ലാമബാലന്‍റെ യാത്രകളിലൂടെ സൗണ്ട് ഓഫ് സൈലൻസ്
Wednesday, December 6, 2017 7:03 AM IST
മാസ്റ്റർ ഗോവർധനെ നായകനും കേന്ദ്രകഥാപാത്രവുമാക്കി ഡോ. ബിജു രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് സൗണ്ട് ഓഫ് സൈലൻസ്. പ​ഹാ​രി, ടി​ബ​റ്റ​ൻ, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ പ്രേ​ക്ഷ​ക​രി​ലെ​ത്തു​ന്ന സൗ​ണ്ട് ഓ​ഫ് സൈ​ല​ൻ​സ് സംസാരിക്കാൻ കഴിവില്ലാത്ത ഒരു കുട്ടി ബുദ്ധമതത്തിലെ ലാമയാകുന്നതിന്‍റെ കഥ പറയുന്നു. മാ​യാ മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഡോ.​എ.​കെ.​പി​ള്ള നി​ർ​മി​ച്ച ‘സൗ​ണ്ട് ഓ​ഫ് സൈ​ല​ൻ​സ്’ മൂ​ന്നു ത​വ​ണ ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ ഡോ.​ബി​ജു​വി​ന്‍റെ എ​ട്ടാ​മ​തു ചി​ത്ര​മാ​ണ്. ‘സൗ​ണ്ട് ഓ​ഫ് സൈ​ല​ൻ​സ്’ ഡിസം ബർ എട്ടിന് തിരുവനന്തപുരം ഏരീസ് പ്ലക്സിൽ റിലീസ് ചെയ്യുന്നു. സൗണ്ട് ഓഫ് സൈലൻസിന്‍റെ നിർമാണവഴികളിലൂടെ ഡോ.ബിജു......

കാ​ടു​പൂ​ക്കു​ന്ന നേ​ര​ത്തി​നു​ശേ​ഷം മ​ല​യാ​ള​ത്തി​ൽ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത​തി​നു പി​ന്നി​ൽ...‍?

കാ​ടു പൂ​ക്കു​ന്ന നേ​ര​ത്തി​നു​മു​ൻ​പ് ആ​ലോ​ചി​ച്ചി​രു​ന്ന ഒ​രു സ​ബ്ജ​ക്ടാ​ണിത്.
മ​ല​യാ​ള​ത്തി​ൽ​ത്ത​ന്നെ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​തെ കു​റ​ച്ച് ഇ​ത​ര​ഭാ​ഷ​ക​ളി​ൽ കൂ​ടി ചെ​യ്തു​തു​ട​ങ്ങാ​മെ​ന്ന ധാ​ര​ണ നേ​ര​ത്തേ​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ ചെ​യ്യു​ന്ന ആ​ദ്യ​ത്തെ സി​നി​മ​യാ​ണു സൗ​ണ്ട് ഓ​ഫ് സൈ​ല​ൻ​സ്. മ​ല​യാ​ള​ത്തി​ൽ ചെ​യ്യാ​ൻ പ​റ്റു​ന്ന ഒ​രു സ​ബ്ജ​ക്ട് അ​ല്ലാ​യി​രു​ന്നു. ബു​ദ്ധ​മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ്ര​മേ​യ​മാ​ണി​ത്. അ​തു മ​ല​യാ​ള​ത്തി​ൽ ഒ​ട്ടും ചെ​യ്യാ​ൻ പ​റ്റു​ന്ന​താ​യി​രു​ന്നി​ല്ല. മാ​ത്ര​വു​മ​ല്ല, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആം​ഗി​ളി​ൽ മ​ല​യാ​ള​ത്തേ​ക്കാ​ൾ കു​റ​ച്ചു​കൂ​ടി ന​ല്ല​ത് മ​റ്റു ഭാ​ഷ​ക​ളാ​ണ് എ​ന്ന തോ​ന്ന​ലും ഉ​ണ്ട്.



സൗ​ണ്ട് ഓ​ഫ് സൈ​ല​ൻ​സ് - പ്ര​മേ​യം, ക​ഥാ​പ​ശ്ചാ​ത്ത​ലം...

സം​സാ​രി​ക്കാ​ൻ പ​റ്റാ​ത്ത ഒ​രു കു​ട്ടി ബു​ദ്ധ​മ​ത​ത്തി​ലെ ലാ​മ​യാ​കു​ന്ന​തി​ന്‍റെ ക​ഥ​യാ​ണ​ത്. സം​സാ​രി​ക്കാ​ൻ പ​റ്റാ​ത്ത​തു​കൊ​ണ്ടു​ത​ന്നെ ചു​റ്റി​നു​മു​ള്ള ശ​ബ്ദ​ങ്ങ​ളെ​ല്ലാം ശ്ര​ദ്ധി​ച്ചു കേ​ൾ​ക്കു​ന്ന ഒ​രു കു​ട്ടി​യു​ടെ ക​ഥ​യാ​ണി​ത്.

ഈ ​പ്ര​മേ​യം തെ​ര​ഞ്ഞെ​ടു​ത്ത​തി​നു പി​ന്നി​ൽ..

ബു​ദ്ധ​മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​നി​മ​ക​ൾ കു​റ​വാ​ണ്. പി​ന്നെ ക​ൾ​ച്ച​റി​ന്‍റെ വ്യ​ത്യ​സ്ത​യു​ണ്ട്. ബു​ദ്ധ​മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മെ​ഡി​റ്റേ​ഷ​ന്‍റെ പ​ശ്ചാ​ത്ത​ലം വ​രു​ന്നു​ണ്ട്. കു​റ​ച്ചു​കൂ​ടി ആ​ത്മീ​യ​ത​ല​ത്തി​ലാ​ണ് ഈ ​പ്ര​മേ​യം ട്രീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഹി​മാ​ച​ൽ പ്ര​ദേ​ശാ​ണു ക​ഥാ​പ​ശ്ചാ​ത്ത​ലം. ഇ​തി​ൽ മ​ത​പ​ര​മാ​യി ഏ​റെ​യൊ​ന്നും പോ​യി​ട്ടി​ല്ല. ഒ​രു കു​ട്ടി ബു​ദ്ധ​മ​ത​ത്തി​ൽ ചേ​രു​ന്ന​തി​ന്‍റെ വ​ള​രെ സിം​പി​ളാ​യ ഒ​രു ക​ഥ​യാ​ണ്. ഒ​രു പൊ​ളി​റ്റി​ക്സു​മി​ല്ല.



ഈ ​സി​നി​മ​യു​ടെ സാ​മൂ​ഹി​ക​പ്ര​സ​ക്തി..

സാ​മൂ​ഹി​ക​പ്ര​സ​ക്തി കാ​ര്യ​മാ​യി​ട്ടൊ​ന്നു​മി​ല്ല. ഈ ​സി​നി​മ മൊ​ത്ത​ത്തി​ൽ ഒ​രു കു​ട്ടി​യു​ടെ കാ​ഴ്ച​പ്പാ​ടി​ലൂ​ടെ​യാ​ണു പോ​കു​ന്ന​ത്. അ​വ​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ, അ​വ​നു നേ​രി​ടേ​ണ്ടി​വ​രു​ന്ന പ​ല​ത​ര​ത്തി​ലു​ള്ള പെ​രു​മാ​റ്റ​ങ്ങ​ൾ, അ​വ​നു സം​സാ​രി​ക്കാ​ൻ പ​റ്റാ​ത്ത​തി​ന്‍റെ ബു​ദ്ധി​മു​ട്ട്...​അ​ത്ത​രം കാ​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണു സി​നി​മ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. സി​നി​മ​യി​ൽ സം​ഭാ​ഷ​ണം വ​ള​രെ കു​റ​വാ​ണ്. വി​ഷ്വ​ലു​ക​ളി​ലൂ​ടെ​യാ​ണ് സി​നി​മ സം​വ​ദി​ക്കു​ന്ന​ത്.

ജ​യ​രാ​ജി​ന്‍റെ ദേ​ശാ​ട​നം എ​ന്ന സി​നി​മ​യു​മാ​യി പ്ര​മേ​യ​പ​ര​മാ​യി ബ​ന്ധ​മു​ണ്ടോ...?

ഇല്ല. ഇ​തി​ൽ ക​ഥ​പ​റ​ച്ചി​ൽ ഇ​മോ​ഷ​ണ​ൽ ത​ല​ത്തി​ലേ​ക്ക് ഏ​റെ​യൊ​ന്നും പോ​കു​ന്നി​ല്ല. വ​ള​രെ സിം​പി​ളാ​യി ക​ഥ പ​റ​ഞ്ഞു​പോ​കു​ന്ന രീ​തി​യാ​ണ് ഇ​തി​ൽ. കു​ട്ടി​യു​ടെ ത​ന്നെ സ​ഞ്ചാ​ര​ത്തി​ലൂ​ടെ അ​വ​ന്‍റെ ത​ന്നെ മ​ന​സി​ലൂ​ടെ പോ​കു​ന്ന ഒ​രു ക​ഥ​യാ​ണി​ത്.



മാ​സ്റ്റ​ർ ഗോ​വ​ർ​ധ​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തി​നു പി​ന്നി​ൽ...

എ​നി​ക്കൊ​പ്പം പ​ല സി​നി​മ​ക​ളി​ലും ഗോ​വ​ർ​ധ​ൻ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ ഞാ​നു​മാ​യി വ​ള​രെ സി​ങ്കാ​ണ്. അ​തി​നാ​ൽ കു​റ​ച്ച് എ​ളു​പ്പ​മു​ണ്ട്. അ​വ​ന് എ​ന്‍റെ സെ​റ്റി​ലെ കാ​ര്യ​ങ്ങ​ൾ എ​ല്ലാ അ​റി​യാ​വു​ന്ന​തി​നാ​ൽ മ​റ്റൊ​രു കു​ട്ടി​യെ​ക്കൊ​ണ്ടു ചെ​യ്യി​പ്പി​ക്കു​ന്ന​തി​നെ​ക്കാ​ളും വ​ള​രെ​പ്പെ​ട്ടെ​ന്നു സി​നി​മ ചെ​യ്തെ​ടു​ക്കാ​നാ​യി. കൃ​ത്യ​മാ​യ ടൈ​മി​ങ്ങി​ൽ ന​മ്മ​ൾ ഉ​ദ്ദേ​ശി​ച്ച റി​സ​ൾ​ട്ട് കി​ട്ടി.

ഗോ​വ​ർ​ധ​ൻ എ​ന്ന അ​ഭി​നേ​താ​വി​നെ​ക്കു​റി​ച്ച്...

ന​ല്ല സെ​ൻ​സി​ബി​ളാ​യ ഒ​രാ​ക്ട​ർ ആ​ണ്. ന​ന്നാ​യി ചെ​യ്തി​ട്ടു​ണ്ട്. അ​വ​ൻ ആ​യ​തി​നാ​ൽ ന​മ്മ​ൾ ഉ​ദ്ദ്യേ​ശി​ച്ച ഷെ​ഡ്യൂ​ളി​നു വ​ള​രെ മു​ന്പു​ത​ന്നെ അ​ധി​കം റീ​ടേ​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ സി​നി​മ വ​ള​രെ​പ്പെ​ട്ടെ​ന്നു തീ​ർ​ക്കാ​നാ​യി.



സൗ​ണ്ട് ഓ​ഫ് സൈ​ല​ൻ​സ്- ടെ​ക്നി​ക്ക​ൽ സ​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ച്..

ഡേവിസ് മാനുവൽ എഡിറ്റിംഗും പ്രമോദ് തോമസ് സൗണ്ട് മിക്സിംഗിം സ്മിജിത് കുമാർ പിബി ലൊക്കേഷൻ സിങ്ക് സൗണ്ടും ജയദേവൻ ചക്കാടത്ത് സൗണ്ട് ഡിസൈനിംഗും സുനിൽ സിഎൻ കലാസംവിധാനവും അരവിന്ദ് വസ്ത്രാലങ്കാരവും അരുൺ പുനലൂർ സ്റ്റിൽ ഫോട്ടോഗ്രഫിയും നിർവഹിച്ചിരിക്കുന്നു.

സൗ​ണ്ട് ഓ​ഫ് സൈ​ല​ൻ​സ്- ഛായാ​ഗ്ര​ഹ​ണം..

എം.​ജെ.​രാ​ധാ​കൃ​ഷ്ണ​നു​മാ​യി വ​ർ​ക്ക് ചെ​യ്യു​ന്ന എ​ട്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. അ​ദ്ദേ​ഹ​വു​മൊ​ത്ത് തു​ട​ർ​ച്ച​യാ​യി സി​നി​മ​ക​ൾ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ​ല്ലോ. ഇ​ത്ര​യ​ധി​കം സി​നി​മ​ക​ൾ അ​ടു​പ്പി​ച്ചു ചെ​യ്തി​ല്ലേ. ഞ​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം ആ​ശ​യ​വി​നി​മ​യ​വും പ്ലാ​നി​ങ്ങു​മെ​ല്ലാം വ​ള​രെ അ​നാ​യാ​സ​മാ​ണ്. അ​തി​ന്‍റെ​യൊ​രു ഒ​ഴു​ക്ക് അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ യ​ദു ആ​ദ്യ​മാ​യി ഈ ​സി​നി​മ​യി​ൽ കാ​മ​റ അ​സി​സ്റ്റ​ന്‍റാ​യി വ​ർ​ക്ക് ചെ​യ്തു.



സം​ഗീ​ത​ത്തി​നു പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യാ​ണോ..?

മ്യൂ​സി​ക്കി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യാ​ണി​ത്. ഐ​സ​ക് തോ​മ​സ് കൊ​ട്ടു​കാ​പ്പ​ള്ളി​യാ​ണു പ​ശ്ചാ​ത്ത​ല സം​ഗീ​ത​മൊ​രു​ക്കി​യ​ത്. ആ​കാ​ശ​ത്തി​ന്‍റെ നി​റം, പേ​ര​റി​യാ​ത്ത​വ​ർ എ​ന്നി​വ​യ്ക്കു​ശേ​ഷം ഞ​ങ്ങ​ൾ ഒ​ന്നി​ച്ചു ചെ​യ്ത സി​നി​മ​യാ​ണി​ത്.

സൗ​ണ്ട് ഓ​ഫ് സൈ​ല​ൻ​സി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ..

വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ഉ​ദ​യ് ച​ന്ദ്ര ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ വ​രു​ന്നു. ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നു പ​ഠി​ച്ചി​റ​ങ്ങി​യ തി​യ​റ്റ​ർ ആ​ർ​ട്ടി​സ്റ്റാ​ണ്. മു​ബൈ​യി​ൽ സി​നി​മ​യി​ലും തി​യ​റ്റ​റി​ലും വർക്ക് ചെയ്യുന്നു. മ​റ്റു വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച​ത് അ​വി​ടെ ലോ​ക്ക​ലാ​യി ക​ണ്ടെ​ത്തി​യ ആ​ളു​ക​ൾ ത​ന്നെ​യാ​ണ്.

ചി​ത്രീ​ക​ര​ണ അ​നു​ഭ​വ​ങ്ങ​ൾ...

റി​മോ​ട്ട് പ്ലേ​സാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ അ​വി​ടെ എ​ത്തി​പ്പെ​ടാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. ഒ​രു സ്ഥ​ല​ത്തു നി​ന്നു മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്കു​ള്ള യാ​ത്ര കു​റ​ച്ചു പ്ര​യാ​സ​മേ​റി​യ​താ​യി​രു​ന്നു. കാ​മ​റ​യും മ​റ്റും ചു​മ​ന്നു​ത​ന്നെ കു​റേ സ്ഥ​ല​ങ്ങ​ൾ ക​യ​റേ​ണ്ടി​വ​ന്നു. ലോ​ജി​സ്റ്റി​ക്ക​ലാ​യി വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. 25ന് ​അ​ടു​ത്ത് ആ​ളു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു ഷൂ​ട്ടിം​ഗ് സം​ഘ​ത്തി​ൽ. 20 ദി​വ​സം കൊ​ണ്ടു ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.



ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ സൗ​ണ്ട് ഓ​ഫ് സൈ​ല​ൻ​സ്...

ഇ​തി​നോ​ട​കം 25 ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ സൗ​ണ്ട് ഓ​ഫ് സൈ​ല​ൻ​സ് തെരഞ്ഞെടുക്കപ്പെട്ടു. ക​സാ​ക്കി​സ്ഥി​ൽ ന​ട​ന്ന യു​റേ​ഷ്യ​ൻ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ലെ ഓ​പ്പ​ണിം​ഗ് ചി​ത്ര​മാ​യി​രു​ന്നു. മോൺട്രിയൽ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ വേൾഡ് ഗ്രേറ്റ്സ് വിഭാഗത്തിലും യുറേഷ്യൻ ഫിലിം ഫെസ്റ്റിവൽ(കസാക്കിസ്ഥാൻ), ഏഷ്യ പസഫിക് സ്ക്രീൻ അവാർഡ്സ് (ഓസ്ട്രേലിയ), റിലിജിയൻ റ്റുഡേ ഫിലിം ഫെസ്റ്റിവൽ(ഇറ്റലി), സിനി മാജിക് ബിലാസ്റ്റ് ഫിലിം ഫെസ്റ്റിവൽ(വടക്കൻ അയർലൻഡ്), ട്രിനിഡാഡ്, ടൊബാഗോ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഫിലിം ഫെസ്റ്റിവൽ(ബംഗ്ലാദേശ്) എന്നിവയിൽ മത്സരവിഭാഗത്തിലും സൗണ്ട് ഓഫ് സൈലൻസ് ഔദ്യോഗിക സെലക്ഷൻ നേടി.

കൊ​ൽ​ക്ക​ത്ത ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഇന്ത്യൻ ചിത്രങ്ങളുടെ മത്സരവിഭാഗത്തിൽ ബെ​സ്റ്റ് ഡ​യ​റ​ക്ട​ർ പു​ര​സ്കാ​രം. ഓ​സ്ട്രേ​ലി​യ​യി​ലെ ബ്രിസ്ബെയ്ൻ ഇന്ത്യൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫെ​സ്റ്റി​വ​ലി​ൽ എം.ജെ. രാധാകൃഷ്ണനു ബെ​സ്റ്റ് സി​നി​മാ​റ്റോ​ഗ്ര​ഫി പു​ര​സ്കാ​രം. കൊ​ൽ​ക്ക​ത്ത ഫെ​സ്റ്റി​വ​ലി​ലാ​യി​രു​ന്നു ഇ​ന്ത്യ​യി​ലെ ആ​ദ്യ പ്ര​ദ​ർ​ശ​നം. ഒൗ​റം​ഗ​ബാ​ദ്, കൊ​ൽ​ഹാ​പു​ർ ഫെ​സ്റ്റി​വ​ലു​ക​ളി​ലേ​ക്കു പോ​കു​ന്നു​ണ്ട്. ഐ​ഫ്എ​ഫ്ഐ​യി​ൽ അ​യ​ച്ചി​രു​ന്നു. പ​ക്ഷേ, സെ​ല​ക്ട് ചെ​യ്തി​ല്ല. ഇ​ത്ത​വ​ണ അ​തി​ന്‍റെ മ​നേ​ജ്മെ​ന്‍റ് മൊ​ത്ത​ത്തി​ൽ മാ​റി എ​ൻ​എ​ഫ്ഡി​സി ആ​വു​ക​യും ജൂ​റി​യാ​യി വേ​റെ ആ​ളു​ക​ളെ വ​യ്ക്കു​ക​യും അ​തു സം​ബ​ന്ധി​ച്ച ചി​ല ത​ർ​ക്ക​ങ്ങ​ളു​മൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു​വ​ല്ലോ. അ​തി​ന്‍റെ​യൊ​ക്കെ ഭാ​ഗ​മാ​യി​രി​ക്കാം. എ​നി​ക്ക​റി​യ​ല്ല. ഇ​ത്ത​വ​ണ പ​ടം ഹി​ന്ദി​യി​ലാ​ണ​ല്ലോ. ഹി​ന്ദി​യി​ൽ നി​ന്ന് ആ​റു ചി​ത്ര​ങ്ങ​ൾ അ​വ​ർ എ​ടു​ത്തി​രു​ന്നു. അ​തു​കൊ​ണ്ടു​കൂ​ടി​യാ​വാം. ഐഎഫ്എഫ്കെയിൽ ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടില്ല.

ലോ​ക​മേ​ള​ക​ളി​ൽ ഈ ​ചി​ത്രം എ​ങ്ങ​നെ​യാ​ണ് സ്വീ​ക​രി​ക്ക​പ്പെ​ട്ട​ത്...

മ​ല​യാ​ളം ആ​യാ​ലും മ​റ്റേ​തു ഭാ​ഷ​യാ​യാ​ലും ഇം​ഗ്ലീ​ഷ് സ​ബ് ടൈ​റ്റി​ലി​ലൂ​ടെ​യാ​ണ് അ​വ​ർ ആ ​സി​നി​മ മ​ന​സി​ലാ​ക്കു​ന്ന​ത്. ഏ​തു ഭാ​ഷ​യി​ൽ എ​ടു​ക്കു​ന്നു എ​ന്നു​ള്ള​ത് അ​വി​ടെ ഒ​രു പ്ര​ശ്ന​മേ അ​ല്ല. അ​തി​ന്‍റെ ദൃ​ശ്യ​ഭാ​ഷ മാ​ത്ര​മേ അ​വ​ർ നോ​ക്കാ​റു​ള്ളൂ.



മേ​ക്കിംഗിൽ വെ​ല്ലു​വി​ളി​യാ​യ​ത്..

ഭാ​ഷ പ്ര​ശ്ന​മാ​യി​രു​ന്നു. അ​തി​നാ​ൽ അ​വി​ടെ​നി​ന്നു​ള്ള പ​രി​ഭാ​ഷ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ചെ​യ്ത​ത്. ഗോ​വ​ർ​ധ​നും ഉ​ദ​യ്ച​ന്ദ്ര​യു​മൊ​ഴി​ച്ച് ഈ ​സി​നി​മ​യി​ൽ വേ​ഷ​മി​ട്ട​വ​രെ​ല്ലാം പ്ര​ദേ​ശ​വാ​സി​ക​ളും അ​തു​വ​രെ മ​റ്റു സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രു​മായിരുന്നു. അ​നു​വാ​ദം വാ​ങ്ങി​യ​ശേ​ഷം ഒ​റി​ജി​ന​ൽ ലാ​മ​മാ​രെ​ത്ത​ന്നെ അ​ഭി​ന​യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​വ​രു​ടെ പ്ര​ധാ​ന​പ്പെ​ട്ട ഗു​രു​വി​നെ കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി ധ​രി​പ്പി​ച്ച​ശേ​ഷ​മാ​ണ് ചി​ത്രീ​ക​ര​ണ​ം തുടങ്ങിയത്.



ആ​ഗോ​ള​ത​ല​ത്തി​ൽ ചി​ത്ര​ത്തി​നു റി​ലീ​സ് ഉണ്ടാകുമോ...

തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് കേ​ര​ള​ത്തി​ലെ ആ​ദ്യ റി​ലീ​സ്. ഈ ​മാ​സം ഏ​ട്ടു മു​ത​ൽ ഒ​രാ​ഴ്ച ഏ​രീ​സ് പ്ല​ക്സി​ൽ. എ​ല്ലാ​ദി​വ​സ​വും ഉ​ച്ച​യ്ക്കു ര​ണ്ട​ര​യ്ക്കും വൈ​കി​ട്ട് ആ​റ​ര​യ്ക്കും. പി​ന്നീ​ടു മ​റ്റു മെ​ട്രോ​ക​ളി​ലും റി​ലീ​സ് ആ​ലോ​ച​ന​യി​ലാ​ണ്. അ​ടു​ത്ത മാ​ർ​ച്ചി​ൽ ചി​ത്രം ശ്രീ​ല​ങ്ക​യി​ൽ റീ​ലീ​സ് ചെ​യ്യും. പി​ന്നീ​ടു കൊ​റി​യ, ചൈ​ന, വി​യ​റ്റ്നാം, കം​ബോ​ഡി​യ തു​ട​ങ്ങി ഏ​ഴു രാ​ജ്യ​ങ്ങ​ളി​ലും ചി​ത്രം അ​വി​ട​ങ്ങ​ളി​ലെ ഭാ​ഷ​യി​ൽ സ​ബ് ടൈ​റ്റി​ൽ കൊ​ടു​ത്തു റി​ലീ​സ് ചെ​യ്യ​ന്നു​ണ്ട്. കൊ​റി​യ​ൻ, കം​ബോ​ഡി​യ​ൻ, ചൈ​നീ​സ് ഭാ​ഷ​ക​ളി​ലു​ള്ള ട്രെ​യി​ല​ർ ത​യാ​റാ​ക്കി​ക്ക​ഴി​ഞ്ഞു.

അ​ടു​ത്ത ചി​ത്രം പെ​യി​ന്‍റിം​ഗ് ലൈ​ഫിനെക്കുറിച്ച്...

പെ​യി​ന്‍റിം​ഗ് ലൈ​ഫ് ചി​ത്രീ​ക​ര​ണം ക​ഴി​ഞ്ഞു. ഇം​ഗ്ലീ​ഷി​ലാ​ണ് ചി​ത്രം. സി​ക്കി​മി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. ആ​ദ്യ ട്രെ​യി​ല​റിനൊപ്പം ചി​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടും. ഇ​ന്ത്യ​യി​ലെ 10 സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​ർ​ട്ടി​സ്റ്റു​ക​ൾ അ​തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ൽ നി​ന്നു പ്ര​കാ​ശ് ബാ​രെ, കൃ​ഷ്ണ​ൻ ബാ​ല​കൃ​ഷ്ണ​ൻ, ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.



ഇ​ന്ത്യ​യൊ​ട്ടാ​കെ സ​ഞ്ച​രി​ച്ചു ഷൂ​ട്ട് ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലേ​ക്കു നാ​യി​ക​യെ തേ​ടു​ന്നു എ​ന്ന എ​ഫ്ബി പോ​സ്റ്റി​നു പി​ന്നി​ൽ...?

എ​ന്‍റെ അ​ടു​ത്ത മ​ല​യാ​ളം സി​നി​മ​യ്ക്കു​വേ​ണ്ടി​യാ​ണ്. അ​തി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ ചി​ത്രീ​ക​ര​ണം ജ​നു​വ​രി​യി​ൽ തു​ട​ങ്ങും. സ്ക്രി​പ്റ്റി​ങ്ങ് പൂ​ർ​ത്തി​യാ​യി. ആ​ർ​ട്ടി​സ്റ്റ് കാ​സ്റ്റ് ഉ​ണ്ടാ​വും. അ​ടു​ത്ത​യാ​ഴ്ച​യോ​ടെ കാ​സ്റ്റിം​ഗ് പൂ​ർ​ത്തി​യാ​വും. ചി​ത്ര​ത്തി​നു പേ​ര് ഫി​ക്സ് ആ​യി​ട്ടി​ല്ല.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.