"ന​ട്ടെ​ല്ലു​ണ്ടെ​ങ്കി​ൽ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി വാ​ടാ'; പോ​ലീ​സ് ഓ​ഫീ​സ​റാ​യി ദു​ൽ​ഖ​ർ
Monday, April 5, 2021 9:49 PM IST
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ പോ​ലീ​സ് ഓ​ഫീ​സ​റാ​യി​ട്ടെ​ത്തു​ന്ന സ​ല്യൂ​ട്ടി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. പോ​ലീ​സ് ഓ​ഫീ​സ​റാ​യ അ​ര​വി​ന്ദ് ക​രു​ണാ​ക​ര​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് ദു​ൽ​ഖ​ർ ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്ന​ത്. രാ​ഷ്ട്രീ​യ സി​നി​മ​യി​ലേ​തു പോ​ലെ പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന സ​മ​ര​ക്കാ​രെ​യും പോ​ലീ​സ് ഓ​ഫീ​സ​റാ​യ ദു​ൽ​ഖ​റി​നെ​യും ടീ​സ​റി​ൽ കാ​ണാം. ദു​ൽ​ഖ​റും റോ​ഷ​ൻ ആ​ൻ​ഡ്രൂ​സും ഒ​രു​മി​ക്കു​ന്ന ആ​ദ്യ ചി​ത്ര​മാ​ണി​ത്.

ഹി​ന്ദി ന​ടി​യും മോ​ഡ​ലു​മാ​യ ഡ​യാ​ന പെ​ന്‍റി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. മ​നോ​ജ് കെ ​ജ​യ​ൻ, അ​ല​ൻ​സി​യ​ർ, ബി​നു പ​പ്പു, വി​ജ​യ​കു​മാ​ർ, ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി, സാ​നി​യ ഇ​യ്യ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.​വേ​ഫെ​യ​റ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ദു​ൽ​ഖ​ർ ത​ന്നെ​യാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. ബോ​ബി – സ​ഞ്ജ​യ് ആ​ണ് തി​ര​ക്ക​ഥ. സം​ഗീ​തം - സ​ന്തോ​ഷ് നാ​രാ​യ​ണ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.