ചൊവ്വ പര്യവേക്ഷണ കഥ പറയുന്ന മിഷൻ മംഗൽ; ടീസർ കാണാം
Wednesday, July 10, 2019 10:18 AM IST
അക്ഷയ് കുമാർ, വിദ്യാ ബാലൻ, തപ്സി പന്നു, സൊനാക്ഷി സിൻഹ, നിത്യ മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മിഷൻ മംഗലിന്‍റെ ടീസർ പുറത്തുവിട്ടു. ജ​ഗ​ൻ ശ​ക്തിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. നി​ത്യ മേ​നോ​ൻ ബോ​ളി​വു​ഡി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്ര​മാ​ണ് മി​ഷ​ൻ മം​ഗ​ൽ.

സ​ഞ്ജ​യ് ക​പൂ​ർ ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. ഫോ​ക്സ് സ്റ്റു​ഡി​യോ​സും കേ​ഫ് ഓ​ഫ് ഗു​ഡ് മൂ​വീ​സും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം ഇ​ന്ത്യ​യു​ടെ ചൊ​വ്വാ പ​ര്യ​വേ​ക്ഷ​ണ​ത്തെ​യാ​ണ് പ്ര​മേ​യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ വ​ർ​ഷ ഗൗ​ഡ എ​ന്ന ശാ​സ്ത്ര​ജ്ഞ​യു​ടെ വേ​ഷ​ത്തി​ലാ​ണ് നി​ത്യ മേ​നോ​ൻ എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.