വീ​ണ്ടും ച​രി​ത്രം സൃ​ഷ്ടി​ക്കാ​ൻ പ്ര​ഭാ​സ്; സാ​ഹോ​യു​ടെ ടീ​സ​ർ കാ​ണാം
Thursday, June 13, 2019 12:00 PM IST
പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന സാ​ഹോ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ഏ​റെ ആ​കാം​ക്ഷ​യു​ണ​ർ​ത്തു​ന്ന കി​ടി​ല​ൻ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളാ​ണ് സി​നി​മ​യി​ലു​ള്ള​തെ​ന്ന് ടീ​സ​റി​ൽ വ്യ​ക്ത​മാ​ണ്. സു​ജീ​ത്താ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ബോ​ളി​വു​ഡ് താ​രം ശ്ര​ദ്ധാ ക​പൂ​റാ​ണ് സി​നി​മ​യി​ലെ നാ​യി​ക. തെ​ലു​ങ്ക്, ത​മി​ഴ്, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​ണ് സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​ത്. മ​ല​യാ​ള​ത്തി​ലേ​ക്കും സി​നി​മ ഡ​ബ്ബ് ചെ​യ്യും. ഹോ​ളി​വു​ഡ് ആ​ക്ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റാ​യ കെ​ന്നി ബേ​റ്റ്സാ​ണ് സാ​ഹോ​യു​ടെ സം​ഘ​ട്ട​ന സം​വി​ധാ​യ​ക​ൻ.

മ​ല​യാ​ള താ​രം ലാ​ൽ, ജാ​ക്കി ഷെ​റോ​ഫ്, നീ​ൽ നി​തി​ൻ മു​കേ​ഷ്, മ​ന്ദി​ര ബേ​ദി, ച​ങ്കി പാ​ണ്ഡേ, മ​ഹേ​ഷ് മ​ഞ്ജ​റേ​ക്ക​ർ, അ​രു​ണ്‍ വി​ജ​യ്, മു​ര​ളി ശ​ർ​മ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. യു​വി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.