സദ്യയുണ്ണുന്നതിനിടെ കാമറ കണ്ടാൽ; ഞാൻ പ്രകാശന്‍റെ രസികൻ ടീസറെത്തി
Friday, November 23, 2018 7:20 PM IST
ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രമായ "ഞാന്‍ പ്രകാശന്‍റെ' ടീസർ പുറത്തിറങ്ങി. ഒന്നര മിനിറ്റോളം ദൈർഘ്യമുള്ള ടീസറിൽ ഒരു വിവാഹവേദിയും സദ്യയുടെയും രസകരമായ രംഗങ്ങളുമാണുള്ളത്.

16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ശ്രീനിവാസൻ സത്യന്‍ അന്തിക്കാടിനായി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ഞാൻ‌ പ്രകാശൻ. ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി പി.ആര്‍. ആകാശ് എന്നു പേരുമാറ്റിയ പ്രകാശന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രീനിവാസനും പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. നിഖില വിമലാണ് നായിക. കെപിഎസി ലളിത, സബിതാ ആനന്ദ്, വീണ നായർ, മഞ്ജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.