ക്ലാര അടിപൊളി വീട്ടമ്മ, ഹന്നയെ ഒരുപാടിഷ്ടം: നിമിഷ സജയൻ
Wednesday, September 12, 2018 2:18 PM IST
മാം​ഗ​ല്യം ത​ന്തു​നാ​നേ​ന, ഒരു കുപ്രസിദ്ധ പയ്യൻ, ചോ​ല... പേ​രി​ലും ഉ​ള്ള​ട​ക്ക​ത്തി​ലും ക​ഥാ​പാ​ത്ര​സ്വഭാവങ്ങളിലും അ​വ​ത​ര​ണ​ത്തി​ലുമൊക്കെ ഒ​ന്നി​നൊ​ന്നു വ്യ​ത്യ​സ്ത​മാ​യ മൂ​ന്നു ചി​ത്ര​ങ്ങ​ളാ​ണ് 2018 ന്‍റെ ര​ണ്ടാം​പ​കു​തി​യി​ൽ നി​മി​ഷ സ​ജ​യ​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തെ അ​ർ​ഥ​പൂ​ർ​ണ​മാ​ക്കു​ന്ന​ത്. ‘ചെന്പൈ- മൈ ഡിസ്കവറി ഓഫ് എ ലെജൻഡ്’ എന്ന ഡോക്യുമെന്‍ററിയിലൂടെ ദേശീയ പുരസ്കാരം നേടിയ സൗ​മ്യ സ​ദാ​ന​ന്ദ​ൻ സം​വി​ധാ​നം ചെ​യ്ത കു​ടും​ബ​ചി​ത്രം ‘മാം​ഗ​ല്യം ത​ന്തു​നാ​നേ​ന​’യി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ നാ​യി​ക​യാ​ണു നി​മി​ഷ. മ​ധു​പാ​ൽ സം​വി​ധാ​നം ചെ​യ്ത ഇ​ൻ​വെ​സ്റ്റി​ഗേ​റ്റിം​ഗ് ക്രൈം ​ത്രി​ല്ല​ർ ‘ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​നി​’ൽ ടോവി​നോ​യാ​ണു നി​മി​ഷ​യു​ടെ നാ​യ​ക​ൻ. സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ന്‍റെ ‘ചോ​ല’​യി​ൽ ജോ​ജു​ജോ​ർ​ജി​നൊ​പ്പം കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് നി​മി​ഷ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ന​മ്മു​ടെ ചു​റ്റു​വ​ട്ട​ങ്ങ​ളി​ലെ വീ​ട്ട​മ്മ​മാ​രു​ടെ പ്ര​തി​നി​ധി​യാ​യ ക്ലാ​ര(​മാം​ഗ​ല്യം ത​ന്തു​നാ​നേ​ന), തൊ​ഴി​ലി​ട​ത്തി​ൽ ത​ന്‍റേതാ​യ വ്യക്തിത്വവും പേ​രും നി​ല​നി​ർ​ത്താ​ൻ പോ​രാ​ടു​ന്ന ഹ​ന്ന(​ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​ൻ), ആ​ദ്യ​ന്തം സ​സ്പെ​ൻ​സ് നി​ല​നി​ർ​ത്തു​ന്ന ‘ചോ​ല​’യി​ലെ ക​ഥാ​പാ​ത്രം...​നി​മിഷയെ തേ​ടി​വ​രു​ന്ന​തൊ​ക്കെ​യും മി​ക​ച്ച വേ​ഷ​ങ്ങ​ൾ. ‘തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും’ എ​ന്ന ആ​ദ്യ​ചി​ത്ര​ത്തിൽതന്നെ ത​ന്‍റേതാ​യ ഐ​ഡ​ന്‍റി​റ്റി തെ​ളി​യി​ച്ച യു​വ അ​ഭി​നേ​ത്രി നി​മി​ഷ സ​ജ​യ​ന്‍റെ പു​തി​യ സി​നി​മാ​വ​ർ​ത്ത​മാ​ന​ങ്ങ​ളി​ലേ​ക്ക്....



‘മാം​ഗ​ല്യം ത​ന്തു​നാ​നേ​ന​’യി​ൽ എ​ത്തി​യ​ത്....?

ഡ​യ​റ​ക്ട​ർ സൗ​മ്യേ​ച്ചി (സൗ​മ്യ സ​ദാ​ന​ന്ദ​ൻ)​എ​ന്നെ വി​ളി​ച്ചു. ഞാ​ൻ പോ​യി നേ​രി​ൽ​ക്ക​ണ്ടു. സ്ക്രി​പ്റ്റ് കേ​ട്ടു. ഓ​കെ ആ​യി തോ​ന്നി. പിന്നീടാണ് എ​ഗ്രി​മെ​ന്‍റിൽ ഒ​പ്പി​ട്ട​ത്. ടോ​ണി മ​ഠ​ത്തി​ലാ​ണ് ഈ ​സി​നി​മ​യു​ടെ ര​ച​ന നി​ർ​വ​ഹി​ച്ച​ത്. ഞാ​ൻ ചെ​യ്തു​വ​ന്ന പ​ട​ങ്ങ​ളി​ൽ വ​ച്ച് കൊ​മേ​ഴ്സ്യ​ലാ​ണ് ഈ ​പ​ടം. ത​നി കൊ​മേ​ഴ്സ്യ​ൽ പ​ടം ആ​ദ്യ​മാ​യി​ട്ടാ​ണു ചെ​യ്യു​ന്ന​ത്. അ​ത്ത​ര​ത്തി​ൽ ഈ ​സി​നി​മ​യും വ​ള​രെ വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു. ‘ഈ​ട’​യു​ടെ ഷൂ​ട്ട് ക​ഴി​ഞ്ഞ് ആദ്യം കമിറ്റ് ചെ​യ്ത​ത് മധുവേട്ടന്‍റെ (മധുപാൽ) ‘ഒരു കുപ്രസിദ്ധ പയ്യൻ’ ആണെങ്കിലും ആദ്യം തിയറ്ററുകളിലെത്തുന്നത് പിന്നീടു ചെയ്ത ‘മാംഗല്യം തന്തുനാനേന’യാണ്.



‘മാം​ഗ​ല്യം തന്തു​നേ​നേ​ന’ എ​ന്ന സി​നി​മ​യെ​ക്കു​റി​ച്ച്....?

ഈ ​സി​നി​മ​യി​ൽ ഞാ​നും ചാ​ക്കോ​ച്ച​നും ഭാ​ര്യാ​ഭ​ർ​ത്താ​ക്കന്മാ​രാ​ണ്. ക്ലാ​ര എ​ന്നാ​ണ് എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. വീ​ട്ടി​ൽ ഭാ​ര്യ​യും ഭ​ർ​ത്താ​വും ത​മ്മി​ലു​ണ്ടാ​കു​ന്ന അ​ടി​പി​ടി​ക​ൾ, ആ ​സ്നേ​ഹം, ഇ​ഷ്ടം, ചെ​റി​യ പി​ണ​ക്ക​ങ്ങ​ൾ... സാ​ധാ​ര​ണ എ​ല്ലാ വീ​ടു​ക​ളി​ലും സം​ഭ​വി​ക്കു​ന്ന ചി​ല ചെ​റി​യ ചെ​റി​യ കാ​ര്യ​ങ്ങ​ളാ​ണ് ആ ​സി​നി​മ​യി​ൽ ഞ​ങ്ങ​ൾ ചെ​യ്ത​ത്. ഫാ​മി​ലി - കോ​മ​ഡി - എ​ന്‍റ​ർ​ടെ​യ്ന​റാ​ണ്. ഫാ​മി​ലി​ക്കു സ​ന്തോ​ഷി​ച്ചു കാ​ണാ​വു​ന്ന പ​ടം ആ​യി​രി​ക്കും. ഹ​സ്ബെ​ൻ​ഡ് - വൈ​ഫ് ഒ​രു​മി​ച്ചി​രു​ന്നു സി​നി​മ കാ​ണു​ക​യാ​ണെ​ങ്കി​ൽ ഇ​തു ന​മ്മ​ളാ​ണ​ല്ലോ എ​ന്നു പ​റ​ഞ്ഞ് അ​വ​രി​രു​ന്നു ചി​രി​ക്കും. അ​ങ്ങ​നെ​യു​ള്ള ഒ​രു സി​നി​മ.



ചാ​ക്കോ​ച്ച​നു​മാ​യു​ള്ള അ​നു​ഭ​വ​ങ്ങ​ൾ....?

ഏ​റെ എ​ന​ർ​ജ​റ്റി​ക്കാ​ണ് ചാ​ക്കോ​ച്ച​ൻ. ക​ളി​യും ചി​രി​യു​മൊ​ക്കെ​യാ​യി ചാ​ക്കോ​ച്ച​ൻ സെ​റ്റി​ൽ വ​രു​ന്പോ​ൾ​ത്ത​ന്നെ ഏറെ രസമാണ്. ചാ​ക്കോ​ച്ച​ൻ ന​മ്മു​ടെ​കൂ​ടെ സെ​റ്റി​ലു​ണ്ടെ​ങ്കി​ൽ പി​ന്നെ ബോ​റ​ടി​യൊ​ന്നു​മി​ല്ല. റോ​യ് എ​ന്നാ​ണ് ചാ​ക്കോ​ച്ച​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്.

‘മാം​ഗ​ല്യം ത​ന്തു​നാ​നേ​ന’യിലെ ക്ലാ​ര​യെ​ക്കു​റി​ച്ച്...?

ക്ലാ​ര ഒ​രു അ​ടി​പൊ​ളി വീ​ട്ട​മ്മ​യാ​ണ്. ഇ​തു​വ​രെ ഞാ​ൻ ചെ​യ്തു​വ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഏ​റെ വ്യ​ത്യ​സ്ത​വും അ​ങ്ങേ​യ​റ്റം മാ​റ്റം ഫീ​ൽ ചെ​യ്യു​ന്ന​തു​മാ​യ ക​ഥാ​പാ​ത്രം. ഭാ​ര്യ​മാ​ർ ഈ ​പ​ടം കാ​ണു​ന്പോ​ൾ ‘അ​യ്യോ! ഇ​തു ഞാ​നാ​ണ​ല്ലോ’ എ​ന്നു പ​റ​ഞ്ഞു ചി​രി​ക്കും.



ക്ലാ​ര​യെ അ​നാ​യാ​സ​മാ​യി അവതരിപ്പിക്കാനായി എ​ന്നു തോ​ന്നി​യി​ട്ടു​ണ്ടോ...?

ക്ലാ​ര ചെ​യ്യു​ന്ന സ​മ​യ​ത്ത് എ​നി​ക്ക് ഒ​രു പ്ര​ശ്ന​വു​മി​ല്ലാ​യി​രു​ന്നു. ക്ലാ​ര​യു​ടെ ചി​ല കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്പോ​ൾ ഞാ​നി​രു​ന്നു ചി​രി​ക്കും... അ​യ്യോ! ഈ ​കൊ​ച്ചെ​ന്താ ഇ​ങ്ങ​നെ​യെ​ന്ന്! ആ ​ഒ​രു ടൈ​പ്പാ​ണു ക്ലാ​ര.

സൗ​മ്യ സ​ദാ​ന​ന്ദ​ൻ എ​ന്ന സം​വി​ധാ​യി​ക​യ്ക്കൊ​പ്പം...?

എ​ന്താ​ണു വേ​ണ്ട​തെ​ന്ന് സൗ​മ്യേ​ച്ചി​ക്കു കൃ​ത്യ​മാ​യി അ​റി​യാം. ന​മ്മ​ളെ​ക്കൊ​ണ്ട് അ​തു ന​ന്നാ​യി ചെ​യ്യി​പ്പി​ച്ചെ​ടു​ക്കും. എ​ന്‍റെ ഒ​രു മൂ​ത്ത സ​ഹോ​ദ​രി​യെ​പ്പോ​ലെ​യാ​ണ് ഇ​പ്പോ​ൾ സൗ​മ്യേ​ച്ചി. ഞാ​ൻ എ​ന്‍റെ സ്വ​ന്തം ചേ​ച്ചി​യോ​ട് എ​ങ്ങ​നെ​യാ​ണോ പെ​രു​മാ​റു​ന്ന​ത് അ​ത്ത​ര​ത്തി​ലു​ള്ള ഒ​ര​ടു​പ്പ​മാ​യി​രു​ന്നു ഞ​ങ്ങ​ൾ ത​മ്മി​ൽ.



‘മാം​ഗ​ല്യം തന്തു​നാ​നേ​ന’യുടെ സെറ്റിൽ ഇം​പ്രോ​വൈ​സേ​ഷ​നു​ള്ള സാ​ധ്യ​ത എ​ത്ര​ത്തോ​ള​മാ​യി​രു​ന്നു...?

ന​മു​ക്കു ന​മ്മു​ടെ സ്പേ​സ് ഉ​ണ്ടാ​യി​രു​ന്നു. ഇ​താ​ണു ചെ​യ്യേ​ണ്ട​തെ​ന്നു സൗ​മ്യേ​ച്ചി ന​മ്മ​ളോ​ടു പ​റ​യും. പ​ക്ഷേ, ന​മ്മ​ൾ ന​മ്മു​ടേ​താ​യ രീ​തി​യി​ൽ എ​ന്തെ​ങ്കി​ലും ചെ​യ്യു​ന്നു​ണ്ടോ എ​ന്നു സൗ​മ്യേ​ച്ചി ശ്രദ്ധിച്ചിരു​ന്നു. നി​ങ്ങ​ൾ ഇം​പ്രോ​വൈ​സ് ചെ​യ്തോ​ളൂ എ​ന്നു പ​റ​ഞ്ഞ് സൗ​മ്യേ​ച്ചി ഞ​ങ്ങ​ളെ വി​ടു​മാ​യി​രു​ന്നു. നി​ങ്ങ​ളു കേ​റി പെ​ർ​ഫോം ചെ​യ്തോ​ളൂ എ​ന്നു പ​റ​യു​ന്ന കൂ​ട്ട​ത്തി​ലാ​യി​രു​ന്നു സൗ​മ്യേ​ച്ചി.



‘ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​ൻ’ റി​യ​ലി​സ്റ്റി​ക് ആണോ...‍?

സെ​ൻ​സി​ബി​ളാ​യ ഒ​രു റി​യ​ലി​സ്റ്റി​ക് സം​ഭ​വം മ​ധു​വേ​ട്ട​ന്‍റെ​താ​യ രീ​തി​യി​ൽ പ​റ​യു​ക​യാ​ണ് ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​നി​ൽ. മ​ധു​വേ​ട്ട​ൻ വീ​ട്ടി​ൽ വ​ന്നു, സം​സാ​രി​ച്ചു. എ​ന്നോ​ടു ക​ഥ പ​റ​ഞ്ഞു. ഇ​തു ഞാ​നായി സെ​ല​ക്ട് ചെ​യ്ത പ​ടം അ​ല്ല എ​ന്നാ​ണു തോ​ന്നി​യ​ത്. കാരണം, മ​ധു​ച്ചേ​ട്ട​ൻ വ​ന്ന​പ്പോ​ൾ​ത്ത​ന്നെ എ​നി​ക്ക് ഓ​കെ ആ​യി​രു​ന്നു. കാ​ര​ണം, അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം വ​ർ​ക്ക് ചെ​യ്യു​ന്ന​തു ന​ല്ല അ​നു​ഭ​വം ആ​യി​രി​ക്കു​മെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു. ഇ​ൻ​വെ​സ്റ്റി​ഗേ​റ്റിം​ഗ് ക്രൈം ​ത്രി​ല്ല​റാ​ണ് ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​ൻ. ജീ​വ​ൻ ജോ​ബ് തോ​മ​സിന്‍റേതാണ് സ്ക്രി​പ്റ്റ്. അ​നു​സി​ത്താ​ര​യും ഒ​രു പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്നു.



‘ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​’നിലെ ​ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച്...‍?

ഹ​ന്ന എ​ലി​സ​ബ​ത്ത് എ​ന്നാ​ണ് എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. പ​ഠി​ത്ത​മെ​ല്ലാം ക​ഴി​ഞ്ഞ് ജോ​ലി തേ​ടി​പ്പോ​കു​ന്ന പെ​ണ്‍​കു​ട്ടി​യാ​ണു ഹ​ന്ന. തന്‍റെ ഫീ​ൽ​ഡി​ൽ തന്‍റേതാ​യ വ്യക്തിത്വം രൂപപ്പെടുത്താ​ൻ, പേ​രു നി​ല​നി​ല​ർ​ത്താ​ൻ അ​വ​ൾ​ക്കു പോരാടേണ്ടിവ​രു​ന്നു. പ്ര​ത്യേ​കി​ച്ചും അ​തൊ​രു പു​രു​ഷ​കേ​ന്ദ്രീ​കൃ​ത ഇ​ട​മാ​ണെ​ങ്കി​ൽ സ്ത്രീ ​എ​ന്ന നി​ല​യി​ൽ അ​വ​ൾ​ക്ക് അ​വി​ടെ കു​റ​ച്ചു​കൂ​ടി എതിർ പ്പുകളെ നേരിടേണ്ടിവ​രും. ത​ന്‍റേതാ​യ വ്യക്തിത്വം രൂപപ്പെടുത്തണം എ​ന്നു​ള്ള​ത് അ​വ​ളു​ടെ ആ​ഗ്ര​ഹ​മാ​ണ്. സ്വ​ന്ത​മാ​യ പേ​രും വ്യക്തിത്വവും വേ​ണം എ​ന്നു​ള്ള​ത് ഇ​പ്പോ​ൾ എ​ല്ലാ പെ​ണ്ണു​ങ്ങ​ൾ​ക്കു​മു​ള​ള ആ​ഗ്ര​ഹ​മാ​ണ​ല്ലോ. അ​ങ്ങ​നെ സ്ട്ര​ഗി​ൾ ചെ​യ്യു​ന്ന കൂ​ട്ട​ത്തി​ലാ​ണു ഹ​ന്ന​യും.



ആദ്യ ചിത്രങ്ങളിലെ ശ്രീ​ജ, ഐ​ശ്വ​ര്യ എ​ന്നി​വ​രു​മാ​യി ഹ​ന്ന​യെ
താ​ര​ത​മ്യ​പ്പെ​ടു​ത്തി​യാ​ൽ...‍?


മൂ​ന്നു ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും ഒ​രു സാ​ദൃ​ശ്യ​വു​മി​ല്ല. എ​ല്ലാ പെ​ണ്ണു​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​യാ​യി​രു​ന്നു ശ്രീ​ജ. ശ്രീ​ജ അ​വ​ളു​ടെ സ്നേ​ഹ​ത്തി​നു​വേ​ണ്ടി ഇ​റ​ങ്ങി​പ്പോ​കു​ന്നു. പി​ന്നെ അ​വ​ൾക്കു ജീവിതപ്രയാസങ്ങളെ നേരിടേണ്ടി വരു​ന്നു. അ​മ്മു​വും പ്ര​ണ​യ​ത്തി​ൽ ആ​ത്മാ​ർ​ഥ​ത കാ​ണി​ച്ച​വ​ളാ​ണ്. അ​തു​കൊ​ണ്ടാ​ണ് അ​വ​ൾ ന​ന്ദു​വി​നൊ​പ്പം ഇ​റ​ങ്ങി​പ്പോ​യ​ത്. തന്‍റേ​താ​യ പേ​രു​ണ്ടാ​ക്കാ​ൻ ഹ​ന്ന​യും അ​വ​ളു​ടെ ജോ​ലി​സ്ഥ​ല​ത്തു സ്ട്ര​ഗി​ൾ ചെ​യ്യു​ന്നു. ഞാ​ൻ ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം സ്ത്രീ​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​ണ്. ചു​റ്റി​നു​മു​ള്ള എ​ല്ലാ പെ​ണ്ണു​ങ്ങ​ളും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തു​പോ​ലെ​യു​ള്ള ഒ​രു പോരാട്ടമാണ് ഹ​ന്ന​യു​ടേ​തും. ശ്രീ​ജ​യാ​യാ​ലും അ​മ്മു​വാ​യാ​ലും ഹ​ന്ന​യാ​യാ​ലും...​ഓ​രോ ക​ഥാ​പാ​ത്ര​വും അ​വ​ര​വ​രു​ടേ​താ​യ വ്യ​ത്യ​സ്ത പു​ല​ർ​ത്തു​ന്ന​വ​രാ​ണ്.



അ​ഭി​ന​യ​ക​ല​യു​ടെ ഒരു സ്കൂ​ൾ ത​ന്നെ​യ​ല്ലേ സം​വി​ധാ​യ​ക​ൻ മ​ധു​പാ​ൽ...‍?

ഷൂ​ട്ടിം​ഗി​നി​ട​യി​ൽ പോ​ലും ഞാ​ൻ മ​ധു​വേ​ട്ട​നോ​ടു ചി​ല ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​മാ​യി​രു​ന്നു. ചി​ല കാ​ര്യ​ങ്ങ​ൾ അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നു ന​മു​ക്കു തോ​ന്നു​മ​ല്ലോ. പ​ഠി​ക്കാ​ൻ വേ​ണ്ടി​യും എ​നി​ക്കൊ​ന്ന് അ​റി​യാ​ൻ വേ​ണ്ടി​യു​മാ​ണ് ഞാ​ൻ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചി​രു​ന്ന​ത്. സ​മ​യ​മി​ല്ല, ഒ​ന്നു മാ​റി​പ്പോ എ​ന്നൊ​ന്നും പ​റ​യാ​തെ എ​ന്നെ ഇ​രു​ത്തി മ​ധു​ച്ചേ​ട്ട​ൻ സ​മ​യ​മെ​ടു​ത്തു​ത​ന്നെ അ​തെ​നി​ക്കു ന​ന്നാ​യി പ​റ​ഞ്ഞു​ത​ന്നി​രു​ന്നു.



ഒ​രു ഷോ​ട്ട് വ​യ്ക്കു​ന്പോ​ൾ​ത്ത​ന്നെ ചി​ല​പ്പോ​ൾ ഞാ​ൻ ചി​ല സം​ശ​യ​ങ്ങ​ൾ ചോ​ദി​ക്കു​മാ​യി​രു​ന്നു. എ​ന്‍റെ കാ​ര​ക്ട​ർ അ​ല്ലെ​ങ്കി​ൽ പോ​ലും എ​നി​ക്ക​തു പ​റ​ഞ്ഞു​ത​രും. അ​തെ​നി​ക്ക് ഒ​രു​പാ​ടി​ഷ്ട​മാ​യി​രു​ന്നു. കാ​ര​ണം, അ​തൊ​രു സ്കൂ​ൾ പോ​ലെ​യാ​യി​രു​ന്നു. ന​മ്മ​ൾ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്നു. ന​മ്മ​ളെ മ​ധു​ച്ചേ​ട്ട​ൻ അ​വി​ടെ​യി​രു​ത്തി പ​ഠി​പ്പി​ക്കു​ന്നു. ഹ​ന്ന എ​ന്ന കാ​ര​ക്ട​റി​നെ​ക്കു​റി​ച്ച് എ​ന്നെ​ക്കാ​ളും ന​ന്നാ​യി അ​ദ്ദേ​ഹ​ത്തി​ന് അ​റി​യാ​മാ​യി​രു​ന്നു. ഹ​ന്ന​യു​ടെ തു​ട​ക്കം മു​ത​ൽ അ​വ​സാ​നം വ​രെ​യു​ള്ള യാ​ത്ര​യി​ൽ മ​ധു​ച്ചേ​ട്ട​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ന​ല്ല സ്ട്രോം​ഗാ​യ ക​ഥാ​പാ​ത്രം. ഇ​തു​വ​രെ ചെ​യ്ത​തി​ൽ ഹ​ന്ന എ​ന്ന ക​ഥാ​പാ​ത്ര​ത്തെ എ​നി​ക്ക് ഒ​രു​പാ​ടി​ഷ്ട​മാ​ണ്.

‘ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​ൻ’ കമിറ്റ് ചെയ്യുന്നതിനു മുൻപ് സ്ക്രി​പ്റ്റ് വാ​യി​ക്കാൻ  അവസരം കിട്ടിയിരുന്നോ..?

മ​ധു​ച്ചേ​ട്ട​ന്‍റെ പ​ടം എ​ന്നു കേ​ട്ട​പ്പോ​ഴേ എ​നി​ക്ക് ഓ​കെ ആ​യി​രു​ന്നു. പ​ക്ഷേ, മ​ധു​ച്ചേ​ട്ട​ൻ ത​ന്നെ​യാ​ണ് എ​നി​ക്കു സ്ക്രി​പ്റ്റ് വാ​യി​ച്ചു​ത​ന്ന​ത്. അ​തു വാ​യി​ക്കു​ന്ന​തി​നി​ട​യി​ൽ ത​ന്നെ ഹ​ന്ന എ​ന്ന കാ​ര​ക്ട​ർ എ​ന്താ​ണെ​ന്ന് ഓ​രോ​രോ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​ത​ന്ന് എ​ന്നെ സെ​റ്റാ​ക്കി​യ​തു മ​ധു​ച്ചേ​ട്ട​ൻ ത​ന്നെ​യാ​ണ്.



ടോവി​നോ​യ്ക്ക് ഒ​പ്പ​മു​ള്ള ആ​ദ്യ​ചി​ത്രം എന്ന രീതിയിൽ...?

ടോവി​നോ​യു​മാ​യി മു​ൻ​പ​രി​ച​യ​മില്ലായിരുന്നു. ഏ​റെ പാ​വ​മാ​ണ് ടോവിനോ. ഒ​പ്പം വ​ർ​ക്ക് ചെ​യ്യാ​ൻ ന​മ്മ​ൾ ഏ​റെ കം​ഫ​ർ​ട്ട​ബി​ൾ ആ​യി​രി​ക്കും. എ​ത്ര​യേ​റെ സി​നി​മ​ക​ൾ ചെ​യ്തി​ട്ടു​ള്ള സീ​നി​യ​ർ ആ​ക്ട​റാ​ണു ടോ​വി​നോ. പ​ക്ഷേ, ഒ​രു പ്ര​ശ്ന​വു​മി​ല്ലാ​തെ ഒ​ന്നി​ച്ചു വ​ർ​ക്ക് ചെ​യ്യാ​നാ​യി.

ടോ​വി​നോ​യു​മാ​യി ഒ​ന്നി​ച്ചു സ്ക്രി​പ്റ്റ് ഡി​സ്ക​ഷ​ൻ...​അ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടോ...‍?

അ​ങ്ങ​നെ​യു​ള്ള ആ​വ​ശ്യ​മൊ​ന്നും അ​വി​ടെ ഇ​ല്ലാ​യി​രു​ന്നു. എ​ന്‍റെ ക​ഥാ​പാ​ത്ര​വു​മാ​യാ​ണ് ഞാ​ൻ കൂ​ടു​ത​ലും അ​ടു​ത്ത​ത്. എ​നി​ക്കു കൂ​ടു​ത​ൽ കോം​ബി​നേ​ഷ​നു​ക​ൾ വേ​ണു​വ​ച്ച​നും (​നെ​ടു​മു​ടി വേ​ണു) സി​ദ്ധി​ക് ഇ​ക്ക​യു​മാ​യും ആ​യി​രു​ന്നു. വേ​ണു​വ​ച്ച​നൊ​പ്പ​മു​ള്ള കോം​ബി​നേ​ഷ​ൻ സീ​നു​ക​ളി​ൽ അ​ദ്ദേ​ഹം എ​ന്നെ ഇം​പ്രോ​വൈ​സ് ചെ​യ്യാ​ൻ നോ​ക്കും. ചെ​റി​യ സം​ഭ​വ​മാ​ണെ​ങ്കി​ലും ഇ​ങ്ങ​നെ ചെ​യ്തു നോ​ക്കൂ, ന​ന്നാ​വും എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. അ​ങ്ങ​നെ ചെ​യ്ത ശേ​ഷം ഞ​ങ്ങ​ൾ പ​ര​സ്പ​രം നോ​ക്കി ചി​രി​ക്കും. അ​തൊ​ക്കെ എ​നി​ക്കു വേ​റെ ഒ​രു​ത​രം അനുഭവം ആ​യി​രു​ന്നു.



വേ​ണു​വ​ച്ച​നൊ​ക്കെ സെ​റ്റി​ൽ വ​രു​ന്പോ​ൾ അവരുടെ ജോലിയിൽ മാത്രം ഒതുങ്ങിനില്ക്കുമെന്നാണ് ഞാ​ൻ വി​ചാ​രി​ച്ചി​രു​ന്ന​ത്. പ​ക്ഷേ, അ​ങ്ങ​നെ​യൊ​ന്നും ആ​യി​രു​ന്നി​ല്ല.​സി​നി​മ​യെ​ക്കു​റി​ച്ചു ഞ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​മാ​യി​രു​ന്നു. എ​ന്നെ അ​ടു​ത്തി​രു​ത്തി കു​റേ കാ​ര്യ​ങ്ങ​ൾ പ​ഠി​പ്പി​ച്ചു, പ​റ​ഞ്ഞു​ത​ന്നു.

മു​ൻ​ സി​നി​മ​ക​ളെ​ന്ന​പോ​ലെ ‘ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​നും’ വ​ലി​യ ഒ​ര​നു​ഭ​വം
ത​ന്നെ​യാ​യി​രു​ന്നു; അ​ല്ലേ....‍?


തീ​ർ​ച്ച​യാ​യും. ആ​ദ്യ​മാ​യി​ട്ടാ​ണ് നെ​ടു​മു​ടി വേ​ണു, സി​ദ്ധി​ക് ഇ​ക്ക തു​ട​ങ്ങി​യ സീ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ൾ​ക്കൊ​പ്പം വ​ർ​ക്ക് ചെ​യ്ത​ത്. അ​വ​ർ എ​നി​ക്കു വേ​റെ ഒ​രു​ത​രം സ്കൂ​ൾ ആ​യി​രു​ന്നു. സി​ദ്ധി​ക് ഇ​ക്ക​യും ആ​ക്ട​ർ എ​ന്ന നി​ല​യി​ലു​ള്ള പ​ല​ത​രം അ​നു​ഭ​വ​ങ്ങ​ൾ എ​ന്നോ​ടു പ​ങ്കു​വ​ച്ചി​രു​ന്നു. ഡ​യ​ലോ​ഗു പ​റ​യു​ന്പോ​ൾ ഈ ​മോ​ഡു​ലേ​ഷ​ൻ പി​ടി​ക്ക​ണം, ഇ​ങ്ങ​നെ പ​റ​ഞ്ഞു നോ​ക്ക​ണം...​എ​ന്നി​ങ്ങ​നെ പ​ല കാ​ര്യ​ങ്ങ​ളും പ​റ​ഞ്ഞു​ത​ന്നി​രു​ന്നു.



അ​ല​ൻ​സി​യ​ർ, ദി​ലീ​ഷ് പോ​ത്ത​ൻ..​എ​ന്നി​വ​രു​മാ​യി തു​ട​ർ​ച്ച​യാ​യി കോം​ബി​നേ​ഷ​ൻ....‍?

ചാ​ച്ച​നും പോ​ത്തേ​ട്ട​നും ഈ ​പ​ട​ത്തി​ലു​മു​ണ്ട്. ഇ​വ​രു​മാ​യി എ​നി​ക്കു കോം​ബി​നേ​ഷ​ൻ കി​ട്ടു​ന്നു​ണ്ട്. ചാ​ച്ച​നു​മൊ​ത്ത് തൊ​ണ്ടി​മു​ത​ൽ തൊ​ട്ട് നാ​ലു പ​ടം ഒ​ന്നി​ച്ചു ചെ​യ്തി​ട്ടു​ണ്ട്. മാം​ഗ​ല്യം ത​ന്തു​നാ​നേ​ന​യി​ലും ചാ​ച്ച​നു​ണ്ട്. ഡ​യ​റ​ക്ട​ർ ആ​യാ​ലും ആ​ക്ട​ർ ആ​യാ​ലും പോ​ത്തേ​ട്ട​ൻ എ​നി​ക്ക് എ​ന​ർ​ജി ബൂ​സ്റ്റ​റാ​ണ്.



‘ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​’നി​ൽ വെല്ലുവിളിയാ​യി തോ​ന്നി​യത്...?

എ​നി​ക്കു വേ​ണു​വ​ച്ച​ന്‍റെ​യും സി​ദ്ധി​ക്ക് ഇ​ക്ക​യു​ടെ​യും കൂ​ടെ പെ​ർ​ഫോം ചെ​യ്യാ​നു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ ര​ണ്ടു​പേ​രും കൂ​ടി കേ​റി​യ​ങ്ങു സ്കോ​ർ ചെ​യ്യും. ഇ​രു​വ​രും അ​ടി​പൊ​ളി പെ​ർ​ഫോ​മേ​ഴ്സാ​ണ്. ന​മ്മ​ൾ അ​വി​ടെ​വ​രെ എ​ത്തി​ല്ലെ​ന്ന് എ​നി​ക്ക​റി​യാം. പ​ക്ഷേ, അ​വ​രു​ടെ​യൊ​പ്പം എ​വി​ടെ​യെ​ങ്കി​ലും ഒ​ന്ന് എ​ത്ത​ണ്ടേ. അ​താ​യി​രു​ന്നു എ​ന്‍റെ ഏ​റ്റ​വും വ​ലി​യ ച​ല​ഞ്ച്. ഒ​രു സീ​നി​ൽ വ​രു​ന്ന എ​ല്ലാ ആ​ർ​ട്ടി​സ്റ്റു​ക​ളും ന​ന്നാ​യി പെ​ർ​ഫോം ചെ​യ്യു​ന്പോ​ഴാണ് ​സീ​ൻ കൂ​ടു​ത​ൽ ന​ന്നാ​കു​ന്ന​ത്. അ​വ​ർ ര​ണ്ടു​പേ​രു​മാ​ണ് എ​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ സ​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അതാ​യി​രു​ന്നു എ​ന്‍റെ പ്ല​സ് പോ​യന്‍റ്.

ചി​ല​തൊ​ക്കെ ഞാ​ൻ മ​റ​ന്നു​പോ​കു​ന്പോ​ൾ ഇ​ങ്ങ​നെ ചെ​യ്യ​ണ​മെ​ന്ന് വേ​ണു​വ​ച്ച​ൻ വ​ന്നു പ​റ​യു​മാ​യി​രു​ന്നു. അ​ദ്ദേ​ഹം പെ​ർ​ഫോം ചെ​യ്യു​ന്ന​തു ഞാ​ൻ നോ​ക്കി​യി​രു​ന്നു പോ​യി​ട്ടു​ണ്ട്. ഇ​ങ്ങ​നെ പ​റ​ഞ്ഞു​ത​രാ​ൻ ന​മു​ക്ക് ഒ​രാ​ളെ കി​ട്ടു​ന്പോ​ൾ ഒ​രു​പാ​ടു സ​ന്തോ​ഷ​മാ​ണ്. എ​നി​ക്ക് അ​ഭി​ന​യി​ക്കാ​നി​ഷ്ട​മാ​ണ്. ആ ​അ​ഭി​ന​യ​ത്തെ ആ​രെ​ങ്കി​ലും ന​ന്നാ​ക്കാ​ൻ നോ​ക്കു​ക​യാ​ണെ​ങ്കി​ൽ എ​നി​ക്ക​ത് ഒ​രു​പാ​ടി​ഷ്ട​മാ​ണ്.



വി​മ​ർ​ശ​ന​ങ്ങ​ളോ​ടു​ള്ള സ​മീ​പ​നം...?

വി​മ​ർ​ശ​ന​ങ്ങ​ളെ ഞാ​ൻ ന​ല്ല രീ​തി​യി​ലാ​ണു കാ​ണു​ന്ന​ത്. എ​ന്‍റെ അ​ഭി​ന​യം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ​ത്. ഒ​രു കാ​ര്യം ശ​രി​യാ​യി​ല്ല എ​ന്നു പ​റ​യു​ന്പോ​ൾ അ​ടു​ത്ത​തി​ൽ ന​മ്മ​ൾ അ​തു ന​ന്നാ​ക്കാ​ൻ നോ​ക്കും. അ​ത്രേ​യു​ള്ളൂ.

സോ​ഷ്യ​ൽ​മീ​ഡി​യ ക​മ​ന്‍റു​ക​ൾ ശ്ര​ദ്ധി​ക്കാ​റു​ണ്ടോ...?

പ​ട​ത്തെ​ക്കു​റി​ച്ചു​ള്ള ക​മ​ന്‍റ്സ് വാ​യി​ക്കാ​റു​ണ്ട്. അ​ത്ത​രം ഒ​പ്പീ​നി​യ​നു​ക​ൾ ശ്രദ്ധിക്കാ​റു​ണ്ട്. വേ​റേ​ത​രം ക​മ​ന്‍റു​ക​ൾ ന​മ്മ​ൾ വാ​യി​ക്കാ​റി​ല്ല. എ​ല്ലാ ക​മ​ന്‍റ്സും എ​നി​ക്കു ശ്ര​ദ്ധി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല​ല്ലോ. ആ​ളു​ക​ൾ അ​വ​രു​ടെ അ​ഭി​പ്രാ​യ​മ​ല്ലേ എ​ഴു​തു​ന്ന​ത്. ഞാ​ൻ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ എ​പ്പോ​ഴും സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന ഒ​രാ​ള​ല്ല. എ​ഫ്ബി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഫോ​ട്ടോ അ​പ് ലോ​ഡ് ചെ​യ്യു​ന്ന​തി​ലു​മൊ​ക്കെ മാ​ത്ര​മാ​യി അ​തു പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. എ​പ്പോ​ഴും എ​ഫ്ബി​യി​ലി​രു​ന്നു ക​മ​ന്‍റു​ക​ളൊ​ക്കെ ചെ​ക്ക് ചെ​യ്യു​ന്ന കൂ​ട്ട​ത്തി​ല​ല്ല ഞാ​ൻ. എ​നി​ക്ക് എ​ന്‍റേതാ​യ രീ​തി​യി​ലു​ള്ള ലൈ​ഫു​ണ്ട്. അ​തി​ൽ ജീ​വി​ച്ചു​പോ​കു​ന്ന കൂ​ട്ട​ത്തി​ലാ​ണു ഞാ​ൻ.



സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ന്‍റെ ‘ചോ​ല​’യി​ൽ അ​വ​സ​രം കി​ട്ടി​യ​പ്പോ​ൾ...?

എ​നി​ക്ക​തു സ​ന്തോ​ഷ​വാ​ർ​ത്ത ആ​യി​രു​ന്നു. ‘സെ​ക്സി ദു​ർ​ഗ’ കാ​ണാ​ൻ പോ​യ​പ്പോ​ഴാ​ണു ഞാ​ൻ സ​ന​ലേ​ട്ട​നെ നേ​രി​ൽ ക​ണ്ട​തും സം​സാ​രി​ച്ച​തും. അ​തി​നു​ശേ​ഷം ഏ​തോ ഫെ​സ്റ്റി​വ​ലി​നു പോ​യ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം ‘ഈ​ട’ ക​ണ്ട​ത്. അ​തി​നു​ശേ​ഷം എ​ന്നെ വി​ളി​ച്ച് ‘പ​ടം ക​ണ്ടു, ഒ​രു​പാ​ടി​ഷ്ട​മാ​യി’ എ​ന്നു പ​റ​ഞ്ഞു.

അ​തി​നു നാ​ല​ഞ്ചു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം വീ​ണ്ടും എ​നി​ക്കു സ​ന​ലേ​ട്ട​ന്‍റെ കോ​ൾ വ​ന്നു. ഒ​രു സ്ക്രി​പ്റ്റു​ണ്ടെ​ന്നും വാ​യി​ച്ചു നോ​ക്കാ​നും ഓ​കെ​യാ​ണെ​ങ്കി​ൽ ന​മു​ക്കു ചെ​യ്യാ​മെ​ന്നും പ​റ​ഞ്ഞു. അ​തു വാ​യി​ച്ച​പ്പോ​ൾ ഏ​റെ തീ​വ്ര സ്വ​ഭാ​വ​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​മാ​ണെ​ന്നു മ​ന​സി​ലാ​യി. സ​ന​ലേ​ട്ട​ന്‍റെ കൂ​ടെ വ​ർ​ക്ക് ചെ​യ്യാ​ൻ അ​വ​സ​രം കി​ട്ടു​ന്ന​ത് എ​ന്താ​യാ​ലും ഒ​രു അ​നു​ഭ​വം ത​ന്നെ ആ​യി​രി​ക്കു​മെ​ന്നു തോ​ന്നി. കാ​ര​ണം, ഒ​രു പ്ര​ത്യേ​ക രീ​തി​യിലാണ് ചേ​ട്ട​ന്‍റെ വ​ർ​ക്കിം​ഗ് പാ​റ്റേ​ണ്‍. അ​ങ്ങ​നെ ഞാ​ൻ യേ​സ് പ​റ​ഞ്ഞു, ഷൂ​ട്ട് തു​ട​ങ്ങി.



‘ചോ​ല​’യി​ലെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച്...?

അ​തി​നെ​ക്കു​റി​ച്ച് എ​നി​ക്കു വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ല. സി​നി​മ​യി​റ​ങ്ങു​ന്ന​തി​നു മു​ന്പു​പോ​ലും എ​നി​ക്കു പ​റ​യാ​ൻ പ​റ്റാ​ത്ത കാ​ര​ക്ട​റാ​യി​പ്പോ​യി അ​ത്. സ​ന​ലേ​ട്ട​ൻ ഒ​രു പ്ലോ​ട്ട് കൊ​ണ്ടു​വ​രു​ന്നു, ചെ​യ്യു​ന്നു. അ​തി​ൽ നി​ന്നു നമ്മൾ മ​ന​സി​ലാ​ക്കി​യെ​ടു​ക്ക​ണം. സ​ന​ലേ​ട്ട​ൻ ചെ​യ്യു​ന്ന സി​നി​മ​ക​ൾ ഓ​ഡി​യ​ൻ​സി​ന്‍റെ സി​നി​മ​കളാണ്.

മു​ന്പു ചെ​യ്ത ചി​ത്ര​ങ്ങ​ളി​ൽ നി​ന്ന് എ​ത്ര​ത്തോ​ളം വ്യ​ത്യ​സ്ത​മാ​യി​രു​ന്നു ‘ചോ​ല​’യി​ലെ അ​നു​ഭ​വ​ങ്ങ​ൾ...?

വേ​റെ അനുഭവം ആ​യി​രു​ന്നു ചോ​ല​യി​ൽ. റ​ഗു​ല​ർ പാ​റ്റേ​ണി​ൽ വ​ർ​ക്ക് ചെ​യ്തു​വ​രു​ന്ന രീ​തി​യ​ല്ല സ​ന​ലേ​ട്ട​ന്‍റെ കൂ​ടെ വ​ർ​ക്ക് ചെ​യ്യു​ന്പോ​ൾ. സാ​ധാ​ര​ണ സി​നി​മാ​സെ​റ്റു​ക​ളി​ലൊ​ക്കെ ഒ​പ്പം വ​ർ​ക്ക് ചെ​യ്യാ​ൻ കു​റേ ആ​ൾ​ക്കാ​രു​ണ്ടാ​വും. ചോ​ല​യി​ൽ ഞ​ങ്ങ​ൾ ചെ​റി​യ ഒ​രു ടീ​മാ​യി​ട്ടാ​ണു വ​ർ​ക്ക് ചെ​യ്ത​ത്. അ​തൊ​രു പ്ര​ത്യേ​ക​ത​രം അ​നു​ഭ​വ​മാ​യി​രു​ന്നു. സ​ന​ലേ​ട്ട​ൻ ഒ​രു കഥാപാത്രത്തെ ഡി​ഫൈ​ൻ ചെ​യ്തെ​ടു​ക്കു​ന്ന ഒ​രു രീ​തി​യു​ണ്ട്. അ​ല്ലെ​ങ്കി​ൽ ആ ​കഥാപാത്രത്തെ പ​ടം തീ​രു​ന്ന​തു​വ​രെ കൊ​ണ്ടു​പോ​കു​ന്ന ഒ​രു ഫ്ളോ​യു​ണ്ട്. അ​ത് അ​ദ്ദേ​ഹ​ത്തി​നു കി​റു​കൃ​ത്യ​മാ​യി അ​റി​യാം. അ​ത​ല്ല ത​നി​ക്ക് ഇ​താ​ണു വേ​ണ്ട​ത് എ​ന്ന മ​ട്ടി​ൽ അ​ദ്ദേ​ഹം കൃ​ത്യ​മാ​യി പ​റ​ഞ്ഞു​ത​രു​മാ​യി​രു​ന്നു.

ജോ​ജു ​ജോ​ർ​ജ​ല്ലേ ‘ചോ​ല​’യി​ൽ നാ​യ​ക​ൻ...?

നാ​യി​ക - നാ​യ​ക​ൻ കോ​ണ്‍​സ​പ്റ്റി​ലു​ള്ള പ​ട​മ​ല്ല ചോ​ല. മൂ​ന്നു പേ​രു​ടെ ജീ​വി​ത​ത്തി​ലെ ഒരു സംഭവമാണു സി​നി​മ പ​റ​യു​ന്ന​ത്. ജോ​ജു ജോ​ർ​ജും പു​തു​മു​ഖം അ​ഖി​ലു​മാ​ണ് മ​റ്റു വേ​ഷ​ങ്ങ​ളി​ൽ. തൊ​ടു​പു​ഴ, വാ​ഗ​മ​ണ്‍ ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം.



ജോ​ജു ജോ​ർ​ജു​മാ​യി ആ​ദ്യ​മാ​യി​ട്ട​ല്ലേ വ​ർ​ക്ക് ചെ​യ്യു​ന്ന​ത്....?

മു​ന്പു വ​ർ​ക്ക് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും ഏ​തോ ഫ​ങ്ഷ​നി​ൽ വ​ച്ചു ഞ​ങ്ങ​ൾ സം​സാ​രി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ വ​ന്ന​ശേ​ഷം ജോ​ജു​വേ​ട്ട​ൻ എ​ന്‍റെ ബെ​സ്റ്റ് ഫ്ര​ണ്ട് ആ​യി. ജോ​ജു​വേ​ട്ട​നു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഏ​റെ ഇ​ഷ്ട​മാ​ണ്. എ​നി​ക്കും അ​ങ്ങ​നെ ത​ന്നെ. ഞ​ങ്ങ​ൾ ത​ട്ടു​ക​ട​യി​ലെ​ല്ലാം ക​യ​റി ഫു​ഡ് വാ​ങ്ങി ക​ഴി​ക്കു​മാ​യി​രു​ന്നു.

ഏ​തെ​ങ്കി​ലും സംവിധായകനോ നടനോ ഒപ്പം വ​ർ​ക്ക് ചെ​യ്യ​ണം എ​ന്നു പ്രത്യേകമായി ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടോ...?

എ​നി​ക്ക് ഇ​വി​ട​ത്തെ എ​ല്ലാം ഡ​യ​റ​ക്ടേ​ഴ്സി​ന്‍റെ​യും ആ​ക്ടേ​ഴ്സി​ന്‍റെ​യും കൂ​ടെ വ​ർ​ക്ക് ചെ​യ്യ​ണം. മ​ല​യാ​ളം ഇ​ൻ​ഡ​സ്ട്രി​യി​ലെ എ​ല്ലാ​വ​രു​ടെ​യും കൂ​ടെ വ​ർ​ക്ക് ചെ​യ്യ​ണം എ​ന്നാ​ണ് ആ​ഗ്ര​ഹം. കാ​ര​ണം, എ​ല്ലാ​വ​രു​ടെ​യും കൂ​ടെ വ​ർ​ക്ക് ചെ​യ്യു​ന്പോ​ൾ എ​നി​ക്കു ന​ല്ല​ന​ല്ല കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ കി​ട്ടു​മ​ല്ലോ. എ​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം ന​വാ​സു​ദീ​ൻ സി​ദ്ദി​ഖി​യു​ടെ​യും അ​നു​രാ​ഗ് ക​ശ്യ​പി​ന്‍റെ​യും കൂ​ടെ ഒ​രു പ​ടം വ​ർ​ക്ക് ചെ​യ്യ​ണം എ​ന്ന​താ​ണ്.



‘ഒ​രു കു​പ്ര​സി​ദ്ധ പ​യ്യ​നി​’ൽ മ​ധു​പാ​ലി​നെ അ​സി​സ്റ്റ് ചെ​യ്യു​ന്ന​താ​യി വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. അ​തു വാ​സ്ത​വ​മാ​ണോ...?

അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി​ട്ട​ല്ല അ​ത്. എ​ന്‍റെ ഷോ​ട്ട് ക​ഴി​ഞ്ഞ​ശേ​ഷം തി​രി​ച്ചു​പോ​യി കാ​ര​വാ​നി​ൽ ഞാ​ൻ ഒ​റ്റ​യ്ക്ക് ഇ​രി​ക്കു​ക എ​ന്ന​ത് ഏ​റെ ബോ​റ​ല്ലേ. അ​പ്പോ​ൾ ഞാ​ൻ ക്ലാ​പ്പ​ടി​ച്ചോ​ട്ടെ എ​ന്നു മ​ധു​വേ​ട്ട​നോ​ടു ചോ​ദി​ച്ചി​രു​ന്നു. അ​പ്പോ​ൾ എ​നി​ക്ക് അ​വി​ടെ​ത്ത​ന്നെ ചു​റ്റി​ക്ക​റ​ങ്ങാ​മ​ല്ലോ. അ​ങ്ങ​നെ ഞാ​ൻ ചെ​ന്നു ക്ലാ​പ്പ​ടി​ക്കും.

അ​ല്ലെ​ങ്കി​ൽ മ​ധു​ച്ചേ​ട്ട​ന്‍റെ അ​ടു​ത്തു​ചെ​ന്ന് ഇ​തെ​ന്താ ഇ​ങ്ങ​നെ അ​തെ​ന്താ അ​ങ്ങ​നെ എ​ന്ന മ​ട്ടി​ൽ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​മാ​യി​രു​ന്നു. മ​ധു​ച്ചേ​ട്ട​ൻ എ​നി​ക്ക് സി​നി​മ​യെ​ക്കു​റി​ച്ച് ഓ​രോ​രോ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​ത​രു​മാ​യി​രു​ന്നു. എ​നി​ക്ക​തു സ​ന്തോ​ഷ​മാ​യി​രു​ന്നു. അ​തി​നാ​ൽ ഞാ​ൻ മ​ധു​ച്ചേ​ട്ട​ന്‍റെ അ​ടു​ത്തു​നി​ന്നു മാ​റി​ല്ലാ​യി​രു​ന്നു. പു​തി​യ​തെ​ന്തെ​ങ്കി​ലും എ​നി​ക്കു പ​ഠി​ക്കാ​ൻ കി​ട്ടു​ന്നു​ണ്ടോ എ​ന്നു നോ​ക്കി ഞാ​ൻ ആ ​സെ​റ്റി​ൽ ത​പ്പി​ത്ത​പ്പി ന​ട​ക്കു​മാ​യി​രു​ന്നു. ആ ​വാ​ർ​ത്ത​യ്ക്കു പി​ന്നി​ൽ വേ​റൊ​ന്നു​മി​ല്ല.



സി​നി​മ സം​വി​ധാ​നം ചെ​യ്യ​ണം എ​ന്നു ചെ​റു​താ​യെ​ങ്കി​ലും മോ​ഹ​മു​ണ്ടോ...?

എ​ന്‍റെ പ്രാ​യം വ​ച്ചു നോ​ക്കി​യാ​ൽ ഞാ​നി​പ്പോ​ൾ കാര്യങ്ങൾ നിരീക്ഷിച്ചു പഠിക്കുന്ന സ​മ​യ​മാ​ണ്. സി​നി​മ എ​നി​ക്ക് ഒ​രു​പാ​ടി​ഷ്ട​മാ​ണ്. അ​തി​നാ​ൽ എ​നി​ക്ക് എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നൊ​രു തോ​ന്ന​ലു​ണ്ട്. വേ​റൊ​ന്നു​മ​ല്ല, എ​നി​ക്ക് എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​റി​യ​ണം. അ​തു പ​റ​ഞ്ഞു​ത​രാ​ൻ ന​മു​ക്ക് ഒ​രാ​ളെ കി​ട്ടു​ന്പോ​ൾ ഒ​രു​പാ​ടു സ​ന്തോ​ഷ​മാ​ണ്. മ​ധു​ച്ചേ​ട്ട​ൻ അതിനു തയാറായപ്പോൾ ഞാ​ൻ അതു ന​ന്നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. അ​ത്രേ​യു​ള്ളൂ.

തൊണ്ടിമുതലും ദൃക്സാക്ഷിയും മുതൽ ചോല വരെ അ​ഞ്ചു ചി​ത്ര​ങ്ങ​ൾ.
അ​ഭി​നേ​ത്രി എ​ന്ന നി​ല​യി​ൽ സി​നി​മ​യി​ൽ എ​വി​ടെ​യെ​ത്തി...?


ഞാ​ൻ എ​വി​ടെ​യു​മെ​ത്തി​യി​ട്ടി​ല്ല. ഞാ​ൻ എ​വി​ട​യോ എ​ത്തി​ എന്ന തോ​ന്ന​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഒ​രി​ക്ക​ലും മ​ധു​ച്ചേ​ട്ട​ന്‍റെ അ​ടു​ത്തി​രു​ന്നു കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കി​ല്ലാ​യി​രു​ന്നു. ഞാ​ൻ ഒ​ന്നും പ​ഠി​ച്ചി​ട്ടി​ല്ല. ഒ​ന്നും അ​റി​യാ​ത്ത കൂ​ട്ട​ത്തി​ലു​ള്ള കൊ​ച്ചാ​ണു ഞാ​ൻ. സ​ത്യ​ത്തി​ൽ എ​നി​ക്ക് സി​നി​മ​യെ​ക്കു​റി​ച്ച് എ​ബി​സി​ഡി അ​റി​യി​ല്ല. ഒ​രു ആ​ർ​ട്ടി​സ്റ്റെ​ന്ന നി​ല​യി​ൽ നി​മി​ഷ എ​ന്താ​ണെ​ന്ന് ഞാ​ൻ ഇ​പ്പോ​ഴും പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​നി​ക്ക് ഇ​നി​യും കു​റേ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​നു​ണ്ട്.



അ​ഞ്ച് സി​നി​മ​യും അ​ഞ്ചു യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ​ഠി​ച്ച​തി​ന്‍റെ അ​നു​ഭ​വ​മ​ല്ലേ ത​ന്ന​ത്..?

അ​ഞ്ചും അ​ഞ്ചു​ത​രം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നാ​ണു ഞാ​ൻ പ​ഠി​ച്ച​ത്. അ​തെ​ന്‍റെ ഭാ​ഗ്യ​മാ​ണ്. ന​ല്ല ടീ​മു​ക​ളെ​യാ​ണ് എ​നി​ക്കു കി​ട്ടി​യ​ത്. അ​ത്ര​യും ന​ല്ല ഡ​യ​റ​ക്ടേ​ഴ്സും അ​ത്ര​യും ന​ല്ല ആ​ളു​ക​ളും പിന്നീട് എ​ന്‍റെ​യ​ടു​ത്തു വ​ന്നിട്ടി​ല്ല. അ​താ​ണ് എ​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം. കു​റ​ച്ച് ആ​ളു​ക​ളു​ടെ ക​ഥ​കളാ​ണു ഞാ​ൻ കേ​ട്ടി​ട്ടു​ള്ള​ത്. ആ ​കു​റ​ച്ച് ആ​ളു​ക​ളി​ൽ ത​ന്നെ മ​ധു​ച്ചേ​ട്ട​ൻ, സൗ​മ്യേ​ച്ചി, രാ​ജീ​വേ​ട്ട​ൻ, സ​ന​ലേ​ട്ട​ൻ... ഇ​ങ്ങ​നെ ന​മു​ക്ക് ഒ​രു​പാ​ട് ആ​ഗ്ര​ഹ​മു​ള്ള വ്യ​ക്തി​ക​ൾ ത​ന്നെ വ​രു​ന്പോ​ൾ ഒ​രു​പാ​ടു സ​ന്തോ​ഷം തോ​ന്നും.



വീ​ട്ടി​ൽ നി​ന്നു​ള്ള സ​പ്പോ​ർ​ട്ട് ഇ​പ്പോ​ൾ കൂ​ടി​യി​ട്ടു​ണ്ടോ...?

എ​ന്‍റെ വീ​ട്ടി​ൽ എ​ല്ലാ​വ​രി​ൽ നി​ന്നും ആ​ദ്യം​മു​ത​ലേ എ​നി​ക്കു സ​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. അ​തേ ലെ​വ​ലി​ൽ ത​ന്നെ ഇ​പ്പോ​ഴും അ​തു​ണ്ട്. എ​ന്‍റെ സ​ന്തോ​ഷ​മാ​ണ് അ​വ​ർ​ക്കു മു​ഖ്യം.

അ​ഭി​ന​യ​ത്തെ വീ​ട്ടി​ലു​ള്ള​വ​ർ വി​മ​ർ​ശി​ക്കാ​റു​ണ്ടോ...?

വി​മ​ർ​ശ​ന​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി ഞാ​ൻ ഇ​തു​വ​രെ ഒ​ന്നും കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് എ​നി​ക്കു തോ​ന്നു​ന്ന​ത്. വീ​ട്ടി​ൽ ആ​രും എ​ന്നെ തെ​റ്റാ​യ വ​ഴി​ക്കു ന​യി​ക്കാ​റി​ല്ല. എ​പ്പോ​ഴും അ​വ​ർ എ​ന്നെ ഇം​പ്രോ​വൈ​സ് ചെ​യ്യാ​നാ​ണു ശ്ര​ദ്ധി​ക്കു​ന്ന​ത്. അ​ഭി​ന​യം ശ​രി​യാ​യി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞി​ട്ടി​ല്ല. തൊ​ണ്ടി​മു​ത​ലും ഈ​ട​യും ക​ണ്ടി​ട്ട് അ​വ​ർ ഏ​റെ ഹാ​പ്പി​യാ​ണ്.

എ​ന്‍റെ അ​ഭി​ന​യം ശ​രി​യാ​യി​ല്ലെ​ങ്കി​ൽ​പോ​ലും മ​മ്മി​ക്ക് അ​തി​ഷ്ട​പ്പെ​ടും. കാ​ര​ണം, അ​മ്മ​യാ​ണ്. അ​മ്മ​മാ​ർ​ക്ക് അ​വ​രു​ടെ കൊ​ച്ചു​ങ്ങ​ൾ എ​ന്തു​ചെ​യ്താ​ലും ഇ​ഷ്ട​പ്പെ​ടും. എ​ന്‍റെ അ​മ്മ അ​ത്ത​രം സാ​ധാ​ര​ണ ഒ​ര​മ്മ​യാ​ണ്. ഞാ​ൻ എ​ന്തു​ചെ​യ്താ​ലും എ​ന്‍റെ അ​മ്മ​യ്ക്ക് അ​തി​ഷ്ട​പ്പെ​ടും. കാ​ക്ക​യ്ക്കും ത​ൻ കു​ഞ്ഞ് പൊ​ൻ​കു​ഞ്ഞ് എ​ന്നു പ​റ​യാ​റി​ല്ലേ. ചേ​ച്ചി​യു​ൾ​പ്പെ​ടെ എ​ല്ലാ​വ​രും എ​നി​ക്കു സ​പ്പോ​ർ​ട്ടാ​ണ്.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.