കേരളത്തിൽ 2018-ൽ നിപ്പ വൈറസ് നിരവധി പേരുടെ ജീവൻ അപഹരിച്ചു. ഇപ്പോൾ ഇതാ അങ്ങ് ചൈനയിൽ കൊറോണ വൈറസ് ഒരുപാട് പേരുടെ ജീവനെടുത്തു കൊണ്ട് വിലസി നടുക്കുന്നു. യു ട്യൂബിലാകട്ടെ കുറച്ചു മലയാളി പിള്ളേരുടെ ഒരു വൈറസാണ് കറങ്ങി നടന്ന് ആൾക്കാരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്.
പേടിക്കണ്ട ഈ വൈറസ് അപകടകാരിയല്ല. വൈറസിന്റെ ഭീകരത എത്രത്തോളം ഉണ്ടെന്ന് അറിയിക്കാനാണ് ഒരുകൂട്ടം യുവാക്കൾ "എലൈവ്' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നത്. റിയാസ് ഖാൻ അബ്ദുൾ റഹിം ആണ് 26 മിനിറ്റോളം ദൈർഘ്യമുള്ള ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പ്രണയവും ജീവിതവും ഇടകലർത്തി മുന്നോട്ട് നീങ്ങുന്ന കഥയിലേക്ക് വൈറസ് എത്തുന്നതോടെ വരുന്ന മാറ്റങ്ങൾ ആരെയും ഞെട്ടിക്കും. ആ ഞെട്ടിക്കുന്ന കാഴ്ചകൾ അത്രയും കാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തിരിക്കുന്നത് കിരൺ മാറനല്ലൂർ ആണ്. പശ്ചാത്തല സംഗീതത്തിന്റെ കയറ്റവും ഇറക്കവുമെല്ലാം പാകപ്പെടുത്തി പ്രേക്ഷകരുടെ ഇടയിൽ 'എലൈവ് ' നെ സജീവമാക്കുന്നത് എൽ.എം. ഷക്കീറാണ്.
വൈറസുകളുടെ ആക്രമണം ജനജീവിതത്തിന്റെ താളം തെറ്റിക്കുന്ന കാഴ്ചകൾ യുട്യൂബിൽ ഇതിനോടകം ഇരുപതി നായിരത്തിലേറെപേർ കണ്ടു കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.