അജയന്‍റെ കഥ ജനം അറിയേണ്ടത്: മധുപാൽ
Wednesday, November 7, 2018 5:49 PM IST
യു​വ​താ​രം ടോ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി, മ​ധു​പാ​ൽ ഒ​രു ക​ഥ പ​റ​യു​ക​യാ​ണ് - ന​മ്മു​ടെ ചു​റ്റു​വ​ട്ട​ങ്ങ​ളി​ൽ ന​മ്മ​ൾ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന, ന​മു​ക്കു പ​രി​ചി​ത​നാ​യ അ​ജ​യ​ൻ എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ക​ഥ - ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​ൻ. ജീ​വ​ൻ ജോ​ബ് തോ​മ​സ് ര​ച​ന നി​ർ​വ​ഹി​ച്ച ചി​ത്ര​ത്തി​ൽ നി​മി​ഷ സ​ജ​യ​നും അ​നു സി​ത്താ​ര​യു​മാ​ണ് നാ​യി​ക​മാ​ർ. ശ്രീ​കു​മാ​ര​ൻ ത​ന്പി​യു​ടെ ഗാ​ന​ങ്ങ​ൾ. ഒൗ​സേ​പ്പ​ച്ച​ന്‍റെ സം​ഗീ​തം. ഛായാഗ്രഹണം നൗഷാദ് ഷരീഫ്, എഡിറ്റിംഗ് വി. സാജൻ. നെ​ടു​മു​ടി വേ​ണു, ശ​ര​ണ്യ പൊ​ൻ​വ​ണ്ണ​ൻ, അലെൻസിയർ, സിദ്ദിഖ്, സുധീർ കരമന, സുജിത് ശങ്കർ, ബാലു വർഗീസ് തു​ട​ങ്ങി​യ​വ​ർ മറ്റു വേ​ഷ​ങ്ങ​ളി​ൽ.

“ത​ല​പ്പാ​വും ഒ​ഴി​മു​റി​യും പ​ഴ​യ കാ​ല​ത്തി​ന്‍റെ, പ​ഴ​യ ച​രി​ത്ര​ത്തി​ന്‍റെ പ​ഴ​യ സ്വ​ഭാ​വ​ത്തി​ന്‍റെ ക​ഥ​ക​ളി​ൽ നി​ന്നാ​ണു പ​റ​ഞ്ഞ​ത്. ഈ ​സി​നി​മ ഇ​ന്ന​ത്തെ, ഈ ​നി​മി​ഷ​ത്തി​ന്‍റെ ക​ഥ​യാ​ണ്. ഏ​റ്റ​വും സ​മ​കാ​ലി​ക​മാ​യ ഒ​രു സ​ന്ദ​ർ​ഭ​ത്തെ​യാ​ണ് ഈ ​ക​ഥ​യി​ലൂ​ടെ പ​റ​യാ​ൻ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. വ​ള​രെ സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രു മ​നു​ഷ്യ​ന്‍റെ ക​ഥ ജ​നം അ​റി​യ​ണം, അ​തു പ​റ​യ​ണം എ​ന്ന തോ​ന്ന​ലി​ൽ നി​ന്നാ​ണ് ഈ ​സി​നി​മ​യു​ണ്ടാ​കു​ന്ന​ത്. അ​ജ​യ​ന്‍റെ ക​ഥ​യാ​ണി​ത്. അ​യാ​ളെ ന​മ്മ​ൾ കൂ​ടെ​ക്കൂ​ട്ടി അ​യാ​ൾ​ക്കു​വേ​ണ്ടി നി​ൽ​ക്കാനാണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഈ ​സി​നി​മ തി​യ​റ്റ​റി​ൽ ​പോ​യി​ത്തന്നെ കാ​ണ​ണം. നി​ങ്ങ​ളോ​ടൊ​പ്പ​മു​ള്ള ഒ​രു സി​നി​മ​യാ​ണി​ത്. ഈ ​സി​നി​മ നി​ങ്ങ​ളെ കൂ​ടെ കൊ​ണ്ടു​പോ​കും...'' സം​വി​ധാ​യ​ക​ൻ മ​ധു​പാ​ൽ സം​സാ​രി​ക്കു​ന്നു...ത​ല​പ്പാ​വ് 2008ൽ, ​ഒ​ഴി​മു​റി 2012ൽ. 2017​ൽ ഒ​രു രാ​ത്രി​യു​ടെ കൂ​ലി. ഇ​പ്പോ​ൾ ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​ൻ. ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യാം എ​ന്ന തീ​രു​മാ​ന​ത്തി​ൽ എ​ത്തു​ന്ന​ത് എ​പ്പോ​ഴാ​ണ്....‍?

ത​ല​പ്പാ​വു ക​ഴി​ഞ്ഞ് ഒ​ഴി​മു​റി​യി​ൽ എ​ത്തു​ന്ന​തി​നി​ടെ ഞാ​ൻ ഒ​രു​പാ​ടു സ​ബ്ജ​ക്ടു​ക​ൾ വ​ർ​ക്ക് ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. ഒ​ഴി​മു​റി ക​ഴി​ഞ്ഞ് ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​നി​ലേ​ക്ക് എ​ത്തു​ന്പൊ​ഴും ചി​ല ത​യാ​റെ​ടു​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഒ​രു സി​നി​മ ഏ​തു രീ​തി​യി​ലാ​വ​ണം, എ​ങ്ങ​നെ​യു​ള്ള സി​നി​മ​യാ​യി​രി​ക്ക​ണം, അ​ത് എ​ങ്ങ​നെ​യാ​ണു പ്രേ​ക്ഷ​ക​രോ​ടു പ​റ​യേ​ണ്ട​ത്... എ​ന്നി​ങ്ങ​നെ​യു​ള്ള തോ​ന്ന​ലു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ആ ​തോ​ന്ന​ലു​ക​ളെ​യാ​ണു ന​മ്മ​ൾ സി​നി​മ​യാ​ക്കി മാ​റ്റു​ന്ന​ത്.

ന​മ്മു​ടെ​യൊ​ക്കെ ചു​റ്റും ന​ട​ക്കു​ന്ന ഒ​രു​പാ​ടു ക​ഥ​ക​ളി​ൽ നി​ന്നു നാ​ട്ടു​കാ​രോ​ടു പ​റ​യ​ണം എ​ന്നു തോ​ന്നി​ക്കു​ന്ന ഒ​രു ക​ഥ​യാ​ണു ഞാ​ൻ സി​നി​മ​യാ​ക്കു​ന്ന​തെ​ന്നു മാ​ത്രം. ന​മ്മ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന പ​ല സം​ഭ​വ​ങ്ങ​ളി​ൽ ഇ​തു മൊ​ത്തം നാ​ട്ടു​കാ​രും അ​റി​യ​ണം, ഇ​തു സി​നി​മ​യാ​വ​ണം, എ​ല്ലാ​വ​രോ​ടും പ​റ​യ​ണം, എ​ല്ലാ​വ​ർ​ക്കും ഈ ​ക​ഥ മ​ന​സി​ലാ​വ​ണം...​ എ​ന്ന രീ​തി​യിൽ തോ​ന്ന​ലു​ണ്ടാ​യ ഒ​ര​വ​സ്ഥ​യി​ലാ​ണു ഞാ​ൻ കു​പ്ര​സി​ദ്ധ പ​യ്യ​നി​ലേ​ക്ക് എ​ത്തി​യ​ത്.ജീ​വ​ൻ ജോ​ബ് തോ​മ​സി​ലേ​ക്കും ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​നി​ലേ​ക്കും എ​ത്തി​യ​ത്....‍?

ജീ​വ​ൻ ജോ​ബ് തോ​മ​സി​നെ എ​നി​ക്കു നേ​ര​ത്തേ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. ശാ​സ്ത്ര​ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തു​ന്ന​യാ​ളാ​ണ്. ഒ​ഴി​മു​റി​ക്കു ശേ​ഷം ഒ​രു​പാ​ടു ക​ഥ​ക​ൾ ആ​ലോ​ചി​ക്കു​ക​യും ആ ​ക​ഥ​ക​ൾ തി​ര​ക്ക​ഥ​യാ​യി മാ​റു​ക​യും അ​വ​യി​ൽ ചി​ല​തു ന​ട​ക്കാ​തെ പോ​വു​ക​യും ചി​ല​തു വേ​ണ്ടെ​ന്നു തീ​രു​മാ​നി​ക്കു​ക​യു​മൊ​ക്കെ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് എ​നി​ക്കു പ​രി​ചി​ത​മാ​യ ഒ​രു ക​ഥ വ​ന്നു​വീ​ഴു​ന്ന​ത്. അ​ത് ഒ​രു അ​ജ​യ​ന്‍റെ ക​ഥ​യാ​ണ്.

അ​ജ​യ​ന്‍റെ ക​ഥ നാ​ട്ടു​കാ​രോ​ടു പ​റ​യ​ണ​മെ​ന്ന് എ​നി​ക്കു തോ​ന്നി. കാ​ര​ണം, അ​ജ​യ​നെ​പ്പോ​ലെ​യു​ള്ള മ​നു​ഷ്യ​ർ ഇ​വി​ടെ​യു​ണ്ട്. ഏ​തു നി​മി​ഷം വേ​ണ​മെ​ങ്കി​ലും ഒ​രാ​ളെ​ക്കു​റി​ച്ച് ആ​ർ​ക്കു​വേ​ണ​മെ​ങ്കി​ലും എ​ന്തും പ​റ​യാം എ​ന്ന അ​വ​സ്ഥ​യി​ലാ​ണ് ലോ​കം എ​ത്തി​നി​ൽ​ക്കു​ന്ന​ത്. ചോ​ദി​ക്കാ​നും പ​റ​യാ​നും ഇ​ല്ലാ​ത്ത വ്യ​ക്തി​യാ​ണെ​ങ്കി​ൽ അ​യാ​ളെ​ക്കു​റി​ച്ച് ആ​ളു​ക​ൾ കൂ​ടു​ത​ൽ പ​റ​യും. മ​നു​ഷ്യ​ന്‍റെ പ്ര​തി​ക​ര​ണ​ശേ​ഷി സ​ത്യ​ത്തി​ൽ കൂ​ടി​യി​രി​ക്കു​ക​യാ​ണ്. പ​ക്ഷേ, പ്ര​തി​ക​ര​ണ​ശേ​ഷി കൂ​ടി​യ​പ്പോ​ൾ എ​ന്തി​നാ​ണു പ്ര​തി​ക​രി​ക്കു​ന്ന​ത് എ​ന്നു തി​രി​ച്ച​റി​യാ​നു​ള്ള വ​ക​തി​രി​വ് ഇ​ല്ലാ​താ​യി​പ്പോ​യി.ന​ട​ന്നു​പോ​കു​ന്ന ഒ​രാ​ണും പെ​ണ്ണും...​അ​വ​ർ ചി​ല​പ്പോ​ൾ ഭാ​ര്യ​യും ഭ​ർ​ത്താ​വും ആ​യി​രി​ക്കാം, അ​ച്ഛ​നും മ​ക​ളും ആ​യി​രി​ക്കാം, ചി​ല​പ്പോ​ൾ കൂ​ട്ടു​കാ​ർ ആ​യി​രി​ക്കാം. അ​ത​റി​യും മു​ന്പു ത​ന്നെ അ​വ​ർ കു​ഴ​പ്പ​ക്കാ​രാ​യ ര​ണ്ടു മ​നു​ഷ്യ​രാ​ണെ​ന്നു ജ​നം വി​ധി​യെ​ഴു​തി​ത്തു​ട​ങ്ങും. തു​ട​ർ​ന്നു സ​മൂ​ഹ​വി​ചാ​ര​ണ​ക​ളാ​ണു പ​ല​പ്പോ​ഴും ന​ട​ക്കു​ന്ന​ത്. എ​ല്ലാ മ​നു​ഷ്യ​രും പോ​ലീ​സു​കാ​രാ​യ ഒ​രു കാ​ല​ത്താ​ണ് ഇ​പ്പോ​ൾ നാം ​നി​ൽ​ക്കു​ന്ന​ത്. ആ​ർ​ക്കു വേ​ണ​മെ​ങ്കി​ലും ആ​രെ വേ​ണ​മെ​ങ്കി​ലും എ​ന്തും പ​റ​യാം, എ​ന്തും ചെ​യ്യാം എ​ന്ന ഒ​രു ചു​റ്റു​പാ​ടു​ണ്ടാ​കു​ന്നു. അ​ങ്ങ​നെ​യു​ള്ള കു​റേ കാ​ര്യ​ങ്ങ​ളിൽ നിന്നാണ് അ​ജ​യ​ന്‍റെ ക​ഥ ജീ​വ​നും ഞാ​നും ഒ​രേ​സ​മ​യ​ത്ത് ആ​ലോ​ചി​ക്കു​ക​യും അ​തു പ​റ​യു​ക​യും ചെ​യ്യു​ന്ന​ത്.

ഒ​രു പാ​വം മ​നു​ഷ്യ​നെ​പ്പോ​ലും ന​മു​ക്കു വേ​ണ​മെ​ങ്കി​ൽ കു​ഴ​പ്പ​ക്കാ​ര​നാ​യ മ​നു​ഷ്യ​നാ​ക്കി മാ​റ്റാം. ആ​ടി​നെ പ​ട്ടി​യാ​ക്കു​ന്ന വ​ല്ലാ​ത്ത ഒ​രു ലോ​ക​ത്തി​ലൂ​ടെ​യാ​ണു നാം ​പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​നു​ഷ്യ​ന്‍റെ മ​ന​സു മ​ന​സി​ലാ​ക്കാ​ൻ പ​റ്റാ​തെ, ആ​ളു​ക​ളോ​ടു​ള്ള സ്നേ​ഹം മ​ന​സി​ലാ​ക്കാ​ൻ പ​റ്റാ​തെ​യു​ള്ള ഒ​ര​വ​സ്ഥ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. എ​ല്ലാ ആ​ളു​ക​ളും സ്വ​യം ഉ​ൾ​വ​ലി​ഞ്ഞു​പോ​യി എ​ന്ന​താ​ണ് അ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. അ​വ​നും അ​വ​ന്‍റെ മൊ​ബൈ​ൽ ഫോ​ണും മാ​ത്ര​മാ​യി. തൊ​ട്ട​ടു​ത്തി​രി​ക്കു​ന്ന​തു സു​ഹൃ​ത്താ​ണെ​ങ്കി​ലും അ​വ​നു​മാ​യി ആ​ശ​യ​വി​നി​മ​യം മൊ​ബൈ​ൽ​ഫോ​ണ്‍ ചാ​റ്റിം​ഗി​ലൂ​ടെ​യാ​യി. വാ​യ തു​റ​ന്നു ക​ണ്ണി​ൽ നോ​ക്കി സം​സാ​രി​ക്കു​ന്ന അ​വ​സ്ഥ ഇ​ല്ലാ​താ​യി. അ​ങ്ങ​നെ​യു​ള്ള ഒ​രു ലോ​ക​ത്തു നി​ന്നു​കൊ​ണ്ടാ​ണ് ഞ​ങ്ങ​ൾ ഈ ​ക​ഥ ആ​ലോ​ചി​ച്ച​ത്.‘ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​ൻ’ പ​റ​യു​ന്ന​ത്......‍?

ഇ​തൊ​രു കൊ​ല​പാ​ത​ക ക​ഥ​യാ​ണ്. ഒ​രു കൊ​ല​പാ​ത​ക​ത്തി​ന്‍റെ നി​ഗൂ​ഢ​ത​ക​ളാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലു​ള്ള​ത്. അ​തി​ന്‍റെ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നും അ​ത് അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്തു​ന്ന വ​ഴി​ക​ളു​മൊ​ക്കെ​യാ​ണ് ഈ ​ക​ഥ​യി​ലൂ​ടെ പ​റ​യു​ന്ന​ത്. കേ​ര​ള​ത്തി​ൽ ന​ട​ന്ന​തും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ ഏ​തു സം​ഭ​വം വേ​ണ​മെ​ങ്കി​ലും ഈ ​ക​ഥ​യോ​ടു ചേ​ർ​ത്തു​വാ​യി​ക്കാം. കാ​ര​ണം, ന​മ്മ​ൾ അ​തു നി​ര​ന്ത​രം കാ​ണു​ന്നു​ണ്ട്, നി​ര​ന്ത​രം കേ​ൾ​ക്കു​ന്നു​ണ്ട്. എ​ല്ലാ കൊ​ല​പാ​ത​ക സം​ഭ​വ​ങ്ങ​ൾ​ക്കു പി​ന്നി​ലും ഒ​രു ക​ഥ ഉ​ണ്ടാ​കു​ന്നു​ണ്ട്. അ​തി​ന​ക​ത്തു​നി​ന്ന് ന​മ്മ​ളു​ണ്ടാ​ക്കി​യ, ന​മു​ക്കു പ​റ​യ​ണ​മെ​ന്നു തോ​ന്നി​യ ഒ​രു ക​ഥ പ​റ​യു​ക​യാ​ണ്.വൈ​ക്ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഥ പ​റ​യു​ന്ന​തി​നു പി​ന്നി​ൽ....‍?

ഗ്രാ​മ​വു​മ​ല്ല വ​ലി​യ ന​ഗ​ര​വു​മാ​യി​ല്ല എ​ന്ന പ​റ​യാ​വു​ന്ന ഒ​രു പ്ര​ദേ​ശ​മാ​ണു തേ​ടി​യ​ത്. അ​തേ​സ​മ​യം ത​ന്നെ, ഒ​രു ടൗ​ണ്‍​ഷി​പ്പി​ന്‍റെ സ്വ​ഭാ​വം അ​തി​നു​ണ്ടാ​വു​ക​യും വേ​ണം. ഇ​തി​ന്‍റെ പ്രൊ​ഡ്യൂ​സേ​ഴ്സാ​യ ടി.​എ​സ്.​ഉ​ദ​യ​നും എ.​എ​സ്. മ​നോ​ജും വൈ​ക്ക​ത്തു​കാ​രാ​ണ്. വൈ​ക്കം ന​മു​ക്ക് ഉ​പ​യോ​ഗി​ച്ചൂ​കൂ​ടേ എ​ന്ന് ഉ​ദ​യേ​ട്ട​ൻ ചോ​ദി​ച്ചു. വാ​സ്ത​വ​ത്തി​ൽ വൈ​ക്കം അ​ണ്‍ എ​ക്സ്പ്ലോ​ർ​ഡാ​ണ്. വൈ​ക്ക​ത്തു ന​മു​ക്കു പ​റ്റി​യ ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​തു ന​മ്മ​ൾ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തു. ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഒ​രു​പാ​ടു സ്ഥ​ല​ങ്ങ​ളി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​ര​വും ഈ ​സി​നി​മ​യി​ലു​ണ്ടാ​വും.ടോ​വി​നോ​യി​ലേ​ക്ക് എ​ത്തി​യ​ത്....‍?

ടോ​വി​നോ​യെ വ​ള​രെ മു​ന്പേ അ​റി​യാം. പ്ര​ഭു​വി​ന്‍റെ മ​ക്ക​ൾ, യൂ ​ടൂ ബ്രൂ​ട്ട​സ്...​തു​ട​ങ്ങി ടോ​വി​നോ​യു​ടെ ആ​രം​ഭ​കാ​ല​ത്തെ എ​ല്ലാ സി​നി​മ​ക​ളും ക​ണ്ടി​രു​ന്നു. എ​ബി​സി​ഡി ക​ണ്ട​തി​നു​ശേ​ഷം നേ​രി​ട്ടു പ​രി​ച​യ​പ്പെ​ട്ടു. ഈ ​ക​ഥ തീ​ർ​ത്തു ക​ഴി​ഞ്ഞാ​ണ് അ​ജ​യ​നെ​ക്കു​റി​ച്ചു ടോ​വി​നോ​യോ​ടു പ​റ​യാ​മെ​ന്നു തീ​രു​മാ​നി​ച്ച​ത്. ക​ഥ കേ​ട്ടു ടോ​വി സ​മ്മ​തി​ച്ച​തി​നു​ശേ​ഷ​മാ​ണ് ന​മ്മ​ൾ സി​നി​മ​യു​ടെ ബാ​ക്കി കാ​ര്യ​ങ്ങ​ളി​ലേ​ക്കു ക​യ​റി​യ​ത്.

അ​ജ​യ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​കാ​ൻ വ​ള​രെ കൃ​ത്യ​മാ​യ ആ​ക്ട​ർ ത​ന്നെ​യാ​ണു ടോ​വി​നോ. ആ ​ക​ഥാ​പാ​ത്ര​ത്തി​നു വേ​ണ്ടി അ​യാ​ളു​ടെ ശ​രീ​ര​വും മ​ന​സും ഭാ​ഷ​യു​മെ​ല്ലാം ന​മു​ക്കു വ​ള​രെ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​യി. ഒ​രേ​സ​മ​യം ത​ന്നെ ഏ​റ്റ​വും പാ​വ​മാ​ണെ​ന്നു തോ​ന്നി​പ്പി​ക്കു​ക​യും അ​തേ​സ​മ​യം ത​ന്നെ ഉ​ള്ളി​ൽ വേ​റെ​ന്തോ ഉ​ണ്ട് എ​ന്നു​ള്ള ഡ്യു​വ​ൽ സ്വ​ഭാ​വം ഈ ​കാ​ര​ക്ട​റി​നു​ണ്ട്. അ​തു കൃ​ത്യ​മാ​യി വ​ന്നി​ട്ടു​ണ്ടെ​ന്നു​ള്ള​താ​ണ് എ​ന്‍റെ വി​ശ്വാ​സം.അ​ടി​മു​ടി നാ​യ​ക​നാ​യ ടോ​വി​നോ​യെ ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​നി​ൽ കാ​ണാ​നാ​കു​മോ....‍?

അ​ജ​യ​ന്‍റെ ക​ഥ​യാ​ണി​ത്. പ​ത്തു​പേ​രെ ഒ​റ്റ​യ​ടി​ക്ക് ഇ​ടി​ച്ചി​ടു​ക​യും എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും ഒ​റ്റ​യ​ടി​ക്കു തീ​ർ​ക്കു​ക​യും ചെ​യ്യു​ന്ന ക​രു​ത്ത​നാ​യ ഒ​രു മ​നു​ഷ്യ​ന്‍റെ ക​ഥ​യൊ​ന്നു​മ​ല്ലി​ത്. ക​രു​ത്തും അ​യാ​ൾ​ക്കു​ണ്ട്. ക​രു​ത്തു​ള്ള​തു​പോ​ലെ ത​ന്നെ അ​യാ​ൾ​ക്കു സ​ങ്ക​ട​പ്പെ​ടു​ന്ന ഒ​രു മ​ന​സു​മു​ണ്ട്. ഇ​തു​വ​രെ ടോ​വി ചെ​യ്തി​ട്ടി​ല്ലാ​ത്ത ഒ​രു വേ​ഷ​മാ​ണ്. അ​യാ​ൾ അ​തു വ​ള​രെ ന​ന്നാ​യി ചെ​യ്തി​ട്ടു​ണ്ട്. സെ​ൻ​സ​ർ ക​ഴി​ഞ്ഞ​പ്പോ​ഴും എ​ല്ലാ​വ​രും അ​ങ്ങ​നെ​യാ​ണു പ​റ​ഞ്ഞ​ത്. ഇ​ത് അ​യാ​ളൊ​ടൊ​പ്പ​മു​ള്ള ഒ​രു സി​നി​മ​യാ​ണെ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​ഞ്ഞ​ത്.സ്ത്രീ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് എ​ത്ര​ത്തോ​ളം പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യാ​ണ് ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​ൻ.....‍?

നി​മി​ഷ, അ​നു സി​ത്താ​ര, ശ​ര​ണ്യ പൊ​ൻ​വണ്ണ​ൻ തു​ട​ങ്ങി ധാ​രാ​ളം അ​ഭി​നേ​ത്രി​ക​ൾ ഉ​ള്ള സി​നി​മ കൂ​ടി​യാ​ണി​ത്. അ​വ​രു​ടെ​യൊ​ക്കെ ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കൂ​ടി ചേ​ർ​ത്തു മാ​ത്ര​മേ ഈ ​ക​ഥ പൂ​ർ​ണ​മാ​വു​ക​യു​ള്ളൂ. ക​ഥ​യു​മാ​യി ചേ​ർ​ന്നു​പോ​കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് എ​ല്ലാം.നി​മി​ഷ സജയനും അ​നു സി​ത്താ​ര​യും - രണ്ടു നായികമാർ....‍?

നി​മി​ഷ​യും നാ​യി​ക​യാ​ണ്, അ​നു സി​ത്താ​ര​യും നാ​യി​ക​യാ​ണ്. ജീ​വി​ത​ത്തി​ന്‍റെ ഒ​ര​വ​സ്ഥ​യി​ൽ ഒ​രാ​ൾ ഇ​ട​പെ​ടു​ന്പോ​ഴാ​ണ് ആ ​കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തെ​ങ്കി​ൽ അ​യാ​ളാ​ണ് ആ ​സ്ഥ​ല​ത്തു കാ​ര്യ​ങ്ങ​ൾ ലീ​ഡ് ചെ​യ്യു​ന്ന​യാ​ൾ. വേ​റൊ​രു സ്ഥ​ല​ത്ത് വെ​റൊ​രാ​ളാ​യി​രി​ക്കും കാ​ര്യ​ങ്ങ​ൾ ലീ​ഡ് ചെ​യ്യു​ന്ന​ത്. ആ ​സ​മ​യ​ങ്ങ​ളി​ൽ അ​വ​ർ ത​ന്നെ​യാ​ണു ലീ​ഡേ​ഴ്സ്. ആ ​ലീ​ഡ​ർ​ഷി​പ്പ് ഈ ​സി​നി​മ​യി​ലെ എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു​മു​ണ്ട്.നി​മി​ഷ​യെ​ക്കു​റി​ച്ച്....‍?

ന​മു​ക്കു വ​ള​രെ കം​ഫ​ർ​ട്ടാ​യി വ​ർ​ക്ക് ചെ​യ്യാ​ൻ പ​റ്റു​ന്ന ഒ​ര​ഭി​നേ​ത്രി​യാ​ണു നി​മി​ഷ. വ​ള​രെ കൃ​ത്യ​മാ​യി കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു കൊ​ടു​ത്താ​ൽ മ​ന​സി​ലാ​വു​ക​യും അ​തി​ന​നു​സ​രി​ച്ചു പെ​രു​മാ​റു​ക​യും ചെ​യ്യു​ന്ന ഒ​രു ആ​ക്ടിം​ഗ് പൊ​ട്ട​ൻ​ഷ്യ​ൽ അ​വ​രു​ടെ ജീ​വി​ത​ത്തി​ലു​ണ്ട്. അ​വ​ർ അ​തു ചെ​യ്യു​ന്നു​മു​ണ്ട്. നി​മി​ഷ​യ്ക്കു സി​നി​മ​യി​ൽ ന​ല്ല താ​ത്പ​ര്യ​മു​ണ്ട്. സി​നി​മ പ​ഠി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചു നി​ൽ​ക്കു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി​യാ​യി എ​നി​ക്കു തോ​ന്നി​യി​ട്ടു​ണ്ട്. സി​നി​മ​യാ​ണ് ത​ന്‍റെ അ​ൾ​ട്ടി​മേ​റ്റ് എ​ന്ന ഫീ​ൽ അ​വ​ൾ ത​രു​ന്നു​ണ്ട്. തീ​ർ​ച്ച​യാ​യും അ​തു ന​മ്മു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ഏ​റ്റ​വും ഗു​ണ​ക​ര​മാ​ണ്.അ​നു സി​ത്താ​ര​യെ​ക്കു​റി​ച്ച്.....‍?

ഓ​ഫ് സ്ക്രീ​നി​ൽ കാ​ണു​ന്ന രീ​തി​യേ അ​ല്ല സ്ക്രീ​നി​ലേ​ക്ക് അ​നു വ​രു​ന്പോ​ൾ. അ​വ​രു​ടേ​താ​യ ഒ​രു ക​രി​സ്മ​യും പൊ​ട്ട​ൻ​ഷ്യ​ലും രീ​തി​യും കൃ​ത്യ​മാ​യി ക​ഥാ​പാ​ത്ര​ങ്ങ​ളി​ലേ​ക്ക് അ​പ്ലൈ ചെ​യ്യു​ന്നു എ​ന്നു​ള്ള​താ​ണ് അ​നു സി​ത്താ​ര​യി​ൽ ഞാ​ൻ ക​ണ്ട വ​ലി​യ ഒ​രു മി​ടു​ക്ക്.ഡ​യ​റ​ക്ടേ​ഴ്സ് ആ​ർ​ട്ടി​സ്റ്റാ​ണോ ടോ​വി​നോ....‍?

ന​മ്മ​ൾ മ​ന​സി​ൽ കാ​ണു​ന്ന​തി​നു മു​ക​ളി​ലേ​ക്കു ത​രാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു ചെ​റു​പ്പ​ക്കാ​ര​നാ​ണു ടോ​വി​നോ. ഒ​രു ന​ട​നെ​ന്ന രീ​തി​യി​ൽ അ​യാ​ൾ​ക്ക് എ​ന്തും ചെ​യ്യാ​നാ​വും. അ​ഭി​ന​യി​ക്കു​ന്ന സ​മ​യം ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മ​ന​സ് അ​പ്ലേ ചെ​യ്യു​ന്ന, ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മ​ന​സ് സ്വ​ന്തം ശ​രീ​ര​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന ന​ട​നാ​ണു ടോ​വി​നോ. അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്ത് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മ​ന​സാ​യി​രി​ക്കും അ​യാ​ൾ​ക്കു​ണ്ടാ​വു​ക.സി​നി​മ​യെ ആ​ർ​ട്ടി​സ്റ്റി​ക്ക്, സി​നി​മാ​റ്റി​ക് എ​ന്നൊ​ക്കെ വേ​ർ​തി​രി​ച്ചു കാ​ണു​ന്നു​ണ്ടോ....‍?

എ​ന്‍റെ എ​ല്ലാ സി​നി​മ​ക​ളും ജ​ന​ങ്ങ​ളു​മാ​യി ക​മ്യൂ​ണി​ക്കേ​റ്റ് ചെ​യ്യു​ന്നവയാണ്. ത​ല​പ്പാ​വ്, ഒ​ഴി​മു​റി എ​ന്നി​വ​യെ​ക്കു​റി​ച്ച് ഇ​പ്പോ​ഴും ധാ​രാ​ളം​പേ​ർ ന​മ്മ​ളോ​ടു സം​സാ​രി​ക്കാ​റു​ണ്ട്. ഈ ​സി​നി​മ​യി​ൽ കു​റേ​ക്കൂ​ടി ജ​ന​കീ​യ​മാ​യി, ഏ​റ്റ​വും സാ​ധാ​ര​ണ മ​നു​ഷ്യ​രോ​ടു പ​റ​യു​ന്ന രീ​തി​യി​ലേ​ക്ക് ഞാ​ൻ ക​ഥ​പ​റ​ച്ചി​ലി​ന്‍റെ സ്വ​ഭാ​വം മാ​റ്റു​ക​യാ​ണ്.

എ​ല്ലാ സി​നി​മ​ക​ൾ​ക്കും അ​തിന്‍റേ​താ​യ ഒ​രു നി​ല​നി​ൽ​പ്പു​ണ്ട്. എ​ല്ലാ സി​നി​മ​ക​ളും ആ​ളു​ക​ൾ കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചു ത​ന്നെ​യാ​ണ് ന​മ്മ​ൾ ചെ​യ്യു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ മ​ന​സ​റി​ഞ്ഞു​കൊ​ണ്ട്, ജ​ന​ങ്ങ​ളു​ടെ ഇ​ഷ്ട​ങ്ങ​ളു​ടെ കൂ​ടെ നി​ൽ​ക്കാ​ൻ പ​റ്റു​ന്ന, ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള, ജ​ന​ങ്ങ​ൾ കാ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു സി​നി​മ​യാ​യി​ത്തീ​ര​ണ​മെ​ന്നു വി​ചാ​രി​ച്ചാ​ണ് ഓ​രോ സി​നി​മ​യും ചെ​യ്യു​ന്ന​ത്.മ​ഹാ​യാ​ന​ത്തി​നു​ശേ​ഷം ശ്രീ​കു​മാ​ര​ൻ ത​ന്പി​യും ഒൗ​സേ​പ്പ​ച്ച​നും ഒ​ന്നി​ക്കു​ക​യാ​ണ്. എ​ങ്ങ​നെ​യാ​ണ് ശ്രീ​കു​മാ​ര​ൻ ത​ന്പി​യി​ലേ​ക്ക് എ​ത്തി​യ​ത്.....‍?

ത​ന്പി​സാ​ർ എ​നി​ക്കു പ​രി​ച​യ​മു​ള്ള ഒ​രാ​ളാ​ണ്. ത​ന്പി​സാ​റു​മാ​യി ഞാ​ൻ സം​സാ​രി​ക്കാ​റു​ണ്ട്. എ​ന്‍റെ മൂ​ന്നാ​മ​ത്തെ പ​ട​ത്തി​ൽ ത​ന്പി സാ​റി​നെ എ​നി​ക്കു പാ​ട്ടെ​ഴു​താ​ൻ കി​ട്ടി എ​ന്നു​ള്ള​തു വ​ലി​യ ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. ഇ​തി​ലെ മൂ​ന്നു പാ​ട്ടും ത​ന്പി സാ​ർ ത​ന്നെ​യാ​ണ് എ​ഴു​തി​യ​ത്. ര​ണ്ടു പാ​ട്ടു​ക​ൾ ഇ​പ്പോ​ൾ പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. ദേവാനന്ദ്, സുദീപ് കുമാർ, ആദർശ്, രാജലക്ഷ്മി, റിമി ടോമി എന്നിവരാണ് പാട്ടുകൾ പാടിയത്.ഈ ​സി​നി​മ​യു​ടെ മേ​ക്കിം​ഗി​ൽ ഏ​റ്റ​വും വെ​ല്ലു​വി​ളി​യാ​യ​ത് ഏ​തു സീ​നാ​ണ്.....‍?

എ​ല്ലാ സീ​നു​ക​ളും... ചെ​റി​യൊ​രു ഷോ​ട്ട് പോ​ലും എ​ന്നെ സം​ബ​ന്ധി​ച്ചു വെ​ല്ലു​വി​ളി ത​ന്നെ​യാ​ണ്. അ​ത്ര പെ​ർ​ഫ​ക്ഷ​നോ​ടെ എ​ടു​ത്തി​ല്ലെ​ങ്കി​ൽ ഈ ​സി​നി​മ നി​ൽ​ക്കി​ല്ല എ​ന്നു ന​ല്ല ഉ​റ​പ്പു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ ഓ​രോ സീ​നും അ​തിന്‍റേതാ​യ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണു ചെ​യ്ത​ത്. ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക സീ​ൻ മാ​ത്രം എ​ടു​ത്ത് അ​തു വെ​ല്ലു​വി​ളി​യാ​യി എ​ന്നു പ​റ​യു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല​ല്ലോ. സി​നി​മ ത​ന്നെ ഒ​രു വെ​ല്ലു​വി​ളി​യാ​ണ്. ടൊ​ട്ട​ൽ സി​നി​മ​യും അ​തി​ലു​ള്ള സം​ഗീ​തം, സൗ​ണ്ട്, ഇ​ഫ​ക്ട്സ്, കാ​മ​റ, ആ​ക്ടേ​ഴ്സ്...​എ​ല്ലാ മേ​ഖ​ല​ക​ളി​ലും ന​മ്മ​ൾ ഒ​രു​പാ​ടു ക​ട​ന്പ​ക​ൾ നേ​രി​ടു​ന്നു​ണ്ട്. അ​തി​നെ ഏ​റ്റ​വും ന​ന്നാ​യി അ​തി​ജീ​വി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ന​മു​ക്കു​ണ്ടാ​കു​ന്നു​ണ്ട്. ആ ​ആ​ഗ്ര​ഹം സാ​ധി​ച്ചെ​ടു​ത്തു എ​ന്നു​ള്ള​തു മാ​ത്ര​മാ​ണ് ഞാ​ൻ ഈ ​സി​നി​മ കൊ​ണ്ടു കാ​ണു​ന്ന​ത്.മ​റ്റു​ള്ള​വ​രു​ടെ തി​ര​ക്ക​ഥ​ക​ളി​ലാ​ണു താ​ങ്ക​ൾ സി​നി​മ ചെ​യ്തി​രി​ക്കു​ന്ന​ത്. തി​ര​ക്ക​ഥാ​കൃ​ത്തി​നൊ​പ്പം തു​ട​ക്കം മു​ത​ൽ സ​ഞ്ച​രി​ക്കു​ന്നു​ണ്ടോ....‍?

ഒ​രു ക​ഥ പ​റ​യു​ന്പോ​ൾ ര​ണ്ടും പേ​രും​കൂ​ടി ത​ന്നെ​യാ​ണു ച​ർ​ച്ച ചെ​യ്യു​ന്ന​ത്. ഭാ​ര്യ​യും ഭ​ർ​ത്താ​വും കൂ​ടി ചേ​ർ​ന്ന് ഒ​രു കു​ടും​ബ​മു​ണ്ടാ​ക്കു​ന്ന​തു​പോ​ലെ ത​ന്നെ​യാ​ണ് തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നും കൂ​ടി ഒ​രു സി​നി​മ​യു​ണ്ടാ​ക്കു​ന്ന​ത്. അ​വ​രു​ടെ മ​ന​സും ഒ​ത്തൊ​രു​മ​യും സ്നേ​ഹ​വും പ​ങ്കു​വ​യ്ക്ക​ലും ദേ​ഷ്യ​വു​മൊ​ക്കെ ചേ​ർ​ന്നി​ട്ടാ​ണ് ആ ​പ്രോ​ഡ​ക്ട് രൂ​പ​പ്പെ​ടു​ന്ന​ത്. ന​മ്മു​ടെ കു​ഞ്ഞാ​ണ​ത്. ആ ​കു​ഞ്ഞി​നെ വ​ള​ർ​ത്തി വ​ലു​താ​ക്കു​ന്ന ഒ​രു ക​ർ​മ്മ​മാ​ണു ന​മ്മ​ൾ ചെ​യ്യു​ന്ന​ത്. ര​ണ്ടു​പേ​ർ ചേ​ർ​ന്നു​ത​ന്നെ​യാ​ണ് അ​തു ചെ​യ്യു​ന്ന​ത്. സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തും അ​തി​ന​ക​ത്ത് ഉ​ണ്ടെ​ന്നു​ത​ന്നെ ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു.എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്പോ​ൾ സം​തൃ​പ്തി കൂ​ടു​മെ​ന്നു പൊ​തു​വേ പ​റ​ഞ്ഞു കേ​ൾ​ക്കാ​റു​ണ്ട്....‍?

എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഞാ​നും വേ​റൊ​രാ​ളും ചേ​ർ​ന്നു നി​ൽ​ക്കു​ന്ന​തു ത​ന്നെ​യാ​ണ് എ​നി​ക്കി​ഷ്ടം. ഒ​രു തി​ര​ക്ക​ഥാ​കൃ​ത്ത് ഒ​പ്പ​മു​ണ്ടാ​കു​ന്ന​ത് എ​നി​ക്കി​ഷ്ട​മു​ള്ള കാ​ര്യ​മാ​ണ്.

സി​നി​മ അ​റി​യ​പ്പെ​ടേ​ണ്ട​ത് സം​വി​ധാ​യ​ക​ന്‍റെ പേ​രി​ലോ അ​തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളു​ടെ പേ​രി​ലോ......‍?

ര​ണ്ടു രീ​തി​യി​ലു​മാ​വാം. ചി​ല സി​നി​മ​ക​ൾ ന​ടന്മാരു​ടെ അ​ല്ലെ​ങ്കി​ൽ ന​ടി​മാ​രു​ടെ പേ​രി​ൽ അ​റി​യ​പ്പെ​ടാം. ചി​ല​തു സം​വി​ധാ​യ​ക​രു​ടെ പേ​രി​ലും. ഇ​തു ഷെ​യ​റിം​ഗ് ഉ​ള്ള കാ​ര്യ​മാ​ണ​ല്ലോ. കാ​ര​ണം എ​ല്ലാ​വ​രും​കൂ​ടി ഒ​രു​മി​ച്ചു ത​ന്നെ​യാ​ണു സി​നി​മ ചെ​യ്യു​ന്ന​ത്. ഡ​യ​റ​ക്ടേ​ഴ്സ് ആ​ർ​ട്ട് എ​ന്നാ​ണ് എ​ല്ലാ​യ്പ്പോ​ഴും സി​നി​മ​യെ​ക്കു​റി​ച്ച് അ​ന്തി​മ​മാ​യി കേ​ൾ​ക്കു​ന്ന​ത്.ഒ​രു സി​നി​മ ഷൂ​ട്ട് ചെ​യ്യു​ന്പോ​ൾ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ന​ടീ​ന​ടന്മാർ അ​വ​രു​ടെ ഇ​ഷ്ടാ​നു​സ​ര​ണം ചെ​യ്താ​ൽ പോ​ലും എ​ഡി​റ്റിം​ഗ് ക​ണ്‍​സോ​ളി​ലേ​ക്ക് എ​ത്തു​ന്പോ​ൾ ഒ​രു ഡ​യ​റ​ക്ട​ർ വി​ചാ​രി​ച്ചാ​ൽ അ​തി​ന്‍റെ സ്വ​ഭാ​വം മൊ​ത്തം മാ​റ്റാം. സ്ക്രീ​ൻ പ്ലേ​യി​ൽ എ​ഴു​തി​വ​ച്ച​തു​പോ​ലെ ത​ന്നെ ഷൂ​ട്ട് ചെ​യ്തു എ​ന്നു വി​ചാ​രി​ക്കു​ക. എ​ഡി​റ്റിം​ഗ് ക​ണ്‍​സോ​ളി​ൽ എ​ത്തു​ന്പോ​ൾ അ​തി​ന്‍റെ മൊ​ത്തം സ്ട്ര​ക്ച​റും സീ​ൻ ഓ​ർ​ഡ​റും മാ​റ്റാം. അ​തു​കൊ​ണ്ടാ​ണ് സി​നി​മ അ​ൾ​ട്ടി​മേ​റ്റാ​യി ഡ​യ​റ​ക്ടേ​ഴ്സ് ആ​ർ​ട്ട് എ​ന്നു പ​റ​യു​ന്ന​ത്.

പ​ക്ഷേ, നാ​ട​ക​ത്തി​ൽ, സം​വി​ധാ​യ​ക​ൻ നാ​ട​കം സം​വി​ധാ​നം ചെ​യ്തു റി​ഹേ​ഴ്സ​ലൊ​ക്കെ ക​ഴി​ഞ്ഞു സ്റ്റേ​ജി​ലേ​ക്കു പൊ​യ്ക്ക​ഴി​ഞ്ഞാ​ൽ പി​ന്നെ ന​ട​ന്‍റെ കൈയി​ലാ​ണു നാ​ട​കം. സി​നി​മ എ​ന്ന​തു സ​മ​ഗ്ര​ത​യു​ള്ള ഒ​രു പ്രോ​ഡ​ക്ടാ​ണ്. ഒ​രാ​ൾ അ​തി​ന​ക​ത്തു​നി​ന്നു മാ​റി​നി​ന്നാ​ൽ അ​ത് ആ ​സി​നി​മ​യെ ബാ​ധി​ക്കും. സി​നി​മ ആ​ത്യ​ന്തി​ക​മാ​യി പൊ​തു​ജ​ന​ത്തി​നു കൊ​ടു​ക്കു​ന്ന ഒ​രു സ​ർ​ഗാ​ത്മ ക​ലാ​രൂ​പ​മാ​ണ്. അ​വ​രു​ടെ മ​ന​സി​ലാ​ണ് പ​രി​പൂ​ർ​ണ​മാ​യും ഇ​തി​ന്‍റെ വി​ജ​യ​പ​രാ​ജ​യ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്.അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി സി​നി​മ​യി​ലെ​ത്തി​യ ശേ​ഷ​മാ​ണ​ല്ലോ അ​ഭി​നേ​താ​വാ​യ​ത്. ക​ലാ​കാ​ര​ൻ എ​ന്ന നി​ല​യി​ൽ സം​തൃ​പ്തി ന​ല്കു​ന്ന​ത് അ​ഭി​ന​യ​മോ സം​വി​ധാ​ന​മോ....‍?

സം​വി​ധാ​യ​ക​നാ​യി അ​റി​യ​പ്പെ​ടാ​നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​നി അ​ഭി​ന​യി​ക്കി​ല്ല എ​ന്നൊ​ന്നും ഞാ​ൻ പ​റ​ഞ്ഞി​ട്ടു​മി​ല്ല.

ഓ​രോ സി​നി​മ​യും ചി​ല സ്വ​പ്ന​ങ്ങ​ളു​ടെ സാ​ഫ​ല്യ​മാ​ണ​ല്ലോ. താ​ങ്ക​ളു​ടെ ഡ്രീം ​പ്രോ​ജ​ക്ടി​നെ​ക്കു​റി​ച്ച്.....‍?

ഓ​രോ സി​നി​മ​യും ന​മ്മു​ടെ ആ​ദ്യ​ത്തെ സി​നി​മ​യാ​ണ്. ഓ​രോ സി​നി​മ​യും ന​മ്മു​ടെ സ്വ​പ്ന​ങ്ങ​ൾ കൃ​ത്യ​മാ​യി പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​വു​മാ​ണ്.

സാ​ഹി​ത്യ​കൃ​തി​ക​ൾ സി​നി​മ​യാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചി​ട്ടു​ണ്ടോ.....‍?

തീ​ർ​ച്ച​യാ​യും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. ന​മ്മ​ൾ പ​റ​യു​ന്ന എ​ല്ലാ ക​ഥ​ക​ളും ഒ​ര​ർ​ഥ​ത്തി​ൽ ന​ട​ന്ന​തും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തും ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തു​മാ​യ ജീ​വി​ത​ത്തി​ന്‍റെ ക​ഥ​ക​ളാ​ണ്. ജീ​വി​ത​ത്തി​ന്‍റെ മി​ക​ച്ച, റി​യ​ലി​സ്റ്റി​ക്കാ​യ ക​ഥ​ക​ളാ​ണ് മി​ക​ച്ച സാ​ഹി​ത്യ​കൃ​തി​ക​ളു​മാ​കു​ന്ന​ത്.ടെ​ലി​വി​ഷ​നും സി​നി​മ​യും - ക​ല​യു​ടെ ആ​വി​ഷ്കാ​ര​ത്തി​നു​ള്ള ര​ണ്ടു വ​ഴി​ക​ൾ എ​ന്ന നി​ല​യി​ലാ​ണോ കാ​ണു​ന്ന​ത്....‍?

ടെ​ലി​വി​ഷ​നും സി​നി​മ​യും വി​ഷ്വ​ൽ മീ​ഡി​യ​മാ​ണ്. ര​ണ്ടും ദൃ​ശ്യ​ക​ല​യാ​ണ്. ര​ണ്ടി​നും ര​ണ്ടു ഫോ​ർ​മാ​റ്റാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യാ​ൽ മാ​ത്രം മ​തി. ര​ണ്ടി​ന്‍റെ​യും ഗേ​ജു​ക​ൾ വ്യ​ത്യ​സ്ത​മാ​ണ്. എ​ന്നി​ലെ ക​ലാ​കാ​ര​നു ര​ണ്ടും ഒ​രേ സം​തൃ​പ്തി​യാ​ണ് ന​ല്കു​ന്ന​ത്.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.