ചിരിച്ചുകളിക്കാൻ ചിൽഡ്രൻസ് പാർക്ക്; ട്രെയിലർ എത്തി
Wednesday, May 1, 2019 1:59 PM IST
ഷാഫി-റാഫി കൂട്ടുകെട്ടില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ചില്‍ഡ്രന്‍സ് പാര്‍ക്കിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥ്വിരാജാണ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെയിലർ റിലീസ് ചെയ്തത്.

ചിത്രത്തില്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് റാഫിയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രുവന്‍, ഷറഫുദീന്‍ എന്നീ മൂന്ന് നായകന്മാരുള്ള ചിത്രത്തില്‍ ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍ എന്നിവ‍രാണ് നായികമാർ. മധു, റാഫി, ധര്‍മജന്‍, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍ എന്നിവരും മറ്റു വേഷങ്ങളിലെത്തുന്നു. രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് ചിൽ‌ഡ്രൻസ് പാർക്ക് നിര്‍മിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.