ര​വി സാ​റാ​യി വി​നീ​ത് ശ്രീ​നി​വാ​സ​ൻ; ത​ണ്ണീ​ർ മ​ത്ത​ൻ ദി​ന​ങ്ങ​ളു​ടെ ട്രെ​യി​ല​ർ എ​ത്തി
Thursday, June 27, 2019 10:05 AM IST
വി​നീ​ത് ശ്രീ​നി​വാ​സ​ൻ, മാ​ത്യു എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ത​ണ്ണീ​ർ മ​ത്ത​ൻ ദി​ന​ങ്ങ​ളു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ജീ​വി​ത​ത്തി​ൽ മൂ​ന്ന് പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ജെ​യ്സ​ണ്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മാ​ത്യു അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​നാ​യാ​ണ് വി​നീ​ത് ശ്രീ​നി​വാ​സ​ൻ എ​ത്തു​ന്ന​ത്.

ഗി​രീ​ഷ് ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ജോ​മോ​ൻ ടി. ​ജോ​ണ്‍, ഷെ​ബി​ൻ ബ​ക്ക​ർ, ഷ​മീ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.