ആ​സി​ഡ് ചി​ല്ല​റ​ക്കാ​ര​ന​ല്ല...
Thursday, April 11, 2019 5:34 PM IST
ആ​സി​ഡ് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​ര​യാ​യ​വ​രെ ഓ​ർ​മി​പ്പി​ച്ച് കൊ​ണ്ട് ഒ​രു ഹ്ര​സ്വ​ചി​ത്രം യു ​ട്യൂ​ബി​ൽ കി​ട​ന്ന് ക​റ​ങ്ങു​ന്നു​ണ്ട്. 14 മി​നി​റ്റി​ലേ​റെ ദൈ​ർ​ഘ്യ​മു​ള്ള ചി​ത്രം ഒ​രു കു​ഞ്ഞ​ൻ ത്രി​ല്ല​റാ​ണ്. തു​ട​ക്കം കാ​ണു​ന്പോ​ൾ ഡോ​ക്യു​മെ​ന്‍റ​റി​യാ​ണോ​യെ​ന്ന് തോ​ന്നാ​മെ​ങ്കി​ലും ക​ഥ​യു​ടെ ചു​രു​ൾ അ​ഴി​യു​ന്ന​തോ​ടെ ചി​ത്രം ത്രി​ല്ല​ർ മൂ​ഡി​ലേ​ക്ക് മാറും.

ഡോ. ​അ​ർ​ജു​ൻ ക​ർ​ത്താ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ശേ​ഷം ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി വി​ജ​യ വ​ഴി​യി​ലെത്തുന്ന സ്ത്രീ​യാണ് ചി​ത്ര​ത്തി​ലെ നായിക. ആ​സി​ഡ് ആ​ക്ര​മ​ണം ഉ​ണ്ടാ​കാ​നു​ള്ള കാ​ര​ണ​വും നി​യ​മം അ​ക്ര​മ​കാ​രി​കൾക്ക് ന​ൽ​കി​യ ശി​ക്ഷ​ക​ളും സം​വി​ധാ​യ​ക​ൻ അ​ക്ക​മി​ട്ട് പ​റ​യു​ന്നു​ണ്ട്.

ക​ഥ​യു​ടെ താ​ള​ത്തി​നൊ​ത്ത് സം​ഗീ​തം കൈ​കാ​ര്യം ചെ​യ്ത് ചി​ത്ര​ത്തെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ലേ​ക്ക് അ​ടു​പ്പി​ച്ചി​രി​ക്കു​ന്ന​ത് എ​ബി ഡേ​വി​ഡാ​ണ്. തേ​ജ​സ് സ​തീ​ശ​ൻ എ​ഡി​റ്റ് ചെ​യ്തി​രി​ക്കു​ന്ന ചി​ത്രം യു ​ട്യൂ​ബി​ൽ ഇ​തി​നോ​ട​കം അ​ര​ല​ക്ഷ​ത്തി​ലേ​റെ പ്രേ​ക്ഷ​ക​രെ കൂ​ടെ കൂ​ട്ടി​യി​ട്ടു​ണ്ട്. അ​ഭി​മ​ന്യൂ കെ. ​രാ​ജു​വാ​ണ് ചി​ത്ര​ത്തി​ന്‍റെ കാ​മ​റ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഡോ. മിനു സുർദാസ്, ഡോ. ടി.പി.സുമേഷ്, ഡോ. രവീന്ദ്രൻ മേനോൻ, ഡോ. ശിൽപ അർജുൻ, ഫൈസൽ റഹ്മാൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഒ​രു​കൂ​ട്ടം ഡോ​ക്ട​ർ​മാ​രാ​ണ് ആ​സി​ഡ് ഇ​ര​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ തു​റ​ന്നുകാ​ട്ടാ​ൻ ഇ​ത്ത​രം ഒ​രു ചി​ത്ര​വു​മാ​യി മു​ന്നോ​ട്ടുവ​ന്നി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.