ക​ണ്ണാം​തു​മ്പി വീ​ണ്ടു​മെ​ത്തി, പു​തി​യ ഭാ​വ​ത്തി​ൽ, പു​തി​യ രൂ​പ​ത്തി​ൽ
Thursday, August 20, 2020 3:56 PM IST
ക​മ​ല്‍ സം​വി​ധാ​നം ചെ​യ്ത ഹി​റ്റ് ചി​ത്ര​മാ​യ "കാ​ക്കോ​ത്തി​ക്കാ​വി​ലെ അ​പ്പൂ​പ്പ​ന്‍ താ​ടി​ക​ള്‍' എ​ന്ന ചി​ത്ര​ത്തി​ലെ സൂ​പ്പ​ര്‍ ഹി​റ്റ് ഗാ​ന​മാ​യ "ക​ണ്ണാം​തു​മ്പീ പോ​രാ​മോ...' പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഔ​സേ​പ്പ​ച്ച​ന്‍ ത​ന്നെ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ആ​ധു​നി​ക സാ​ങ്കേ​തി​ക മി​ക​വി​ല്‍ വീ​ണ്ടും ക​വ​ര്‍ അ​പ്പ് ചെ​യ്യു​ന്നു.

ക്യൂ​ബ്സ് ഇ​ന്‍റര്‍നാ​ഷ​ണ​ല്‍ ഗ്രൂ​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​ പൂ​ര്‍​ണ​മാ​യും ദു​ബാ​യിയി​ല്‍ ചി​ത്രീ​ക​രി​ച്ച ഈ സംഗീത ആ​ല്‍​ബം പ്ര​മോ​ദ് പ​പ്പ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്നു. ബേ​ബി ഫ്രേ​യ, ബേ​ബി ആ​യ എ​ന്നി​വ​ര്‍ അ​ഭി​ന​യി​ക്കു​ന്നു.​ ഹ​രി​ത ഹ​രീ​ഷ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.​ പ്ര​മോ​ദ് പ​പ്പ​ന്‍, ഷി​ഹാ​ബ് ഒ​മ​ല്ലൂ​ര്‍ എന്നിവർ ഛായാ​ഗ്ര​ഹ​ണവും നി​ര്‍​വ​ഹിച്ചിരി​ക്കു​ന്നു.

മെഗാസ്റ്റാർ മ​മ്മൂ​ട്ടിയാണ് തന്‍റെ ഫേസ്ബു​ക്കി​ലൂ​ടെ ​"ക​ണ്ണാം​തു​മ്പി' പ്ര​കാ​ശ​നം ചെ​യ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.