"ഫ​സ്റ്റ് ഇ​യ​റി​ൽ ക​ണ്ട പാ​വം കു​ട്ടി​യ​ല്ല ശ​ര​ണ്യ, ഡെ​യി​ഞ്ച​റാ​ണ്'
Tuesday, December 28, 2021 8:12 PM IST
അ​ർ​ജു​ൻ അ​ശോ​ക​നും അ​ന​ശ്വ​രാ രാ​ജ​നും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന സൂ​പ്പ​ർ ശ​ര​ണ്യ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. 'ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ' എ​ന്ന ശേ​ഷം ഷെ​ബി​ൻ ബ​ക്ക​ർ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും സ്റ്റ​ക്ക് കൗ​സ്‌ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും ബാ​ന​റി​ൽ ഷെ​ബി​ൻ ബ​ക്ക​റും ഗി​രീ​ഷ് എ.​ഡി.​യും ചേ​ർ​ന്ന് നി​ർ​മ്മി​ച്ച്‌, ഗി​രീ​ഷ്‌ എ.​ഡി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ്വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണ്‌ സൂ​പ്പ​ർ ശ​ര​ണ്യ.

വി​നീ​ത് വി​ശ്വം, ന​സ്‌​ല​ൻ, ബി​ന്ദു പ​ണി​ക്ക​ർ, മ​ണി​ക​ണ്ഠ​ൻ പ​ട്ടാ​മ്പി, സ​ജി​ൻ ചെ​റു​ക​യി​ൽ, വ​രു​ൺ ധാ​രാ, വി​നീ​ത് വാ​സു​ദേ​വ​ൻ, ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ർ, സ്നേ​ഹ ബാ​ബു, ജ്യോ​തി വി​ജ​യ​കു​മാ​ർ, പാ​ർ​വ​തി അ​യ്യ​പ്പ​ദാ​സ്, കീ​ർ​ത്ത​ന ശ്രീ​കു​മാ​ർ, അ​ന​ഘ ബി​ജു, ജി​മ്മി ഡാ​നി, സ​ന​ത്ത് ശി​വ​രാ​ജ്, അ​ര​വി​ന്ദ് ഹ​രി​ദാ​സ്, സ​നോ​വ​ർ തു​ട​ങ്ങി​യ​വ​രും, കൂ​ടാ​തെ നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും അ​ഭി​നേ​താ​ക്ക​ളാ​യു​ണ്ട്‌.

ജ​സ്റ്റി​ൻ വ​ർ​ഗ്ഗീ​സാ​ണ്‌ ‘സൂ​പ്പ​ർ ശ​ര​ണ്യ'​യു​ടെ സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത്‌. സ​ജി​ത് പു​രു​ഷ​ൻ ഛായാ​ഗ്ര​ഹ​ണ​വും ആ​കാ​ശ് ജോ​സ​ഫ് വ​ർ​ഗീ​സ് ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ്വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.