ബെ​ത്‌​ല​ഹേ​മി​ലെ പു​ൽ​ത്തൊ​ഴു​ത്ത​തി​ൽ... തി​രു​പ്പി​റ​വി​ക്ക് സം​ഗീ​ത​മ​ധു​ര​വു​മാ​യി ഡേ​വി​ഡ് ഷോ​ൺ
Friday, December 24, 2021 10:57 AM IST
ബേ​ത്‌​ല​ഹേ​മി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ് കി​സ്മ​സ് സം​ഗീ​ത​ങ്ങ​ള്‍. തി​രു​പ്പി​റ​വി​യു​ടെ സ​ന്ദേ​ശ​വു​മാ​യി ആ​സ്വാ​ദ​ക​രു​ടെ മ​ന​സി​ലേ​ക്ക് ഭ​ക്തി​യും വി​ശ്വാ​സ​വും പ്രതീക്ഷ​യു​മെ​ല്ലാം നി​റ​യ്ക്കു​ന്ന ര​ണ്ടു ഗാ​ന​ങ്ങ​ളു​മാ​യെ​ത്തി​രി​രി​ക്കു​ക​യാ​ണ് സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ ഡേ​വി​ഡ് ഷോ​ണ്‍.

ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക ശ്രേ​യ ജ​യ്ദീ​പ് ആ​ല​പി​ച്ചി​രി​ക്കു​ന്ന 'ബേ​ത്‌​ല​ഹേ​മി​ലെ' എ​ന്ന ഗാ​നം ഇ​തി​നോ​ട​കം സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു. മധുരമൂറുന്ന സം​ഗീ​ത​ത്തി​നൊ​പ്പം ശ്രേ​യ​യു​ടെ ആ​ലാ​പ​നം കൂ​ടി​യാ​കു​മ്പോ​ള്‍ ഓ​രോ ശ്രോ​താ​വി​നും അത് നവ്യാനുഭൂതിയാണ്.

ജെ​ന​സി​സ് ക്രിയേ​ഷ​ന്‍​സ്‌​വേ​ണ്ടി ബിജു കൊട്ടാരക്കര നിർമിച്ചിരിക്കുന്ന ആൽബത്തിന് നി​തി​ന്‍ കെ. ​ചെ​റി​യാ​ന്‍, ജോ​ണ്‍​സ​ന്‍ കെ.​കെ, ലി​ങ്കു എ​ബ്ര​ഹാം എ​ന്നി​വ​രാ​ണ് ഗാ​ന​ര​ച​ന നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.



ഇതിനു പുറമേ ഡേ​വി​ഡ് ഷോ​ണി​ന്‍റെ സം​ഗീ​ത​ത്തി​ല്‍ തൂ​മ​ഞ്ഞി​ത​ള്‍ എ​ന്ന ഗാ​ന​വും ഈ ​ആ​ഘോ​ഷ നാ​ളി​ല്‍ റി​ലീ​സാ​യി​ട്ടു​ണ്ട്. നെ​യാ എം, ​ഡോ. മു​ര​ളി കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് ഈ ഗാനം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. നി​തി​ന്‍ കെ. ​ചെ​റി​യാൻ ഗാനര​ച​ന നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്നു.

രാ​ജേ​ഷ് ചേ​ര്‍​ത്ത​ല​യു​ടെ പു​ല്ലാങ്കു​ഴ​ലും കേ​ബ ജെ​രെ​മി​യ​യു​ടെ ഗി​റ്റാ​റും ര​ണ്ടു ഗാ​ന​ങ്ങ​ളേ​യും മ​നോ​ഹ​ര​മാ​ക്കി​യി​രി​ക്കു​ന്നു. ര​ണ്ടു ക്രി​സ്മ​സ് ഗാ​ന​ങ്ങ​ള്‍ ഈ ​ആ​ഘോ​ഷ നാ​ളി​ല്‍ പു​റ​ത്തി​റ​ങ്ങു​മ്പോ​ഴും അ​തി​ല്‍ പു​തു​മ​യും വ്യ​ത്യ​സ്ത​ത​യും പു​ല​ര്‍​ത്താ​ന്‍ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ഡേ​വി​ഡ് ഷോ​ണി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.