അ​നു​ഗ്ര​ഹീ​ത​ൻ ആ​ന്‍റ​ണി തി​യ​റ്റ​റി​ലേ​ക്ക്; പു​തി​യ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി
Tuesday, March 30, 2021 7:34 PM IST
സ​ണ്ണി വെ​യ്ൻ ചി​ത്ര​മാ​യ അ​നു​ഗ്ര​ഹീ​ത​ൻ ആ​ന്‍റ​ണി​യു​ടെ പു​തി​യ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. 96 എ​ന്ന സി​നി​മ​യി​ലൂ​ടെ സു​പ​രി​ചി​ത​യാ​യ ഗൗ​രി കി​ഷ​ൻ സ​ണ്ണി വെ​യ്നി​ന്‍റെ നാ​യി​ക​യാ​യി മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന ചി​ത്ര​മാ​ണി​ത്. സി​ദ്ധി​ഖ്, ഇ​ന്ദ്ര​ൻ​സ്, സൂ​ര​ജ് വെ​ഞ്ഞാ​റ​മൂ​ട്, ബൈ​ജു സ​ന്തോ​ഷ്, ഷൈ​ൻ ടോം ​ചാ​ക്കോ, മാ​ല പാ​ർ​വ​തി, മു​ത്തു​മ​ണി, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, ജാ​ഫ​ർ ഇ​ടു​ക്കി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

ല​ക്ഷ്യ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ എം ​ഷി​ജി​ത്ത് നി​ർ​മി​ക്കു​ന്ന ചി​ത്രം പ്രി​ൻ​സ് ജോ​യ്‌​യാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക​ഥ- ജി​ഷ്ണു എസ് ​ര​മേ​ശ്, അ​ശ്വി​ൻ പ്ര​കാ​ശ്. തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യി​ക്കു​ന്ന​ത് ന​വീ​ൻ ടി ​മ​ണി​ലാ​ൽ ആ​ണ്. ചി​ത്രം ഏ​പ്രി​ൽ ഒ​ന്നി​ന് പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.