Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
പ്രിയപ്പെട്ട കൊച്ചുണ്ണി
Sunday, September 16, 2018 3:07 AM IST
കായംകുളം കൊച്ചുണ്ണിയായി അഭിനയിക്കാമോ എന്നു ചോദിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ ഫോണ്‍കോൾ വരുന്പോൾ നിവിൻപോളിക്ക് അന്പരപ്പും ടെൻഷനുമായിരുന്നു. വന്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നു കൂടി അറിഞ്ഞപ്പോൾ അതു വർധിച്ചു. എന്നാൽ റോഷൻ ആൻഡ്രൂസിലുള്ള വിശ്വാസമാണ് തന്നെ ഈ പ്രോജക്ടിലേക്ക് നയിച്ചതെന്ന് നിവിൻ പറയുന്നു. കായംകുളം കൊച്ചുണ്ണിയുടെ വിശേഷങ്ങളുമായ് നിവിൻ...
നിവിന്റെ കരിയറിൽ ആദ്യമായാണല്ലോ ഇത്രയുമൊരു ബിഗ്ബജറ്റ് സിനിമയിൽ അഭിനയിക്കുന്നത്. നിങ്ങളുടേതായ ഒരു ടീമിന്റെ കൂടെ മാത്രമാണ് കൂടുതൽ സിനിമകളും ചെയ്തിട്ടുള്ളത്. കായംകുളം കൊച്ചുണ്ണി ആ ഷെല്ലിൽ നിന്നുള്ള പുറത്തു കടക്കലല്ലേ?
റോഷൻ ചേട്ടൻ വിളിച്ച് ഇങ്ങനെയൊരു സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. എഴുതി കഴിഞ്ഞിട്ട് കൂടുതൽ കാര്യങ്ങൾ സംസാരിക്കാമെന്നും പറഞ്ഞു. എഴുതി കഴിഞ്ഞപ്പോഴാണ് ഇതിന്റെ ബജറ്റ് ഉദ്ദേശിക്കുന്നതിലും വളരെ കൂടുതലാകുമെന്ന് മനസിലായത്. അങ്ങനെയാണ് ഗോകുലം ഗോപാലൻസാറിനെ സമീപിക്കുന്നത്. അദ്ദേഹം നിർമിക്കാമെന്ന് ഏറ്റതോടെയാണ് ഈ പ്രൊജക്ടിന് ഒരു രൂപമായത്. പിന്നീട് ഒരു വർഷത്തോളം ഇതു സംബന്ധിച്ചുള്ള റിസേർച്ചും പ്രീപ്രൊഡക്ഷൻ വർക്കുകളുമായിരുന്നു. തുടർന്ന് ഒരു പ്രോപ്പർ ക്രിയേറ്റീവ് മീറ്റിംഗ് നടന്നു.
എല്ലാ ടെക്നിക്കൽ ഹെഡ്സും ഡിപ്പാർട്ട്മെന്റ് ഹെഡ്സും ഒരുമിച്ചിരുന്ന് ഓരോ സീൻ ബൈ സീനിലും കോസ്റ്റ്യൂമും ലൈറ്റും ആർട്ടും എല്ലാം എങ്ങനെ വേണമെന്ന് ചർച്ച ചെയ്തതിനുശേഷമാണ് ഷൂട്ടിംഗ് തുടങ്ങാൻ തീരുമാനിച്ചത്. ഇതിലെല്ലാം ഞാനും പങ്കെടുത്തു. ഇതിനുമുന്‍പ് ഞാൻ ഇത്തരം മീറ്റിംഗുകളിൽ പങ്കെടുത്തിട്ടില്ല. ക്രിയേറ്റീവ് മീറ്റിംഗുകളുടെ ഒരു പ്രാധാന്യം എത്രത്തോളമാണെന്ന് ഇതിലൂടെ മനസിലായി. ബജറ്റ് കുറയ്ക്കാനും ഓരോ കാര്യത്തിലും വ്യക്തമായ ധാരണ വരുത്താനും ഇത്തരം മീറ്റിംഗുകളിലൂടെ കഴിയും.
കായംകുളം കൊച്ചുണ്ണി പോലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ വിളിച്ചപ്പോൾ സ്വാഭാവികമായും ടെൻഷൻ തോന്നിയിരുന്നോ? അതിനുവേണ്ടിയുള്ള തയാറെടുപ്പകൾ എങ്ങനെയായിരുന്നു?
ടെൻഷനുണ്ടായിരുന്നു. ഇത്രയും വലിയ ബജറ്റിലുള്ള പടം എന്റെ കരിയറിൽ ചെയ്തിട്ടില്ല. ഇത് എങ്ങനെയാവും എന്ന തോന്നൽ ആദ്യം മനസിലുണ്ടായിരുന്നു. പിന്നെ കായംകുളം കൊച്ചുണ്ണി എല്ലാവരുടേയും മനസിലുള്ള കഥാപാത്രമാണ്. കൊച്ചുകുട്ടികളുടെ വരെ ഹീറോയാണ്. എനിക്ക് റോഷൻ ആൻഡ്രൂസിൽ വലിയ വിശ്വാസമാണ്. അദ്ദേഹത്തിന്റെ കരിയറിലേയും ഏറ്റവും വലിയ സിനിമയാണിത്. ഏറ്റവും പെർഫക്ഷനോടു കൂടി സിനിമ ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ആ ഒരു വിശ്വാസമാണ് എന്നെ മുന്നോട്ടു നയിച്ചത്.
ഷൂട്ടിംഗിന്റെ അനുഭവങ്ങൾ എങ്ങനെയായിരുന്നു?
വീട്ടിൽ നിന്ന് ഒരുപാട് നാൾ മാറി നിന്നു. ഏകദേശം ഒൻപത് മാസമായിരുന്നു ഇതിന്റെ ഷൂട്ടിംഗ്. പല പല ലൊക്കേഷനുകൾ. ഓരോ ലൊക്കേഷനിലേയും ഏറ്റവും ചൂടുള്ള സമയത്തായിരുന്നു നമ്മുടെ ഷൂട്ടിംഗ്. പകുതിയോളം ഷൂട്ടിംഗിൽ ചെരിപ്പില്ലാതെയാണ് അഭിനയിക്കുന്നത്. കൂടുതൽ ഒൗട്ട്ഡോർ ഷൂട്ടായിരുന്നു. ചെരിപ്പില്ലാതെ ചൂടു മണ്ണിൽ നിൽക്കുന്പോൾ കാലൊക്കെ നന്നായി പൊള്ളുമായിരുന്നു. ഒരുപാട് മൃഗങ്ങൾ ഈ സിനിമയിലുണ്ട്. കുതിരകളും കാളകളും പോത്തുകളും പക്ഷികളും അടങ്ങിയ വലിയൊരു സംഘം. ഈ പക്ഷിമൃഗാദികളെ കാണാൻ ഷൂട്ടിംഗ് സ്ഥലത്ത് ആളുകളുടെ തള്ളിക്കയറ്റമായിരുന്നു.
കർണാടകയിലാണ് കൂടുതലും ഷൂട്ട് ചെയ്തിരിക്കുന്നത്. ലൊക്കേഷൻ ഹണ്ടിനിടെ റോഷനേട്ടൻ എനിക്ക് ഫോട്ടോകൾ അയച്ചു തരും. ഈ കാട്ടിലാണ് നമ്മൾ ഷൂട്ട് ചെയ്യുന്നത് എന്നൊക്കെ പറഞ്ഞ്. അപ്പോൾ ഞാൻ ചോദിക്കും. ഇവിടെ എവിടെയെങ്കിലുമൊക്കെയുള്ള കാടു പോരേ എന്ന്. ആൾക്കാർ കാണാത്ത ലൊക്കേഷനുകളും കാടുകളും വേണമെന്നും അല്ലെങ്കിൽ പുതുമ തോന്നില്ലെന്നും അദ്ദേഹം പറയും. അങ്ങനെയാണ് കർണാടകയും ഗോവയും ശ്രീലങ്കയുമൊക്കെ ലൊക്കേഷനായത്.
മോഹൻലാലുമൊത്തുള്ള എക്സ്പീരിയൻസ് എങ്ങനെയായിരുന്നു?
12 ദിവസം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. കൂടുതലും കോന്പിനേഷൻ സീനുകൾ. അതൊരു വലിയ എക്സ്പീരിയൻസ് തന്നെയായിരുന്നു. നമ്മൾ മനസിൽ വിചാരിക്കാത്ത സമയത്താണ് ലാലേട്ടൻ ഈ സിനിമ ചെയ്യാമെന്നു സമ്മതിച്ചത്. ലാലേട്ടന്റെയും മമ്മൂട്ടിയുടേയുമൊക്കെ കൂടെ സിനിമ ചെയ്യാൻ കൊതിച്ചിരിക്കുന്പോഴാണ് ഇതു പെട്ടെന്ന് സംഭവിച്ചത്. ഇത്തിക്കരപ്പക്കി എന്ന കഥാപാത്രം ലാലേട്ടൻ ചെയ്യണമെന്നാണ് എല്ലാവരും ആഗ്രഹിച്ചത്. പക്ഷേ എങ്ങനെ അപ്രോച്ച് ചെയ്യണമെന്ന് അറിയില്ലായിരുന്നു. നായകനല്ലാത്ത ഒരു കാരക്ടർ അദ്ദേഹം ഏറ്റെടുക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ കഥ കേട്ടപ്പോൾ തന്നെ അദ്ദേഹം സമ്മതിച്ചു.
റോഷൻ ചേട്ടനിൽ അദ്ദേഹത്തിന് വിശ്വാസമാണ്. എന്താണോ സ്ക്രിപ്റ്റിൽ എഴുതിയത് അതിന്റെ പതിന്മടങ്ങാണ് അദ്ദേഹം പെർഫോം ചെയ്തത്. ഒരോ സീനും ടേക്ക് വണ്‍ ടേക്ക് ടു ടേക്ക് ത്രീ ഒക്കെ പോകുന്പോൾ ഓരോ പ്രാവശ്യവും ഓരോ രീതിയിലാണ് അദ്ദേഹം ചെയ്യുന്നത്. അപ്പോൾ ഞാൻ ആലോചിച്ചു, ദൈവമേ നമുക്കൊക്കെ ഒരു രീതിയിൽ മാത്രമേ എത്ര ടേക്ക് എടുത്താലും ചെയ്യാൻ പറ്റൂ. ഇതു പല രീതികളും പല ടൈമിംഗും. സെറ്റിൽ അൽപസമയം പോലും വെറുതെ ഇരിക്കില്ല. എത്ര ചൂടാണെങ്കിലും പൊടിയാണെങ്കിലും മാക്സിമം ജോലി തീർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നല്ല ടിപ്സൊക്കെ പറഞ്ഞു തന്നു. നിന്റെ മുഖത്ത് കാമറ വരുന്പോൾ അതു മാക്സിമം യൂട്ടിലൈസ് ചെയ്യണമെന്നൊക്കെ പറഞ്ഞു തന്നു.
ഫൈറ്റ് സീനുകൾ ഈ സിനിമയുടെ പ്രത്യേകതയാണല്ലോ. ശരിക്കും സ്ട്രെയിൻ അനുഭവിച്ചുവല്ലേ?
ഞാൻ അഭിനയിച്ച സിനിമകളിൽ ഏറ്റവും കൂടുതൽ ഫൈറ്റുള്ള സിനിമയാണ്. ചെറുതും വലുതുമായ ഒന്‍പതോളം ഫൈറ്റുകൾ പടത്തിലുണ്ട്. അത് ഓരോന്നും വ്യത്യസ്തമായിരിക്കണമെന്ന് റോഷൻ ചേട്ടന് നിർബന്ധമായിരുന്നു. അതെല്ലാം നമ്മൾ പഠിക്കേണ്ടി വന്നു. ജർമനിയിൽ നിന്നും സൗത്ത് ആഫ്രിക്കയിൽ നിന്നുമൊക്കെയുള്ളവരാണ് ഫൈറ്റുകൾ പഠിപ്പിച്ചത്.
കരിയറിലെ ഒരു ഗ്യാപ്പിനു കാരണവും ഈ സിനിമയായിരിക്കുമല്ലോ?
ഒൻപത് മാസത്തോളം ഈ ചിത്രത്തിനു നീക്കിവച്ചതുകൊണ്ടു തന്നെയാണ് ഗ്യാപ് വന്നത്. ഇതിനിടയിൽ മറ്റൊരു സിനിമയും ചെയ്യാൻ സാധിക്കില്ലായിരുന്നു.
കൊച്ചുണ്ണിക്കുശേഷം മൂന്നു സിനിമകൾക്ക് ഡേറ്റു നൽകി
കഴിഞ്ഞല്ലോ. അതിന്റെ വിശേഷങ്ങൾ?
ഇപ്പോൾ ചെയ്യുന്നത് ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രമാണ്. ഒരു പക്കാ എന്റർടൈനറാണ് ചിത്രം. ഹ്യൂമറിന് നല്ല പ്രധാന്യമുള്ള സിനിമയാണ്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേലാണ് മറ്റൊരു ചിത്രം. ഒരു ഫാമിലി ത്രില്ലറായിരിക്കും ഈ സിനിമ. പിന്നെയുള്ളത് വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം. അത് എല്ലാ രീതിയിലും ഒരു വൈശാഖ് ചിത്രം തന്നെയാണ്. മൂന്നു ചിത്രങ്ങളും ഒരു കൊമേഴ്സ്യൽ പശ്ചാത്തലത്തിലുള്ള എന്നാൽ വ്യത്യസ്തമായ പ്രമേയങ്ങളുള്ള ചിത്രങ്ങളാണ്.
ബിജോ ജോ തോമസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
സെന്നയും പദ്മിനിയും
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
നല്ല നിലാവുള്ള രാത്രിയില്‍ സംഭവിച്ചത്...
ഒരിടവേളയ്ക്കുശേഷം നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് നിര്‍മിച്ച നല്ല നിലാവുള്ള രാത്രി തിയറ്ററുകളിലേ
സംവിധാനം ചെയ്യണമെന്നു തോന്നിയത് എസ്ര സെറ്റിൽ: സ്റ്റെഫി സേവ്യര്‍
കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തിയ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹം തിയറ്
മാര്‍ത്താണ്ഡനും മഹാറാണിയും
പേരിലും കഥയിലും നായികയിലും സസ്പെന്‍സ് ഒളിപ്പിച്ച് കരിയറിലെ അഞ്ചാമതു ചിത്രം മഹാറാണിയുമായി വരികയാണ് സം
Latest News
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
Latest News
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top