എ​നി​ക്ക് യു​ക്തി​യു​ടെ ഭാ​ഗ​ത്തെ നി​ൽ​ക്കാ​നാ​വൂ; 'കോ​ള്‍​ഡ് കേ​സി'​ന്‍റെ ടീ​സ​ര്‍ പു​റ​ത്ത്
Sunday, June 20, 2021 1:43 AM IST
പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍ നാ​യ​ക​നാ​വു​ന്ന'​കോ​ള്‍​ഡ് കേ​സി'​ന്‍റെ ടീ​സ​ര്‍ പു​റ​ത്തെ​ത്തി. എ​സി​പി സ​ത്യ​ജി​ത്ത് എ​ന്നാ​ണ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പൃ​ഥ്വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജൂ​ൺ 30 ന് ​ചി​ത്രം ആ​മ​സോ​ൺ പ്രൈം ​വീ​ഡി​യോ​യി​ലെ​ത്തു​മെ​ന്നു നേ​ര​ത്തെ ത​ന്നെ പൃ​ഥ്വി​രാ​ജ് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തി​ഥി ബാ​ല​ൻ, ല​ക്ഷ്മി പ്രി​യ, അ​ല​ൻ​സി​യ​ർ ലോ​പ്പ​സ്, അ​നി​ൽ നെ​ടു​മ​ങ്ങാ​ട്, ആ​ത്മി​യ എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ൽ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

ഛായാ​ഗ്രാ​ഹ​ക​നും പ​ര​സ്യ​ചി​ത്ര സം​വി​ധാ​യ​ക​നു​മാ​യ ത​നു ബാ​ല​ക് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ഫീ​ച്ച​ര്‍ ചി​ത്ര​മാ​ണ് ഇ​ത്. പൃ​ഥ്വി​രാ​ജി​ന്‍റെ ആ​ദ്യ ഡ​യ​റ​ക്റ്റ് ഒ​ടി​ടി റി​ലീ​സ് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. 2020ൽ ​പു​റ​ത്തി​റ​ങ്ങി​യ 'അ​യ്യ​പ്പ​നും കോ​ശി​യും' സി​നി​മ​യ്ക്ക് ശേ​ഷം ഇ​റ​ങ്ങു​ന്ന പൃ​ഥ്വി​രാ​ജ് ചി​ത്ര​മാ​ണി​ത്.

ശ്രീ​നാ​ഥ് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്നു. ഛായാ​ഗ്ര​ഹ​ണം ഗി​രീ​ഷ് ഗം​ഗാ​ധ​ര​നും ജോ​മോ​ൻ ടി. ​ജോ​ണും ചേ​ർ‍​ന്നാ​ണ്. നി​ർ​മ്മാ​ണം ആ​ന്‍റോ ജോ​സ​ഫ്, ജോ​മോ​ൻ ടി. ​ജോ​ൺ, ഷ​മീ‍​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.