"അങ്ങാടിക്കവലയിൽ..'- ഗൂഢാലോചനയിലെ ആദ്യഗാനമെത്തി
Monday, October 23, 2017 2:18 AM IST
ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി തോ​മ​സ് കെ. ​സെ​ബാ​സ്റ്റ്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഗൂഢാ​ലോ​ച​നയിലെ ആദ്യഗാനം പുറത്തിറങ്ങി. "ഈ അങ്ങാടിക്കവലയിൽ..' എന്നു തുടങ്ങുന്ന ഗാനം ഈണമിട്ട് പാടിയിരിക്കുന്നത് ഷാൻ റഹ്‌മാനാണ്. മനു മഞ്ജിത്തിന്‍റേതാണ് വരികൾ.

ധ്യാ​ൻ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ജു വ​ർ​ഗീ​സ്, ശ്രീ​നാ​ഥ് ഭാ​സി, മം​മ്ത മോ​ഹ​ൻ​ദാ​സ്, ഹ​രീ​ഷ് പെ​രു​മ​ണ്ണ, അ​ല​ൻ​സി​യ​ർ, നി​ര​ഞ്ജ​ന അ​നൂ​പ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആ​ദം​സ് വേ​ൾ​ഡ് ഓ​ഫ് ഇ​മാ​ജി​നേ​ഷ​ൻ, ഇ​സാ​ൻ പി​ക്ച്ചേ​ഴ്സ് എ​ന്നീ ബാ​ന​റു​ക​ൾ​ക്കു വേ​ണ്ടി അ​ജാ​സ് ഇ​ബ്രാ​ഹിം, അ​ൻ​വ​ർ എ​സ്. കൈ​ത്താ​ടി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സം​ഗീ​ത സം​വി​ധാ​നം ഷാ​ൻ റ​ഹ്മാ​നാ​ണ്. ആ​ദം​സ് വേ​ൾ​ഡ് ഓ​ഫ് ഇ​മാ​ജി​നേ​ഷ​ൻ ആ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.