കു​മ്പ​സാ​ര​ത്തി​ന്‍റെ പ​രി​ശു​ദ്ധിയെ ഓർമപ്പെടുത്തി ഹ്രസ്വചിത്രം
Tuesday, September 18, 2018 11:35 AM IST
കു​മ്പ​സാ​രം എ​ന്ന കൂദാശയെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യി​രി​ക്കു​ന്ന ഹ്രസ്വ ചിത്രം ശ്ര​ദ്ധ​യ​മാ​കു​ന്നു. "കുമ്പസാരം' എന്ന് തന്നെയാണ് ഹ്രസ്വചിത്രത്തിന് പേര് നൽകിയിരിക്കുന്നതും.

ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ കു​ന്പ​സാ​രം എ​ന്ന കൂ​ദാ​ശ​ക്ക് പ​ല വി​ധ​ത്തി​ലു​ള്ള നി​ർവ​ച​ന​ങ്ങ​ൾ കൊ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും സം​വി​ധാ​യ​ക​ന് ല​ഭി​ച്ച ഒ​രു തി​രി​ച്ച​റി​വാ​ണ് ഹ്രസ്വചിത്രത്തിന്‍റെ പ്രചോദനം. പൂ​ർ​ണ​മാ​യും ഖ​ർ​ത്ത​റി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ഹ്രസ്വചിത്രത്തിന്‍റെ നി​ർ​മാ​ണം ഖ​ത്ത​ർ ജീ​സ​സ് യൂ​ത്തി​ന്‍റെ ബാ​ന​റി​ലാ​ണ്.

റാസ്ബിൻ അഗസ്റ്റിനാണ് രചന നിർവഹിച്ച് കുമ്പസാരം സംവിധാനം ചെയ്തത്. സോ​ണി മാ​ത്യു​വി​ന്‍റെ വ​രി​ക​ൾ​ക്ക് കോ​ളി​ൻ​സ് തോ​മ​സ് സം​ഗീ​തം നൽകിയിരിക്കുന്നു. അരുൺകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ റിലീസ് ചെയ്ത ഹ്രസ്വചിത്രത്തിന് ഇതിനോടകം മികച്ച പ്രതികരണം ലഭിച്ചു കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.