നി​ത്യ​ഹ​രി​ത നാ​യ​ക​നി​ലെ അ​ടി​പൊ​ളി ഗാ​നം കാ​ണാം
Sunday, October 21, 2018 9:43 AM IST
വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നെ നാ​യ​ക​നാ​ക്കി എ.​ആ​ർ. ബി​നു രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന നി​ത്യ​ഹ​രി​ത നാ​യ​ക​നി​ലെ ഗാ​നം പു​റ​ത്തു​വി​ട്ടു. ഹ​സീ​ന എ​സ്. കാ​ന​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് മൊ​ഹ​മ്മ​ദ് മ​ഖ്ബൂ​ർ മ​ൻ​സൂ​ർ, ജ്യോ​ത്സ​ന രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

ജ​യ​ശ്രീ ശി​വ​ദാ​സ്, ശി​വ​കാ​മി, ര​വീ​ണ ര​വി, അ​ഖി​ല നാ​ഥ് എ​ന്നീ നാ​ലു പു​തു​മു​ഖ താ​ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​മാ​രാ​യി എ​ത്തു​ന്ന​ത്. ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ഇ​ന്ദ്ര​ൻ​സ്, ജാ​ഫ​ർ ഇ​ടു​ക്കി, ബി​ജു കു​ട്ട​ൻ, സു​നി​ൽ സു​ഖ​ദ, സാ​ജു ന​വോ​ദ​യ, സാ​ജ​ൻ പ​ള്ളു​രു​ത്തി, ബേ​സി​ൽ ജോ​സ​ഫ്, മ​ഞ്ചു പി​ള്ള എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് ചു​വ​ടു വ​യ്ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്. ആ​ദി​ത്യ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ധ​ർ​മ​ജ​നൊ​പ്പം മ​നു ത​ച്ചേ​ട്ടും നി​ർ​മാ​ണ പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.