ആ​ടിത്തിമി​ർ​ക്കാ​ൻ സണ്ടക്കോഴി 2ലെ ലിറിക്കൽ ​ഗാ​ന​മെ​ത്തി
Friday, August 24, 2018 9:54 AM IST
ആ​രാ​ധ​ക​ര്‍​ക്ക് ആ​ടി​ത്തി​മി​ര്‍​ക്കാ​ന്‍ സ​ണ്ട​ക്കോ​ഴി 2വി​ലെ ആ​ദ്യ ഗാ​നം എ​ത്തി. ആ​ദ്യ ഭാ​ഗം ഒ​രു​ക്കി​യ ലിം​ഗു​സ്വാ​മി ത​ന്നെ​യാ​ണ് സ​ണ്ട​ക്കോ​ഴി 2 എ​ന്ന പേ​രി​ല്‍ ര​ണ്ടാം ഭാ​ഗം ഒ​രു​ക്കു​ന്ന​ത്. വി​ശാ​ലി​ന്‍റെ നാ​യി​ക​യാ​യി കീ​ര്‍​ത്തി സു​രേ​ഷ് എ​ത്തു​മ്പോ​ള്‍ വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​റും സൂ​രി​യും അ​ങ്ക​മാ​ലി ഡ​യ​റീ​സ് താ​രം അ​പ്പാ​നി ശ​ര​ത്കു​മാ​റും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു.

യൂ​ട്യൂബി​ല്‍ റി​ലീ​സ് ചെ​യ്ത ലി​റി​ക്‌​സ് വീ​ഡി​യോ​യ്ക്ക് മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.​ ഇ​തി​നോ​ട​കം അ​ഞ്ച് ല​ക്ഷ​ത്തി​ന​ടു​ത്തു പ്രേ​ക്ഷ​ക​ർ വീ​ഡി​യോ ക​ണ്ണോ​ടി​ച്ചു ക​ഴി​ഞ്ഞു. ഒ​ക്ടോ​ബ​ര്‍ 19ന് ​സ്‌​ക്രീ​ന്‍ സീ​ന്‍ തി​യ​റ്റ​റി​ലെ​ത്തി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ച് വി​ശാ​ലി​ന്‍റെ പി​റ​ന്നാ​ള്‍ ദി​ന​മാ​യ ഓ​ഗ​സ്റ്റ് 29ന് ​ന​ട​ക്കും. വി​ശാ​ല്‍ ഫി​ലിം ഫാ​ക്ട​റി​യും പെ​ന്‍ സ്റ്റു​ഡി​യോ​സും ചേ​ര്‍​ന്നാ​ണ് സ​ണ്ട​ക്കോ​ഴി 2 നി​ര്‍​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.