പേ​ടി​പ്പി​ച്ച് മ​ഞ്ജു​വാ​ര്യ​രും ടീമും; ​ച​തു​ർ​മു​ഖ​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ കാ​ണാം
Saturday, April 3, 2021 1:51 PM IST
ടെ​ക്‌​നോ ഹൊ​റ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന മ​ഞ്ജു വാ​ര്യ​ർ ചി​ത്രം ച​തു​ർ​മു​ഖ​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ പു​റ​ത്തി​റ​ങ്ങി. സ​യ​ൻ​സും ടെ​ക്നോ​ള​ജി​യും ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ര​ഞ്ജി​ത്ത് ക​മ​ല ശ​ങ്ക​റും, സ​ലീ​ൽ വി​യും ഒ​ന്നി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​ണം ജി​സ് ടോം​സ് മൂ​വി​യു​ടെ ബാ​ന​റി​ൽ മ​ഞ്ജു വാ​ര്യ​ർ പ്രൊ​ഡ​ക്ഷ​ൻ​സും ജി​സ് ടോം​സും, ജ​സ്റ്റി​ൻ തോ​മ​സും ചേ​ർ​ന്നാ​ണ്. അ​ഭ​യ​കു​മാ​ർ കെ., ​അ​നി​ൽ കു​ര്യ​ൻ എ​ന്നി​വ​രാ​ണ് ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ ര​ചി​ച്ചി​രി​ക്കു​ന്ന​ത്

മ​ഞ്ജു വാ​ര്യ​ർ, സ​ണ്ണി വെ​യ്‌​ൻ, അ​ല​ന്‍​സി​യ​ർ, നി​ര​ഞ്ജ​ന അ​നൂ​പ് തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ൻ അ​ഭി​ന​ന്ദ​ൻ രാ​മാ​നു​ജ​മാ​ണ് ച​തു​ർ​മു​ഖ​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ്വ​ഹി​ചി​രി​ക്കു​ന്ന​ത്. മ​നോ​ജാ​ണ് എ​ഡി​റ്റിം​ഗ്. സെ​ഞ്ച്വ​റി ഫി​ലിം​സാ​ണ് ചി​ത്ര​ത്തി​ന്‍റെ വി​ത​ര​ണം നി​ർ​വ്വ​ഹി​ക്കു​ന്ന​ത്. ചി​ത്രം ഏ​പ്രി​ൽ എ​ട്ടി​ന് തി​യ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.