കായംകുളം കൊ​ച്ചു​ണ്ണി​യു​ടെ മേ​ക്കിം​ഗ് വീ​ഡി​യോ
Thursday, November 29, 2018 11:20 AM IST
റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്-​മോ​ഹ​ൻ​ലാ​ൽ-​നി​വി​ൻ പോ​ളി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ കാ​യം​കു​ളം കൊ​ച്ചു​ണ്ണി നൂ​റു കോ​ടി ക്ല​ബി​ൽ ക​യ​റി​യ​തി​നു പി​ന്നാ​ലെ ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വും തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളും അഭിനേതാക്കളും സി​നി​മ​യു​ടെ വി​ശേ​ഷ​ങ്ങൾ പങ്കുവയ്ക്കുകയാണ് വീഡിയോയിൽ

സി​നി​മ ഒ​രു​ക്കു​ന്ന​തി​നാ​യി വേ​ണ്ടി വ​ന്ന ഗ​വേ​ഷ​ണ​ങ്ങ​ളെ കു​റി​ച്ചും ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലെ വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചു​മാ​ണ് ഏ​വ​രും വാ​ചാ​ല​രാ​കു​ന്ന​ത്.

ച​രി​ത്ര പ​ശ്ചാ​ത്ത​ല​മു​ള്ള സി​നി​മ​ക​ളെ മ​ല​യാ​ളി​ക​ൾ എ​ന്നും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് ഭീ​മ​മാ​യ തു​ക മു​ട​ക്കി ഈ ​സി​നി​മ നി​ർ​മി​ക്കു​വാ​ൻ ത​യാ​റാ​യ​തെ​ന്നാ​ണ് ശ്രീ ​ഗോ​കു​ലം മൂ​വി​സി​ന്‍റെ ഉ​ട​മ​യും നി​ർ​മാ​താ​വാ​യ ഗോ​കു​ലം ഗോ​പാ​ല​ൻ പ​റ​ഞ്ഞ​ത്. 45 കോടിയാണ് അദ്ദേഹം ചിത്രത്തിനായി ചിലവഴിച്ചത്.

200 വ​ർ​ഷം മു​ൻ​പു​ള്ള കാ​ല​ഘ​ട്ട​ത്തെ കു​റി​ച്ചു​ള്ള സി​നി​മ ചെ​യ്യു​മ്പോ​ൾ ആ ​സ​മ​യ​ത്തെ സാ​മൂ​ഹി​ക നി​ല​പാ​ടു​ക​ൾ എ​പ്ര​കാ​ര​മാ​യി​രു​ന്നു​വെ​ന്ന് അ​റി​യു​ക​യെ​ന്നു​ള്ള​താ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്ന് തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളാ​യ സ​ഞ്ജ​യ്-​ബോ​ബി​യും നാ​യ​ക​നാ​യ നി​വി​ൻ പോ​ളി​യും പ​റ​ഞ്ഞു.

ഇ​ത്തി​ക്ക​ര​പ​ക്കി​യാ​യി മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്നു​വെ​ന്ന​താ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. 161 ദി​വ​സ​ത്തെ കാ​ല​യ​ള​വി​ലൊ​രു​ങ്ങി​യ ചി​ത്രം 40 ദി​വ​സ​ങ്ങ​ൾ​ക്കൊ​ണ്ടാ​ണ് 100 കോ​ടി ക്ല​ബ്ബി​ൽ ക​യ​റി​യ​ത്.

സി​നി​മ​യു​ടെ കേ​ര​ള, ഒൗ​ട്ട്സൈ​ഡ് കേ​ര​ള ഗ്രോ​സ് 57 കോ​ടി

സാ​റ്റ​ലൈ​റ്റ്, ഡി​ജി​റ്റ​ൽ-15 കോ​ടി

ജി.​സി.​സി-18 കോ​ടി

ഒൗ​ട്ട്സൈ​ഡ് ജി.​സി.​സി-4.82 കോ​ടി (യു.​കെ യൂ​റോ​പ്പ്-1.75 കോ​ടി, ന്യൂ​സി​ലാ​ൻ​ഡ്-17 ല​ക്ഷം, അ​മേ​രി​ക്ക- 1.8 കോ​ടി ,ഓ​സ്ട്രേ​ലി​യ-1.10 കോ​ടി)

ഓ​ഡി​യോ, വി​ഡി​യോ റൈ​റ്റ്സ് -1 കോ​ടി

ഡ​ബ്ബി​ങ് റൈ​റ്റ്സ്-3.5 കോ​ടി

ഹി​ന്ദി അ​വ​കാ​ശം-3 കോ​ടി

ഇങ്ങനെയാ​കെ 102.32 കോ​ടിയാണ് കായംകുളം കൊച്ചുണ്ണി സ്വന്തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.