ജ്യോതികയുടെ നാച്ചിയാറിന്‍റെ ടീസറെത്തി
Friday, November 17, 2017 3:22 AM IST
ത​മി​ഴ​ക​ത്തെ എ​വ​ർ​ഗ്രീ​ൻ നാ​യി​ക ജ്യോ​തി​ക​യു​ടെ പു​തി​യ ചി​ത്ര​മാ​യ നാ​ച്ചി​യാ​റി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ബാ​ല സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പോ​ലീ​സ് വേ​ഷ​ത്തി​ലാ​ണ് ജ്യോ​തി​ക എ​ത്തു​ന്ന​ത്. പ്രേക്ഷകർ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ലു​ക്കി​ലാ​ണ് ചി​ത്ര​ത്തി​ൽ ജ്യോ​തി​ക എ​ത്തു​ന്ന​ത്.

ഇ​ള​യ രാ​ജ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്ന​ത്. ജി. ​വി പ്ര​കാ​ശ് ആ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. അ​തേ​സ​മ​യം ബാ​ല​യു​ടെ ചി​ത്ര​ത്തി​ൽ ഭാ​ര്യ അ​ഭി​ന​യി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ന​ട​ൻ സൂ​ര്യ പ​റ​ഞ്ഞു. ത​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​വു​മാ​യാ​ണ് ജ്യോ​തി​ക എ​ത്തു​ന്ന​ത്.

ഒ​രു​കാ​ല​ത്തു സി​നി​മ​യി​ൽ നി​റ​ഞ്ഞു നി​ന്ന ജ്യോ​തി​ക വി​വാ​ഹ ശേ​ഷം സി​നി​മ​യി​ൽ നി​ന്ന് മാ​റി​നി​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​ല​യാ​ള​ത്തി​ൽ മ​ഞ്ജു​വാ​ര്യ​ർ നാ​യി​ക​യാ​യ ഹൗ ​ഓ​ൾ​ഡ് ആ​ർ യു​വി​ന്‍റെ ത​മി​ഴ് റീ​മേ​ക്കി​ലൂ​ടെ​യാ​യി​രു​ന്നു തി​രി​കെ എ​ത്തി​യ​ത്. അ​തി​നു ശേ​ഷം മ​ഗ​ലി​ർ​ മ​ട്ടും എ​ന്ന ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.