ചെ​യ്ത പാ​പ​ങ്ങ​ൾ​ക്ക​ല്ലെ കു​മ്പ​സ​രി​ക്കാ​ൻ പ​റ്റു, ചെ​യ്യാ​ൻ പോ​കു​ന്ന പാ​പ​ങ്ങ​ൾ​ക്ക് പ​റ്റി​ല്ല​ല്ലോ; ലൂ​സി​ഫ​റി​ന്‍റെ ടീ​സ​ർ
Thursday, December 13, 2018 9:37 AM IST
മോ​ഹ​ൻ​ലാ​ൽ-​പൃ​ഥ്വി​രാ​ജ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ലൂ​സി​ഫ​റി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. മ​മ്മൂ​ട്ടി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ടീ​സ​ർ റി​ലീ​സ് ചെ​യ്ത​ത്. സം​വി​ധാ​യ​ക​നാ​യി പൃ​ഥ്വി​രാ​ജ് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്ര​ത്തി​ൽ, സ്റ്റീ​ഫ​ൻ നെ​ടു​മ്പ​ള്ളി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മു​ര​ളി ഗോ​പി​യു​ടെ തി​ര​ക്ക​ഥ​യി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ് താ​രം വി​വേ​ക് ഒ​ബ്റോ​യി​യാ​ണ് വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ടോ​വി​നോ, ഇ​ന്ദ്ര​ജി​ത്ത്, മ​ഞ്ജു വാ​ര്യ​ർ, മം​മ്ത മോ​ഹ​ൻ​ദാ​സ്, സാ​നി​യ ഇ​യ്യ​പ്പ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും.

പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ്. മാ​ർ​ച്ച് 28ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.