ത്രി​ല്ല​റു​ക​ളു​ടെ ആ​ളാ​യി മു​ദ്ര​കു​ത്ത​പ്പെ​ടാ​നി​ല്ല: ജി​ത്തു ജോ​സ​ഫ്
Monday, February 18, 2019 3:02 PM IST
ക​ഥ​യി​ലും ക​ഥ​പ​റ​ച്ചി​ലി​ലും ഒ​ന്നി​നൊ​ന്നു വ്യ​ത്യ​സ്ത​മാ​യ സി​നി​മ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ സം​വി​ധാ​യ​ക​നാ​ണ് ജി​ത്തു ജോ​സ​ഫ്. കാ​ളി​ദാ​സ് ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി ജി​ത്തു ഒ​രു​ക്കി​യ ഫാ​മി​ലി - ​കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​റാ​ണ് മി​സ്റ്റ​ർ ആ​ൻ​ഡ് മി​സ് റൗ​ഡി. അ​പ​ർ​ണ ബാ​ല​മു​ര​ളി​യാ​ണു നാ​യി​ക. ഗ​ണ​പ​തി, വി​ഷ്ണു ഗോ​വി​ന്ദൻ, ഷെ​ബി​ൻ ബെ​ൻ​സ​ണ്‍, ശ​ര​ത് സ​ഭ തുടങ്ങി യവ​ർ മ​റ്റു വേ​ഷ​ങ്ങ​ളി​ൽ. ഗോകുലം ഗോപാലനും ജിത്തു ജോസഫുമാണ് നിർമാണം.

“സ​സ്പെ​ൻ​സും ട്വി​സ്റ്റു​മൊ​ക്കെ​യു​ള്ള ഒ​രു ത്രി​ല്ല​ർ പ്ര​തീ​ക്ഷി​ച്ച് ഈ ​സി​നി​മ കാ​ണാ​ൻ വ​ര​രു​ത്. ഇ​തൊ​രു ലൈ​റ്റ് ഹാ​ർ​ട്ട​ഡ് സി​നി​മ​യാ​ണ്; ന​ർ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​റ​യു​ന്ന ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​ർ. എ​ല്ലാ​വ​ർ​ക്കും കാ​ണാ​വു​ന്ന സി​നി​മ​യാ​ണ്. കു​ട്ടി​ക​ളെ വ​രെ ആ​ക​ർ​ഷി​ച്ചേ​ക്കാ​വു​ന്ന ചി​ല സീ​ക്വ​ൻ​സു​ക​ൾ ഇ​തി​ലു​ണ്ട്. ക​ഥ​യ്ക്ക് ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ സ്റ്റ​ണ്ട് ഉ​ൾ​പ്പെടെ എ​ല്ലാ ചേ​രു​വ​ക​ളും ഇ​തി​ലു​ണ്ടാ​വും. പ്ര​ണ​യ​സി​നി​മ എ​ന്നു പ​റ​യാ​വു​ന്ന ത​ര​ത്തി​ൽ വ​ള​രെ സീ​രി​യ​സാ​യ പ്ര​ണ​യ​ത്തി​ന്‍റെ ട്രാ​ക്ക് ഇതി​ൽ ഇ​ല്ല...” ജി​ത്തു ജോ​സ​ഫ് സം​സാ​രി​ക്കു​ന്നു.ത്രി​ല്ല​ർ, ആ​ക്ഷ​ൻ ജോ​ണ​റു​ക​ളി​ൽ നി​ന്നു വ​ഴി​മാ​റു​ക​യാ​ണോ മി​സ്റ്റ​ർ ആ​ൻ​ഡ് മി​സ് റൗ​ഡി​യി​ൽ....?

അ​തെ. അ​തി​നു​വേ​ണ്ടി ത​ന്നെ ചെ​യ്ത​താ​ണ്. മു​ന്പ് മ​മ്മി ആ​ൻ​ഡ് മി​യും മൈ ​ബോ​സു​മൊ​ക്കെ ചെ​യ്തി​ട്ടു​ള്ള ആ​ളാ​ണു ഞാ​ൻ. പ​ക്ഷേ, മെ​മ്മ​റീ​സും ദൃ​ശ്യ​വു​മൊ​ക്കെ ക​ഴി​ഞ്ഞ​പ്പോ​ൾ മു​ത​ൽ എ​ല്ലാ​വ​രും എ​ന്നെ ത്രി​ല്ല​റു​ക​ളു​ടെ ആ​ളാ​യി മു​ദ്ര കു​ത്തി​യ​പ്പോ​ൾ വ്യ​ത്യ​സ്ത പാ​റ്റേ​ണി​ലു​ള്ള ഒ​രു സി​നി​മ ചെ​യ്യാം എ​ന്നു ക​രു​തി​യാ​ണ് ന​ർ​മം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഈ ​സി​നി​മ​യി​ലേ​ക്കു വ​ന്ന​ത്. മാ​ത്ര​മ​ല്ല, ഒ​രേ പാ​റ്റേ​ണ്‍ ത​ന്നെ ചെ​യ്യു​ന്പോ​ൾ ന​മു​ക്കു മ​ടു​പ്പ് ഫീ​ൽ ചെ​യ്യും.

അ​തി​നി​ടെ ഹ്യൂ​മ​ർ ജോ​ണ​റി​ൽ ‘ലൈ​ഫ് ഓ​ഫ് ജോ​സൂ​ട്ടി’ ചെ​യ്തു​വ​ല്ലോ....?

ലൈ​ഫ് ഓ​ഫ് ജോ​സൂ​ട്ടി പൂ​ർ​ണ​മാ​യും ഹ്യൂ​മ​ർ എ​ന്നു പ​റ​യാ​നാ​വി​ല്ല. ദി​ലീ​പി​നെ വ​ച്ച് ‘മൈ ​ബോ​സ്’ ചെ​യ്ത ഞാ​ൻ അ​ദ്ദേ​ഹ​ത്തെ വ​ച്ചു ത​ന്നെ സീ​രി​യ​സ് സ​മീ​പ​ന​ത്തി​ൽ ചെ​യ്ത പ​ട​മാ​ണു ലൈ​ഫ് ഓ​ഫ് ജോ​സൂ​ട്ടി. അ​തി​ൽ ഒ​രു ഏ​രി​യ​യി​ൽ ഹ്യൂ​മ​ർ ഉ​ണ്ടെ​ങ്കി​ലും സീ​രി​യ​സ് സ​മീ​പ​ന​മാ​യി​രു​ന്നു. അ​തും ഫീ​ൽ​ ഗു​ഡ് സി​നി​മ​യാ​ണ്. പ​ക്ഷേ, ‘ദൃ​ശ്യം’ ​ക​ഴി​ഞ്ഞ് ഉ​ട​നെ ആ​യ​തി​നാ​ൽ ആ​ളു​ക​ൾ​ക്ക് പെ​ട്ടെ​ന്ന് അ​ത് ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ല്ല.

പ​ല​ത​രം സി​നി​മ​ക​ൾ മാ​റി​മാ​റി ചെ​യ്യാ​നാ​ണ് ഞാ​ൻ ശ്ര​മി​ക്കു​ന്ന​ത്. അ​ത് ആ​ളു​ക​ൾ സ്വീ​ക​രി​ക്കു​ക​യോ സ്വീ​ക​രി​ക്കാ​തി​രി​ക്കു​ക​യോ എ​ന്നു​ള്ള​ത് അ​വ​രു​ടെ സ്വാ​ത​ന്ത്ര്യ​മാ​ണ്. പ​ക്ഷെ, എ​ല്ലാ പ​ട​വും സ​ക്സ​സ് ആ​കി​ല്ലേ എ​ന്ന പേ​ടി​യി​ൽ ഞാ​ൻ പ്ര​ത്യേ​ക​മാ​യി ഒ​ന്നും​ ത​ന്നെ ചെ​യ്യാ​റി​ല്ല. എ​നി​ക്ക് ഒ​രു ക​ഥ ചെ​യ്യ​ണ​മെ​ന്നു തോ​ന്നു​ന്പോ​ൾ അ​തു ചെ​യ്യും. ന​മ്മ​ൾ ഒ​രു സി​നി​മ ചെ​യ്യു​ന്പോ​ൾ അ​ത് എ​ൻ​ജോ​യ് ചെ​യ്തു ത​ന്നെ ചെ​യ്യാ​നാ​ക​ണം. അങ്ങനെ ചെ​യ്തി​ല്ലെ​ങ്കി​ൽ അ​തി​ന്‍റേ​താ​യ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​വും.ജി​ത്തു ജോ​സ​ഫ് മൂ​വി എ​ന്നു കേ​ൾ​ക്കു​ന്പോ​ൾ ജ​നം എ​പ്പോ​ഴും ഒ​രു ത്രി​ല്ല​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി തോ​ന്നി​യി​ട്ടു​ണ്ടോ...?

മെ​മ്മ​റീ​സും ദൃ​ശ്യ​വും അ​ടു​ത്ത​ടു​ത്തു വ​ന്ന​താ​ണ് അ​ത്ത​ര​മൊ​രു പ്ര​തീ​ക്ഷ​യ്ക്കു കാ​ര​ണം. ഡി​റ്റ​ക്ടീ​വ് ഒ​രു മി​സ്റ്റ​റി മൂ​വി​യാ​ണ്. ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നാ​ണ​ത്. മെ​മ്മ​റീ​സാ​ണ് പ്യു​വ​ർ ത്രി​ല്ല​ർ. ദൃ​ശ്യം ഫാ​മി​ലി ത്രി​ല്ല​റാ​ണ്. ഉൗ​ഴ​വും ആ​ദി​യും ആ​ക്‌ഷൻ സി​നി​മ​ക​ളാ​ണ്. വാ​സ്ത​വ​ത്തി​ൽ അ​തൊ​ന്നും ത്രി​ല്ല​റു​ക​ള​ല്ല. ഇ​പ്പോ​ൾ എ​ല്ലാ​വ​രും എ​ന്തി​നെ​യും ത്രി​ല്ല​ർ എ​ന്ന ജോ​ണ​റി​ലേ​ക്കു കൊ​ണ്ടു​വ​രി​ക​യാ​ണ​ല്ലോ. ത്രി​ല്ല​ർ, ആ​ക്ഷ​ൻ ജോ​ണ​റു​ക​ളി​ലു​ള്ള വ​ലി​യ പ​ട​ങ്ങ​ൾ ചെ​യ്തു​ചെ​യ്ത് ചെ​റി​യ പ​ട​ങ്ങ​ൾ ചെ​യ്യാ​നാ​വാ​ത്ത അ​വ​സ്ഥ ആ​ക​രു​ത് എ​ന്ന ഒ​രാ​ഗ്ര​ഹം എ​നി​ക്കു​ണ്ട്.

സീ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ളെ വ​ച്ചു​മാ​ത്ര​മേ സി​നി​മ ചെ​യ്യു​ക​യു​ള്ളോ, ചെ​റു​പ്പ​ക്കാ​രെ വ​ച്ചു ക​ഥ​ക​ളൊ​ന്നും ചെ​യ്യു​ന്നി​ല്ലേ എ​ന്നു കു​റ​ച്ചു​നാ​ളാ​യി ചെ​റു​പ്പ​ക്കാ​ർ എ​ന്നോ​ടു ചോ​ദി​ക്കാ​റു​ണ്ട്. അ​തും എ​ന്‍റെ മ​ന​സി​ലു​ണ്ടാ​യി​രു​ന്നു. വ്യ​ത്യ​സ്ത​മാ​യ സി​നി​മ​ക​ൾ ചെ​യ്യു​ക​യാ​ണു ല​ക്ഷ്യം. എ​ന്നെ​ങ്കി​ലും കു​ട്ടി​ക​ളു​ടെ ഒ​രു സി​നി​മ ചെ​യ്യ​ണ​മെ​ന്നു​മു​ണ്ട്.മി​സ്റ്റ​ർ ആ​ൻ​ഡ് മി​സ്​ റൗ​ഡി പ​റ​യു​ന്ന​തെ​ന്താ​ണ്...?

ചെ​റു​പ്പ​കാ​ല​ത്ത് ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ അ​ഞ്ചു ചെ​റു​പ്പ​ക്കാ​രു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ ചി​ല സം​ഭ​വ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് അ​വ​ർ ത​ല്ലി​പ്പൊ​ളി​ക​ളാ​ണെ​ന്ന ത​ര​ത്തി​ൽ നാ​ട്ടു​കാ​ർ അ​വ​രെ എ​ഴു​തി​ത്ത​ള്ളു​ന്നു. അ​ന​ന്ത​ര​ഫ​ല​മാ​യി അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സം, ചി​ല ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ ന​ഷ്ട​പ്പെ​ടു​ന്നു. സ​മൂ​ഹ​ത്തി​ൽ നി​ന്നു ത​ള്ള​പ്പെ​ട്ട​വ​രാ​യി ക​ഴി​യ​വെ ഏ​താ​യാ​ലും പേ​രു​ദോ​ഷ​മാ​യി ഇ​നി ആ ​ഒ​രു ലൈ​നി​ൽ​ത്ത​ന്നെ പോ​കാം എ​ന്നു ക​രു​തി അ​വ​ർ ഒ​രു ക്വ​ട്ടേ​ഷ​ൻ ടീം ​ആ​കാൻ ആ​ഗ്ര​ഹി​ക്കു​ന്നു.

അ​വ​രു​ടെ പ​രി​ച​യ​ത്തി​ലു​ള്ള ഒ​രാ​ൾ എ​റ​ണാ​കു​ളം ടൗ​ണി​ൽ ക്വ​ട്ടേ​ഷ​ൻ ന​ട​ത്തു​കയാണ്.അ​യാ​ളെ​പ്പോ​ലെ​യാ​ക​ണം; പ​ക്ഷേ, അ​യാ​ളു​ടെ കൂ​ടെ ചേ​രാ​ൻ താ​ത്പ​ര്യ​മി​ല്ലതാ​നും. അ​തി​നു​വേ​ണ്ടി സ്വ​ന്തം നാ​ട്ടി​ൽ നി​ന്നു ശ്ര​മി​ക്കു​ക​യാ​ണ് ഈ ​അ​ഞ്ചം​ഗ​സം​ഘം. പ​ക്ഷേ, അ​വ​ർ അ​തി​നു പ്രാ​പ്തി​യു​ള്ള​വ​ര​ല്ല. സ്വാ​ഭാ​വി​ക​മാ​യും ക്വ​ട്ടേ​ഷ​ൻ ടീം ​ആ​കാ​ൻ പ്രാ​പ്തി​യി​ല്ലാ​ത്ത ആ​ളു​ക​ൾ അ​തി​നു​വേ​ണ്ടി ശ്ര​മി​ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന വി​രോ​ധാ​ഭാ​സ​ത്തി​ൽ നി​ന്നാ​ണ് ഈ ​സി​നി​മ​യി​ലെ ഹ്യൂ​മ​ർ. അ​തി​നെ സ്ളാ​പ്റ്റി​ക് ഹ്യൂ​മ​ർ എ​ന്നു പ​റ​യാ​നാ​വി​ല്ല. ഇ​തു സി​റ്റ്വേ​ഷ​ണ​ൽ ഹ്യൂ​മ​റാ​ണ്.

ക്വ​ട്ടേ​ഷ​ൻ ടീ​മി​ന്‍റെ ക​ഥ​യെ​ന്നു കേ​ട്ടു പേ​ടി​ക്കേ​ണ്ട കാ​ര്യ​മൊ​ന്നു​മി​ല്ല; ഇ​തി​ൽ വെ​ട്ടും കു​ത്തു​മൊ​ന്നു​മി​ല്ല. അ​ഞ്ചു ചെ​റു​പ്പ​ക്കാ​രു​ടെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങളുടെയു​മൊ​ക്കെ ക​ഥ​യാ​ണി​ത്.കാ​ളി​ദാ​സി​ലേ​ക്ക് എ​ത്തി​യ​ത്...?

ന​ല്ല പൊ​ക്ക​മു​ള്ള, ത​ല​മു​ടി നീ​ട്ടി വ​ള​ർ​ത്തി​യ ത​ര​ത്തി​ൽ ലു​ക്കു​ള്ള എ​ന്നാ​ൽ എ​ന്നാ​ൽ മു​ഖ​ത്തു കു​ട്ടി​ത്ത​മു​ള്ള ഒ​രാ​ളെ​യാ​ണ് അ​പ്പു എ​ന്ന നായക ക​ഥാ​പാ​ത്ര​ത്തി​നു വേ​ണ്ടി ന​മ്മ​ൾ തേ​ടി​യ​ത്. റൗ​ഡി​യാ​ണെ​ന്നു പ​റ​ഞ്ഞാ​ൽ ഇ​വ​ൻ റൗ​ഡി​യാ​ണോ എ​ന്നു സം​ശ​യം തോ​ന്ന​ണം - അ​ങ്ങ​നെ​യൊ​രാ​ൾ. അ​താ​ണ് ആ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. എ​ന്നാ​ൽ ചെ​റു​പ്പ​ക്കാ​ര​നു​മാ​യി​രി​ക്ക​ണം. ന​മ്മു​ടെ ആ​വ​ശ്യ​ക​ത​ക​ളെ​ല്ലാം ഒ​ത്തി​ണ​ങ്ങി​യ ആ​ൾ എ​ന്ന നി​ല​യി​ൽ ആ​ദ്യ പ​രി​ഗ​ണ​ന കാ​ളി​ദാ​സ​നാ​യി​രു​ന്നു. പൂ​മ​രം ക​ഴി​ഞ്ഞു നി​ൽ​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്. കാ​ളി​ദാ​സ​നു​മാ​യി സം​സാ​രി​ച്ചു. അ​വ​നു ക​ഥ ഇ​ഷ്ട​മാ​യി. അ​ങ്ങ​നെ മു​ന്നോ​ട്ടു​പോ​യി.

കാ​ളി​ദാ​സനെ വിലയിരുത്തിയാൽ..?

ന​ല്ല ക​ഴി​വു​ള്ള പ​യ്യ​നാ​ണ്. ടാ​ല​ന്‍റ​ഡാ​ണ്. ന​ല്ല പെ​രു​മാ​റ്റം. ബാലതാരമായി അ​ഭി​ന​യി​ച്ചു ദേശീയ പുരസ്കാരം വ​രെ വാ​ങ്ങി​യ​വ​നാ​ണ്. ക​ഴി​വി​ന്‍റെ കാ​ര്യ​ത്തി​ൽ സം​ശ​യി​ക്കേ​ണ്ട കാ​ര്യ​മൊ​ന്നു​മി​ല്ല. പ​ക്ഷേ, ഒ​രു തു​ട​ക്ക​ക്കാ​ര​ന്‍റേ​താ​യ എ​ല്ലാ ഹി​ക്ക്അ​പ്പ്സും ഉ​ണ്ട്. അ​നു​ഭ​വ​പ​രി​ച​യ​ത്തി​ലൂ​ടെ​യാ​ണ​ല്ലോ അ​തു പോ​ളി​ഷ്ഡാ​യി വ​രു​ന്ന​ത്. സി​നി​മ​യ്ക്കു വേ​ണ്ടി ന​മ്മു​ടെ കൂ​ടെ നി​ന്ന് ക​ഥാ​പാ​ത്ര​ത്തി​നു വേ​ണ്ടി എ​ന്തു ശ്ര​മ​ത്തി​നും ത​യാ​റാ​കു​ന്ന ഒ​രു പ​യ്യ​ൻ. കാ​ളി​ദാ​സി​ന് സി​നി​മ​യോ​ടു സ്വാ​ഭാ​വി​ക​മാ​യ പാ​ഷ​നു​ണ്ട്. വ​ലി​യ ന​ട​നാ​വ​ണം എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ. അ​തു​കൊ​ണ്ടു​ത​ന്നെ ഹാ​ർ​ഡ് വ​ർ​ക്കിം​ഗാ​ണ് കാ​ളി​ദാ​സ്.അ​പ്പു​വി​നെ​യും കൂ​ട്ടു​കാ​രെ​യും കു​റി​ച്ച്....?

അ​പ്പു​വി​നൊ​പ്പം എ​പ്പോ​ഴും നാ​ലു സു​ഹൃ​ത്തു​ക്ക​ളു​ണ്ടാ​വും. മ​ണി​യ​ൻ, പ​ത്രോ, ആന്‍റപ്പൻ, ആസിഫ്; ഇ​വ​ർ എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും ഒ​ന്നി​ച്ചു​നി​ൽ​ക്കു​ന്ന ബാ​ല്യ​കാ​ല​സു​ഹൃ​ത്തു​ക്ക​ൾ. ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ അ​പ്പു ചെ​യ്ത ഒ​രു തെ​റ്റ് ഇ​വ​രു​ടെ​യെ​ല്ലാം ജീ​വി​തം മാ​റ്റി​മ​റി​ച്ചു. തു​ട​ർ​ന്ന് ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജു​വ​നൈ​ൽ ഹോ​മി​ൽ പോ​കു​ന്നു. തി​രി​ച്ചു​വ​ന്ന​പ്പോ​ഴേ​ക്കും ഇ​വ​രു​ടെ ജീ​വി​തം മൊ​ത്ത​ത്തി​ൽ മാ​റിമറിഞ്ഞു. അ​പ്പോ​ഴേ​ക്കും അ​പ്പു​വി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും പ​ല​തും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

പി​ന്നീ​ടു ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നു​ള്ള അ​വ​രു​ടെ പെ​ടാ​പ്പാ​ടാ​ണ് വാ​സ്ത​വ​ത്തി​ൽ ഈ ​സി​നി​മ. അ​തി​ന് അ​വ​ർ തെ​ര​ഞ്ഞ​ടു​ത്ത വ​ഴി​യാ​ണു ക്വ​ട്ടേ​ഷ​ൻ. പ​ക്ഷേ, അ​വ​ർ ദു​ഷ്ടന്മാരൊ​ന്നും അ​ല്ലാ​ത്ത​തി​നാ​ൽ പൂ​ർ​ണ​മാ​യും അ​വ​ർ​ക്ക് ആ ​രീ​തി​യി​ൽ ആ​കാ​ൻ ആ​കു​ന്നു​മി​ല്ല. ഗ​ണ​പ​തി, വി​ഷ്ണു ഗോ​വി​ന്ദൻ, ഷെ​ബി​ൻ ബെ​ൻ​സ​ണ്‍, ശ​ര​ത് സ​ദ എ​ന്നി​വ​രാ​ണ് അ​പ്പു​വി​ന്‍റെ കൂ​ട്ടു​കാ​രാ​യി വേ​ഷ​മി​ടു​ന്ന​ത്. ശ​ര​ത് സ​ഭ തി​യ​റ്റ​ർ ആ​ർ​ട്ടി​സ്റ്റാ​ണ്. മു​ന്പ് ഒ​ന്നു ര​ണ്ടു പ​ട​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്.അ​പ​ർ​ണ ബാ​ല​മു​ര​ളി​യു​ടെ ക​ഥാ​പാ​ത്രം...?

അ​പ്പു​വി​ന്‍റെ​യും കൂ​ട്ടു​കാ​രു​ടെ​യും ജീ​വി​ത​ത്തി​ലേ​ക്ക് വ​ന്നു ക​യ​റു​ന്ന പെ​ണ്ണാ​ണ് പൂ​ർ​ണി​മ. അ​താ​ണ് അ​പ​ർ​ണ​യു​ടെ ക​ഥാ​പാ​ത്രം. പൂ​ർ​ണി​മ​യും ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ടി​ച്ചു​ക​യ​റി വ​രു​ന്ന​താ​ണ്. അ​റി​ഞ്ഞോ അ​റി​യാ​തെ​യോ അ​തി​ന്‍റെ​യും ഒ​രു കാ​ര​ണ​ക്കാ​ര​നാ​ണ് അ​പ്പു. അ​പ​ർ​ണ​യും ഈ ​അ​ഞ്ചം​ഗ​സം​ഘ​വു​മാ​യു​ള്ള ഉ​ര​സ​ലു​ക​ളാ​ണ് ഈ ​സി​നി​മ​യു​ടെ ര​സ​ക​ര​മാ​യ മ​റ്റൊ​രു മേഖല.

അ​പ​ർ​ണ​യും ഒ​ട്ടും മോ​ശ​മ​ല്ല. ക​ട്ട​യ്ക്കു നി​ന്ന് അ​വ​രെ നേ​രി​ടു​ന്ന ക​ഥാ​പാ​ത്ര​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് മി​സ് റൗ​ഡി എ​ന്നു വിളിക്കു​ന്ന​ത്. അ​വ​ളു​ടെ സ്വ​ഭാ​വ​ത്തി​ലും കു​റ​ച്ചു റൗ​ഡി​സ​മൊ​ക്കെ​യു​ണ്ട്. അ​പ്പു​വും അ​പ​ർ​ണയു​മാ​ണ് മി​സ്റ്റ​ർ ആ​ൻ​ഡ് മി​സ് റൗ​ഡി.അ​ല്പം ആ​ണ​ത്തം ക​ല​ർ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ​ല്ലോ അ​പ​ർ​ണ ഇ​തു​വ​രെ ചെ​യ്ത​തി​ലേ​റെ​യും. ഇ​തി​ലെ പൂ​ർ​ണി​മ​യും അ​ങ്ങ​നെ​ത​ന്നെ​യാ​ണോ...?

ഇ​തി​ലും ഏ​താ​ണ്ട് അ​തു​പോ​ലെ​ത​ന്നെ​യു​ള്ള ഒ​രു ക​ഥാ​പാ​ത്ര​മാ​ണ്. അ​തു​കൊ​ണ്ടു മാ​ത്ര​മ​ല്ല ഞാ​ൻ ഇ​തി​ലേ​ക്കു വി​ളി​ച്ച​ത്. ന​ന്നാ​യി പെ​ർ​ഫോം ചെ​യ്യേ​ണ്ട ഒ​രു കാ​ര​ക്ട​റാ​ണ് ഇ​തി​ലെ പൂർണിമ. അ​തി​നു പെ​ർ​ഫോം ചെ​യ്യാ​നു​ള്ള ക​ഴി​വു വേ​ണം. അ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​പ​ർ​ണ​യെ വി​ളി​ച്ച​ത്.

ഡ​യ​റ​ക്ടേ​ഴ്സ് ആ​ക്ട​റാ​ണോ കാ​ളി​ദാ​സ്...​സി​റ്റ്വേ​ഷ​ണ​ൽ ഇം​പ്രോ​വൈ​സേ​ഷ​നു​ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നോ...?

ഡ​യ​റ​ക്ടേ​ഴ്സ് ആ​ക്ട​ർ ത​ന്നെ​യാ​ണു കാ​ളി​ദാ​സ്. ഞാ​ൻ എ​പ്പോ​ഴും എ​ന്‍റെ സി​നി​മ​യി​ൽ ആ​ക്ടേ​ഴ്സി​ന് അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യം ന​ല്കും. സ്വാ​ഭാ​വി​ക​മാ​യും അ​വ​ർ അ​വ​രു​ടെ അ​ഭി​പ്രാ​യം പ​റ​യും. ന​ല്ല​താ​ണെ​ങ്കി​ൽ സ്വീ​ക​രി​ക്കും. അ​ങ്ങ​നെ കാ​ളി​ദാ​സ​നും പ​റ​ഞ്ഞി​ട്ടു​ണ്ട്. ന​മ്മ​ൾ അ​തു സ്വീ​ക​രി​ച്ചി​ട്ടു​മു​ണ്ട്.ജ​യ​റാം ലൊ​ക്കേഷനി​ൽ എ​ത്തി​യി​രു​ന്നോ...?

ജ​യ​റാ​മേ​ട്ട​ൻ മ​ക​നെ വി​ട്ടു​കൊ​ടു​ത്തി​രു​ന്നു. ഇ​തു ര​ണ്ടാ​മ​ത്തെ പ​ട​മ​ല്ലേ. അ​വ​ന​റി​യാ​മ​ല്ലോ. മാ​ത്ര​മ​ല്ല അ​വ​ൻ ഇ​ത് ആ​ദ്യ​മാ​യി​ട്ടൊ​ന്നു​മ​ല്ല​ല്ലോ...​ബാ​ല്യ​ത്തി​ൽ​ത്ത​ന്നെ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത​ല്ലേ.

സി​റ്റ്വേ​ഷ​ന് അ​നു​സൃ​ത​മാ​യി ലൊ​ക്കേ​ഷ​നി​ൽ വ​ച്ചു സീ​നു​ക​ൾ മാറ്റി എ​ഴു​തു​ന്ന രീ​തി​യാ​ണോ താ​ങ്ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്...?

എ​ന്‍റെ എ​ല്ലാ സി​നി​മ​യും നേ​ര​ത്തേ ത​ന്നെ സ്ക്രി​പ്റ്റിം​ഗ് തീ​ർ​ത്തി​ട്ടേ ഷൂ​ട്ടിം​ഗി​ന് ഇ​റ​ങ്ങു​ക​യു​ള്ളൂ. ഇ​തും അ​ങ്ങ​നെ ത​ന്നെ​യാ​ണ്.

മി​സ്റ്റ​ർ ആ​ൻ​ഡ് മി​സ് റൗ​ഡി - മ​റ്റു വി​ശേ​ഷ​ങ്ങ​ൾ...?

സാ​യി​കു​മാ​ർ, വി​ജ​യ​രാ​ഘ​വ​ൻ, വി​ജ​യ് ബാ​ബു, ജോ​യ് മാ​ത്യു, ഷെ​ഹീ​ൻ സി​ദ്ധി​ക് തു​ട​ങ്ങി​യ​വ​രാ​ണു മ​റ്റു വേ​ഷ​ങ്ങ​ളി​ൽ. ചെ​ല്ലാ​നം ഉ​ൾ​പ്പെ​ടെ എ​റ​ണാ​കു​ള​ത്തി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. കാ​മ​റ സ​തീ​ഷ് കു​റു​പ്പ്. പാ​ട്ടു​ക​ളൊ​രു​ക്കി​യ​തു പു​തു​മു​ഖം അ​രു​ണ്‍ വി​ജ​യ്. ബാ​ക്ക്ഗ്രൗ​ണ്ട് സ്കോ​ർ അ​നി​ൽ ജോ​ണ്‍​സ​ണ്‍. എ​ഡി​റ്റ​ർ അ​യൂ​ബ് ഖാ​ൻ. ഗാ​ന​ര​ച​ന ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ. സ്റ്റിൽസ് ബെന്നറ്റ് എം. വർഗീസ്. പോസ്റ്റർ ഡിസൈനിംഗ് കോളിൻസ് ലിയോഫിൽ. കലാസംവിധാനം സാബു റാം. മേക്കപ്പ് ജിതേഷ് പൊയ്യ. കോസ്റ്റ്യൂംസ് ലിന്‍റ് ജിത്തു. പ്രൊഡക്‌ഷൻ കൺട്രോളർ അരോമ മോഹൻ.ഒ​രു സം​വി​ധാ​യ​ക​ന് പു​തി​യ അ​നു​ഭ​വ​മെ​ന്നോ വെ​ല്ലു​വി​ളി​യെ​ന്നോ എ​ടു​ത്തു പ​റ​യാ​വു​ന്ന​താ​യി ഇ​തി​ൽ എ​ന്താ​ണു​ണ്ടാ​യി​രു​ന്ന​ത്...?

പു​തി​യ അ​നു​ഭ​വ​മെ​ന്നു പ​റ​യാ​വു​ന്ന​ത് വാ​സ്ത​വ​ത്തി​ൽ ഇ​തി​ന്‍റെ ഷൂ​ട്ട് ത​ന്നെ​യാ​യി​രു​ന്നു. ചെ​റു​പ്പ​ക്കാ​രു​മാ​യി വ​ർ​ക്ക് ചെ​യ്യു​ന്പോ​ൾ ന​മ്മ​ൾ മ​റ്റു​ള്ള​വ​രു​മാ​യി ചെ​യ്യു​ന്ന​തു​പോ​ലെ അ​ല്ല​ല്ലോ. സെ​റ്റ് കു​റ​ച്ചു​കൂ​ടി ലൈ​വ് ആ​യി​രി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​പ്രോ​ജ​ക്ട് ഏ​റെ എ​ൻ​ജോ​യ് ചെ​യ്തു ഷൂ​ട്ട് ചെ​യ്തു.

അ​പ്പു​വി​ലേ​ക്ക് എ​ത്തു​ന്ന​തി​നു കാ​ളി​ദാ​സ് ഏ​റെ ശ്ര​മ​പ്പെ​ട്ട​താ​യി തോ​ന്നി​യി​ട്ടു​ണ്ടോ..?

ഷൂ​ട്ടി​നു മു​ന്പു ത​ന്നെ കാ​ളി​ദാ​സ് സ്ക്രി​പ്റ്റ് വാ​യി​ച്ചി​രു​ന്നു. ഡി​സ്ക​ഷ​ൻ സ​മ​യ​ത്തു ത​ന്നെ അ​വ​ന് ഈ ​ക​ഥാ​പാ​ത്രം ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ച്ചി​രു​ന്നു. വ​ലി​യ റൗ​ഡി​യാ​യി​ട്ടോ എ​റെ പ​രു​ക്ക​നാ​യി​ട്ടോ ഒ​ന്നു​മ​ല്ല അ​പ്പു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​നു വേ​റൊ​രു ലെ​വ​ലി​ലേ​ക്കു പോ​കേ​ണ്ട കാ​ര്യ​മൊ​ന്നു​മി​ല്ല. പ​ക്ഷേ, ട​ഫ് ആ​യി നി​ൽ​ക്കു​ന്ന ചി​ല സ്ഥ​ല​ങ്ങ​ൾ ഉ​ണ്ടു​താ​നും. അ​തൊ​ക്കെ കാ​ളി​ദാ​സ് മ​നോ​ഹ​ര​മാ​യി​ത്ത​ന്നെ ചെ​യ്തി​ട്ടു​മു​ണ്ട്.കാ​ളി​ദാ​സ് എ​ന്ന ന​ട​ന്‍റെ പൊ​ട്ടെ​ൻ​ഷ്യ​ൽ എ​ന്ന് എ​ടു​ത്തു​പ​റ​യാ​വു​ന്ന​ത് എ​ന്താ​ണ്...?

കാ​ളി​ദാ​സി​ന്‍റെ പേ​ഴ്സ​ണാ​ലി​റ്റി. അ​വ​നു ന​ന്നാ​യി ഹ്യൂ​മ​ർ ചെ​യ്യാ​നാ​വും, ന​ന്നാ​യി ആ​ക്‌ഷ​ൻ ചെ​യ്യാ​നാ​വും, ഇ​മോ​ഷ​ണ​ൽ സീ​നു​ക​ൾ ചെ​യ്യാ​നാ​വും. ഏ​താ​ണ്ട് എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളും ന​ന്നാ​യി ചെ​യ്യാ​ൻ ക​ഴി​വു​ള്ള ഒ​രു ന​ട​നാ​ണു കാ​ളി​ദാ​സ്. അ​തി​ൽ​ത്ത​ന്നെ ചി​ല ഏ​രി​യ​യി​ൽ ചി​ല​ർ ബെ​സ്റ്റാ​യി​രി​ക്കു​മ​ല്ലോ. അ​ത്ത​ര​ത്തി​ൽ ഇ​പ്പോ​ൾ പ​റ​യാ​റാ​യി​ട്ടി​ല്ല. അ​ത് അ​വ​ൻ പ​ല സി​നി​മ​ക​ൾ ചെ​യ്തു​ക​ഴി​ഞ്ഞേ ന​മു​ക്ക് അ​റി​യാ​ൻ പ​റ്റു​ക​യു​ള്ളൂ.ചെ​റു​പ്പ​ക്കാ​ർ​ക്കൊ​പ്പ​മു​ള്ള പ​ട​മാ​ണ്, സി​റ്റ്വേ​ഷ​ണ​ൽ കോ​മ​ഡി​യാ​ണ് ഇ​തി​ൽ എ​ന്നൊ​ക്കെ പ​റ​യു​ന്പോ​ൾ​ത്ത​ന്നെ ക​ഥാ​പ​ര​മാ​യി ഒ​രു ത്രി​ല്ലിം​ഗ് അം​ശം ഉ​ണ്ടാ​കു​മോ...?

അ​ങ്ങ​നെ​യൊ​ന്നു​മി​ല്ല. ട്വി​സ്റ്റോ സ​സ്പെ​ൻ​സോ ഒ​ന്നു​മി​ല്ല ഈ ​സി​നി​മ​യി​ൽ. ഇ​തു ന​ർ​മ​ത്തി​ലൂ​ടെ മു​ന്നോ​ട്ടു നീ​ങ്ങു​ന്ന സി​നി​മ​യാ​ണ്. സ​സ്പെ​ൻ​സി​നോ ട്വി​സ്റ്റി​നോ ഒ​ന്നും സ്പേ​സി​ല്ല. ന​മ്മ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ പ​റ​ഞ്ഞാ​ലും ലൈ​ഫ് ഓ​ഫ് ജോ​സൂ​ട്ടി​യി​ൽ അ​വ​സാ​നം ഒ​രു ട്വി​സ്റ്റ് പ്ര​തീ​ക്ഷി​ച്ച​താ​യി ആ​രോ പ​റ​ഞ്ഞ​തു​പോ​ലെ ആ​ളു​ക​ൾ ഇ​പ്പോ​ഴും പ്ര​തീ​ക്ഷി​ക്കും. ന​മു​ക്ക് എ​ന്തു ചെ​യ്യാ​നാ​വും.ദൃ​ശ്യം റി​ലീ​സാ​യി​ട്ട് അ​ഞ്ചു വ​ർ​ഷം. ദൃ​ശ്യ​ത്തി​ന് പാ​ർ​ട്ട് 2 ആ​ലോ​ച​ന​യി​ലു​ണ്ടോ...?

നി​ല​വി​ൽ അ​ങ്ങ​നെ ചി​ന്തി​ച്ചി​ട്ടി​ല്ല.

ബോ​ളി​വു​ഡി​ലെ അ​ര​ങ്ങേ​റ്റ ചി​ത്ര​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ...?

അ​തി​ന്‍റെ ഷൂ​ട്ട് ക​ഴി​ഞ്ഞു. പോ​സ്റ്റ് പ്രൊ​ഡ​ക്‌ഷ​ൻ തീ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ബോ​ളി​വു​ഡ് സി​നി​മ​യു​ടെ പ​തി​വു രീ​തി പ്ര​കാ​രം കു​റ​ച്ചു സ​മ​യ​മെ​ടു​ത്താ​ണു ചെ​യ്യു​ന്ന​ത്. ഈ ​വ​ർ​ഷം റി​ലീ​സ് ഉ​ണ്ടാ​വും. ഇ​മ്രാ​ൻ ഹാ​ഷ്മി​യും ഋ​ഷി ക​പൂ​റു​മാ​ണ് മു​ഖ്യ​വേ​ഷ​ങ്ങ​ളി​ൽ. സി​നി​മ​യു​ടെ ടൈ​റ്റി​ൽ അ​ന്തി​മ​മാ​യി നി​ശ്ച​യി​ച്ചി​ട്ടി​ല്ല.അ​ടു​ത്തു ചെ​യ്യു​ന്ന​തു മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​ണെ​ന്നും അ​തു ര​ഞ്ജി​പ​ണി​ക്ക​രു​ടെ തി​ര​ക്ക​ഥ​യി​ൽ ഫെ​ഫ്ക നി​ർ​മി​ക്കു​ന്ന​താ​യും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു..?

അ​തു വ്യാ​ജ​വാ​ർ​ത്ത​യാ​ണ്. ഞാ​നും ലാ​ലേ​ട്ട​നും ത​മ്മി​ൽ ഒ​രു പ്രോ​ജ​ക്ട് ആ​ലോ​ചി​ക്കു​ന്നു​ണ്ട്. അ​ത് ഈ ​പ്രോ​ജ​ക്ട​ല്ല. ഫെ​ഫ്ക​യ്ക്കു വേ​ണ്ടി ഞാ​ൻ ഒ​രു സി​നി​മ ചെ​യ്യു​ന്നു​ണ്ട് എ​ന്നു​ള്ള​തു സ​ത്യ​മാ​ണ്. അ​തി​ൽ മോ​ഹ​ൻ​ലാ​ൽ ഉ​ണ്ടെ​ന്നോ അ​ല്ലെ​ങ്കി​ൽ ര​ഞ്ജി പ​ണി​ക്ക​ർ സ്ക്രി​പ്റ്റ് എ​ഴു​തു​ന്നെ​ന്നോ ഒ​ന്നും തീ​രു​മാ​നം വ​ന്നി​ട്ടി​ല്ല.

മി​സ്റ്റ​ർ ആ​ൻ​ഡ് മി​സ് റൗ​ഡി​ക്കു ശേ​ഷം ചെ​യ്യു​ന്ന സി​നി​മ....?

ത​മി​ഴാ​ണു ചെ​യ്യു​ന്ന​ത്. കാ​ർ​ത്തി നാ​യ​ക​നാ​കു​ന്ന ചി​ത്രം. അ​ത് ഏ​പ്രി​ലി​ൽ തു​ട​ങ്ങും. അ​തി​ന്‍റെ ച​ർ​ച്ച​ക​ളി​ലാ​ണ് ഇ​പ്പോ​ൾ. അ​തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ അ​ത് ഒൗ​ദ്യോ​ഗി​ക​മാ​യി അ​നൗ​ണ്‍​സ് ചെ​യ്യും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ​റ​യാ​ൻ അ​നു​വാ​ദ​മി​ല്ല. ഞാ​ൻ അ​തി​ന്‍റെ സ്ക്രീ​ൻ​പ്ലേ​യി​ൽ വ​ർ​ക്ക് ചെ​യ്യു​ന്നു​ണ്ടെ​ന്ന​ല്ലാ​തെ എ​ഴു​ത്തൊ​ക്കെ ത​മി​ഴി​ലെ ആ​ളു​ക​ളാ​ണ്.അ​ടു​ത്ത​താ​യി മ​ല​യാ​ള​ത്തി​ൽ ചെ​യ്യു​ന്ന​ത് മോ​ഹ​ൻ​ലാ​ലു​മൊ​ത്തു​ള്ള പ​ട​മാ​ണോ...?

അ​ടു​ത്ത മ​ല​യാ​ളം പ​ടം ലാ​ലേ​ട്ട​നു വേ​ണ്ടി​യാ​ണ് എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​മോ​ഷ​ണ​ൽ ത്രി​ല്ല​റാ​ണ്. അ​തി​നു ദൃ​ശ്യ​വു​മാ​യി ബ​ന്ധ​മൊ​ന്നു​മു​ണ്ടാ​വി​ല്ല. പൂ​ർ​ണ​മാ​യും വേ​റൊ​രു ക​ഥ​യാ​ണ്. പ​ക്ഷേ, ലാ​ലേ​ട്ട​ൻ കൃ​ത്യ​മാ​യ ഡേ​റ്റ് ത​ന്നാ​ല​ല്ലേ എ​നി​ക്ക് മലയാളത്തിൽ അടുത്തതായി ചെയ്യുന്നതു മോഹൻലാൽ ചിത്രമായിരിക്കും എ​ന്നു പ​റ​യാ​നാ​വു​ക​യു​ള്ളൂ.

പൃ​ഥ്വി​രാ​ജ്, ദി​ലീ​പ് എ​ന്നി​വ​ർ​ക്കാ​യി സി​നി​മ​ക​ൾ പ്ലാ​ൻ ചെ​യ്യു​ന്നു​ണ്ടോ...?

ഞാ​ൻ ആ​ർ​ട്ടി​സ്റ്റി​നെ നോ​ക്കി​യ​ല്ല എ​ഴു​തു​ന്ന​ത്. ഒ​രു ക​ഥ വ​രു​ന്പോ​ൾ അ​തി​നു പ​റ്റി​യ ആ​ർ​ട്ടി​സ്റ്റി​നെ വ​ച്ച് അ​തു സി​നി​മ​യാ​ക്കു​ക എ​ന്ന​താ​ണ് എ​ന്‍റെ രീ​തി.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.