"കു​റു​പ്പ്, സു​കു​മാ​ര കു​റു​പ്പ്'; ദു​ൽ​ഖ​ർ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു
Friday, March 26, 2021 6:22 PM IST
ദു​ൽ​ഖ​ർ ചി​ത്രം കു​റു​പ്പി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. കേ​ര​ള​ത്തി​ലെ കു​പ്ര​സി​ദ്ധ പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​ര​ക്കു​റു​പ്പി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ദു​ൽ​ഖ​റി​ന്‍റെ ആ​ദ്യ സി​നി​മ​യാ​യ സെ​ക്ക​ൻ​ഡ് ഷോ ​എ​ന്ന ചി​ത്ര​മൊ​രു​ക്കി​യ ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​ണ് ടീ​സ​ർ പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലാ​ണ് കു​റു​പ്പ് പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തു​ക.

35 കോ​ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ മു​ട​ക്കു​മു​ത​ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ദു​ൽ​ഖ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വേ​ഫ​റെ​ർ ഫി​ലിം​സും എം ​സ്റ്റാ​ർ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സും ചേ​ർ​ന്നാ​ണ് നി​ർ​മ്മാ​ണം. ശോ​ഭി​ത ധു​ലി​പാ​ല​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഇ​ന്ദ്ര​ജി​ത് സു​കു​മാ​ര​ൻ, സ​ണ്ണി വെ​യ്ൻ, ഷൈ​ൻ ടോം ​ചാ​ക്കോ, വി​ജ​യ​രാ​ഘ​വ​ൻ, പി ​ബാ​ല​ച​ന്ദ്ര​ൻ, സു​ര​ഭി ല​ക്ഷ്മി, ശി​വ​ജി​ത് പ​ദ്മ​നാ​ഭ​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. ജി​തി​ൻ കെ. ​ജോ​സി​ന്‍റെ ക‍​ഥ​യ്ക്ക് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ഡാ​നി​യേ​ൽ സാ​യൂ​ജ് നാ​യ​രും കെ ​എ​സ് അ​ര​വി​ന്ദും ചേ​ർ​ന്നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.