തു​റ​മു​ഖ​ത്തു നി​ന്നും തു​രു​ത്തി​ലേ​ക്ക്; ശ്ര​ദ്ധ നേ​ടി തു​രു​ത്തി​ന്‍റെ ടൈ​റ്റി​ല്‍ അ​നൗ​ണ്‍​സ്‌​മെ​ന്റ് ട്രെ​യി​ല​ര്‍
Saturday, May 29, 2021 7:00 PM IST
നി​വി​ന്‍ പോ​ളി​യെ നാ​യ​ക​നാ​ക്കി രാ​ജീ​വ് ര​വി സം​വി​ധാ​നം ചെ​യ്യു​ന്ന തു​റ​മു​ഖ​ത്തി​നു ശേ​ഷം ത​ക്കേ​പാ​ട്ട് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ സു​കു​മാ​ര്‍ തെ​ക്കേ​പാ​ട്ട് നി​ര്‍​മി​ക്കു​ന്ന പു​തി​യ ചി​ത്രം തു​രു​ത്തിന്‍റെ ടൈ​റ്റി​ല്‍ അ​നൗ​ണ്‍​സ്‌​മെന്‍റ് ട്രെ​യി​ല​ര്‍ ശ്ര​ദ്ധ നേ​ടു​ന്നു.

വെ​ള്ള​ത്താ​ല്‍ ചു​റ്റ​പ്പെ​ട്ട ഒ​രു തു​രു​ത്തും അ​വി​ടെ​ത്തു​ന്ന പോ​ലീ​സ് സം​ഘ​വും പി​ന്നീ​ടു​ണ്ടാ​കു​ന്ന സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യ നി​മി​ഷ​ങ്ങ​ളാ​ണ് ട്രെ​യി​ല​റി​ലൂ​ടെ പ​റ​യു​ന്ന​ത്. ഹ​ബീ​ബ് മു​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം തി​ക​ച്ചും ത്രി​ല്ല​ര്‍ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.

ഹ​ബീ​ബ് മു​ഹ​മ്മ​ദ്, ടോ​ണി ജോ​യ് മ​ണ​വാ​ള​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്ന​ത്. പു​തു​മു​ഖ​ങ്ങ​ളാ​യ സ​ഞ്ജു പ്ര​ഭാ​ക​ര്‍, ശ്രീ​നാ​ഥ് ഗോ​പി​നാ​ഥ്, മ​ഹേ​ന്ദ്ര മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നൊ​പ്പം മ​ല​യാ​ള​ത്തി​ലെ ഒ​രു​പി​ടി താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ലെ​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.