ധ​നു​ഷി​നൊ​പ്പം തി​ള​ങ്ങി ജോ​ജു​വും ഐ​ശ്വ​ര്യ ല​ക്ഷ്‍​മി​യും
Wednesday, June 2, 2021 5:42 AM IST
ധ​നു​ഷി​നെ നാ​യ​ക​നാ​യ 'ജ​ഗ​മേ ത​ന്തി​രം' എ​ന്ന ചി​ത്ര​ത്തി​ന്‍റെ മ​ല​യാ​ള​ത്തി​ലു​ള്ള ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ഐ​ശ്വ​ര്യ ല​ക്ഷ്‍​മി​യും ജോ​ജു​വും സി​നി​മ​യി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു. വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ല​ലു​ള്ള ധ​നു​ഷി​ന്‍റെ പ്ര​ക​ട​നം ട്രെ​യി​ല​റി​ൽ കാ​ണാം.

ഹോ​ളി​വു​ഡ് താ​രം ജ​യിം​സ് കോ​സ്‍​മോ​യും ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്നു. ര​ജ​നി​കാ​ന്ത് ചി​ത്രം പേ​ട്ട​യ്ക്കു ശേ​ഷം കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണ് ജ​ഗ​മേ ത​ന്തി​രം. വൈ ​നോ​ട്ട് സ്റ്റു​ഡി​യോ​സും റി​ല​യ​ൻ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം. ജൂ​ൺ 18ന് ​ചി​ത്രം നെ​റ്റ്ഫ്ലി​ക്സി​ലൂ​ടെ റി​ലീ​സി​നെ​ത്തും.

ക​ല​യ്യ​രാ​സ​ൻ, ശ​ര​ത് ര​വി, ജെ​യിം​സ് കോ​സ്മോ, റോ​മ​ൻ ഫി​യോ​റി, സൗ​ന്ദ​ർ​രാ​ജ, ദു​രൈ രാ​മ​ച​ന്ദ്ര​ൻ, മാ​സ്റ്റ​ർ അ​ശ്വ​ത് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള വ​മ്പ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം സ​ന്തോ​ഷ്‌ നാ​രാ​യ​ണ​നാ​ണ്. തെ​ലു​ങ്ക്, ക​ന്ന​ഡ, ഹി​ന്ദി, മ​ല​യാ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലും ചി​ത്രം ഡ​ബ്ബ് ചെ​യ്യ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.