ര്യ​യാ​ണ് എ​ന്‍റെ പ​ട​ത്തി​ന്‍റെ ഫ​സ്റ്റ് പോ​സ്റ്റ​ർ എ​ന്‍റെ റി​ക്വ​സ്റ്റ് പ​രി​ഗ​ണി​ച്ച് എ​ഫ്ബി​യി​ൽ ഷെ​യ​ർ ചെ​യ്ത​ത്. ന​ട​ൻ പൃ​ഥ്വി​രാ​ജും ക​ഴി​ഞ്ഞ​ദി​വ​സം ആ​ശം​സ​കൾ അറിയിച്ച് പോ​സ്റ്റി​ട്ടി​രു​ന്നു.

അ​ച്ഛ​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ടോ...‍?

അ​ച്ഛ​ന്‍റെ പു​തി​യ പ്രോ​ജ​ക്ട് ‘ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി​’യു​ടെ സ്ക്രി​പ്റ്റിംഗിന്‍റെ​യും പ്രീ​പ്രൊ​ഡ​ക്‌ഷ​ന്‍റെ​യും സ​മ​യ​ത്ത് ഞാ​ൻ അ​ച്ഛ​നൊ​പ്പം ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, അ​തി​ൽ ഞാ​ൻ കാ​മ​റ​യ്ക്കു മു​ന്നി​ലി​ല്ല. ആ ​പ്രോ​ജ​ക്ടി​നോ​ടു കു​റ​ച്ചു താ​ത്പ​ര്യ​മു​ള്ള​തി​നാ​ൽ ഫു​ൾ​ടൈം ഞാ​ൻ അ​ച്ഛ​നൊ​പ്പം ത​ന്നെ​യാ​യി​രി​ക്കും. ചി​ത്രീ​ക​ര​ണം 15നു ​തു​ട​ങ്ങും.സം​വി​ധാ​ന​മാ​ണോ ല​ക്ഷ്യം...‍?

എ​ഴു​താ​ൻ എ​നി​ക്കു താ​ത്പ​ര്യ​മു​ണ്ട്. ഇ​പ്പോ​ഴും അ​തി​നുള്ള ശ്രമത്തിലാണ്. അ​തി​ന് എ​നി​ക്കു കു​റ​ച്ചു സ​മ​യം വേ​ണം. അ​തി​ലേ​ക്ക് എ​ടു​ത്തു ചാ​ടി​യി​ട്ടു കാ​ര്യ​മി​ല്ല. എ​ന്‍റെ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള സ്വ​പ്ന​മാ​ണ​ത്. പ​ക്ഷേ, ഞാ​ൻ ഇ​പ്പോ​ൾ ഞാ​ൻ ശ്ര​ദ്ധ​പു​ല​ർ​ത്തു​ന്ന​ത് ആ​ക്ടിംഗിലാ​ണ്. ഹി​സ്റ്റ​റി ഓ​ഫ് ജോ​യിയി​ൽ ആ​ർ​ട്ട് ഡ​യ​റ​ക്ട​റാ​യി​രു​ന്ന അ​നി​ൽ കൃ​ഷ്ണ​യു​ടെ ആ​ദ്യ ചിത്രത്തിലാണ് ഇനി അഭിനയിക്കുന്നത്. "തു​ണ്ടു​മ​ണ്‍​ക​ര ഇ​ട​ത്തോ​ട്ട് ’എന്നാണു പടത്തിന്‍റെ പേര്. കം​പ്ലീ​റ്റ് ആ​ക്‌ഷ​ൻ ചി​ത്രം. ജ​നു​വ​രി​യി​ൽ ചി​ത്രീ​ക​ര​ണം തു​ട​ങ്ങും. ന​ട​ൻ പ​ശു​പ​തി​യാ​ണ് എ​നി​ക്കൊ​പ്പം മു​ഖ്യ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വീ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ...‍?

താ​മ​സം എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ട​ത്ത്. വീ​ട്ടി​ൽ അ​മ്മ, അ​ച്ഛ​ൻ, ഞാ​ൻ, സ​ഹോ​ദ​രി. സ​ഹോ​ദ​രി ഭ​ർ​ത്താ​വി​നൊ​പ്പം യു​എ​സി​ലാ​ണ്. അ​മ്മ നീ​ന.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.