പുണ്യാളന്‍റെ ട്രെയിലർ എത്തീട്ടാ..!
Sunday, October 15, 2017 10:31 PM IST
ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കിയ പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സി​ന്‍റെ ര​ണ്ടാം ഭാ​ഗം പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ജയസൂര്യ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ജയസൂര്യയ്ക്കൊപ്പം അജു വർഗീസ്, സുനിൽ സുഖദ, ധർമജൻ ബോൾഗാട്ടി, ശ്രീജിത് രവി തുടങ്ങിയവരും ട്രെയിലറിലെത്തുന്നുണ്ട്.

പു​ണ്യാ​ള​ൻ അ​ഗ​ർ​ബ​ത്തീ​സി​ൽ തൃ​ശൂ​ർ ഭാ​ഷാ ശൈ​ലിയുമായെത്തിയ ജോയി താക്കോൽക്കാരനെ കൈ​യ​ടി​ക​ളോ​ടെ​യാ​യി​രു​ന്നു പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്ത് നാ​യി​കാ വേ​ഷം അ​വ​ത​രി​പ്പി​ച്ച​ത് നൈ​ല ഉ​ഷ​യാ​യി​രു​ന്നു. എ​ന്നാ​ൽ ജ​യ​സൂ​ര്യ നാ​യ​ക​നാ​യി എ​ത്തി​യ പ്രേ​ത​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​മ​വ​ത​രി​പ്പി​ച്ച ശ്രു​തി രാ​മ​ച​ന്ദ്ര​നാ​ണ് പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ൽ നാ​യി​കയായി എത്തുന്ന​ത്.

ചിത്രത്തിന്‍റെ കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ് . ഡ്രീം​സ് എ​ൻ ബി​യോണ്ട്സി​നു വേ​ണ്ടി ജ​യ​സൂ​ര്യ, ര​ഞ്ജി​ത്ത് ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. പു​ണ്യാ​ള​ൻ സി​നി​മാ​സാ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.