മേരിക്കുട്ടിയോടു ശൃംഗരിക്കാന്‍ വന്ന അജു വര്‍ഗീസ്; ജയസൂര്യയുടെ വെളിപ്പെടുത്തല്‍
Thursday, July 5, 2018 4:17 PM IST
ഒ​രു ന​ട​നെ​ന്ന നി​ല​യി​ൽ ഇ​രു ധ്രു​വ​ങ്ങ​ളി​ലു​ള്ള ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി പ്രേ​ക്ഷ​ക​രെ ശ​രി​ക്കും വിസ്മ​യി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ജ​യ​സൂ​ര്യ എ​ന്ന ന​ട​ൻ. വി.​പി.​സ​ത്യ​ൻ എ​ന്ന ഫു​ട്ബോ​ൾ ഇ​തി​ഹാ​സ​മാ​യി ക്യാ​പ്റ്റ​നി​ൽ അ​വി​സ്മ​ര​ണീ​യ പ്ര​ക​ട​നം കാ​ഴ​ച​വെ​ച്ച​തി​നു പി​ന്നാ​ലെ ടാ​ൻ​സ്ജെ​ൻ​ഡ​റാ​യി "ഞാ​ൻ മേ​രി​ക്കു​ട്ടി’ എ​ന്ന ചി​ത്ര​ത്തി​ലും. ഓ​രോ ക​ഥാ​പാ​ത്ര​ത്തി​നു ജീ​വ​ൻ പ​ക​രു​ന്പോ​ഴും ജ​യ​സൂ​ര്യ എ​ന്ന വ്യ​ക്തി​യു​ടെ നി​ഴ​ൽ പോ​ലും വീ​ഴാ​ത്ത​വ​ണ്ണം അ​തി​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് ഈ യു​വന​ട​ൻ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കു​ന്ന​ത്.

""​എ​ന്നെ തേ​ടി വ​രു​ന്ന​താ​ണ് ഓ​രോ ക​ഥാ​പാ​ത്ര​ങ്ങ​ളും. അ​തി​നു ശേ​ഷം ആ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ തേ​ടി​യാ​ണ് ഞാ​ൻ സ​ഞ്ച​രി​ക്കു​ന്ന​ത്’’ ജ​യ​സൂ​ര്യ പ​റ​യു​ന്ന​തി​ങ്ങ​നെ​യാ​ണ്. മാ​ത്തു​ക്കു​ട്ടി​യി​ൽ നി​ന്നും മേ​രി​ക്കു​ട്ടി​യാ​യി മാ​റി​യ ജീ​വി​ത​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞ ഞാ​ൻ മേ​രി​ക്കു​ട്ടി എ​ന്ന സി​നി​മ​യു​ടെ വി​ശേ​ഷ​ങ്ങ​ളു​മാ​യി ജ​യ​സൂ​ര്യ എ​ത്തു​ന്പോ​ൾ...

പൂർണമായ വീഡിയോ അഭിമുഖം കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.