നാ​ട്ടു​കാ​രാ​യ കൂ​ട്ടു​കാ​രു​ടെ ക​ലാ​വി​രു​ന്നു​ക​ൾ ഒ​ന്നി​ച്ചു; ത​രം​ഗ​മാ​യി എ​ന്‍റെ ഗ്രാ​മം ആ​നി​ക്കാ​ട്
Monday, August 16, 2021 8:01 PM IST
നാ​ട്ടി​ലെ കൂ​ട്ടു​കാ​ർ ഒ​ത്തു ചേ​ർ​ന്ന​പ്പോ​ൾ ഒ​രു ഗ്രാ​മ​ത്തെ പാ​ട്ടി​ലാ​ക്കി. കോ​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട് ആ​നി​ക്കാ​ട് പ്ര​ദേ​ശ​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ ഗ്രാ​മീ​ണ ഭം​ഗി ഹെ​ലി ക്യാം ​ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ ഉ​ൾ​പ്പെ​ടെ ഒ​പ്പി​യെ​ടു​ത്താ​ണ് "എ​ന്‍റെ ഗ്രാ​മം ആ​നി​ക്കാ​ട്' എ​ന്ന സം​ഗീ​ത ആ​ൽ​ബം പൂ​ത്തു​മ്പി മീ​ഡി​യ പു​റ​ത്തി​റ​ക്കി​യ​ത്.

നാ​ട്ടി​ലെ വി​വി​ധ ക്യാ​മ​റാ​മാ​ൻ​മാ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ ഗാ​ന​ത്തി​ന് അ​നീ​ഷ് ആ​നി​ക്കാ​ടാ​ണ് ര​ച​ന നി​ർ​വ​ഹി​ച്ച​ത്. ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ പി​ആ​ർ​ഒ​യും പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി​യു​മാ​യ റോ​ബ​ർ​ട്ട് കു​ര്യാ​ക്കോ​സാ​ണ് ഗാ​ന​ത്തി​ന്‍റെ നി​ർ​മാ​ണം.

ശ്രീ​ജി​ത്ത് കെ.​എ​സ്. സം​ഗീ​ത​വും ആ​ലാ​പ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. നി​ഖി​ൽ മ​റ്റ​ത്തി​ൽ​മ​ഠ​മാ​ണ് ക്രി​യേ​റ്റീ​വ് ഹെ​ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.