ത​ക​ർ​ത്തു വാ​രി മു​ത്ത​ശി​മാ​ർ;​ ഡാ​കി​നി​യു​ടെ ട്രെ​യി​ല​ർ എ​ത്തി
Sunday, September 23, 2018 12:44 PM IST
രാ​ഹു​ൽ ജി. ​നാ​യ​രു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ഡാ​കി​നി​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ എ​ന്നീ ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​രാ​യ സ​ര​സ ബാ​ലു​ശേ​രി, സാ​വി​ത്രി ശ്രീ​ധ​ര​ൻ, പൗ​ളി വ​ത്സ​ൻ, സേ​തു​ല​ക്ഷ്മി, ചെ​മ്പ​ൻ വി​നോ​ദ് എന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, അ​ല​ൻ​സി​യ​ർ, ഇ​ന്ദ്ര​ൻ​സ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. യൂ​ണി​വേ​ഴ്സ​ൽ സി​നി​മ​യു​ടെ ബാ​ന​റി​ൽ ബി. ​രാ​കേ​ഷും ഉ​ർ​വ​ശി തീ​യ​റ്റേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ സ​ന്ദീ​പ് സേ​ന​നും അ​നീ​ഷ് എം. ​തോ​മ​സും നി​ർ​മി​ക്കു​ന്ന ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത് വി​ജ​യ് ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്രൈ​ഡേ ഫി​ലിം ഹൗ​സ് ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.