ഓർമയുണ്ടോ ഈ മുഖം.! മാസ് ഡയലോഗുമായി സുരേഷ് ഗോപി വീണ്ടും; ട്രെയിലർ കാണാം
Saturday, February 1, 2020 7:19 PM IST
സത്യൻ അന്തിക്കാടിന്‍റെ മകൻ അ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന സി​നി​മ​യുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഒരു ഫാമിലി എന്‍റർടെയ്നറായിരിക്കും എന്നതിന്‍റെ സൂചനയാണ് ട്രെയിലർ നല്കുന്നത്.

സു​രേ​ഷ് ഗോ​പി, ശോ​ഭ​ന, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദീ​ർ​ഘ​നാ​ള​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സു​രേ​ഷ് ഗോ​പി​യും ശോ​ഭ​ന​യും ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യാ​ണി​ത്.

സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​തും. വേ​ഫെ​റ​ർ ഫി​ലിം​സും എം ​സ്റ്റാ​ർ ഫി​ലിം​സും ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. സ​ന്തോ​ഷ് വ​ർ​മ, ഡോ. ​കൃ​ത​യ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് അ​ൽ​ഫോ​ൻ​സ് ജോ​സ​ഫ് ഈ​ണം ന​ൽ​കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.