നോൺസെൻസിന്‍റെ രണ്ടാം ട്രെയ്‌ലറെത്തി
Thursday, October 4, 2018 12:48 PM IST
ന​വാ​ഗ​ത​നാ​യ എം.​സി ജി​തി​ൻ സം​വി​ധാ​നം ചെ​യ്ത നോ​ൺ​സെ​ൻ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ട്രെ​യ്‌​ല​ർ പു​റ​ത്തു​വി​ട്ടു. ആ​ദ്യ ട്രെ​യി​ല​ർ വ​ൻ പ്രേ​ക്ഷ​ക ശ്ര​ദ്ധ പി​ടി​ച്ചുപ​റ്റി​യി​രു​ന്നു. പു​തി​യ ട്രെ​യ്‌​ല​റി​ൽ മു​ൻ രാ​ഷ്‌‌ട്രപ​തി എ.​പി.​ജെ അ​ബ്ദു​ൾ ക​ലാ​മി​നെ​പ്പ​റ്റി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ങ്സ് ഓ​ഫ് ഫ​യ​ർ എ​ന്ന ഓ​ട്ടോ​ബ​യോ​ഗ്ര​ഫിയെ​പ്പ​റ്റി​യും പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.

റി​നോ​ഷ് ജോ​ർ​ജാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ബൈ​സി​ക്കി​ൾ മോ​ട്ടോ​ർ ക്രോ​സ് സ്റ്റ​ണ്ട​ർ ആ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് റി​നോ​ഷ് അ​ഭി​ന​യി​ക്കു​ന്ന​ത്. ഒക്ടോബർ 12ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.