ബ്ര​ഹ്മാ​ണ്ഡ ചി​ത്രം കെ​ജി​എ​ഫി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി
Saturday, November 10, 2018 10:27 AM IST
തെന്നിന്ത്യൻ സിനിമ ലോകത്തിൽ നിന്നും ബാഹുബലിക്കു ശേഷം മറ്റൊരു ബ്രഹ്മാണ്ഡ സിനിമ എത്തുന്നു. 80 കോടി മുതൽ മുടക്കിൽ കന്നട സൂപ്പർസ്റ്റാർ യഷ് നായകനായി എത്തുന്ന കെജിഎഫ്: ചാപ്റ്റർ 1. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് നീലാണ്.

കോലാർ സ്വർണ ഖനികളിൽ 1960-70 കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിൽ റോക്കി എന്ന കഥാപാത്രമായാണ് യഷ് എത്തുന്നത്. ഖനിത്തൊഴിലാളികളുടെ അടിമത്ത ജീവിതവും അതിജീവനവും അവിടെ നിന്നും അധോലോകനേതാവായുള്ള നായകന്‍റെ വളർച്ചയുമൊക്കെയാണ് ചിത്രത്തിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ഹോളിവുഡ് മേക്കിംഗ് സ്റ്റൈലിൽ ഒരൂക്കിയിരിക്കുന്ന ചിത്രം രണ്ടു ഭാഗമായാണ് ഒരുങ്ങുന്നത്. അതിൽ ആദ്യത്തേതാണ് കെജിഎഫ്: ചാപ്റ്റർ 1.

ശ്രിനിധി ഷെട്ടിയാണ് ചിത്രത്തിൽ നായികയാകുന്നത്. വന്പൻ താരനിരയിലൊരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നായിക തമന്ന ഒരു പാട്ടിൽ അതിഥി താരമായി എത്തുന്നുണ്ട്. കന്നടത്തിനു പുറമേ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചൈനീസ്, ജാപ്പനീസ് ഭാഷകളിലുമായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സജിത് കുമാർ, പല്ലവി ഇന്‍റർനാഷണലാണ് കെജിഎഫ് കേരളത്തിലെത്തിക്കുന്നത്. നടൻ വിശാലാണ് ചിത്രത്തിന്‍റെ തമിഴ് വിതരണാവകാശം വാങ്ങിയിരിക്കുന്നത്. ഹിന്ദിയിൽ നടൻ ഫർഹാൻ അക്തറാണ് അവതരിപ്പിക്കുന്നത്.

വിവിധ ഭാഷകളിലായി റീലിസ് ചെയ്ത ചിത്രത്തിന്‍റെ ട്രെയിലറിനു മികച്ച പ്രതകരണമാണ് ഇതിനോടകം കിട്ടിയിരിക്കുന്നത്. മാസ് ഡയലോഗുകളും വന്പൻ സെറ്റും ഒരുക്കി ബാഹുബലിക്കു ശേഷം തെന്നിന്ത്യൻ സിനിമ ലോകത്തു നിന്നും രാജ്യം കീഴടക്കാനെത്തുകയാണ് കെജിഎഫ്: ചാപ്റ്റർ 1.

ഹോംബേൽ ഫിലിംസിന്‍റെ ബാനറിൽ വിജയ് കിരഗണ്ടൂർ നിർമിക്കുന്ന ചിത്രം ഡിസംബർ 21 -ന് വേൾഡ് വൈഡ് റിലീസ് ചെയ്യും. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്റൂർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.