"ന​ന്നാ​വാ​ൻ എ​ന്താ പോം​വ​ഴി': അ​മ്പ​ല​മു​ക്കി​ലെ വി​ശേ​ഷ​ങ്ങ​ളി​ലെ ആ​ദ്യ​ഗാ​ന​മെ​ത്തി
Thursday, September 2, 2021 6:41 PM IST
ഗോ​കു​ൽ സു​രേ​ഷി​നെ നാ​യ​ക​നാ​ക്കി ജ​യ​റാം കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന അ​മ്പ​ല​മു​ക്കി​ലെ വി​ശേ​ഷ​ങ്ങ​ൾ എ​ന്ന ചി​ത്ര​ത്തി​ലെ ആ​ദ്യ വീ​ഡി​യോ ഗാ​നം പു​റ​ത്തി​റ​ക്കി.

"ന​ന്നാ​വാ​ൻ എ​ന്താ പോം​വ​ഴി' എ​ന്നു​തു​ട​ങ്ങു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് സ​ന്നി​ധാ​ന​ന്ദ​നാ​ണ്. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്നു.

ഉ​മേ​ഷ് കൃ​ഷ്ണ​ൻ ക​ഥ​യും തി​ര​ക്ക​ഥ​യു​മെ​ഴു​തു​ന്ന ചി​ത്രം ചാ​ന്ദ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജെ. ​ശ​ര​ത്ച​ന്ദ്ര​ൻ നാ​യ​ർ‌ ആ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഗോ​കു​ൽ സു​രേ​ഷി​നൊ​പ്പം ലാ​ൽ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, മേ​ജ​ർ ര​വി, ഗ​ണ​പ​തി, ബി​ജു​ക്കു​ട്ട​ൻ, സു​ധീ​ർ ക​ര​മ​ന, അ​നീ​ഷ് ജി. ​മേ​നോ​ൻ, മ​റീ​നാ മൈ​ക്കി​ൾ, ഇ​ഷ്ണി, ഷെ​ഹീ​ൻ സി​ദ്ധി​ഖ്‌ എ​ന്നി​വ​രും വേ​ഷ​മി​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.